Slider

ഇടവേളകളിലെ പ്രേമം Part 1

0
Image may contain: 1 person

ഏക ജാലകം സിസ്റ്റം വഴി ഞാൻ വളരെ വൈകിയാണ് പ്ലസ്‌ വണ് ക്ലാസ്സിനു ജോയിൻ ചെയ്തത് .. ആദ്യ ഭാഗത്തിൽ പറഞ്ഞ രഞ്ജിത്ത് സാറ് സ്കൂളിൽ വരുന്നതിനു കുറച്ചു ദിവസം മുന്പ് എന്നത്തേം പോലെ ഒരു ദിവസം ,ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് ഓടി കിതച്ചു അവള് കയറി വന്നത് ... 
പെട്ടെന്ന് വാതിൽക്കൽ ഓട്ടം നിർത്തിയ അവളെ എല്ലാരും ശ്രദ്ധിച്ചു . ഞാൻ കുറച്ചേറെ ശ്രദ്ധിച്ചു എന്ന് പറഞ്ഞാൽ തെറ്റില്ല .
പ്രത്യേകിച്ച് ഭാവമൊന്നും ഇല്ലാതെ അവള് പോയി ഇരുന്നു . മഫ്ത (തട്ടം ) കുത്തിയിരുന്നത് കൊണ്ട് മുഖം എനിക്ക് ശരിക്ക് കാണാൻ കഴിഞ്ഞില്ല..
ക്ലാസ്സുകളുടെ തുടക്കം മുതൽ അവളെ അറിയുന്ന കൂട്ടുകാരാണ് പേരും വിവരങ്ങളും പറഞ്ഞു തന്നത് , ഒരു വല്ലാത്ത ജാതിയാണ് ആ പെണ്ണ് . ആൺകുട്ടികളോട് മിണ്ടുകയോ ചിരികുകയോ ചെയ്യുകയില്ല .എന്തെങ്കിലും ചോദിച്ചാൽ പിന്നീട് ഒന്നും ചോദിക്കാത്ത രീതിയിൽ മുഖം കനപ്പിച്ചു മറുപടി തന്നാൽ ആയി എന്നാ അവസ്ഥ . ഇത്രയൊക്കെ കേട്ടപ്പോൾ എനിക്ക് സംഗതി കൊള്ളാലോ ന്നൊരു തോന്നൽ ..
.
ഒന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷം നോമ്പ് (റംസാൻ ) ആരംഭിച്ച ആദ്യ ദിവസം . എല്ലാ കുട്ടികളും എത്തിയിട്ടുണ്ട് . ഇവളെ കാണാനില്ല . കുറച്ചു കഴിഞ്ഞപോൾ അന്നത്തെ പോലെ ഓടി കിതച്ചുള്ള വരവ്. ഞാൻ നോക്കുമ്പോ തട്ടം ഒന്നുമില്ല . അന്നാണ് ഞാൻ മുഖം ശരിക്ക് കാണുന്നത് .
.
വല്ല്യ പ്രത്യേകതകൾ ഒന്നുമില്ലാത്ത ,തിളങ്ങുന്ന കണ്ണുകളോ , കാലറ്റം മുടിയോ , തുടുത്ത മുഖമോ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടി ..
എല്ലാ ദിവസവും തട്ടവും ഷാളും ഒക്കെ ആയി മൂടി പുതച്ചു വരുന്ന ഇവളീ നോമ്പ് തുടങ്ങുന്ന അന്ന് തന്നെ ഇങ്ങനെ വന്നത് എന്നെ ഒന്ന് ഞെട്ടിച്ചു ..ഞാൻ അന്ന് വരെ സംസാരിച്ചിട്ടില്ല .
ഇന്റർവെൽ സമയം - അവളുടെ അടുത്ത് പോയി മനസ്സിലുള്ള ഞെട്ടൽ അതുപോലെ വാക്കുകളാക്കി അവളോട്‌ ചോദിച്ചു .
.
-. ഇന്നെന്ത നീ തട്ടമിടാഞ്ഞേ .സാധാരണ പെൺകുട്ടികൾ നോമ്പ് ഒക്കെ തുടങ്ങിയാലാണ്‌ കൂടുതൽ തട്ടവും മറ്റുമൊക്കെ ശ്രദ്ധിച്ചു നടക്ക ,നീ നേരെ തിരിച്ചയല്ലോ എന്തുപ്പറ്റി ?
.
പറഞ്ഞു കേട്ട അറിവ് വെച്ച് കുറച്ചു ഭയത്തോടെയാണ് ഇത്രേം ചോദിച്ചത് .
ഒന്നും മിണ്ടാതെ കേട്ട ഭാവം പോലും ഇല്ലാതെ അവള് പോയി . എവടെയോക്കെയോ എന്റെ മനസ്സിൽ ഒരിഷ്ടം തോന്നി തുടങ്ങുവായിരുന്നു . മറുപടി തരാതെ പോയത് കണ്ടു കൂട്ടുകാര് പലരും കളിയാക്കി , അവള് കമ്പ്ലയിന്റ് ചെയ്യുമെന്നും പറഞ്ഞു ..
അന്ന് ഉച്ചക്ക് നോമ്പ് ആയോണ്ട് ക്ലാസ്സിൽ തന്നെ ഇരുന്നു . മറ്റു കുട്ടികൾ മാറി ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട് . 
രണ്ടു ബെഞ്ചുകൾ ചേർത്തിട്ടു കിടന്നിരുന്ന എന്റെ അടുത്തേക്ക് ഒരു നിഴൽ നീങ്ങുന്നത് ഫീൽ ചെയ്തപോഴാണ് എണീറ്റ്‌ നോക്കിയത് . അവളാണ് .
ഞാൻ ചിരിച്ചു ,അപ്രതീക്ഷിതമായി അവളും ചിരിച്ചു .
(ഹൂ ഉച്ചക്ക് തന്നെ നോമ്പ് തുറന്ന ഒരു സുഖം .)
.
വളരെ പതുങ്ങിയ ശബ്ദത്തിൽ അവള് പറഞ്ഞു
- ഇന്ന് നേരം വൈകിയത് കൊണ്ടാണ് തട്ടം ഇടാതിരുന്നത് .
സ്നേഹത്തോടെ ഉള്ള മറുപടി കേട്ടപ്പോ ഞാൻ സന്തോഷിച്ചു .
പോവാൻ നേരം ഒന്നൂടെ പറഞ്ഞു - ദയവു ചെയ്ത് എന്റെ ഇത്തരം കാര്യങ്ങളിൽ ഇനി ഇടപെടരുത് , ഞാൻ ഇവിടെ വരുന്നത് പഠിക്കാൻ ആണ് .
നേരത്തെ വന്ന സന്തോഷം കിളി പോയ പോലെ ഒരൊറ്റ പോക്ക് .
അവൾടെ പറച്ചില് കേട്ടാൽ തോന്നും ഞാൻ അവളെ നിക്കഹ് കഴിക്കട്ടെ എനന്നാണ് ചോദിച്ചതെന്ന് , അഹങ്കാരി ,
മനസ്സില് കുറെ ദേഷ്യം അവളോട്‌ വരുത്താൻ ശ്രമിച്ചെങ്കിലും പരാജയം മാത്രമായിരുന്നു . ഒരു മാതിരി ഇഷ്ടം . ഇഷ്ടാന്ന് പറഞ്ഞാൽ അവളെന്നെ ആട്ടും . നേരിട്ട് പോയി പറയാൻ പറ്റിയ ഒരു സാഹചര്യവും കിട്ടുന്നില്ല. ബെൽ അടിച്ചാ പെണ്ണിനെ പിന്നെ ബസിലെ കാണു .
.
അങ്ങനെ ഇരിക്കുമ്പോഴാണ് ആദ്യ ഭാഗത്തിലെ നായകനായ നമ്മുടെ രഞ്ജിത്ത് മാഷിന്റെ വരവും പെട്ടെന്ന് ഞങ്ങളോടുള്ള അടുപ്പവും എല്ലാം ഉണ്ടാവുന്നത് .എന്തും തുറന്നു പറയാനും ഭൂമിയിലെ എന്തിനെ പറ്റിയും എപ്പോ വേണേലും സംശയവും ചോദിക്കാനുള്ള ഒരു അടുപ്പം ഞാനടക്കം കുറച്ചു പേർക്ക് സാറിനോട് ഉണ്ടായിരുന്നു ..
.
ഇന്ട്രവേൽ കഴിഞ്ഞ രഞ്ജിത്ത് മാഷിന്റെ ക്ലാസ് ആണ് . ബെൽ അടിച്ചു ഒരു മിനുട്ട് ആയപ്പോ ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് ഓടി ,എന്റെ ഓട്ടം കണ്ടു ക്ലാസ്സിലുള്ളവർ എല്ലാം ഡാ എന്ത് പറ്റിയെന്നു ചോദിക്കുന്നുണ്ട് .
മാഷ് എന്തോ എഴുതുവാണ് . 
=കണ്ടപോ എന്താ അൻവറെ എന്തോ പറയാനുണ്ടല്ലോ തനിക്ക് എന്നൊരു ചോദ്യം .
=ഉണ്ട് സാറേ , ചോദിക്കുന്നത് തെറ്റാണേൽ ക്ഷമിക്കണം .എന്നോടുള്ള ഇഷ്ടത്തിന് യാതൊരു മാറ്റവും വരാനും പാടില്ല .എങ്കിൽ ഞാൻ ചോദിക്കാം .
= നീ വാ മോനെ , അടുത്ത് നിർത്തി എന്നോട് കാര്യം പറയാൻ പറഞ്ഞു .
=സാറേ , എന്റെ പ്രായത്തിൽ ഉള്ള ആൺകുട്ടിക്ക് അതെ പ്രായത്തിൽ ഉള്ള ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ?
ചിരിച്ചു കൊണ്ട് എന്റെ തോളത് തട്ടീട്ട് സാറ് പറഞ്ഞു .ഇല്ല അൻവർ . പൂർണ്ണ ആരോഗ്യമുള്ള ഒരു മനുഷ്യന് ഈ പ്രായത്തിൽ തോന്നാവുന്ന ഒരു വികാരം മാത്രമേ തനിക്കും തോന്നിയിട്ടുള്ളൂ .അത് തെറ്റല്ല തന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ് . 
സാറ് പിന്നെയും എന്തഒന്നും യോ പറഞ്ഞു ആദ്യ വാക്കിൽ തന്നെ മനസ്സു നിറഞ്ഞതു കൊണ്ട് ഞാൻ പിന്നെ ഒന്ന് കേട്ടില്ല . 
അടുത്ത പിരീഡ് സാറിന്റെയാണ് .സാറ് വരുന്നില്ലേ ?
=വരം. ഇന്നത്തെ നമ്മുടെ വിഷയം അൻവറിന്റെ ഈ സംശയം തന്നെയാവട്ടെ എന്ന് സാറ് പറഞ്ഞു .
മനസ്സിലുള്ള സന്തോഷം കാണിക്കാതെ ഞാൻ തിരിഞ്ഞോടി . ക്ലാസിൽ എത്തി അവളുടെ അടുത്തേക്ക് ചെന്ന്. കുട്ടികൾ എല്ലാരും എന്നെ നോക്കുന്നുണ്ട് . 
.
-എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് . അടുത്ത പിരിയഡ് രഞ്ജിത്ത് സാർ എടുക്കുന്ന വിഷയം കേട്ടാൽ നിനക്ക് എല്ലാം, മനസിലാവും എന്നും പറഞ്ഞു ബെഞ്ചിൽ ഇരുന്നു ,
സാറു വന്നു ഈ വിഷയത്തെ പറ്റിർട്ട് ായി ക്ലാസ് എടുത്തു പോയി .ക്ലാസ്സിൽ പലരും വന്നു എന്റെ അടുത്ത് പറഞ്ഞു ഡാ ഇഷ്ടം പറയണേൽ ഇങ്ങനെ പറയണം കലക്കി എന്നൊക്കെ , പല പെൺ സുഹൃത്തുക്കളും എന്നെ സപ്പോര്ട്ട് ചെയ്തു ..
പക്ഷെ ഞാൻ എന്ത് ആഗ്രഹിച്ചോ അതിനു വിപരീതമായാണ് കാര്യങ്ങൾ ഉണ്ടായത് , അവൾക്ക് കണ്ടാൽ എന്നോട് ചിരിക്കണം എന്നൊരു അടുപ്പം ഉണ്ടായിരുന്നത് പോലും ഇല്ലാതായി . നല്ല കുട്ടിയെന്ന അവളുടെ ലേബൽ ക്ലാസ്സിലെ പല സുഹൃത്തുക്കളും എന്റെഎന്നും ും പറഞ്ഞു അവളെ കളിയാക്കി ഇല്ലാതാക്കി . ആ കുട്ടിക്ക് തീർത്താൽ തീരാത്ത ഒരു വെറുപ്പായി ഒരു പ്രേമം മാറി .എന്നോട് അവൾക്ക് മാനസികമായി ഒരു ചെറിയ താല്പര്യം ഉണ്ടായിരുന്നു എനും അതും കൂടെ ഇല്ലാതായി എന്നും അവളുടെ ആത്മ മിത്രം വഴി അറിഞ്ഞു ....
ദിവസങ്ങൾ പിന്നെയും കടന്നു പോയി , അവളുടെ പേരിൽ വീണ്ടും പല വിഷയങ്ങളും ഉണ്ടായി . ഒരിക്കൽ പോലും നേരിട്ട് ഇഷ്ടം പറയാതെ , ഒരു സമ്മാനം കൊടുക്കാതെ , ഫോൺ വിളിക്കാതെ ,കത്ത് കൊടുക്കാതെ , കൂടുകാരുടെ സഹാമയമില്ലാതെ പറഞ്ഞൊരു ഇഷ്ടം ഒന്നും മിണ്ടാതെ ,പറയാതെ മൗനമായി തന്നെ അവസാനിച്ചു ........
.
(കഥ കഴിഞ്ഞു -പിന്നെയുള്ള ചില സംഭവവികാസങ്ങൾ കുറച്ചൂടെ ഉണ്ടാവും അതോണ്ട് തുടരും 😎😎)
.
അൻവർ മൂക്കുതല
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo