കുഞ്ഞാപ്പു ആരാ മോൻ
( നുറുങ്ങു നർമ്മകഥ)
ഒരു ദിവസം കുഞ്ഞാപ്പുബൈക്കുമായി കറങ്ങുകയായിരുന്നു. ഹെൽമറ്റിടാത്ത കുഞ്ഞാപ്പുവിനെ ട്രാഫിക് പോലീസ് പിടിച്ചു.
" എന്താടോ തന്റെ പേര്?"
"കു..... കു... ഇബ്രാഹിം".
കുഞ്ഞാപ്പുവിളിപ്പേര് വിഴുങ്ങി ഒറിജിനൽ പേര് പറഞ്ഞു.
കുഞ്ഞാപ്പുവിളിപ്പേര് വിഴുങ്ങി ഒറിജിനൽ പേര് പറഞ്ഞു.
"കുട്ടിയുണ്ടോടാ"
"ഉണ്ട് സാറെ രണ്ട് കുട്ട്യോള് ണ്ട്".
"രണ്ട് കുട്ടിയുണ്ടോ.. എടോ മുന്നൂറ്റിപ്പതിനാലെ.. മുന്നെ ഒരു കുട്ടിയും പിന്നിൽ ഒരു കുട്ടിയും ചേർത്തേക്ക്. കുട്ടി ഇബ്രാഹിം കുട്ടി എന്നാക്കിയേക്ക്".
തന്നെക്കാൾ വലിയ കുഞ്ഞാപ്പുമാരെ കണ്ട കുഞ്ഞാപ്പു ദാ കിടക്കുന്നു താഴെ.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക