പ്രണയിനി.
....................:......
വേച്ചുപോയിന്നൊരു
ജീവിതവഴിയിൽ
താങ്ങായി നിന്നതും
നിന്റെ പ്രണയസ്വരം.
നീ എന്ന ജീവിത
പ്രതീക്ഷയിൽ തളിരിട്ട
സ്വപ്നങ്ങളൊക്കെയും
മനോഹര വർണം
....................:......
വേച്ചുപോയിന്നൊരു
ജീവിതവഴിയിൽ
താങ്ങായി നിന്നതും
നിന്റെ പ്രണയസ്വരം.
നീ എന്ന ജീവിത
പ്രതീക്ഷയിൽ തളിരിട്ട
സ്വപ്നങ്ങളൊക്കെയും
മനോഹര വർണം
പൊയ്പോയ കാലത്തെ
തീച്ചൂളയിൽ എന്നെ
ഉരുകാതെ കാത്തതും
നിന്റെ പ്രണയസ്വരം.
അതിരുകളില്ലാത്ത
മോഹവിഹായസ്സിൽ
പാറിപ്പറന്നു ഞാൻ
നിന്നെയും തേടി.
തീച്ചൂളയിൽ എന്നെ
ഉരുകാതെ കാത്തതും
നിന്റെ പ്രണയസ്വരം.
അതിരുകളില്ലാത്ത
മോഹവിഹായസ്സിൽ
പാറിപ്പറന്നു ഞാൻ
നിന്നെയും തേടി.
സുന്ദരരാവുകൾ
മരീചികയായിന്ന്
പുലരികൾ പൂക്കുവാൻ
ഇനിയെത്ര കാലം.
അനുസ്യൂതമൊഴുകുന്ന
ഈ കാല നദിയിലേ-
ക്കൊഴുകുവാൻ നീ
വർഷമേഘമായ് പെയ്തെങ്കിൽ.
മരീചികയായിന്ന്
പുലരികൾ പൂക്കുവാൻ
ഇനിയെത്ര കാലം.
അനുസ്യൂതമൊഴുകുന്ന
ഈ കാല നദിയിലേ-
ക്കൊഴുകുവാൻ നീ
വർഷമേഘമായ് പെയ്തെങ്കിൽ.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക