Slider

പലപ്പോഴും ഇവൾ സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കുന്നുണ്ടെന്ന്..

0

വീട്ടിലെത്താൻ വൈകിയാൽ ഇടക്കിടെ ഭാര്യ ഫോണിലേക്ക് കുത്തി വിളിക്കും..
ഇങ്ങനെ വിളിക്കും നേരം ഞാൻ ചോദിക്കാറുണ്ട് എന്താടി എന്തു വേണം എന്ന്...
അന്നേരം അവൾ പറയും ``ഒന്നുമില്ല എന്താ ഇത്ര നേരമായിട്ടും കാണത്തേ എന്ന് കരുതി വിളിച്ചതാണെന്നും വേഗം വന്നാലെന്താ എന്നും...
`ഇങ്ങനെ വിളിക്കേണ്ട ഞാനങ്ങെത്തും '
എന്ന് ഞാൻ പറഞ്ഞാൽ അതും കേട്ടവൾ ഒന്നും മിണ്ടാതെ ഫോണ്‍ കട്ടാക്കും..
ഒന്ന് വിളിക്കാൻ വൈകിയാലോ വീട്ടിലെത്താൻ വൈകിയാലോ ഭാര്യമാർ ഇങ്ങനെ കെട്ടിയവന്റെ ഫോണിലേക്ക് കുത്തി വിളിക്കും മറുപടി കെട്ടിയവന്റെ വായിൽ നിന്ന് രണ്ട് ശ്രുതി ഗീതമായി കേട്ടില്ലെങ്കിലതു അവസാനിക്കുകയുമില്ല..
അവളും അങ്ങനെ തന്നെയായിരുന്നു
വീട്ടിലെത്തിയാൽ കടന്നല് കുത്തിയ പോലെ അവളുടെ മുഖം വീർത്തിട്ടുണ്ടാവും..
ഇന്നും അങ്ങനെ ഒരു സംഭവം ഉണ്ടായി കാര്യം എന്താണ് വരാനിത്തിരി വൈകി അതെന്നെ 'സംഗതിയോ പുലിവാലായി...
വന്നു കയറും നേരം ഭവതി മുഖം വീർപ്പിച്ച് വാതിൽ തുറക്കണോ വേണ്ടയോ എന്ന മട്ടിൽ കണ്ണുരുട്ടി എന്നെ ഒന്ന് നോക്കി..
അവളുടെ ഭാവങ്ങൾ കണ്ട പാടെ ഞാൻ മനസ്സിലാക്കി ഇന്ന് കുഴഞ്ഞതു തന്നേന്ന്..
സാധാരണ വൈകിയാൽ ആവോ വെച്ചുള്ള ചോദ്യങ്ങൾ പതിവാണ്.. ``എന്താണോ ആവോ ``എവിടെ പോയിരിന്നോ ആവോ.. എന്നൊക്കെയുള്ള ചോദ്യങ്ങള്‍ എന്നാൽ ഇന്ന് മൗനത്തിലാണ്..
അതു കൊണ്ട് അങ്ങോട്ടും വലിയ മൈന്റൊന്നും കൊടുത്തില്ല..
മാത്രമല്ല രക്ഷപ്പെട്ടു എന്നും കരുതി..
ഉടനെ തന്നെ കുത്തി ഇരിന്ന് വാ തുറന്നവൾ "" "അല്ലേലും പതിവില്ലാത്ത ഈ വൈകൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്'' ഇപ്പോ എങ്ങോട്ടാണോ എന്താണാവോ എന്നൊക്കെയുള്ള പിറു പിറുക്കലുമായി മുന വെച്ച് കുത്തി..
കേട്ടിരുന്നു ക്ഷമ നശിച്ചു ഈ നേരം ഞമ്മളൊന്ന് പറഞ്ഞാൽ അവർ രണ്ട് പറയും..
എന്നാലും ചില നിമിഷം മൗനം വളരെ നല്ലതാണെന്ന് കരുതി ഞാൻ ബുദ്ധി കാണിച്ചു ഒന്നും തിരിച്ചു പറയാതെ പല്ലു കടിച്ചിരിന്നു..
തിരിച്ചൊരു വാക്കു പോലും എന്റെ വായിൽ നിന്ന് വരാതെ ആയപ്പോളവൾക്ക് കലി കയറിയെന്നെ തുറിച്ചു നോക്കി ഞാൻ അന്നേരം മുഖം തിരിച്ചു ആ മുഖം തിരിച്ചു വലിച്ചവൾ ചോദിച്ചു ``ഞാൻ പറയുന്നതിനൊന്നും എന്താ ഉത്തരമില്ലാത്തെ.
ഞാൻ വീണ്ടും മൗനത്തിന്റെ കഠിനമായ തപസ്സിലേക്ക് കടന്നു...
ഒടുക്കം എന്നോടുള്ള ദേഷ്യമെല്ലാം അടുക്കളയിൽ തീർത്തവൾ വരുമ്പോൾ ഇത്തിരി ദേഷ്യം കുറഞ്ഞിരിക്കും ആ മുഖത്തെ ചുവപ്പു കുറഞ്ഞിരിക്കും..
പിന്നെ വന്നവൾ പറയും അന്നേ വീട്ടുകാരോട് പറഞ്ഞതാ ഇപ്പോ കല്യാണമൊന്നും വേണ്ടെന്ന് എന്റെ വിധി അല്ല പിന്നെ '' 'എന്ന്..
മോളേ അവൻ നല്ല ചെക്കനാ കുടുംബം നോക്കുന്നവനാ എന്നൊക്കെ പറഞ്ഞ് നിർബന്ധിച്ചപ്പോൾ ഞാനൊന്നു മൂളി ഇന്നിപ്പോ പടച്ചോനെ നീ എന്നെ വല്ലാതെ മൂളിപ്പിക്കുന്നുണ്ട്.. എന്ന്
ഈ പരിഭവങ്ങളുടെ ചെണ്ടമേളം കേട്ട് എനിക്കും ചിരിവന്നു ഞാനെന്റെ മൗനം വെടിഞ്ഞ്...
അടക്കിപ്പിടിച്ച ചിരിയോടെ ചോദിച്ചു കഴിഞ്ഞോ..
അന്നേരം അവൾ പറയും..
ഇല്ല..
പിന്നെ പിണക്കത്തിന്റെ അഗാധമായ ഗർത്തത്തിലേക്ക് പോകുമവൾ അതു മനസ്സിലാക്കി ഞാൻ പാതിയിൽ തടഞ്ഞു നിര്‍ത്തി പറഞ്ഞു...
ഇനി നേരത്തെ തന്നെ ജോലി കഴിഞ്ഞെത്താം എന്റെ പെണ്ണേ ...
ഇത് ഞാൻ പറഞ്ഞതും ദേഷ്യം മാറിയ ഒരു ചിരിയുമായ് ആ പിണക്കവും മാറുമ്പോൾ അലാറമായി രാവിലെ തന്നെ അവൾ വന്നു വിളിച്ചു..
പിന്നെ ബൈക്കിലായി ജോലിക്ക് പോക്ക്..
ഇടക്കൊക്കെ കൂട്ടുകാരുമൊത്തിരിന്നു ഓരോന്നും പറഞ്ഞ് തീരുമ്പോളേക്കും അവൾ കുത്തി വിളി തുടങ്ങും...
അന്നേരം ഞാൻ അലറി മറുപടി കൊടുക്കും ദേ വരുന്നെടി എന്ന്...
എന്നാൽ ഒരു ദിവസം ഇത് പോലെ നേരം വൈകിയപ്പോൾ അന്നും അവൾ ഫോണിലേക്ക് കുത്തി വിളിച്ചു തിരക്കി ഞാൻ ചോദിച്ചു
`എന്താടി.. ഞാനിതാ വന്നു കൊണ്ടിരിക്കാണ്
അതു കേട്ടവൾ പറഞ്ഞു
`അതേ പതുക്കെ വന്നാൽ മതി ബൈക്കിൽ സ്പീഡൊന്നും അതികം വേണ്ട'..
ഇതും പറഞ്ഞവൾ ഫോണ് കട്ടാക്കുമ്പോൾ..
ഉള്ളിലാകെ ഒരു സന്തോഷം പാഞ്ഞെത്തി..
ഞാൻ ചിന്തിക്കുന്നതിനേക്കാളും എന്നെ കുറിച്ച് ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതവളായിരിക്കും എന്നെനിക്ക് തോന്നി..
വീട്ടിലെത്തിയപ്പോൾ അവൾ പുഞ്ചിരിച്ച് വാതിൽ തുറന്നു തരുമ്പോൾ എന്റെ മനസ്സ് പറഞ്ഞു..
പലപ്പോഴും ഇവൾ സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കുന്നുണ്ടെന്ന്..
നാം ഒന്നു ശ്രദ്ധിച്ചാൽ കാണാം സ്നേഹം കൊണ്ട് കോറിയിട്ട ചില തോൽവികൾ..
സ്നേഹപൂര്‍വ്വം എല്ലാം.. ഭാര്യ

Ali
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo