Slider

ദുരിതപർവ്വം

0
ദുരിതപർവ്വം
ഇരുട്ടിനെയിഷ്ടമാണ്
എന്റെ സ്വപ്നങ്ങൾ തളർന്നുറങ്ങുന്നത്
ആകാശം കാണുകില്ലല്ലോ
വിറ്റുതീരാത്ത മോഹങ്ങൾ
മനസ്സിന്റെ പിഞ്ഞിയ കെട്ടിൽ
നിന്നുമഴിഞ്ഞിറങ്ങി
മരണ വഴികളിൽ വളർന്നു.
സ്വന്തമാക്കാനൊരു ശവക്കല്ലറ തിരഞ്ഞു
ഞാൻ ചുടലത്തീരങ്ങൾ തേടി.
ശ്മശാന പർവ്വങ്ങൾ പിടിച്ചെടുത്തഴുകുന്ന
ശവങ്ങളൊന്നായലറി
'ഓർമ്മിക്കപ്പെടാതിരിക്കാൻ,
തിളച്ചുതൂവുന്ന നിന്റെ ഓർമ്മകള
കടൽക്കയങ്ങളിലെരിക്കൂ'.
ശവക്കല്ലറയുടെ തണുപ്പിൽ നിന്നും
മനസ്സിഴഞ്ഞ് കടലാഴങ്ങൾ തേടി.
സാഗരങ്ങളെ വിഴുങ്ങിയ മരുഭൂമികളിൽ
കാലു പൊള്ളി ചലനമറ്റു, ഞാൻ
അഴുകിത്തുടങ്ങിയ എന്റെ ശവം ചുമന്ന്
സൂര്യചന്ദ്രൻമാർ കൊല ചെയ്യപ്പെട്ട
തമോഗർത്തത്തിലുഴറി നിൽക്കവെ രാജവീഥികൾ മുതൽ ഒറ്റയടിപ്പാത വരെ
ആറടി മണ്ണിനായിരക്കുന്നു, ഞാൻ.
വിറ്റുതീരാത്ത സ്വപ്നങ്ങൾക്കാത്മഹത്യ
ചെയ്യാനൊരു സൂര്യ ചില്ലയും.

DevaManohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo