Slider

സ്വപ്നങ്ങൾ വിൽപ്പനയ്ക്ക്

0
സ്വപ്നങ്ങൾ വിൽപ്പനയ്ക്ക്
-------------------------------------------
കാലത്തിന്റെ സൂപ്പർമാർക്കറ്റിൽ
നിറവിളക്കുകൾ പ്രഭ ചൊരിയുന്ന
ഓഫറുകളും സമ്മാനങ്ങളുമായി
ചില്ലിട്ടു സൂക്ഷിച്ച സ്വപ്നങ്ങൾ
മാർജിൻ ഫ്രീയായി
വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു..
തൊടരുത്, പൊട്ടിച്ചു നോക്കരുത്
കടയുടമയുടെ കൽപ്പന
ചില്ലിനു പുറത്തായി
കറുത്ത അക്ഷരങ്ങളിൽ..
ഒന്നു തൊടാനും
തലോടാനുമായി
കൈ നീളുമ്പോൾ
ആരോ തടയുന്നു
വില പേശി വാങ്ങാം
ഇതു വിൽപ്പന ചരക്കാണ്..
നിങ്ങളുടെ ട്രോളി നിറയുമ്പോൾ
തള്ളി നീക്കാൻ സഹായിയെത്തും
ബിൽ അടച്ച ശേഷം
സ്വപ്നങ്ങളെ
നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടു പോകാം
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo