ഒരു കുഞ്ഞിക്കഥ
~~~~~~~~~~~~
~~~~~~~~~~~~
അപ്പുവിന് സ്കൂൾ ഇഷ്ടമാണ്.. കൂട്ടുകാരെയും അധ്യാപകരെയും ഇഷ്ടമാണ്. സ്കൂൾ മുറ്റത്തെ ചെമ്പകവും, തൈമാവും, കണിക്കൊന്നയും, ബോഗൻ വില്ലയും അതിലേറെ ഇഷ്ടമാണ്. പക്ഷെ സ്കൂൾബാഗും, നോട്ട്ബുക്കും, ടിഫിൻ ബോക്സിലെ ആഹാരവും, ടൈയും, ഷൂവും ഒന്നും തീരെ ഇഷ്ടമല്ല. എങ്കിലും അവനതൊക്കെയുണ്ട്. അതൊക്കെ വേണ്ടാന്ന് പറഞ്ഞാൽ അമ്മയുടെ കണ്ണ് നിറയും.
ഏതായാലും അപ്പുവിന്പരീക്ഷ തുടങ്ങാനായി. പരീക്ഷ ദിവസം മടിപിടിച്ചു കിടക്കുന്ന അപ്പുവിനെ ഒന്ന് ഉഷാറാക്കാനായി 'അമ്മ അവനൊരു മാജിക് പെന്സില് നൽകി. അതുകൊണ്ട് എന്തെഴുതിയാലും ശരിയാകുമത്രേ. തന്റെ മകനൊരിക്കലും തെറ്റുത്തരം എഴുത്തില്ലാന്നു അമ്മക്ക് ഉറപ്പായിരുന്നു. മാജിക്പെന്സിൽ കിട്ടിയ അപ്പു ഉത്സാഹത്തോടെ സ്കൂളിലേക്ക് പോയി. പരീക്ഷാ മുറിയിൽ ജനലരികിൽ ആയിരുന്നു അവന്റെ സ്‌ഥാനം. ചോദ്യ പേപ്പർ കൈയിൽ കിട്ടിയതും അപ്പു വെറുതെയൊന്നു പുറത്തേക്കു നോക്കി. ഗാർഡനർ ചെടികൾക്ക് വെള്ളം നനക്കുന്നു. അവനെന്തോ ഒരു കുറവ് അവിടെയുളളതായി തോന്നി. കുറച്ചു പൂമ്പാറ്റകളും കുരുവികളുമൊക്കെ ഉണ്ടായിരുന്നെങ്കിൽ...
അപ്പോഴാണ് കൈയിലിരിക്കുന്ന മാജിക് പെന്സിലിന്റെ കാര്യം അവന് ഓർമ വന്നത്. അവൻ ഉത്തര കടലാസ്സ് നിറയെ പൂമ്പാറ്റകളെ വരച്ചു. അവക്ക് ജീവൻ വരുന്നതും പറന്നു പൊങ്ങുന്നതും കാണാനായി കാത്തിരുന്നു. സമയം കടന്നുപോയി... കൂടെയിരുന്നവരൊക്കെ പോയിക്കഴിഞ്ഞു. ക്ലാസ്സിൽ നിന്ന ടീച്ചർ അപ്പുവിന്റെ പേപ്പർ കണ്ട് അതിശയിച്ചുനിന്നു. നിറയെ കിളികളും പക്ഷികളും. "എന്താ അപ്പു ഇങ്ങനെ?" എന്ന ചോദ്യത്തിന് മറുപടിയായിഅവൻ തലകുനിച്ചു നിന്നു.
അപ്പു മിടുക്കനായത് കൊണ്ടുതന്നെ കുറച്ചു സമയംകൂടി അവനു അനുവദിച്ചു കിട്ടി. ഉത്തരങ്ങളെല്ലാം എഴുതിക്കഴിഞ്ഞു സ്കൂൾ മുറ്റത്തെത്തിയ അപ്പു സന്തോഷംകൊണ്ട് മതിമറന്നുപോയി..അതാ അവിടെ റോസാച്ചെടികൾക്കിടയിൽ രണ്ടു പൂമ്പാറ്റകൾ!! ചെമ്പകത്തിന്റെ കൊമ്പിലായി രണ്ടു കുഞ്ഞിക്കുരുവികളും!!
മാജിക് പെൻസിൽ അവൻ ഒരിക്കൽ കൂടി കൗതുകത്തോടെ എടുത്തുനോക്കി.
മാജിക് പെൻസിൽ അവൻ ഒരിക്കൽ കൂടി കൗതുകത്തോടെ എടുത്തുനോക്കി.
അടുത്ത നിമിഷം അവനതു ദൂരേക്ക് വലിച്ചെറിഞ്ഞു. എല്ലാ ആഗ്രഹങ്ങളും ഒരുമിച്ചു നേടാനുളളതല്ല എന്ന് ആ കുഞ്ഞുമനസ്സു തിരിച്ചറിഞ്ഞിട്ടുണ്ടാവും.
Uma
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക