നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ കഥകൾ :-


എന്റെ കഥകൾ :-
നാസ് ...
《《 മരണാനന്തരം 》》
ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം മരിച്ചവരാണ് ....ഇത് എന്റെ വികലമായ വെറും ചിന്ത മാത്രം'''''
...
സ്നേഹ പൂർവ്വം
നാസ് .~~~~
നമ്മൾക്കെല്ലാം ദൈവം തന്ന സൗഭാഗ്യാങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ...
പക്ഷേ നമ്മൾ പലരും ആ ദൈവത്തെ മറന്നു പോകുന്നു ..അതിനൊരു ഓർമ പുതുക്കലായി മാത്രം എന്റെ ഈ എളിയ ചിന്തയെ കാണുക ...
_____________
~~~മുറിക്കൽ ഇനാശുവിന്റെ മരണ വാർത്തയറിഞ്ഞാണ് ചാക്കോ മാഷ് വീട്ടിൽ നിന്നിറങ്ങിയത്‌..
കോതക്കാട് ഗ്രാമത്തിന്റെ കീരിടം വെക്കാത്ത രാജാവ്‌ ..
ആ ഗ്രാമത്തിന്റെ പകുതിയിലേറെ അയാളുടെ സ്വന്തമാണ്‌ ..പാവപ്പെട്ടവന്റെ അന്നത്തിൽ നിന്ന് വരെ കൈ ഇട്ടു വാരിയിരുന്ന അയാളുടെ മരണം ആ ഗ്രാമത്തിന് ആഘോഷമായിരുന്നു..
ആ നാട്ടു പ്രാമാണിക്ക് അനുശോജനമർപ്പിക്കാൻ മന്ത്രിമാർ മുതൽ പ്രമുഖ വ്യക്തികൾ വരെ കോതക്കാടിന്റെ
മണ്ണിൽ പൊടി പറത്തി എത്തിയിട്ടുണ്ട്....
..
മൂന്ന് തവണ എം ൽ എ ആയി ..പിന്നെ ആ പട്ടം മകനങ്ങ് ചാർത്തി കൊടുത്തു ..
പാവപ്പെട്ടവന്റെ ചങ്ക് പിളർത്തി ചോര കുടിക്കാനായിരുന്നു ഇനാശുവിന്‌ ഇഷ്ടം .
അവർക്ക് പണം പലിശക്ക് കൊടുത്ത് അവരുടെയെല്ലാം ആധാരം ഇന്ന് ഇനാശുവിന്റെ അലമാരക്കകത്താണ് ..
പ്രായം എഴുപത്തി മൂന്നിലും തികഞ്ഞ ആരോഗ്യവാൻ .
നിറ ഗർഭിണിയായ കൊച്ചമ്മണിയുടെ കെട്ടിയോനെ തല കീഴെ തെങ്ങിൽ കെട്ടി നിർത്തി തിളച്ച കബി കൊണ്ട് ദേഹമാകെ ഇനാശുവിന്റെ ഗുണ്ടകൾ അയാളുടെ കണ്‍ മുന്നിൽ വെച്ച് അതി ക്രുരമായി മർദിച്ചത് ആ നാട്ടുക്കാർക്ക് മറക്കാൻ കഴിയുമായിരുന്നില്ല .
കൊച്ചമ്മണിയുടെ ഭർത്താവ് സഹദേവൻ ഇനാശുവിന്റെ പറമ്പിൽ നിന്ന് രണ്ടു തേങ്ങ മോഷ്ടിച്ചതായിരുന്നു കുറ്റം ..
അതിനുള്ള ക്രുരമായ ശിക്ഷയാണ് ആ നാട്ടു പ്രാമാണി അവിടെ വിധിച്ചത്‌
.
പറഞ്ഞാൽ തീരാത്ത കദന കഥകളുടെ ഒരു കെട്ട് തന്നെ ആ നാട്ടുക്കാർക്ക് പറയുവാനുണ്ട് ..
അൽപ്പം കഴിഞ്ഞാൽ കോതക്കാട് ഗ്രാമത്തിന്റെ വഴിത്താരകളിലുടെ ഒരു മഹാ പാപി അവസാന യാത്ര ചെയ്യും ..
ചാക്കോ മാഷ് ഇനാശുവിന്റെ ശവ മഞ്ചത്തിനരികെ തൊഴുകൈയോടെ പ്രാർത്തിച്ചു ..
"ഈ പാപിക്ക് നീ പൊറുത്ത് കൊടുക്കേണമേ ..."
പെട്ടെന്നാണ് കോരിചെരിയുന്ന മഴ കോതക്കാട് ഗ്രാമത്തെ നനച്ച് കുതിർത്തത്‌ ..
ആയിര കണക്കിനു ജനങ്ങൾ സാക്ഷിയായി ഇനാശുവിന്റെ ശരീരം കോതക്കാട് സെമിത്തെരിയിൽ അടക്കുകയാണ് ...
അവസാന മൂട് പലക വെച്ച് ഓരോ പിടി മണ്ണിട്ട്‌ ജനമെല്ലാം പിൻവലിഞ്ഞു ...
ഇനി ഇനാശു തനിച്ച് ..
കോടാനും കോടി സ്വത്തുളളവൻ ..ചുറ്റും പരിജരിക്കാൻ പരിജാരകർ ഒരുപാടുളളവൻ ..ഇന്ന് ആറടി മണ്ണിന്റെ ഉള്ളറയിൽ ചെയ്ത് പോയ പാപങ്ങളുടെ കെട്ടഴിക്കാൻ ഒരുങ്ങി കിടക്കുകയാണ് ..
പെട്ടെന്നാണ് ഇനാശു കണ്ണ് തുറന്നത് .
കൂരാ കൂരിരുട്ട് ..
"ദൈവ മേ ഇത് ഞാൻ എവിടെയാ"
..
എന്തൊക്കെയോ ശരീത്തിലുടെ അരിച്ചിറങ്ങുന്നു .
"'മോനെ സേവ്യാറെ ....ആരും ഇല്ലേ ഇവിടെ .""
എഴുനേൽക്കാൻ കഴിയുന്നില്ല .കൈകളും കാലുകളും ആരോ കൂട്ടി കെട്ടിയിരിക്കുന്നു ..
പെടുന്നനെയാണ് ആ ഇരുട്ടറക്കുള്ളിൽ കത്തി ജ്വലിക്കുന്ന സൂര്യൻ ഇനാശുവിന്റെ കണ്ണുകൾ ചൂഴ്ന്ന് എടുത്തത്...
.ഇനാശുവിന്റെ കരച്ചിൽ
ആ കുടുസു മുറിയുടെ ചുമരുകൾക്കുളിൽ അട്ടഹാസമായി നിന്നു .
ഇനാശു വെന്ത് പിടയുകയാണ്...
..ആരോരും സഹായിക്കാനില്ലാതെ അലറി കരയുകയാണ് ..
പെടുന്നനെ ഒരു മഞ്ഞ വെളിച്ചം വന്ന്‌ ഇനാശുവിനെ പൊതിഞ്ഞു..
.സൂര്യൻ ചൂഴ്ന്നെടുത്ത കണ്ണുകൾ പഴയത് പോലെ ആയി . ഇപ്പോൾ ഇനാശുവിന്റെ കണ്ണുകൾക്ക്‌ കാഴ്ചയുണ്ട്‌ ...
അതാ പെട്ടെന്ന് ഒരു വാതിൽ തുറക്കുന്നു ..
അതിൽ നിന്നും ഒരു മനുഷ്യൻ ഇറങ്ങി വരുന്നു .
അയാളെ കണ്ടതും ഇനാശു ഞെട്ടി തരിച്ചു പോയി ..
രാഘവൻ ....
ഇരുപത് വർഷങ്ങൾക്ക് മുന്പ് താൻ തോവളള കാട്ടിൽ കുഴിച്ചു മൂടിയ രാഘവൻ ..
രാഘവന്റെ ഭാര്യയുമായുള്ള തന്റെ അവിഹിതം അവൻ നേരിൽ കണ്ടപ്പോൾ അവനെ തീർക്കാതെ തരമില്ലായിരുന്നു
..താനും ഔസെപ്പും കൂടി അന്ന് രാത്രി താന്നെ അവനെ തീർക്കുകയായിരുന്നു ..പിന്നിട് രാഘവന്റെ ഭാര്യയുടെ സ്ഥിരക്കാരായി താനും ഔസേപ്പും ...
രാഘവാ ....നീ ഇവിടെ ...
ഇനാശുവിന്റെ കണ്ണുകൾ വിറച്ചു .
രാഘവൻ അട്ടഹാസിച്ചു കൊണ്ട് പറഞ്ഞു .
അതെ ഞാൻ തന്നെ രാഘവൻ
...അന്ന് നീ തോവളള കാട്ടിൽ കുഴിച്ചു മൂടിയ രാഘവൻ ...അന്ന് നീ കുഴിച്ചു മൂടിയ സ്ഥലത്ത് എന്റെ എല്ലിൻ കൂട് ഇപ്പോഴും ദഹിക്കാതെ കിടക്കുന്നുണ്ട് .. ഇന്ന് നിനക്ക് എന്നെ തൊടാൻ കഴിയില്ല ..ഇന്ന് ഇവിടെ എനിക്ക് നല്ലൊരു ജോലിയുണ്ട് ഭാര്യയുണ്ട് മക്കളുണ്ട് ..ഇന്ന് ഞാൻ ദൈവത്തിന്റെ കോടതിയിലെ കാവലാളാണ് ..നീ വരുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ...നീ എന്നെ കൊന്നെടുത്ത ഭൂമിയിൽ നിന്റെ സുഖമൊക്കെ അനുഭവിച്ചു തീർത്തില്ലേ ..നീ വിളയാടിയ ലോകത്തിനെക്കാളും എത്ര സുന്ദരമാണി ലോകം .
ഈ കുഴിയിൽ കിടന്ന് എഴു തവണ നീ അതി ക്രുരമായി മരിക്കും ..അതിനു ശേഷമാണു നിന്നെ വിജാരണക്കായി എടുക്കുക ...
ഞൊടിയിടയിൽ ഒരു കോടാലി പാഞ്ഞു വന്നു ഇനാശുവിന്റെ കണ്ണിലുടെ പാഞ്ഞു കയറി.
വേദന കൊണ്ട് പുളയുന്ന ഇനാശുവിനെ കണ്ട് രാഘവൻ ആർത്തു ചിരിച്ചു .
കുറച്ചു കഴിഞ്ഞപ്പോൾ കരിന്തേളുകളും വിഷ സർപ്പങ്ങളും ഇനാശുവിനെ കെട്ടി വരിഞ്ഞു ..
ഇനാശു തേങ്ങി ..
"ഞാൻ ചെയ്ത് കൂട്ടിയ കൊടും പാപങ്ങൾക്കുളള ശിക്ഷയാണോ ദൈവമേ .."
എഴു ദിവസം അതി ക്രുരമായ മരണങ്ങൾ ഇനാശു ഏറ്റു വാങ്ങി
.എട്ടം ദിവസം കുഴിയിൽ നിന്ന് ആരോ തന്നെ വലിച്ചെടുക്കുന്നത്‌ പോലെ ..
രാഘവാ ...
ഇനശു തൊണ്ട കീറെ വിളിച്ചു ..
പെട്ടെന്ന് ഒരു ശബ്ദം പിറകിൽ നിന്ന് ..
""നട കാളേ പുറത്തേക്ക് "".
കഴുത്തിൽ മുറുക്കിയ കയറും വലിച്ചു കൊണ്ടൊരാൾ കുഴിയിൽ നിന്ന് മേൽപ്പോട്ട് കയറുകയാണ് ...
ഇനാശുവിനെയും കൊണ്ട് അയാൾ വലിച്ചിഴച്ചു വിജാരണ കോടതിക്ക് മുമ്പിലേക്ക് എറിഞ്ഞു ..
എന്നിട്ടയാൽ അലറി കൊണ്ട് പറഞ്ഞു
""ഇവൻ കൊടും പാപിയാണ് ...ഇവനുള്ള ശിക്ഷ അതി ക്രുരമാകണം... അന്പത് കൊല്ലം കത്തി ജ്വലിക്കുന്ന സൂര്യന് കീഴെ ഇവനെ കെട്ടിയിടണം""
.
വേറെ ഒരാൾ പറഞ്ഞു .
"ഇവന്റെ കാൽ വെള്ളയിൽ ഇരുബാണി തറച്ചു കൈകൾ കൂട്ടി കെട്ടി ഒരു നൂറു കൊല്ലം ഈ ഉരുകുന്ന ചുടിലുടെ നടത്തിക്കണം .."
എല്ലാവരും അവരുടെ ശിക്ഷകൾ വിധിച്ചു കഴിഞ്ഞു ..
ഇനി വിധി തീർപ്പ് കൽപ്പിക്കേണ്ടത്‌ ജഡ്ജി യാണ് ..
ജഡിജിയുടെ മുഖത്തേക്ക് തലയുയർത്തി നോക്കിയപ്പോൾ ഇനാശു ഞെട്ടി പോയി ..
തനിക്കു ശിക്ഷ വിധിക്കുന്ന ജഡ്ജി തന്റെ ഭാര്യാ ലില്ലി കുട്ടി ..
ചുറ്റുപാട് ഒന്ന് വീക്ഷിച്ചപ്പോൾ എല്ലാം തന്റെ ശത്രുക്കൾ
..ഭാസ്ക്കരനും അന്തോണിയും തൂങ്ങി മരിച്ച പ്രാകാശനും
.....അവരെല്ലാം കറുത്ത ഗൗണണിഞ്ഞ് തന്റെ മുന്പിൽ
...എന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും പേടിച്ചിരുന്ന ചെറ്റകൾ ...
ഇന്ന് എനിക്കെതിരേ വിധി പറയാൻ വന്നിരിക്കുന്നു ..
ഇനാശു കാർക്കിച്ചു തുപ്പിയതും തലയിൽ ഒരു ഇരുബു ദണ്ട് വീണതും ഒരുമിച്ചായിരുന്നു ...
അബത്തിമൂന്ന് വർഷങ്ങൾക്കു മുൻപ് മുറിക്കൽ തറവാടിന്റെ പടി കയറി വന്നവൾ ,
മൂന്ന് മാസം പോലും തികയാതെ തന്റെ ക്രുര പീഡനം കാരണം ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിച്ചാ എന്റെ ലില്ലിക്കുട്ടി ...
ഇന്ന് അവൾ എനിക്കിവിടെ ശിക്ഷ വിധിക്കുകയാണ് ...
ലില്ലി കുട്ടി ..ഞാൻ ....നിന്നോട് ഞാൻ ചെയ്ത എല്ലാ അപരാധവും നീ പൊറുത്തു തരണം ..എല്ലാം എന്റെ തെറ്റ് ..എന്റെ തെറ്റ്..... .
പെട്ടെന്ന് അവിടെ മൂന്ന് മണികൾ മുഴങ്ങി ..
ജഡ്ജിയായ ലില്ലി കുട്ടി വിധി പറയുകയാണ് .
മിസ്റ്റർ ഇനാശു ..,നിങ്ങൾ ഒരു കൊടും പാപിയാണ് ..ഒരിക്കലും നിങ്ങൾ ദയ അർഹിക്കുന്നില്ല . ..കുഞ്ഞായിരിക്കുബോൾ മുതൽ നിങ്ങൾ പാപിയുടെ കുപ്പായ മണിഞ്ഞു ..നിന്റെ ചാർജ്‌ ഷീറ്റിൽ ഒരു നന്മയുടെ ഒരു വര പോലും കാണുന്നില്ല ..നീ ചെയ്ത കൊടും ക്രുരതകൾ എന്താണെന്ന്‌ നിനക്കറിയോ ..നീ കാരണം നാലു പിഞ്ചു മക്കളെയും കൊണ്ട് വിഷം കുടിച്ചു മരിച്ച രാജനെയും സരിതയെയും നീ മറന്നു കാണും ...അവരെല്ലാം നിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ..നീ ദ്രോഹിച്ച ഏത് ജീവനുളള വസ്തുവായാലും അവയെല്ലാം ഇവിടെ നിന്നോട് എണ്ണിയെണ്ണി കണക്ക് ചോദിക്കുവാൻ കാത്തിരിക്കുന്നുണ്ട് ..
പിന്നെ ഞാൻ ...എന്റെ സ്വപ്നങ്ങൾ തല്ലി കെടുത്തിയ നീ പരസ്ത്രികളുമയി ബന്ധമുണ്ടെന്ന്‌ ഞാൻ അറിഞ്ഞപ്പോൾ നിന്നോട് ഞാൻ കെഞ്ചി കെഞ്ചി പറഞ്ഞു ..നീ അത് കേട്ടില്ല ..
അന്ന് നീ കാരണം വളരെ പെട്ടെന്ന് തന്നെ എനിക്ക് ഇവിടെക്ക് വരേണ്ടി വന്നു .
ഇന്ന് ഞാൻ ഈ വിജാരണ കോടതിയിലെ ജഡ്ജിയാണ് ..നിനക്കുള്ള ശിക്ഷ ഈ നിമിഷം ഞാൻ വിധിക്കുകയാണ് ...
ഇനാശു അക്‌ഷമനായി നിന്നു .
വിധി വായിച്ചു തുടങ്ങി ..
എഴുപത്തി മൂന്ന് വർഷം കൈകളിലും കാലുകളിലും ചങ്ങല ബന്ദിച്ച് ""ദുർമു "" മരുഭൂമിയിൽ കാൽ വെളള മുതൽ ശിരസ് വരെ ഇരുബാണി തറച്ച്‌ ഒരിറ്റു കുടി വെള്ളം പോലും കൊടുക്കാതെ നട തള്ളണം
.......
ആ ശിക്ഷ അനുഭവിച്ചതിനു ശേഷം ഇവനെ ""വദനം "" എന്ന നമ്മുടെ രാജ്യത്തെക്ക് കുഷ്ട രോഗിയായി മറ്റുള്ളവർക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കണം ..
നാട്ടിൽ ഇവൻ സ്വർഗം തീർത്തുവെങ്കിൽ ഇവിടെ ഇവൻ തീർക്കാൻ പോകുന്നത് വെന്തുരുകുന്ന നരകമാണ് ......
..അപ്പോഴാണ് ഇനാശുവിന്റെ കണ്ണുകൾ വിജാരണ കോടതിയുടെ പുറത്തേക്ക് നീണ്ടത്‌...
..തന്റെ വിധി കേൾക്കാൻ നൂറു കണക്കിനാളുകൾ പുറത്ത് അക്ഷമരായി നിൽക്കുന്നു
..തന്റെ ക്രുരതക്ക് വിധേയരായ കോതക്കാട് ഗ്രാമത്തിലെ പട്ടിണി പാവങ്ങൾ ..
അവരിൽ രണ്ടു മുഖങ്ങൾ ഇനാശുവിന്റെ മനസ്സിൽ കൂടുതൽ മുറിവുകളുണ്ടാക്കി ..
.
തന്റെ അപ്പനും അമ്മയും ..
അവര് പോലും തനിക്ക് വേണ്ടി അവിടെ ശബ്ദിച്ചില്ല ..
ശിക്ഷ നടപ്പാക്കാൻ പോവുകയാണ് ..
രണ്ടു കൈകളും പിന്നിലെക്ക് കൂട്ടി കെട്ടി രണ്ടു പേർ ഇനാശുവിനെ പൊതു ജന മദ്ധ്യത്തിലെക്ക് കൊണ്ട് വന്നു .
കയ്യിൽ ഒരു വലിയ ചുറ്റികയും ശിരസ് വരെ തുളച്ചു കയറുന്ന ഇരുബാണിയുമായി രാഘവനാണ് തന്റെ മുന്നിൽ നിൽക്കുന്നത് ...
രാഘവാ ....
ഇനാശുവിന്റെ കണ്‍ തടത്തിൽ രക്തം പൊടിയുന്നുണ്ടായിരുന്നു ..
അവിടെ ആർത്തു ചിരിക്കുന്ന ജനക്കൂട്ടത്തിൽ തന്റെ അപ്പനും അമ്മയും കൈകൾ കൊട്ടി ചിരിക്കുന്നത്‌ കണ്ടപ്പോൾ ..
ഞാൻ ചെയ്ത കൊടും ക്രുരതക്കുളള ശിക്ഷയല്ലേ ഇതെല്ലാം ..
അനുഭവിക്കുവാൻ തയ്യാറായി ഇനാശു തന്റെ മനസിനെ വരിച്ചു
...
രണ്ടു കയറുകളിൽ ബന്തിച്ചു ഇനാശുവിനെ മുകളിലേക്ക് എടുക്കുകയാണ് ..
ഏഴടിയോളം നീളമുളള ഇരുബാണിയുമായി രാഘവനും രാജനുംഇനാശുവിന്റെ അരികിൽ ..
അവിടെ കൂടി നിന്നവരെല്ലാം കൈകളടിച്ചു ആ ശിക്ഷ നേരിൽ കാണുകയാണ്
.ആദ്യത്തെ ആണിയുമായി രാജൻ ഇനാശുവിന്റെ അരികിലേക്ക് പാഞ്ഞു വന്നു .
ഇനാശുവിന്റെ ഹൃദയം രണ്ടായി പിളർന്നു... കാൽ വെള്ളയിലൂടെ ഇരുബു കൂടം കൊണ്ട് രാജൻ ആണികൾ അടിച്ചു കയറ്റി ...
അപ്പോൾ വേറെ ഒരു കരയിൽ പ്രാർത്ഥനകളുമായി ഒരു കൂട്ടർ വിലപിക്കുന്നുണ്ടായിരുന്നു ..
ഇതേ ശിക്ഷകൾ ഏറ്റു വാങ്ങിയ നാട്ടിലെ വൻ പ്രമാണിമാർ..
..രാഘവനും രാജനും മാറി മാറി ഇരുബു ദണ്ട് കൊണ്ട് ഇനാശുവിന്റെ കാൽ വെളളയിൽ ആണി അടിച്ചു കയറ്റി കൊണ്ടിരുന്നു ..
കാലുകൾ നിലത്തു കുത്താൻ കഴിയാതെ അയാളെ അവർ ദുർമു മരുഭൂമിയിൽ കൊണ്ട് തള്ളി ...
അവിടെ ഇനാശു കണ്ടത് നാട്ടിലെ ഒരു പ്രമുഖ നിരയെ തന്നെയാണ് ..
സ്വർണ കച്ചോടക്കാരും .വ്യവസായികളും മന്ത്രിമാരും സകല മാന്യൻമാരും ഇനാശുവിനു മുന്നേ സ്ഥാനം പിടിച്ചിരുന്നു ..
ഇത് എന്തൊരു ലോകം ....???
ആരും അറിയുന്നില്ലല്ലോ ദൈവമേ നമ്മൾ മരിച്ചു കഴിഞ്ഞാൽ നമ്മൾ അനുഭവിക്കാൻ പോകുന്ന ഈ ഭീകര ശിക്ഷയെ കുറിച്ച് .
ഏച്ചി ഏച്ചി നടക്കുമ്പോൾ ആരോ പിറകിൽ നിന്നു വിളിക്കുന്നു ..
""ഇനാശു എന്നാ മരിച്ചത് ...എന്നെ അറിയോ ...ഞാൻ ലോറൻസ് ..ഇന്ത്യയിൽ ആയിരത്തോളം ബാറുകളും സ്ഥപനങ്ങളും എനിക്കുണ്ട് .കഴിഞ്ഞ വർഷം ഒരു വിമാന അപകടത്തിൽ ആണ് ഞാൻ മരണ പ്പെടുന്നത് . ഞാൻ ചെയ്ത് പോയ തെറ്റുകൾക്കുളള ശിക്ഷയാ ഇന്ന് ഞാൻ അനുഭവിക്കുന്നത്‌ . ..നൂറ്റി പതിമൂന്നു വർഷം വരെ ഈ പടു ഭൂമിയിൽ ഒരിറ്റു ദാഹ ജലം കിട്ടാതെ നരകിക്കണം . അത് കഴിഞ്ഞു പാപ മോജനം ലഭിക്കും ..ഭിക്ഷക്കാരനായി അടുത്ത ജന്മം ഞാൻ ജീവിക്കും .
ഇതൊക്കെ കേട്ടപ്പോൾ ഇനാശു പറഞ്ഞു ..
നമ്മൾ ചെയ്ത ദുഷ് പ്രാവിർത്തികൾക്കാണ് നമ്മൾ അനുഭവിക്കുന്നത്‌ ...
ഇനി നാളെ വളർന്നു വരുന്ന തലമുറ മരണപ്പെട്ടാൽ ഇങ്ങാനെ ഒരു ലോകം അവരെ കാത്തിരിക്കുന്നുണ്ടെന്ന്‌ അവരെ ആര് പറഞ്ഞു ബോധ്യപ്പെടുത്തും???
എല്ലാവരും ഈ ചൂടല കാട്ടിലുടെ ഇത് പോലെ നരകിച്ച്‌ തന്നെയാവും അവർ പാപ മോജനം തേടി യാത്രയാകുക
..
പിന്നെയും ഇനാശു കണ്ടു .
പാപത്തിന്റെ കറ പുരണ്ട ജന്മങ്ങളെ ...
സ്വർഗം കാണാൻ കൊതിച്ചു വന്നവർ ഇന്ന് വെന്തുരുകുന്ന തീയ്‌ക്ക് മേലെയാണ് .
നീ ചെയ്യുന്ന ഒരു ചെറിയ തെറ്റ് പോലും നിന്റെ ബ്ലാക്ക്‌ ബോക്സ് റിക്കാട് ചെയ്യുന്ന കാര്യം ആരും മറക്കരുത് ...????
.
END
{ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം താഴെ എഴുതുക ...}
സ്നേഹപൂർവ്വം നാസ് ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot