Slider

മഴമേഘങ്ങൾ സാക്ഷി

0

മഴമേഘങ്ങൾ സാക്ഷി
..............................................
കുന്നും മലകളും താണ്ടി കാതങ്ങളോളം വഴി നടന്ന് വിയർപ്പൊഴുക്കി മണ്ണിൽ പൊന്നുവിളയിച്ചെടുത്ത തന്റെ പറമ്പിനെ നോക്കി വറീത് മാപ്പിള നില്പ് തുടങ്ങിയിട്ട് കുറേ നേരമായി. ഇന്നു കൂടി തനിക്കിത് സ്വന്തം
നിഴലുപോലെ തന്നെ പിന്തുടർന്ന മറിയക്കുട്ടി വിട്ടു പോയപ്പോഴാണ് വറീത് ആദ്യമായി കരഞ്ഞിട്ടുള്ളത്. ഇപ്പോൾ തന്റെ ജീവന്റെ ഉപ്പായ ഈ സ്ഥലം വിട്ടു പോകുന്നതിന്റെ വേദനയാൽ ആ കണ്ണുകൾ രണ്ടാമതും ഈറനണിഞ്ഞു.. '
"ഇച്ചായോ... എന്നതാ വല്ലാത്ത വിഷമം? ഇനി ഒന്നും വേണ്ടെന്നേ.. ഇങ്ങു പോരേ... ഞാൻ കാത്തിരിപ്പാണ് കെട്ടോ ..."
തൂക്കണാം കുരുവികൾ ഊഞ്ഞാലാടുന്ന തെങ്ങോലത്തുമ്പിലൂടെ ഊർന്നിറങ്ങിയ കാറ്റിനൊപ്പം അയാൾ ആ ശബ്ദം വ്യക്തമായി കേട്ടു ..
കാട്ടുപന്നി കുത്തി കപ്പക്കൃഷി മുഴുവൻ നശിപ്പിച്ചപ്പോൾ തോട്ടപൊട്ടിക്കാനായി താനും മറിയവും ഉറക്കമിളച്ചിരുന്ന രാത്രികൾ ..... അന്നും അവൾ തന്നോട് പറഞ്ഞിരുന്നു; "ഇച്ചായോ.' ഇങ്ങ് പോര്.. തണുക്കുന്നു '"
പിന്നെ ആ കണ്ണുകളിലൊരു ഭാവമുണ്ട്: പരസ്പരം കുളിരു പകുത്തു നല്കി പുലരുവോളം'' അങ്ങനെ എത്രയെത്ര രാവുകൾ' ..
കാലങ്ങൾ വീണ്ടും കടന്നു പോയി.. ഒരു കുഞ്ഞിക്കാലു കാണാതെ തീരേണ്ടി വരുമോ കർത്താവേ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചിരിക്കുന്ന നേരത്ത് മറിയക്കുട്ടിയുടെ ഓക്കാനത്തിന്റെ മാധുര്യം ഇപ്പോഴും പറഞ്ഞറിയിക്കാൻ വയ്യ.''
ഛർദ്ദിച്ചു തളർന്ന മറിയത്തോട് 'നീ വല്ലാണ്ട് കപ്പതിന്നിട്ടാ" എന്നു പറഞ്ഞ് പുറം തടവിക്കൊടുക്കുമ്പോൾ ആ പഴയ നോട്ടം അവൾ വീണ്ടും നോക്കി... പിന്നെ പള്ളിപ്പെരുന്നാള് കണ്ട കണക്കെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി
" എന്റെ ഈശോ i നീ ഞങ്ങടെ പ്രാർത്ഥന കേട്ടു "
കനത്തു പെയ്യുന്ന ഇടവപ്പാതി മഴക്കൊപ്പം കെട്ടിവച്ച കൂര ഒലിച്ചുപോയപ്പോൾ താനും നിറവയറുമായി മറിയവും എങ്ങോട്ടു പോകണമെന്നറിയാതെ നിന്ന നില്പ്: '...
ഒടുവിൽ ആർത്തലയ്ക്കുന്ന മഴവെള്ളക്കുത്തിനൊപ്പം മറിയയുടെ അലറിക്കരച്ചിൽ;ഒപ്പം, യാസ റിന്റെ ,തന്റെ പൊന്നുമോന്റ ആദ്യ കരച്ചിലും...
കൈയിലിരുന്ന പേനാ'ക്കത്തി കൊണ്ട് തള്ളയേം പിള്ളേം രണ്ടാക്കി തിമിർത്തു പെയ്യണ മഴയത്ത് എന്തു ചെയ്യണമെന്നറിയാതെ നിന്നത്.' പേറിന്റെ ആലസ്യം കൊണ്ട് മയങ്ങുന്ന മറിയത്തിനെ കുലുക്കി വിളിച്ചപ്പോൾ അവളുടെ ശരീരം ആകെ മരവിച്ചു പോയത് '''
" വയ്യാ.'' വയ്യാ.''എനിക്കു വയ്യാ'' '"വറീത് ഉച്ചത്തിൽ നിലവിളിച്ചു
"അപ്പാ, അപ്പനി വിടെ എന്തെടുക്കുവാ.''
കുറേ നേരമായിട്ടും അപ്പനെ കാണാത്തതിനാൽ മകൻ തിരക്കിയിറങ്ങിയതാണ്
ആദ്യമായി തന്റെ പൊന്നുമോനെ മാറോടണച്ച അതേ വാത്സല്യത്തോടെ വറീത് മകനെ കെട്ടിപ്പിടിച്ചു.. പിന്നെ പൊട്ടിപ്പൊട്ടിക്കരഞ്ഞു ''
"എന്താണപ്പാ കൊച്ചു പിള്ളാരെപ്പോലെ
അപ്പന്റെ കൈ പിടിച്ച് അവൻ വീട്ടിലേക്ക് നടന്നു..
തിളച്ചു തൂവുന്ന കഞ്ഞി വെള്ളം ഒരു ഗ്ലാസിലാക്കി സിസിലി അപ്പന്റെ മുന്നിലെത്തി " അപ്പനി തു കുടി: എന്നാത്തിനാ ഈ തണുപ്പിൽ പറമ്പിന്റെ നടുവേ പോയി നിന്നത് ..?"
ഒന്നും മിണ്ടാതെ കഞ്ഞി വെള്ളം ഒറ്റ വലിയ്ക്കു കുടിച്ചു "നിങ്ങള് പൊക്കോ എനിക്കൊന്നൂല്ല"
എന്ന് പറഞ്ഞ് വറീത് കിടക്കയിൽ നീണ്ടു നിവർന്നു കിടന്നു.പിന്നെ നീട്ടിയൊരു വിളി
" മറിയേ..മറിയാമ്മേ.. അമ്മയില്ലാത്ത കുഞ്ഞിനെ നോക്കി വളർത്തിയ ഒരപ്പന്റെ തത്രപ്പാട് വല്ലോം നീയറിഞ്ഞോടീ പെരുങ്കള്ളീ.... "
കോരിച്ചൊരിയുന്ന മഴയത്ത് മോനേയും ഒക്കത്തേറ്റി ഒരു കൈയിൽ പുസ്തകസഞ്ചിയും തൂക്കി ആദ്യമായി അവനെ സ്കൂളിലാക്കിയ ദിവസം; തൂമ്പ കൊണ്ട് മണ്ണിൽ ഓരോ കൊത്തു കൊത്തുമ്പോഴും "അപ്പാ ''.... എന്നേം കൊണ്ടോവോ..." എന്ന അവന്റെ കരച്ചിൽ കാതിലേക്കെത്തും.. പിന്നെ ഒറ്റ ഓട്ടമായിരുന്നു ചെളിയിൽ പുതഞ്ഞ് ഓടി വരുന്ന തന്നെക്കണ്ട് അന്ന് എല്ലാവരും ചിരിച്ചു.. മോനെയെടുത്ത് തിരിച്ചൊരു നടത്തം നടന്നത് ഇപ്പോഴും കണ്ണിൽ കാണുന്നതുപോലെ.....
പത്താംതരത്തിൽ നല്ല മാർക്ക് വാങ്ങിജയിച്ചപ്പോൾ അവൻ തന്നെ കെട്ടിപ്പിടിച്ച് തന്ന മുത്തത്തിന്റെ ചൂട് ഇപ്പോഴും തന്റെ കവിളിലുണ്ട്. വറീത് നരച്ച താടിയിൽ കൈ കൊണ്ട് വെറുതെ തടവി നോക്കി
കോളേജിലേക്ക് ഫീസടയ്ക്കാനാവുമ്പോഴേക്കും ഇഞ്ചിയോ കപ്പയോ വാഴയോ വിറ്റ് പൈസയാക്കി അവന് അയച്ചു കൊടുക്കും. അപ്പന്റെ വിഷമം അവൻ മനസ്സിലാക്കിയിട്ടുമുണ്ട്..
മക്കൾ വലുതായാൽ അവരുടെ സൗകര്യത്തിന് അപ്പനമ്മമാർ നിന്നു കൊടുത്തേ പറ്റൂi '
മകന് സ്ഥലം മാറ്റം കിട്ടി പോവുന്ന ദിവസമാണ് നാളെ: തന്നെ ഒപ്പം കൂട്ടാനാണ് അവനീ പെടാപ്പാട് പെടുന്നത് 'പാവം.!
ഓർക്കാപ്പുറത്തായിരുന്നു അവന്റെ ചോദ്യം
" അപ്പാ 'ഈ പുരയിടവും പറമ്പും ഇനി ആരാണ് നോക്കിക്കൊണ്ടു നടക്കുക? അത് വെറുതെ നശിച്ചുപോവും ''നല്ല വില കിട്ടിയാൽനമുക്കിത് വിക്കാം അപ്പാ "
ഇടിമിന്നലേറ്റത് പോലെ താൻ നടുങ്ങി: ഇല്ലാ'' ഞാൻ ചോര നീരാക്കിയാടാ ഇതെല്ലാം ഒണ്ടാക്കിയേ.''എനിക്ക് ജീവനുള്ളപ്പോ ഞാനിവിടെ നിന്ന് എങ്ങും വര്കേലാ..."
"അപ്പാ, ഞാൻ പറയുന്നത് മനസ്സിലാക്കപ്പാ ...
എനിക്ക് സ്ഥലം മാറ്റമാണ് ഇനി നമ്മള് ഇങ്ങോട്ട് വരത്തേ ഇ.ല്ല: അപ്പനി വിടെ ഒറ്റക്ക് എന്നാ ചെയ്യാനാ.. "
നീണ്ട ആലോചനകൾ ...ഒടുവിൽ മകന്റെ ഇഷ്ടത്തിന് താൻ സമ്മതിച്ചു കൊടുത്തു.... നാളെ .... നാളെ ... ഈ പടിയിറങ്ങണം... '
" മറിയാമ്മേ ... എന്നാത്തി നാടീ നീ എന്നെ ഇങ്ങനെ നോക്കുന്നേ.''?"
ഇരുട്ടിലേക്കു നോക്കി വറീത് പിറുപിറുത്തു
യാത്രയ്ക്കുള്ള എല്ലാം ഒരുക്കി വച്ച് സിസിലി അപ്പനെ വിളിക്കാനായി മുറിയിലേക്ക് ചെന്നു ചാരി വച്ച വാതിൽ തുറന്ന് സിസിലി അയാളെ വിളിച്ചു: "അപ്പാ എന്നാ ഉറക്കവാ ഇത് ''വണ്ടി ഇപ്പോ എത്തും വേഗം റെഡിയായിക്കേ...."
ഒരു പ്രതികരണവും ഇല്ലാതെ കിടക്കുന്ന വറീതിനെ അവൾ കുലുക്കി വിളിച്ചു
"അപ്പാ.... "
പെയ്യാൻ വെമ്പി നില്ക്കുന്ന മഴ മേഘങ്ങൾ സാക്ഷിയായി വറീതിന്റെ ശവപ്പെട്ടിക്കു മുകളിൽ അവസാന തരിമണ്ണും വാരിയിട്ടു ...
കനത്തു പെയ്യുന്ന മഴയെ നോക്കി യാസർ സെമിത്തേരിയിൽ ഒറ്റക്കു നിന്നു: തന്റെ അപ്പന്റെ കണ്ണുനീരാണ് മഴയായി പെയ്യുന്നത്
"കർത്താവേ... എന്നോട് പൊറുക്കണമേ.'' "
പള്ളിമണിയുടെ നിലയക്കാത്ത ശബ്ദത്തിനൊപ്പം അവന്റെ കാതിൽ അപ്പന്റെ ശബ്ദം മുഴങ്ങി:
''പൊന്നുമോനേ'' വിഷമിക്കല്ലടാ ... നിന്റെ അമ്മച്ചിയോടൊപ്പം അപ്പനിവിടെ സുഖമായി കഴിഞ്ഞോളാം'' നീ സമാധാനത്തോടെ പൊക്കോ ... "
തിരിഞ്ഞു നടന്ന അവൻ ആദ്യമായി അവന്റെ
അമ്മച്ചിയുടെ സ്വരം തിരിച്ചറിഞ്ഞു
"
" അച്ചായോ... ഇങ്ങു പോരേ'.... എന്നാ തണുപ്പാ...... "!
............................. രജനി സുരേന്ദ്രൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo