Slider

ഹൃദയ മുദ്ര

0
ഹൃദയ മുദ്ര
************
ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാനിഷ്ടപ്പെടുന്നവർ വായിച്ചാലും.
നമ്മുടെ ശരീരം പഞ്ചഭൂതാത്മകമാണ്.അതായത് ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങൾ കൊണ്ടാണ് നമ്മുടെ ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.ഇവയുടെ അസംതുലനമാണ് പലപ്പോഴും രോഗങ്ങൾക്ക് കാരണമാകുന്നത്. ഇത് സംതുലനമാക്കുന്നതിന് വേണ്ടി ശരീരപ്രകൃതി പ്രവർത്തിക്കുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്.
ഇനി യോഗശാസ്ത്രത്തിൽ മുദ്രകളെന്താണെന്ന് പറഞ്ഞതിനു ശേഷം നമുക്ക് ഹൃദയ മുദ്രയിലേക്ക് കടക്കാം. നമ്മുടെ ശരീരം ഒരു രാസ ശാലയാണ്. വിവിധ തരത്തിലുള്ള ആസിഡുകൾ, ഹോർമോണുകൾ, എൻസൈമുകൾ എന്നിവയെല്ലാം നമ്മുടെ ശരീരത്തിലുണ്ട്.ഇവയുടെ പ്രവർത്തനഫലമായിട്ടാണ് നമ്മുടെ ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത്.
നമ്മുടെ വിരലുകളിൽക്കൂടിയാണ് ഈ ഊർജ്ജം ഏറ്റവും കൂടുതലയായ് ഒഴുകുന്നത്. കൈ ഉയർത്തി അനുഗ്രഹിക്കുമ്പോൾ പോസിറ്റീവ് എനർജിയാണ് നമുക്ക് മറ്റൊരാൾ നൽകുന്നത്. അതുകൊണ്ടാണ് അനുഗ്രഹം വാങ്ങുന്നതിന് പ്രാധാന്യമുണ്ടെന്ന് പറയുന്നത്.
നമ്മുടെ തള്ളവിരൽ അഗ്നിയെയും ചുണ്ടുവിരൽ വായുവിനെയും നടുവിരൽ ആകാശത്തെയും മോതിരവിരൽ ഭൂമിയെയും ചെറുവിരൽ ജലത്തെയും പ്രതിനിധാനം ചെയ്യുന്നു.
വിരലുകളുടെ അഗ്രഭാഗങ്ങൾ തമ്മിൽ ചേർത്തു പിടിക്കുമ്പോൾ ആ വിരലുകളുമായ് ബന്ധപ്പെട്ട തത്വങ്ങൾ വർദ്ധിക്കുകയും തള്ളവിരലുകൾ കൊണ്ട് മറ്റു വിരലുകളെ അമർത്തുമ്പോൾ ആ വിരലുകളുമായ് ബന്ധപ്പെട്ട തത്വം കുറയുകയും ചെയ്യും. ഇപ്രകാരമാണ് ശരീരത്തിന്റെ സംതുലനാവസ്ഥ പൂർവ്വസ്ഥിതിയിലാകുന്നത്.
യോഗശാസ്ത്രത്തിൽ മുദ്രാ ശാസ്ത്രം വലിയൊരു ശാഖയാണ്. എഴുപതിൽപരം മുദ്രകളുണ്ട്. സവിസ്തരം ഇവിടെ പ്രതിപാദിക്കുക പ്രയാസകരമാണ്.
ഇനി ഹൃദയ മുദ്രയിലേക്ക് കടക്കാം.
ചെയ്യേണ്ട വിധം: ചൂണ്ടുവിരൽ മടക്കി തള്ളവിരലിന്റെ അടിഭാഗത്ത് വയ്ക്കുക. നടുവിരലിന്റെയും മോതിരവിരലിന്റെയും അഗ്രങ്ങൾ തള്ളവിരലിന്റെ അഗ്രത്തോട് ചേർക്കുക. ചെറുവിരൽ നിവർത്തിപ്പിടിക്കുക.ഇരുകൈകളിലും ചെയ്യണം.
ഗുണങ്ങൾ: ഈ മുദ്ര ഹാർട്ട് അറ്റാക്കിൽ നിന്നും രക്ഷിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. രക്തക്കുഴലിൽ ഉണ്ടാകുന്ന സങ്കോചമാണ് ഹൃദയത്തെ ബാധിക്കുന്നത്.ഈ മുദ്ര ചെയ്യുമ്പോൾ ഹൃദയത്തിലേക്കുള്ള ഓക്സിജൻ പ്രവാഹം വർദ്ധിക്കുന്നു. രോഗി സുഖം പ്രാപിക്കുകയും ചെയ്യുന്നു. രക്തധമനികളിലെ ബ്ലോക്ക് മാറുകയും ചെയ്യുന്നു. ഹൃദ്രോഗം, സന്ധിവാതം, ബ്ലഡ് പ്രഷർ (കൂടിയാലും കുറഞ്ഞാലും) ,ശ്വാസംമുട്ടൽ, തലവേദന, ചെന്നിക്കുത്ത് ,വയറു വേദന, മലബന്ധം എന്നിവയ്ക്കും ഈ മുദ്ര ചെയ്യുന്നത് നല്ലതാണ്. നമ്മുടെ മനസ്സിൽ നന്മകൈവരുത്തുകയും ചെയ്യും. ഈ മുദ്ര മൃതസഞ്ജീവനി മുദ്രയെന്ന പേരിലും അറിയപ്പെടുന്നു.കാരണം മരണാസന്നനായ് കിടക്കുന്ന ആൾക്കുപോലും മരണകിടക്കയിൽ നിന്നു പോലും ഈ മുദ്ര ചെയ്യുവാൻ കഴിഞ്ഞാൽ എഴുന്നേൽക്കുവാൻ സാധിക്കുന്നതിനാലാണ് മൃതസഞ്ജീവനി മുദ്രയെന്ന് വിളിക്കുന്നത്.
പതിനഞ്ച് മിനുട്ട് വീതം മൂന്ന് പ്രാവശ്യം ചെയ്താൽ ഉത്തമം.ട്രെയിനിലോ, ബസ്സിലോ യാത്ര ചെയ്യുമ്പോൾ പോലും നമുക്ക് ചെയ്യാവുന്നതാണ്.
ഇന്ന് നമ്മുടെ നാട്ടിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടുതലാണ്. ആയതിനാൽ നിങ്ങളുമായ് പങ്കുവെച്ചുവെന്നേയുള്ളൂ. എന്നാൽ ഹൃദയാരോഗ്യം നിലനിർത്താൻ നമുക്ക് തുടങ്ങാമല്ലേ. നല്ല ഹൃദയത്തിൽ നിന്നും നല്ല സൃഷ്ടികൾ പിറക്കട്ടെ.
സജി വർഗീസ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo