നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗായത്രീം മിഥുനും പിന്നെ കുഞ്ഞാറ്റേം.


ഗായത്രീം മിഥുനും പിന്നെ കുഞ്ഞാറ്റേം.
*****************"****************"****
"ബ്രോക്കറു നാണുവേട്ടൻ എന്നെ കാണാൻ ഒരു ചെക്കനേം കൂട്ടി വരുന്നു".
"എനിക്കാകെ പേടിയാവുന്നു മിഥുൻ ".
"ഗായത്രീ നീ ഒന്നു മിണ്ടാണ്ടിരിക്ക് മനുഷ്യനിവിടെ തീ തിന്നുവാ... അപ്പഴാ ".
"ഇല്ല, മിഥുൻ അച്ഛൻ രണ്ടും കല്പിച്ചാ.. ചെക്കന് രജിസ്ട്രാ ഫീസിലെ ക്ലർക്കാ...
അച്ഛൻ തീരുമാനിച്ചു കഴിഞ്ഞു ".
"ബി.ടെക്ക് ഫൈനൽ സെമസ്റ്റർ പരീക്ഷ യേ കഴിഞ്ഞിട്ടുള്ളൂ",
ഈ ഇരുപത്തിരണ്ടാം വയസ്സിൽ പെണ്ണുകെട്ടണമെന്നെങ്ങനെ പറയും ഗായത്രി,
അല്ലെങ്കിൽ തന്നെ കടബാധ്യത ഒരു ഭാഗത്ത്
നീ വിഷമിക്കാതെ എന്തെങ്കിലുമൊരു പരിഹാരം കാണാം ".
ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു.
മാവിൻ മുകളിൽ നിന്നും അണ്ണാക്കണ്ണൻ കടിച്ചിട്ട മാമ്പഴം അവരുടെ മുന്നിലേക്ക് വീണു.
"ഇല്ല, മിഥുൻ അച്ഛൻ പ്രശ്നമുണ്ടാക്കും, എനിക്കാവില്ല".
"എന്നാൽ നീയൊരു കാര്യം ചെയ്യ് ക്ലർക്കിനെയങ്ങ് കെട്ടിക്കോ ".
"എന്റെ അവസ്ഥ നിനക്ക് മനസ്സിലാകില്ല മിഥുൻ ".
"എനിക്കൊന്നും കേൾക്കേണ്ട... ".
മിഴികൾ തുടച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഗായത്രിയെ മിഥുൻ നോക്കിനിന്നു.
അവൾ പതിവിലും സുന്ദരിയായിരിക്കുന്നു. കസവു സാരിയിൽ അവളൊരു ദേവതയെപ്പോലെ തോന്നിച്ചു.
മൂവാണ്ടൻ മാവിന്റെ മുകളിൽ നിന്നും ഈണത്തിൽ പാടുന്ന കുയിലിനെ കാക്കകൾ കൂട്ടമായ് വന്ന് കൊത്തിയോടിക്കാൻ തുടങ്ങി.
മിഥുന്റെ മുഖത്ത് പ്രതീക്ഷകൾ അസ്തമിച്ചുതുടങ്ങിയിരുന്നു.
വിവാഹപ്രായമെത്തിയ രണ്ടു സഹോദരിമാർ, അച്ഛൻ, അമ്മ തുടങ്ങിയവർ അവന്റെ മുന്നിലൂടെ മിന്നി മറഞ്ഞു.
*******************
"എന്താ മിഥുൻ ഉറക്കം വരാത്തത്?
"നമ്മുടെ കുഞ്ഞാറ്റമോൾ നാളെ, എൽ കെ ജി യിൽ പോവുകയല്ലേ.., അതിനെക്കുറിച്ചാലോചിച്ചതാ..".
"അതെ മിഥുൻ..
മോള് നാളെ എന്തൊക്കെകാട്ടിക്കൂട്ടുമെന്നാർക്കറിയാം?,
മോൾക്ക് ഭക്ഷണം സ്വന്തംകഴിക്കാനറിയില്ലല്ലോ?
"നീ വെറുതെ ടെൻഷനടിക്കാതെ..." ഗായത്രിയുടെ കവിളിൽ നുള്ളിക്കൊണ്ട് മിഥുൻ പറഞ്ഞു.
"""""""""""""""'''''""""""''"'''''''''""'''''''
"ഗായത്രീ നീ ഞാൻ പറയുന്നത് കേൾക്ക്?
"ഇല്ല മിഥുൻ എനിക്ക്പേടിയാ ഞാൻ വരില്ല?
"ഞാൻ എത്ര കഷ്ടപ്പെട്ടിട്ടാണോ നിന്നെ വിളിക്കാൻ കിട്ടിയത്".
"ഞാൻ കാത്തുനിൽക്കും നീ വരണം".
"ഇല്ല ,മിഥുൻ.. ഞാൻ വരില്ല..".
"നീ ഒന്നൂടെ ആലോചിക്ക് ഗായത്രീ, നമുക്ക് എവിടെയെങ്കിലും പോയി ജീവിക്കാം."
"ഇല്ല മിഥുൻ, അച്ഛനും അമ്മയും സമ്മതിക്കാതെ ഞാനീ വീട്ടിൽ നിന്നും ഇറങ്ങില്ല... എത്ര വർഷം കഴിഞ്ഞാലും".
************************
"ഇപ്പഴാ ഒരു സമാധാനമായത് ഗായത്രീ...
മോള് സ്ക്കൂളിൽ യൂണിഫോമിട്ട് പോയ് വരുന്നത് കാണാൻ നല്ല രസമാ...
ആ കുഞ്ഞിക്കുടയൊക്കെ തോളത്ത് വച്ച് ബേഗും തൂക്കി..". മിഥുൻ ഉറങ്ങിക്കിടക്കുന്ന കുഞ്ഞാറ്റയ്ക്കൊരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.
"ഉം.. രസം... രസം... അന്ന് പത്ത് കൊല്ലം മുമ്പ് ഞാൻ നിങ്ങടെ കൂടെ ഇറങ്ങിപ്പോന്നെങ്കിൽ കാണാമായിരുന്നു രസമൊക്കെ...,
ആരും ഇല്ലാതെ.. തെണ്ടി നടന്നേനെ...".
"നീയാണ് ശരി ഗായത്രി, അച്ഛന്റേം അമ്മയുടെയും സമ്മതം കിട്ടാൻ നീ അഞ്ചു കൊല്ലം കാത്തിരുന്നില്ലേ..,
വരുന്ന ആലോചനകൾക്കൊക്കെ മുഖം തിരിച്ച് ഒരു പാട് കഷ്ടപ്പെട്ടല്ലേ.."
"പെൺബുദ്ധി പിൻബുദ്ധിയല്ലായെന്ന് മനസ്സിലായല്ലോ...".
"മിഥുൻ ഇലക്ട്രിക്കൽ എഞ്ചിനീയറുമായി.. ഞാൻ ഫെഡറൽ ബാങ്കിൽ ക്ലർക്കുമായ്,ആർക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ നമ്മടെ കല്ല്യാണോം നടന്നു.അന്ന് എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഒളിച്ചോടിയെങ്കിൽ കാണാമായിരുന്നു പുകില് ".
"നിന്റെ ബുദ്ധി മുൻബുദ്ധി തന്നെ...അന്ന് വീട്ടുകാരെ ധിക്കരിച്ചിറങ്ങിയെങ്കിൽ ആരും കാണില്ലായിരുന്നു. നമ്മുടെ ഈ മോളും സന്തോഷവും ഒന്നും ". മിഥുൻ ഗായത്രിയുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.
മുറ്റത്തെ മുല്ലപ്പൂവ്വിടരുന്ന സുഗന്ധം തുറന്നിട്ട ജനാലയിലൂടെ അവരുടെ മുറിക്കുള്ളിൽ നിറഞ്ഞു.
സജി വർഗീസ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot