Slider

നരബലി

0
നരബലിയാണ് നടന്നതെന്ന്
ഞാൻ ആണയിടുന്നു
കത്തുന്ന സൂര്യന്റെ താഴെ
സ്വനഗ്രാഹികൾ മുറിച്ച്
ചോരയിറ്റിച്ച് നെഞ്ചിൻ കൂട്
തല്ലിതകർത്ത് ആത്മാഹൂതിയോളം
അവനെ നടത്തിയ നരബലി
നഗരത്തിന്റെയും ഗ്രാമത്തിന്റെയും
വിധികളൊന്നാവുന്ന ചില നിമിഷ
ങ്ങളിൽ നമ്മുടെ യൗവ്വനം തൊലിയുരിഞ്ഞ്
ലജ്ജിച്ച്തൂക്കു കയറിൽ നിന്നാടുന്നു
നമ്മുടെ ശിരസിന് ഭാഷയ്ക്ക് നിറത്തിന്
നാം ആർക്കാണ് കപ്പം കൊടുക്കേണ്ടത്?
പൊരുളറിയാതെ പുകഞ്ഞ് നിൽക്കുന്നു
ഞാനെന്ന യമ്മയും നാളെ എൻ
പൊന്നോമനയും തെരുവിലെത്തുമല്ലോ
മാറുക പ്രത്യയശാസ്ത്രങ്ങളെ
മാറ്റുക ചിന്താധരണികളും
അല്ലെന്നാകിൽ ചരിത്രം തിരികെ നടന്ന്
ചോര ചീന്തി നിൻ ശിരസ്സറുത്ത് എടുക്കുമല്ലോ

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo