നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യ നേഴ്സ് ആണ്

ഭാര്യ നേഴ്സ് ആണ്
--------------------------------
"കുട്ടി ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണ് നേഴ്സ് ആയി .."
ഞാൻ തറപ്പിച്ചു ബ്രോക്കറെ നോക്കി ..അയാൾ എന്നെ നോക്കാതെ അമ്മയോട് കാര്യങ്ങൾ വിവരിക്കുകയാണ് ..
"രണ്ടു കുട്ടികൾ മൂത്തത് ഇത് ..ഇളയവൾ പഠിക്കുകയാണ് ..വീട്ടുകാർക്ക് ഡിമാൻഡ് ഒന്നും ഇല്ല ...കാണാൻ നല്ല കുട്ടിയാണ് "
'അമ്മ അയാളെ നോക്കി പറഞ്ഞു .."എന്നാൽ ഇത് മതി ..അടുത്ത ഞായർ നിങ്ങളുടെ കൂടെ അവനും കാണാൻ വന്നോട്ടെ ..ഇതെങ്കിലും ഒന്ന് നടന്നാൽ മതിയായിരുന്നു .."
അയാൾ യാത്ര പറഞ്ഞു ഇറങ്ങിയതും ഞാൻ അയാളുടെ പിന്നാലെ ഇറങ്ങി ..വീട് കഴിഞ്ഞതും അയാളെ ബ്ലോക്ക് ഇട്ടു പിടിച്ചു
"ചേട്ടാ ..എനിക്ക് നേഴ്സ് ഇഷ്ടമില്ല ..വെറുതെ ഇത് നോക്കണ്ട "
"അതെന്താ "
ഒന്നും ഉണ്ടായിട്ടല്ല ..ഇ പുറത്തു പഠിക്കുന്ന ജോലി ചെയ്യുന്ന ഇവളുമാരൊന്നും ശരിയല്ല ..പ്രത്യകിച്ചും ബാംഗ്ലൂരിൽ ..അടിപൊളി ജീവിതത്തിനു വേണ്ടി എന്തും ചെയ്യുന്നവളാ ഇവറ്റകൾ "
"മോനെ ഇല്ലാത്തത് പറയല്ലേ ..എല്ലാ മേഖലയിലും ഉണ്ട് ഇത്തരം ആൾക്കാർ എന്നു വെച്ച് എല്ലാവരും മോശക്കാർ ആവുമോ "
"ചേട്ടന് അറിയാഞ്ഞിട്ടാ ..ഇ തമിഴ്നാട് ബോർഡറിലുള്ള സ്ഥാപനങ്ങളിൽ വരുന്ന ഭൂരിപക്ഷം കുട്ടികളും നേഴ്സ്മാർ ആണ് ..അതിനെ പറ്റി റിപ്പോട്ട് ഒക്കെ ഉണ്ടായിരുന്നു ഞാൻ കുറ്റപ്പെടുത്തക അല്ല ..ഒന്നമത് കൗമാര പ്രായത്തിൽ ജോലിയിൽ കടക്കുന്ന കുട്ടികൾ അല്ലെ അവരെ ചുഷണം ചെയ്യാൻ എളുപ്പം ആണ് "
അയാൾ എന്നെ നോക്കി ..പിന്നെ തല താഴ്ത്തി നിന്നു .."മോന്റെ അമ്മാവന്റെ മകൾ പഠിക്കുന്നത് നഴ്സിംഗ് ആണെന്ന് 'അമ്മ പറഞ്ഞിരുന്നു ..അവളെ പറ്റി മോന് ഒരിക്കലും മോശം തോന്നില്ലല്ലോ ..അതെ പോലെ ആണ് മിക്ക കുട്ടികളും "
മുഖം നോക്കി അടിച്ചപോലെ ആണ് എനിക്ക് തോന്നിയത് .."എന്തായാലും എനിക്ക് വേണ്ട അമ്മയോട് എനിക്ക് ഇതൊന്നും പറയാൻ പറ്റില്ല .."..
ഞാൻ അധികം പറയാതെ വണ്ടി കറക്കിയെടുത്തു ..മെല്ലെ വിട്ടു ..
വീട്ടിൽ ചെന്നപ്പോൾ ..പൊടി പൂരം ..അയാൾ അമ്മയെ വിളിച്ചു കാര്യം പറഞ്ഞിരിക്കുന്നു ..
നീ ആരാണ് ...നിനക്ക് എത്ര വയസ്സായി ..തുടങ്ങിയ ക്ലിഷേ കേട്ട് തുടങ്ങിയപ്പോൾ ...പെണ്ണുകാണാൻ പോകാമെന്നു ഗത്യന്തരമില്ലാതെ ഞാൻ സമ്മതിച്ചു ..
അങ്ങനെ ഞായറാഴ്ച ഞാനും ബ്രോക്കറും പെണ്ണിന്റെ വീട്ടിൽ എത്തി ..ബ്രോക്കർ കൂടെ വന്നതല്ലാതെ ഞാൻ അയാളോടും അയാൾ എന്നോടും അധികം സംസാരിച്ചല്ല ..
വീട് വലിയ കുഴപ്പം ഉണ്ടായിരുന്നില്ല .. ഞാൻ വീടിന്റെ മുന്നിലെത്തി .പഴയ കരണവന്മാരെ പോലെ.അടുത്തുള്ള പറമ്പിലെ തെങ്ങിന്റെ മുകളിലേക്ക് നോക്കി ..".കൊള്ളാം തേങ്ങയൊക്കെയൊക്കെ ഉണ്ട് ..."
"അത് അവരുടെ പറമ്പല്ല ..ഇവർക്ക് ഇവിടെ അഞ്ചു സെന്റെ ഉള്ളു " ബ്രോക്കർ എന്നെ ഒന്നിരുത്തിയപോലെ ചെവിയോട് ചേർത്തുകൊണ്ട് പറഞ്ഞു ..
"എം " ചമ്മിയെങ്കിലും ..മുഖത്തെ ഗൗരവം വിടാതെ ഞാൻ മൂളി .അപ്പോഴേക്കും ഒരാൾ വീടിന്റെ മുന്നിലേക്ക് വന്നു
"കയറി ഇരിക്കു .." ആ മധ്യവയസ്കൻ ഞങ്ങളെ നോക്കി പറഞ്ഞു ..
ഞങൾ മെല്ലെ മുന്നിലെത്തെ സോഫയിൽ ചെന്നിരുന്നു ..
അങ്ങനെ ..അച്ഛൻ വന്നു 'അമ്മ വന്നു ..അവസാനം പെണ്ണും വന്നു ..കണ്ട പാടെ സത്യത്തിൽ എനിക്ക് ഇഷ്ടായി ..പക്ഷെ നേഴ്സ് ആണെന്നുളളുള്ള സങ്കടം മാറുന്നെയുണ്ടായിരുന്നില്ല
എന്തെങ്കിലും സംസാരിക്കണെമെങ്കിൽ ആവാം ...എന്നു ബ്രോക്കർ പറഞ്ഞയുടനെ ഞാൻ ചാടി എഴുനേറ്റു ..
നിങ്ങൾ ആ റൂമിൽ നിന്ന് സംസാരിച്ചോളൂ ...അവളുടെ 'അമ്മ ഒരു മുറിയുടെ നേരെ ചുണ്ടി
ഞങ്ങൾ മെല്ലെ അവിടേക്കു നടന്നു ..
"ഇപ്പൊ ബാംഗ്ലൂരിൽ ആണ് അല്ലെ .." ഞാൻ ആണ് തുടക്കം കുറിച്ചത്
"അതെ .."
"വല്ലാത്ത ഒരു സ്ഥലം ആണ് അല്ലെ ...നന്നാവാനും നശിക്കാനും ആ സിറ്റി മതി " ഞാൻ അല്പം പുച്ഛം കലർന്ന ഭാവത്തോടെ ആണ് പറഞ്ഞത്
"ശരിയാണ് ...അവിടെ താമസിച്ചിട്ടുണ്ടോ "
"സത്യത്തിൽ ഞാൻ പെട്ടു ...ഞാൻ പോയിട്ട് പോലുമില്ലാത്ത സ്ഥലം ആണ് പക്ഷെ പുറത്ത് കാണിക്കാൻ പറ്റില്ലല്ലോ"
"പിന്നെ ഇല്ലാതെ .. "അവൾ സ്ഥലം ചോദിച്ചാൽ ഏതു പറയുമെന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ആ ചോദ്യം വന്നത്
"അവിടെ താമസിച്ചപ്പോൾ ചേട്ടൻ നന്നായോ ചിത്തയായോ "
"നന്നായി " ഞാൻ ഇളിഞ്ഞ മുഖത്തോടെ ..പറഞ്ഞു
"എങ്കിൽ ശരി "...ഞാൻ തലയാട്ടി അവളെ നോക്കി ചിരിച്ചു ..
എല്ലാം കഴിഞ്ഞു ..വീടിനു പുറത്തു ഇറങ്ങിയപ്പോൾ ബ്രോക്കർ ചോദിച്ചു "കുട്ടി എങ്ങനെ ഇഷ്ടായോ "
ഇല്ലന്ന് പറഞ്ഞാൽ അഹങ്കാരം ആണെന്ന് പറയും ...മുടങ്ങി പോവുകയാണെങ്കിൽ പോകട്ടെയെന്നു കരുതി ഞാൻ പറഞ്ഞു "കുട്ടി കുഴപ്പം ഒന്നും ഇല്ല ...വിവാഹം കഴിഞ്ഞാൽ ജോലിക്കു പോകാൻ പറ്റില്ല "
അയാൾ ഒന്നും പറഞ്ഞില്ല ...
വിധിച്ചത് തടയാൻ കഴിയില്ലലോ ....ആ വിവാഹം ഉറപ്പിച്ചു ...പിന്നെ എല്ലാം പെട്ടന്നായിരുന്നു ...നിശ്ച്ചവും കഴിഞ്ഞു ..
അങ്ങനെ ഐഡിയ കമ്പനിയുടെ ഒരു സ്റ്റാഫ് ന്റെ ശമ്പളം ..റീചാർജ് ചെയ്യുന്നതിലൂടെ കൊടുക്കുന്ന സമയത്താണ് ആ സംശയം എന്റെ മനസ്സിൽ ഉദിച്ചു വരുന്നത് ."..ഒന്നുമില്ലെങ്കിലും ബാംഗ്ലൂരിൽ പഠിച്ച കുട്ടി അല്ലെ ..കന്യക ആയിരിക്കുമോ ..." ആരോടും പറയാനോ ചോദിക്കാനോ പറ്റാത്ത കാര്യം ആണ് ..കല്യണം ഉറപ്പിച്ച കുട്ടിയുടെ പതിവ്രത്യത്തെ സംശയിക്കുക എന്നു പറഞ്ഞാൽ ...ഹോ ...
ഓരോ ദിവസം കുടും തോറും ആധി കുടികൊണ്ടേ ഇരുന്നു ...ഫോൺ വിളിയിൽ എന്റെ സംസാരത്തിൽ കാര്യമായ മാറ്റം വന്നു തുടങ്ങി ..അങ്ങനെ അവസാനം ഞാൻ ഒരു വഴി കണ്ടു പിടിച്ചു ..
അവൾ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു " പിന്നെ നമ്മുടെ ശാന്തിഃ മുഹൂർത്തം രാത്രി .പന്ത്രണ്ടേ മുപ്പതിനും ഒന്നിനും ഉള്ളിൽ ആണ് ..ട്ടോ ..പിന്നെ എനിക്ക് ഇതിലോന്നും വലിയ വിശ്വാസം ഇല്ല ...പിന്നെ ഞങളുടെ കുടുബത്തിലെ പുരുഷൻ മാർ കെട്ടുന്ന കുട്ടി കന്യക ആയിരിക്കണമെന്ന് നിർബന്ധമുണ്ടത്രെ ഇല്ലെങ്കിൽ കുട്ടി പത്തു നാള് തികക്കില്ലത്രേ ...ഓരോ അനാചാരങ്ങളെ ...ഇയാൾക്ക് ഇതിൽ വലിയ വിശ്വാസം ഉണ്ടാകില്ല അല്ലെ "
അവളുടെ മറുപടി കേൾക്കാൻ ..നെഞ്ചിടിപ്പോടെ കാത്തിരുന്നു ..
ഞാൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല ..Hymenoplasty ഉള്ളതോടെ അതിലൊന്നും കാര്യം ഇല്ലല്ലോ ..
"എന്ത് "
അതായത് ..വിർജിനിറ്റി പോയാലും കുഴപ്പമില്ല ..അതൊക്കെ സർജറി യിൽ കുടി ശരിയാക്കാം ..വളരെ എളുപ്പമാണ് ...
"ആണല്ലേ ...ഓരോ കണ്ടുപിടുത്തങ്ങൾ ..എന്നാൽ മോള് പോയി കിടന്നോളു ട്ടോ .."..എന്റെ മുഖത്തു ആയിരം ഭാവങ്ങൾ വിടരുകയായിരുന്നു ..
പിന്നെ എല്ലാം വിധിപോലെയെന്നു വിചാരിച്ചു .....വിവാഹം നടന്നു ..
ദിവസങ്ങൾ ..കടന്നു പോയി മാസങ്ങൾ ആയി ....അവൾ ജോലിക്കു പോകാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല ...എന്റെ ഭാര്യ ഒരു നേഴ്സ് ആണെന്ന് പറയാൻ എന്റെ അഭിമാനം സമ്മതിച്ചില്ല എന്നതാണ് സത്യം ..
ഓണത്തിന് കൂട്ടുകാരുടെ കൂടെ കുടകിൽ ടൂർ പോയപ്പോഴാണ് ...കാർ ആക്സിഡന്റ് ആവുന്നത് ..വൺവേ തെറ്റിച്ചുവന്ന ഒരു മറ്റൊരു കാർ ..മുന്ഭാഗത്തു വന്നിടിക്കുക ആയിരുന്നു പിന്നെ ..എന്താണ് സംഭവിച്ചത് എന്നറിയില്ല ..
ഓർമ്മ വരുമ്പോൾ ആശുപത്രയിൽ ആണ് ..കൂടെ രണ്ടു നഴ്സ്മാർ .കാലിലെ മുറിവ് ക്ലിൻ ചെയ്യുകയാണ് ...വേദനകൊണ്ടു ഞാൻ അലറി കരഞ്ഞപ്പോൾ ...ഒരു നേഴ്സ് വന്നു എന്റെ അടുത്തിരുന്നു ..
"പേടിക്കാൻ ഒന്നും ഇല്ലന്നെ ..ചെറിയ മുറിവാണ് .."അവൾ എന്റെ തലമുടിയിൽ ചെറുതായി തലോടി..വേദനകൊണ്ടു വീണ്ടും അലറിക്കരയുമ്പോൾ ഒരു അവളുടെ കൈത്തലം കൊണ്ട് എന്റെ നെറ്റിയിൽ തലോടികൊണ്ടിരിക്കുകയായിരുന്നു ...സത്യത്തിൽ വെള്ള കുപ്പായത്തിൽ നിന്നും ചിറകുകൾ വിടരുന്നപോലെ ആണ് എനിക്ക് തോന്നിയത്
അങ്ങനെ രണ്ടു ദിവസം ഹോസ്പിറ്റലിൽ ..കിടന്നു ..ഹോസ്പിറ്റൽ ജീവിതം എന്താണെന്നും അതിൽ നഴ്സ്മാരുടെ റോൾ എന്താണെന്നു മനസ്സിലാക്കി തരാനും ആ രണ്ടു ദിവസം ധാരാളമായിരുന്നു ..
നാട്ടിലെ ഹോസ്പിറ്റലിക്കു കാണിക്കാൻ വേണ്ടി അവിടെ നിന്ന് പൊരുബോൾ മനസ്സ് അഭിമാനത്തോടെ പറയുന്നുണ്ടായിരുന്നു
"എന്റെ ഭാര്യയും ഒരു നഴ്‌സാണ് ....."
സ്നേഹപൂർവം sanju calicut

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot