Slider

നമുക്കിടയിലെ മൗനം

0
നമുക്കിടയിലെ മൗനം
......................................
കുറച്ചു നിമിഷങ്ങൾ
ഏകയായിരിക്കാൻ ആഗ്രഹിക്കുന്നു.
മൗനത്തെ പഠിച്ചു കൊണ്ടിരിക്കുന്നവളായി
ഈ നിമിഷം എന്നെ മനസ്സിലാക്കുക.
മൗനം ഒരിക്കലും ഒരു ശൂന്യതയല്ല;
മറിച്ച് ഒരു പാട് തരംഗങ്ങളുടെ ബഹിർസ്ഫുരണമാണ്.
നമുക്കിടയിലെ മൗനത്തെ
ഞാൻ നിർവചിക്കാൻ ശ്രമിക്കട്ടെ.
പ്രണയത്തിന്റെ,വേദനയുടെ, അകലത്തിന്റെ
ഒക്കെ തരംഗങ്ങൾ ഞാൻ അറിഞ്ഞിട്ടുണ്ട്.
പക്ഷേ ഇത് അങ്ങനെയല്ല;
അപരിചിതമായ ഒരു തരംഗദൈർഘ്യം.
നമ്മുടെ മൗനം
കേവലം വികാരങ്ങളുടെ സമ്മേളനമല്ല;
മറിച്ച് ഉയർന്ന ചിന്തകളുടെ ആലിംഗനമാണ്.
ഒരു ഗാനത്തെ പിന്തുടരുന്ന അത്രയും
സുന്ദരമായി എന്റെ തലച്ചോറിലെ
വൈദ്യുത സ്ഫുലിംഗങ്ങളെ നീ പിന്തുടരുന്നു.
തിടുക്കത്തിൽ കണ്ണു നിറയ്ക്കുകയും
കോപിക്കുകയും ചെയ്യുന്നവളെ
കുറഞ്ഞ കാലം കൊണ്ട് നീ മാറ്റിയിരിക്കുന്നു.
ബഹുമാനിക്കപ്പെടുന്നവളായി,
സ്നേഹിക്കപ്പെടുന്നവളായി
ഞാൻ സ്വയം തിരിച്ചറിയുന്നു.
ഇത്രയും ഞാൻ കണ്ടെത്തിയിരിക്കുന്നു.
പക്ഷേ അത് എത്ര പരിമിതമാണ്.
ഈ ഘട്ടത്തിൽ നിർവചനം അസാധ്യം.
അതിനായി കൂടുതൽ കാത്തിരിക്കാം.
ഒടുവിൽ എത്തിച്ചേരാൻ ഞാൻ കൊതിക്കുന്നഒരു നിർവചനമുണ്ട്;
“നീ ആ കൈകളാവുക;
തുറന്നു കിടക്കുന്ന അഞ്ചു വാതിലുകൾക്ക് പുറകിൽ
അടഞ്ഞുകിടക്കുന്ന ആറാമത്തെ വാതിലിൽ
മുട്ടിവിളിക്കുന്ന ആ കൈകൾ….!!! “

Resmi Anuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo