കൊലയാളിയുടെ കുമ്പസാരം -ഭാഗം 2
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് “ അനിത അയാള്‍ പറഞ്ഞപ്പോലെ ആ പേപ്പറില്‍ എഴുതി .അയാള്‍ പോക്കറ്റില്‍ നിന്ന്‍ ചെറിയൊരു കുപ്പി പുറത്തേയ്ക്ക് എടുത്ത് കാറിന്‍റെ ബോണറ്റില്‍ വെച്ചു .അയാള്‍ അവളുടെ കണ്ണിലെയ്ക്ക് തറപ്പിച്ചുനോക്കി .അവള്‍ ആ കുപ്പിയുടെ അടപ്പ് തുറന്ന് അതിലെ ദ്രാവകം കുടിയ്ക്കാന്‍ തുടങ്ങി .ദ്രാവകം ഉള്ളില്‍ ചെന്നതും അവള്‍ കുഴഞ്ഞുകൊണ്ട് നിലത്തുവീണു .ഒരു പിടച്ചിലിന്‍റെ അവസാനം അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു .അയാള്‍ ഭ്രാന്തനെ പോലെ അലറി
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് “
-----------------------------------------
അനിതയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ജീവനും സംഘവും സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെടുകയായിരുന്നു .സംഭവ സ്ഥലത്ത് ഒത്തുകൂടിയ ആളുകളെ നിയന്ത്രിക്കാന്‍ പോലീസിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു .ജീവന്‍ അനിത മരിച്ചു കിടക്കുന്നതിന്‍റെ അടുത്തേക്ക് വന്നു .വായയില്‍ നിന്ന്‍ നുരയും പതയും വന്നതിന്‍റെ ലക്ഷണങ്ങള്‍ കാണാന്‍ ഉണ്ട് വളരെ വ്യക്തമായി .അനിതയുടെ ഇടത് കൈയില്‍ ഉണ്ടായിരുന്ന ഒരു കുറിപ്പ് ജീവന്‍ പതിയെ വലിച്ചെടുത്തു
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് “ അയാള്‍ കുറിപ്പ് വായിച്ചു .ജീവന്‍റെ അടുത്തേയ്ക്ക് കോണ്‍സ്റ്റബിള്‍ മാധവന്‍ നടന്നു വന്നു
“സാര്‍ ഈ എഴുത്ത് ? “ അയാള്‍ ജീവന്‍റെ കൈയില്‍ ഉണ്ടായിരുന്ന കുറിപ്പിലെയ്ക്ക് ചൂണ്ടികൊണ്ട് ചോദിച്ചു
“അതെ ….നിമ്മിയെ കൊന്നവന്‍ തന്നെ …..പരിസരം നന്നായി സെര്‍ച്ച് ചെയ്യ് “ ജീവന്‍ അയാളോട് പറഞ്ഞു
“സാര്‍ “ കര്‍ചീഫ് കൊണ്ട് ഒരു കുപ്പി പിടിച്ചുകൊണ്ട് ഒരു പോലീസുകാരന്‍ ജീവന്‍റെ അടുത്തേക്ക് നടന്നു വന്നു .അയാള്‍ ആ കുപ്പി കര്‍ചീഫോടെ ജീവന് കൈമാറി.എന്തോ ദ്രാവകം പകുതി മാത്രം അവശേഷിച്ച ആ കുപ്പി തിരിച്ചും മറിച്ചും നോക്കി ജീവന്‍
“ഇതും ലാബിലേക്ക് അയക്കണം “കുപ്പി കോണ്‍സ്റ്റബിള്‍ മാധവനെ ഏല്‍പ്പിച്ചുകൊണ്ട് ജീവന്‍ പറഞ്ഞു
“അനിതയെ കുറിച്ച് ഡീറ്റയിലായിട്ട് അന്വേഷിക്കണം …. നിമ്മിയുടെയും അനിതയുടെയും കൊലയാളി ഒരാളാണ് എന്നറിഞ്ഞ സ്ഥിതിയ്ക്ക് ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ലിങ്ക് ഉണ്ടോയെന്ന് കണ്ടെത്തണം ….അത് പോലെ ഇന്ന് മുഴുവനും അനിത എവിടെയായിരുന്നു എന്ന കാര്യവും അന്വേഷിക്കണം ….നിമ്മിയുടെ മരണം അവളുടെ വീട്ടില്‍ വെച്ചായിരുന്നു എന്നാല്‍ അനിതയുടെ മരണം ഈ വിജനമായ സ്ഥലത്തും ….ഒന്നുകില്‍ അനിതയെ ഇവിടെ വിളിച്ചുവരുത്തിയാതാകും കൊലയാളി ...അങ്ങനെയാണെങ്കില്‍ അനിതയ്ക്ക് പരിചയമുള്ള ആരെങ്കിലും ആവണം ഇവിടെ വരെ അനിത വരണമെങ്കില്‍ “
“അല്ല സാര്‍ ...കൊന്നതിന് ശേഷം ഇവിടെ വന്നു കൊണ്ടിട്ടാതാണെങ്കില്‍ ? “ മാധവന്‍ സാര്‍ ഒരു സംശയം പ്രകടിപ്പിച്ചു
“അതും ശരിയാണ് …..മരണം നടക്കുന്നതിന് തൊട്ടുമുന്‍പ് വരെ അനിത എവിടെയായിരുന്നു എന്ന കാര്യം അറിയണം അപ്പൊ ….എന്തായാലും വിശദമായി അന്വേഷിച്ച് ഒരു റിപ്പോര്‍ട്ട് എനിയ്ക്ക് സമര്‍പ്പിക്ക് ….ഇന്ന് തന്നെ ….പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലാബ്‌റിപ്പോര്‍ട്ടും കിട്ടിയാല്‍ അപ്പോള്‍ത്തന്നെ എന്നെ അറിയിക്കണം...എനിക്കൊരു ഇടം വരെ പോകാന്‍ ഉണ്ട് “
“ശരി സാര്‍ “
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ്…….ഇന്നത്തോടെ ഇതിന്‍റെ അര്‍ഥം ഞാന്‍ കണ്ടെത്തും “ അതും പറഞ്ഞുകൊണ്ട് ജീവന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത് യാത്രയായി

ജീവന്‍റെ ജീപ്പ് വന്നു നിന്നത് വലിയൊരു ക്രിസ്ത്യന്‍ പള്ളിയ്ക്ക് മുന്നിലായിരുന്നു .ജീപ്പില്‍ നിന്നിറങ്ങി പള്ളിയ്ക്ക് അകത്തേയ്ക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരു ഫാദര്‍ ജീവന്‍റെ അടുത്തേക്ക് നടന്നുവന്നത്
“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ “ ജീവന്‍ ഫാദറിനോടായി പറഞ്ഞു
“എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ “
“ഫാദര്‍ എന്‍റെ പേര് ജീവന്‍ ...ജീവന്‍ അഗസ്റ്റിന്‍ …...ടൌണ്‍ എസ്ഐ ആണ് .ഫാദര്‍ ഡേവിഡിനെ ഒന്ന് കാണാന്‍ വന്നതാണ് “
“എന്താണ് കാര്യം “
“ഒരു കേസുമായി കുറച്ച് ബന്ധപ്പെട്ട് ഫാദറിന്‍റെ സഹായം വേണമായിരുന്നു …….അരമനയില്‍ അന്വേഷിച്ചപ്പോള്‍ അവരാണ് ഫാദര്‍ ഡേവിഡിനെ കാണാന്‍ നിര്‍ദേശിച്ചത് “ ജീവന്‍ ആവശ്യം അറിയിച്ചു
“ഫാദറിനെ ഇപ്പോ കാണാന്‍ പറ്റില്ല ...അകത്തൊരു എക്സോസിസം നടന്നു കൊണ്ടിരിക്കുകയാണ് ..അകത്തേക്ക് പ്രവേശനമില്ല വേറെയാര്‍ക്കും “
“കുഴപ്പമ്മില്ല ...ഞാന്‍ വെയിറ്റ് ചെയ്യാം “ ജീവന്‍ ചിരിച്ചുകൊണ്ട് ഫാദറിനോട് പറഞ്ഞു
“എന്നാല്‍ അങ്ങനെയാവട്ടെ “
“ഫാദറിന്‍റെ പേരെന്താണ് “
“എന്‍റെ പേര് മാത്യൂസ് ….പള്ളി വികാരിയാണ് “
“അപ്പൊ ഫാദര്‍ ഡേവിഡ് ? ….ഫാദര്‍ ഡേവിഡ് അല്ലേ വികാരി “
“അല്ല ...എക്സോസിസം നടത്താന്‍ സഭ കല്‍പ്പിച്ചിട്ടുള്ള ഒരുവരില്‍ ഒരാളാണ് ഫാദര്‍ ഡേവിഡ് “
“അപ്പൊ ഫാദര്‍ എക്സോസിസം ചെയ്യില്ലേ “
“അത് എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റില്ല ജീവന്‍ ….സഭയുടെ ഓര്‍ഡര്‍ ഉള്ളവര്‍ക്കെ അതിന് അധികാരമുള്ളു ….ഫാദര്‍ ഡേവിഡ് റോമിലോക്കെ സര്‍വീസ് നടത്തിയിട്ടുള്ള ആളാണ് ….ജീവന്‍ അവിടെ ഇരുന്നോള്ളു...ഫാദര്‍ താമസിയാതെ പുറത്തിറങ്ങും “ അത്രയും പറഞ്ഞുകൊണ്ട് ഫാദര്‍ മാത്യൂസ് അവിടെ നിന്ന്‍ പോയി
പള്ളിയുടെ വാതില്‍ക്കലുള്ള ബെഞ്ചില്‍ ജീവന്‍ ഇരിന്നു .പള്ളിക്ക് അകത്ത് നിന്ന് നിലവിളിയും ആക്രോശനങ്ങളും കേള്‍ക്കാനുണ്ട് പുറത്തേയ്ക്ക് .പെട്ടന്നാണ് ജീവന്‍റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയത്
“ഹലോ “
“സാര്‍ മാധവനാണ് “
“പറയു മാധവന്‍ “
“അനിതയെ പറ്റി അന്വേഷിച്ചു …..കാലത്ത് ഷോപ്പിങ്ങിനായി ടൌണിലേക്ക് പോയതായിരുന്നു അനിത ….അനിതയുടെ വീട്ടുകാരുടെ മൊഴി പ്രകാരം അനിത പോയ സ്ഥലം ഞങ്ങള്‍ ഐഡെന്റിഫെ ചെയ്ത് അന്വേഷണം നടത്തിയതില്‍ ഷോപ്പിംഗ് മാളിന്‍റെ അടുത്തുള്ള ബസ്സ് സ്റ്റോപ്പിന്റെ അരികില്‍ ഉണ്ടായിരുന്ന കടയിലെ സര്‍വെയിലെന്‍സ് ക്യാമറയില്‍ അനിതയുടെ മുഖം പെട്ടിരുന്നു ...അതിലെ വീഡിയോയില്‍ അനിത ഒരു കാറില്‍ കയറി പോകുന്നത് വരെ ട്രേയിസ് ചെയ്തിട്ടുണ്ട് സാര്‍ “
“ഗുഡ് ...കാര്‍ നമ്പര്‍ വിസിബിള്‍ ആയിരുന്നോ ? ട്രേയിസ് ചെയ്തോ “
“നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാണാന്‍ പറ്റിയിരുന്നു ….ട്രേയിസ് ചെയ്തു സാര്‍ …..അതൊരു പള്ളിയിലെ അച്ഛന്റെ പേരിലുള്ള കാര്‍ ആണ് സാര്‍ ...ഒരു ഫാദര്‍ റോയി “
“ഗുഡ് ...ഫാദര്‍ റോയിയെ പറ്റി അന്വേഷിച്ചോ ?
“ടീം ട്രൈ ചെയ്യുന്നുണ്ട് സാര്‍ ….ഇത് വരെ അദ്ദേഹത്തെ പറ്റി അപ്ഡേറ്റ് ഒന്നും ലഭിച്ചിട്ടില്ല സാര്‍ “
“ഒരു പള്ളിയിലെ അച്ഛനെ പറ്റി അന്വേഷിച്ച് കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞില്ലേ ഇതുവരെ ? “ ജീവന്‍ അല്പം ശബ്ദം ഉയര്‍ത്തി ചോദിച്ചു
“ഇല്ല സാര്‍ ….പള്ളി അധികൃതര്‍ക്കോ സഭയ്ക്കോ ഫാദര്‍ റോയി എവിടെയുണ്ടെന്ന് അറിയില്ല സാര്‍ “
“മാന്‍ മിസ്സിംഗ് കേസ് വല്ലതും ഫാദര്‍ റോയിയെക്കുറിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ?.......ഫാദര്‍ റോയിയുടെ വീട്ടുക്കാരെ പറ്റി എന്തെങ്കിലും വിവരം ? ആ വഴിയില്‍ അന്വേഷണം നടത്തിയില്ലേ ? “
“ഫാദര്‍ റോയി അനാഥന്‍ ആണ് സാര്‍ ….ഒരു ഓര്‍ഫനേജില്‍ ആയിരുന്നു വളര്‍ന്നത് …. അതില്‍ കൂടുതല്‍ വിവരം ഒന്നും ലഭിച്ചിട്ടില്ല സാര്‍ “
“ഓ ...മം “
“വേരെയൊരു കാര്യം കൂടി അന്വേഷണത്തില്‍ ലഭിച്ചു സാര്‍ “
“പറയു “
“നിമ്മിയും അനിതയും മുന്നേ അറിയും ...അവര്‍ ഒരിമ്മിച്ചാണ് പഠിച്ചിരിക്കുന്നത് ...രണ്ടുപേരും ക്ലോസ് ഫ്രണ്ട്സ് ആണ് ...കൂടാതെ രണ്ടുപേരും കൂടിയും അവരുടെ കൂട്ടത്തില്‍ ഉണ്ട് “
“അവരെ പറ്റി അന്വേഷിച്ചോ “
“ഒരാളെ കണ്ടുപിടിച്ചു ….മറ്റെയാളെ ട്രെയ്സ് ചെയ്യാന്‍ പറ്റിയിട്ടില്ല ...ടീം വര്‍ക്ക് ചെയ്യുന്നുണ്ട് സാര്‍ “
“ഗുഡ് …...കണ്ടുപിടിച്ച കുട്ടിയെ ചോദ്യം ചെയ്താല്‍ എന്തെങ്കിലും വിവരങ്ങള്‍ കിട്ടാതിരിക്കില്ല മാധവന്‍ ...കൂടാതെ അവര്‍ക്ക് പോലീസ് പ്രോട്ടെക്ഷേന്‍ കൊടുക്കണം “
“ശരി സാര്‍ “ ജീവന്‍ ഫോണ്‍ കട്ട് ചെയ്തു.അല്പം സമയത്തിന് ശേഷം പള്ളിയുടെ പിന്നിലെ വാതില്‍ തുറന്ന് വയസ്സായ രണ്ടുപേരും അവര്‍ താങ്ങി പിടിച്ചുകൊണ്ട് ഒരു പെണ്‍കുട്ടിയും പുറത്തേയ്ക്ക് വന്നു .കണ്ടിട്ട് ആ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ആണെന്ന് തോന്നുന്നു .തളര്‍ന്ന് അവശയായ ആ കുട്ടിയെ കാറില്‍ കയറ്റി അവര്‍ പള്ളി മുറ്റം കടന്നു
“ഫാദര്‍ മാത്യൂസ് പറഞ്ഞിരുന്നു ….സഹായം ചോദിച്ചൊരു പോലീസ് എന്നെ വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് “ പിന്നില്‍ നിന്നുള്ള ശബ്ദം കേട്ട് ജീവന്‍ തിരിഞ്ഞു നോക്കി .വളരെ പ്രസന്നമായ മുഖത്തോടെ ചിരിച്ചുകൊണ്ട് ഒരാള്‍ ജീവന്‍റെ പിന്നില്‍ വന്നു നില്‍ക്കുന്നു .പ്രായം ഒരു അമ്പത് കടന്നുകാണും .നരച്ച മുടികള്‍ നന്നായി വെട്ടിയൊതുക്കി കൊണ്ട് ചുണ്ടില്‍ ഒരു മന്ദഹാസം ഒളിപ്പിച്ചു കൊണ്ടുള്ള അദേഹത്തിന്‍റെ മുഖത്തോട് നോക്കിയാല്‍ നമ്മളെ അദേഹത്തിലേയ്ക്ക് ആകര്‍ഷിക്കുന്ന ഏതോ ഒരു വലയത്തിന്‍റെ സാന്നിദ്ധ്യം തോന്നും .ഭൂതവും പ്രേതവും അദേഹത്തിന്‍റെ മുഖവെട്ടം കണ്ടാല്‍ തന്നെ ആ നിമിഷം ഒഴിഞ്ഞുപോകുമെന്ന് ജീവന് തോന്നി .അത്രക്കും ചൈതന്യമായിരുന്നു ആ മുഖത്തേക്ക് നോക്കുമ്പോള്‍
“ഫാദര്‍ ഡേവിഡ് ? “ ജീവന്‍ തിരിച്ചും ചോദിച്ചു
“അതെ ഫാദര്‍ ഡേവിഡ് …..ഞാന്‍ എങ്ങനെയാണ് താങ്കളെ സഹായിക്കേണ്ടത് മിസ്റ്റര്‍ ?....പേരെന്താ പറഞ്ഞത് ?”
“ജീവന്‍ “
“ശരി ...പറയു ….എന്ത് സഹായമാണ് ഞാന്‍ ചെയ്ത് തരേണ്ടത് ജീവന്‍ “ ജീവന്‍ കൈയിലുണ്ടായിരുന്ന ആ കുറിപ്പ് ഫാദര്‍ ഡേവിഡിന്‍റെ കൈയിലെയ്ക്ക് കൊടുത്തു .അദേഹം അതിലെ വരികള്‍ വായിച്ചു
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് “
“എന്താണ് ഫാദര്‍ ഈ വാക്കുകളുടെ അര്‍ഥം ? ….ഞാന്‍ എപ്പോള്‍ അന്വേഷിക്കുന്ന കേസിന്‍റെ ഒരു ലീഡ് ആണിത് …..എന്താണ് ഈ വാക്കുകളുടെ അര്‍ഥം ? “ ജീവന്‍റെ ആ ചോദ്യത്തിന് ഫാദര്‍ ഒന്ന് മന്ദഹസിച്ചു
“ബൈബിളിലെ പുതിയ നിയമം ആറാമത്തെ പുസ്തകം …….പൗലോസ് അപ്പൊസ്തലന്‍ റോമര്‍ക്കെഴുതിയ ആറാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യം …….സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ്…….ലാറ്റിനാണ് ഈ ഭാഷ …. പാപത്തിന്‍റെ ശമ്പളം മരണമത്രേ ...അതാണ് ഇതിന്‍റെ അര്‍ഥം ജീവന്‍ “ കുറിപ്പ് തിരിച്ച് കൊടുത്തുകൊണ്ടായി ഫാദര്‍ ജീവനോടായി പറഞ്ഞു “
“പാപത്തിന്‍റെ ശമ്പളം മരണമത്രേ ...ആരാണ് പാപം ചെയ്തത് ? എന്ത് പാപമാണ് അവര്‍ ചെയ്തത് ? “ കുറിപ്പിലെയ്ക്ക് നോക്കി ജീവന്‍ പറഞ്ഞു .ജീവന്‍ തുടര്‍ന്നു
“താങ്ക്യൂ ഫാദര്‍ “
“ദേയുസ് തെ ബെനിദിക്കാത്ത് “ ഫാദര്‍ ചിരിച്ചുകൊണ്ട് ജീവനേ നോക്കി പറഞ്ഞു
“എന്ന് വെച്ചാല്‍ എന്താണ് ഫാദര്‍ ? “
“ഗോഡ് ബ്ലെസ് യു …..ലാറ്റിന്‍ “ കൈകള്‍ കൊണ്ട് കുരിശ് അടയാളം കാണിച്ചുകൊണ്ട് ഫാദര്‍ പറഞ്ഞു
“ശരി ഫാദര്‍ ഞാന്‍ ഇറങ്ങുകയാണ് “ ജീവന്‍റെ ജീപ്പ് പള്ളിമുറ്റം കടന്നുപോയി
---------------------------------
അന്ന് രാത്രി
രാത്രി വികാരിയച്ചന് ഭക്ഷണം കൊടുത്തിട്ട് തിരിച്ച് വീട്ടിലേയ്ക്ക് പോവുകയായിരുന്നു കപ്യാര്‍ പത്രോസ് .പത്രോസിന്‍റെ മുന്നിലൂടെ ഒരു കറുത്ത അംബാസിഡര്‍ കാര്‍ കടന്നുപോയി .പത്രോസിന്‍റെ മുന്നില്‍ ഏകദേശം ഒരു മീറ്റര്‍ പോയതിന് ശേഷം ആ കാര്‍ ഒരു വശത്തേയ്ക്ക് സൈഡാക്കി പതിയെ നിന്നു .പത്രോസ് കാറിനെ കടന്നു കഷ്ടി രണ്ടടി വെച്ചുക്കാണും .ആ കാറില്‍ നിന്നൊരാള്‍ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി
“പത്രോസേ നീ പാറയാകുന്നു,ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും …..മത്തായിയുടെ സുവിശേഷം പതിനാറാം അദ്ധ്യായം പതിനെട്ടാം വാക്യം “
പത്രോസ് ശബ്ദം കേട്ടിട്ട് പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കി .കാറില്‍ നിന്ന്‍ ഇറങ്ങിയ അയാള്‍ പത്രോസിന്‍റെ അടുത്തേയ്ക്ക് നടന്നു വന്നു
“എന്നാല്‍ പത്രോസ് എന്താണ് ചെയ്തത് ? സഭയെ ചതിച്ചു ….വഞ്ചിച്ചു ...ഇയാളെ അറിയോ പത്രോസ് ? “ പോക്കറ്റില്‍ നിന്നൊരു ഫോട്ടോ എടുത്ത് കാണിച്ചുകൊണ്ട് അയാള്‍ ചോദിച്ചു
“ഫാദര്‍ റോയി “ പത്രോസ് ആ ഫോട്ടോ നോക്കികൊണ്ട് ഭയത്തോടെ പറഞ്ഞു
“എന്തിനായിരുന്നു പത്രോസ് നീ അങ്ങനെ ചെയ്തത് ? പാടില്ലായിരുന്നു പത്രോസ് ...പാപം ചെയ്തു പത്രോസ് നീ ...പാപിയാണ് നീ …..പാപത്തിന്‍റെ ശബളം എന്താ എന്നറിയോ പത്രോസ് ? “
പത്രോസ് കുറ്റബോധം കൊണ്ട് തല താഴ്ത്തി നില്‍ക്കുകയാണ് .അയാള്‍ പത്രോസിന്‍റെ ചെവിയിലായി പതിയെ പറഞ്ഞു
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് …..പാപത്തിന്‍റെ ശമ്പളം മരണമത്രേ “ പത്രോസിന്‍റെ കൈയില്‍ ഒരു കുപ്പി കൊടുത്തുകൊണ്ട് അയാള്‍ കാറിലേയ്ക്ക് നടന്നു .കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ അവിടെ നിന്ന്‍ പോകുമ്പോള്‍ പത്രോസ് വായില്‍ നിന്ന് നുരയും പതയും വന്ന് നിലത്ത് കൈകാലുകള്‍ അടിക്കുകയായിരുന്നു

(തുടരും )
Lijin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക