നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജീവിതം..... അടിപൊളി തമാശ

ജീവിതം..... അടിപൊളി തമാശ
എന്റെ പതിനഞ്ചാമത്തെ ജന്മദിവസം. ഞാൻ ശിവക്ഷേത്രത്തിൽ കണ്ണുമടച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പം ദാണ്ടെ കേൾക്കുന്നു ഒരു ഓടകുഴൽ നാദം.... ഈശ്വരാ ശിവന്റെ അമ്പലത്തിലും കൃഷ്ണൻ പ്രത്യക്ഷപെടുകയോ.....
ആള് അടുത്തെത്തി എന്നോട് ചോദിച്ചു.... ജയേ നിനക്ക് പ്രണയിക്കാൻ വേണ്ടി ഏതുതരം കാമുകനെ വേണം.. അല്ലെങ്കിൽ
എങ്ങനെയുള്ള ഭർത്താവിനെ വേണം... ? നിന്റെ ആഗ്രഹം ഞാൻ നടത്തിത്തരും.
അപ്പൊ ഞാൻ ചിന്തിച്ചിട്ട് പറഞ്ഞു .. നിക്ക് ഒരു കലാകാരനെ മതി.. ഒന്നുകിൽ നല്ലോണം പാടാൻ അറിയണം , അല്ലെങ്കിൽ , അഭിനയമോ , എഴുത്തോ.... എന്തെങ്കിലും.. ഒന്നുമല്ലെങ്കിൽ കലയെ ആസ്വദിക്കാനെങ്കിലും ഉള്ള കഴിവ് വേണം. ഇത്രയും പറഞ്ഞു ഞാൻ മേലോട്ടു നോക്കുമ്പോൾ പുള്ളിക്കാരൻ തലയിൽ നിന്നും ഒരു മയില്പീലിയെടുത്തു കണ്ണിൽ നിറഞ്ഞു തുളുമ്പുന്ന കണ്ണീരിനെ തൂത്തുകളഞ്ഞിട്ട് പീലി തലയിൽ തന്നെ വെച്ചു.
ഞാൻ ചോദിച്ചു നീ എന്താ കരയുന്നെ.... അപ്പൊ പറയുവാ എന്റെ ഭഗവാനായുള്ള ജീവിതത്തിൽ ഇങ്ങനെ ഒരു വരം ആരും ചോദിച്ചിട്ടില്ല അതാണെന്ന്.....
തധാസ്തു പറഞ്ഞു പുള്ളി പോയി.
കുറച്ചു നാളുകൾക്കുള്ളിൽ തന്നെ നമ്മുടെ നായകൻറെ എൻട്രി എന്റെ ജീവിതത്തിൽ ഉണ്ടായി. ഹിന്ദിയിൽ ജീവൻതുടിക്കുന്ന കവിതകളുമായി അവൻ.... അവന്റെ വരികൾക്കുള്ളിലും ...വരികൾക്കിടയിലും... ഒക്കെ ഓടിനടന്ന് വായിച്ച് ഉന്മാദാവസ്ഥയിൽ മുഴുകി കല്യാണം കഴിഞ്ഞതെപ്പോൾ എന്നെനിക്ക് ശെരിക്ക് ഓർമ്മയില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ഞെട്ടിക്കുന്ന സത്യം ഞാൻ അറിഞ്ഞു... എന്റെ നായകൻ എനിക്കായ് എഴുതിത്തന്ന കവിതകളെല്ലാം gulzhar എഴുതിയ പഴയ ഹിന്ദി സിനിമയിലെ പാട്ടുകൾ ആയിരുന്നു.......
ഞാൻ ഉറക്കെ അലറി....... എന്റെ കൃഷ്ണാ നീ എന്നോട് ഈ ചതി ചെയ്തല്ലോ........
അപ്പൊ തലയ്ക്കു മുകളിൽ ഒരു പൊട്ടിച്ചിരി.... നോക്കിയപ്പോൾ നമ്മുടെ കൃഷ്ണനാ...... ഓടകുഴൽ ഒക്കെ കക്ഷത്തിൽ വെച്ച് കൈയും കൊട്ടി ചിരിക്കുവാ..... നിക്ക് ദേഷ്യം വന്നു.... ഞാൻ ദേഷ്യത്തിൽ നോക്കിയപ്പോൾ പറയുവാ എന്റെ ജയേ ഞാൻ ഒരു തമാശ കാണിച്ചതല്ലേ എന്ന്.......
പുള്ളിക്കാരന് ആയിരത്തിയൊന്നിൽ ഒരെണ്ണം തമാശയായി പോയാലും സാരമില്ല... അതു പോലാണോ നമുക്ക് ആകേം പോകേം ഉള്ള ഒരെണ്ണം അതും തമാശയായി പോയാൽ ????
ഞാൻ കുത്രിച്ച് ഒരു നോട്ടം നോക്കി .. പുള്ളിടെ മയിൽ‌പീലി വിറച്ചു താഴെവീണതും പുള്ളി അപ്രത്യക്ഷമായി. ഞാൻ മയില്പീലീയുടെ അടുത്തേക്ക് ചെന്നപ്പോൾ ഒരു കാറ്റ് പോലും ഇല്ലാത്ത സമയത്ത് കാറ്റത്തു പറക്കുന്നപോലെ കാണിച്ച് ആ പീലി വലിഞ്ഞു വലിഞ്ഞു നടന്നു പോയി
............
ഈ കഥയൊക്ക ഓർത്തു ബാൽക്കണിയിൽ നിന്ന് ചായകുടിക്കുമ്പോൾ അടുത്തുള്ള ശാന്തേച്ചിയും ചേട്ടനും റോഡിൽ കൂടെ മാർക്കറ്റിലേക്ക് പോകുന്ന കണ്ടു. ശാന്തേച്ചി ചോദിച്ചു.... ജയേ എന്തൊക്കെ വിശേഷം സുഖല്ലേ ?എങ്ങിനെ പോന്നു ജീവിതം ? ഞാൻ പറഞ്ഞു .. ജീവിതം അടിപൊളി തമാശയൊക്കെയായി പോകുന്നു ചേച്ചി.......
ചേച്ചിയും ചേട്ടനും എന്നെ ഒന്ന് സൂക്ഷിച്ചുനോക്കി........ എന്നിട്ട് ചേച്ചി വെട്ടിത്തിരിഞ്ഞൊരു നിൽപ്പ്.... ചേട്ടൻ എന്താടീന്ന് ചോദിച്ചപ്പം ഒരു അലറിച്ച....... ദേണ്ടെ മനുഷ്യാ ആ ജയയെം മനോജിനെയും കണ്ടുപടിക്ക്......... കല്യാണം കഴിഞ്ഞിട്ട് പത്തുപതിനെട്ടു വർഷമായി ഇപ്പോഴും കളിതമാശയും ഒക്കെയായി കഴിയുകാ... നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇരുപത്തിനാല് വർഷമായി ഇത്രയും കാലത്തിനുള്ളിൽ നിങ്ങൾ എന്നോട് ഒരു തമാശ പറയുകയെങ്കിലും ചെയ്തിട്ടുണ്ടോ ???
അതെങ്ങനാ വീട്ടുകാരുടെ ഇഷ്ട്ടം നോക്കി , ഗുണോം , പൊരുതോം നോക്കി നിങ്ങളെ കെട്ടുന്ന നേരത്തു വല്ല ലവ് മാര്യേജ്ഉം ചെയ്തിരുന്നെങ്കിൽ ഇന്ന് എനിക്കും വല്ലോരുടേം മുഖത്തുനോക്കി അന്തസോടെ പറയാമാരുന്നു ജീവിതം തമാശയൊക്കെയായി പോകുന്നു എന്ന്...ഞാൻ ഒന്നും പറയുന്നില്ല... നടക്ക് മനുഷ്യാ മുൻപോട്ട്..........
ചേട്ടൻ എന്നെ ഒന്നു നോക്കി....... എന്നിട്ട് മെല്ലെ ചേച്ചീടെ പുറകെ നടന്നകന്നു......
ഞാൻ കപ്പിലെ ചായ മുഴുവൻ കുടിച്ചിട്ട് ദൂരേക്ക് നോക്കി നിന്നു.... ഓഫീസിൽ നിന്നും വരാറായ എന്റെ തമാശയെ....ശോ..... അല്ല എന്റെ നായകനെ കാത്ത്.......
വെളിയിൽ എവിടെയോ അപ്പൊ gulzharinte പഴയ ഹിന്ദി ഗാനം റേഡിയോയിൽ മുഴങ്ങുന്നുണ്ടായിരുന്നു ....... .
Jaya.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot