നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ ***** (ഭാഗം ഏഴ്)

***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ *****
(ഭാഗം ഏഴ്)
കുശാൽനഗരയിലെ അത്യാവശ്യ ജോലികൾ ചെയ്തു തീർത്ത് ഏലിയാസ് ബാംഗ്ലൂരിലേക്ക് പോയി. തന്റെ പഠനവും ഹോട്ടൽ മേൽന്നോട്ടവുമായി കഴിയുമ്പോഴും. തന്റെ സ്വപ്നമായ സിവിൽ സർവ്വീസിൽ എത്തിപ്പെടാനുള്ള ശ്രമം തുടങ്ങിയിരുന്നു.യു പി സ്ക്കൂളിൽ പഠിക്കുമ്പോൾ മാതൃഭൂമി വാരാന്ത്യപതിപ്പിൽ പ്രസിദ്ധീകരിച്ച പ്രശസ്ത സാഹിത്യകാരനും, ഐ എ എസ് ഓഫീസറുമായിരുന്ന ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ പ്രസിദ്ധമായ 'സർവ്വീസ് സ്റ്റോറി' വായിച്ചിരുന്നു അന്നു മനസ്സിൽ കയറിയതാണ് ' ഐ എ എസ് 'എന്ന മൂന്നക്ഷരങ്ങൾ. ഒരു വർഷത്തിനുള്ളിൽത്തന്നെ പരീക്ഷയുടെ പ്രാഥമിക ഘട്ടങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കി മെയിൻ പരിക്ഷയ്ക്കായി കഠിനമായ അധ്വാനത്തിലായിരുന്നു.പരീക്ഷ കഴിയുന്നതുവരെ അവനോട് മാനേജർ സ്ഥാനത്തു നിന്നും അവധി എടുത്തു കൊള്ളാൻ അപ്പാജി പറഞ്ഞിട്ടും അത് സ്നേഹപൂർവ്വം നിരസിച്ചു. ലക്ഷ്യത്തിലെത്തുന്നതിന് ജോലിയൊരു തടസമായില്ലവന്. പരീക്ഷകൾ നല്ലവണ്ണം എഴുതാൻ കഴിഞ്ഞു. പരീക്ഷയ്ക്കു ശേഷം മടിക്കേരിയിലേക്ക് തിരിച്ചു വന്ന ഏലിയാസ്.. പഴയതുപോലെ ഹോട്ടൽ ജോലികളിൽ മുഴുകി.
ജേക്കബ് തരകന്റെ ബിസ്നസ്സ് തഴച്ചു വളർന്നുകൊണ്ടിരുന്നു. പ്ലാന്റേഷൻ മേഖലയിൽ പുരോഗതി പ്രാപിച്ച തരകൻ ചിക്കമംഗ്ലൂരും,ദക്ഷിണ കന്നഡയിലെ കുന്താപുരത്തും ആയിരക്കണക്കിന് ഏക്കർ സ്ഥലങ്ങൾ വാങ്ങി. രാമപുരം പ്ലാന്റേഷൻ എന്ന പേരിൽ റബ്ബർ എസ്റ്റേറ്റ് തുടങ്ങിയിരുന്നു. തരകന്റെ ബാക്കിയുള്ള മക്കളിൽ മൂത്തവർ രണ്ട് പേരും കോട്ടയം മെഡിക്കൽ കോളേജിൽ മെഡിസിന് ചേർന്നു പഠിച്ചു കൊണ്ടിരുന്നു,ഇളയവൻ പി ഡി സി യ്ക്കും. എങ്കിലും മൂത്ത പുത്രന്റെ ഓർമ്മകളിൽ അയാളുടെ മനസ്സ് നീറിപ്പിടഞ്ഞു കൊണ്ടിരുന്നു. എവിടെയോ തന്റെ പുത്രൻ ജീവിച്ചിരിപ്പുണ്ടെന്നും ഒരുനാൾ തിരിച്ചുവരുമെന്നും തന്റെ കണ്ണടയുന്നതിന് മുമ്പ് അവനെ കണ്ട് തെറ്റുകൾക്ക് മാപ്പ് ചോദിക്കണമെന്നും അയാൾ ആഗ്രഹിച്ചിരുന്നു. അതായിരുന്നു അയാളെ മുന്നോട്ടു നയിച്ചിരുന്നതും.
ഏഴു മാസത്തിനു ശേഷം കാത്തിരുന്ന ആ ദിവസം വന്നു അവന്റെ റിസൽട്ട് .ഉന്നത വിജയം നേടിയ ഏലീയാസിന് പരീക്ഷയിൽ ഇരുപത്തഞ്ചാം റാങ്കോടുകൂടി ഐ എ എസ് പാസായി ഒരുമാസത്തിനുള്ളിൽ പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കി മസൂറിലേക്ക് ഐഎഎസ് പരിശീനത്തിന് ചേരാനുള്ള അറിയിപ്പുവന്നു. എല്ലാം പായ്ക്ക് ചെയ്ത് പോകാൻ തുടങ്ങുമ്പോൾ ഗൗഡർ അവനോട് ഒരു ആഗ്രഹം പറഞ്ഞു.
" മഗാ... നീനു ജില്ലാധികാരിയായി നമ്മ മടിക്കേരിഗേ ബരബേക്കു അദു നനഗേ കണ്ണു തുംബാ നോഡബേക്കു... "
( മകനേ.... നീ കളക്ടറായി നമ്മുടെ മടിക്കേരിക്കു തന്നെ വരണം അതെനിക്കു കണ്ണു നിറയേ... കാണണം)
"സരി ... അപ്പാജി..നാനാദഷ്ടു പ്രയത്നമാടുത്ഥേനേ...!"
( ശരി അപ്പാജീ ഞാൻ പരമാവധി ശ്രമിക്കാം)
അപ്പാജിയോടും കുടുംബത്തിനോടും യാത്ര പറഞ്ഞവൻ മംഗളൂരു റെയിൽവേ സ്റ്റേഷനിലേക്ക് പോയി. പതിനൊന്നു മാസങ്ങൾ ഓടിയകന്നപ്പോൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി വീണ്ടുമവൻ മടിക്കേരിയിൽ അപ്പാജിയുടെ അടുത്തുവന്നു. പഴയതുപോലെ ഹോട്ടൽ ജോലികളിൽ സഹായിക്കാൻ തുടങ്ങി.
"മഗാ... നാളേ... നീനു ജില്ലാധികാരിയാകുവവനു.. ഈഗ ഈ കെലസ... മാഡുവുദു ബേഡ കംതാ..."
(മകനേ നാളേ നീ ജില്ലാ കളക്ടറാകേണ്ടവനാണ് ഇനി ഈ പണി ചെയ്യണ്ട കുഞ്ഞേ)'
അപ്പാജിയുടെ വാഴക്കു കേട്ടവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
"അപ്പാജീ.... നാനു നിമ്മ ജതെബംതാഗ ഇതേ കെലസയന്നു മാഡിദൽവ... മത്ഥേ.... ബംതദാരിയന്നു... യാവാഗലു...നാനു മരയലാരേ.... "
(അപ്പാജീ.... ഞാൻ നിങ്ങളുടെ അടുത്തുവന്ന സമയത്തും ഇതേ ജോലിയല്ലേ ചെയ്തത് പിന്നെന്താ.... വന്ന വഴി ഞാനൊരിക്കലും മറക്കില്ല...)
അവൻ ജോലി തുടർന്നു. ആ ഹോട്ടലിൽ വരുന്നവർക്കെല്ലാം അവനൊരു അത്ഭുതമായിത്തീർന്നു എന്നതായിരുന്നു സത്യം. പലരും നോക്കി അടക്കം പറയുന്നത് അറിയുന്നുണ്ടായിരുന്നെങ്കിലും അതവൻ ഗൗനിച്ചില്ല. രണ്ടു മാസത്തിനു ശേഷം ഗൗഡരുടെ വീട്ടിലേക്ക് യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷനിൽ നിന്നും ഒരു രജിസ്ട്രേഡ് പോസ്റ്റ് വന്നു അവന്റെ പേരിൽ. അതു കൈയ്യിൽ പിടിച്ചു കൊണ്ടവൻ അപ്പാജിയുടെ അടുത്തുവന്നു കൊടുത്തുകൊണ്ടു പറഞ്ഞു
'' അപ്പാജീ.... നീവേ... ഈ കാഗദു തൊരയരീ.. ഇതു നിമ്മ ബായിംത ഈ സിഹിസുദ്ധി നനഗേ കേള ബേക്കൂ..."
(അപ്പാജീ... നിങ്ങൾ ഈ കാർഡ് തുറക്കണം ഇത് നിങ്ങളുടെ വായിൽ നിന്നും ഈ സന്തോഷ വാർത്ത എനിക്ക് കേൾക്കണം )
ഗൗഡർ ആ അറിയിപ്പുവാങ്ങി തുറന്നു. അവനെ കേരളാ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനായി കോഴിക്കോട് അസിസ്റ്റൻറ് കളക്ടറായി നിയമിച്ചുകൊണ്ടുള്ള കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ നിയമന ഉത്തരവ് വായിച്ചു... എല്ലാവർക്കും സന്തോഷമായെങ്കിലും അവന് മാത്രം സന്തോഷമായില്ല. അവന്റെ മുഖത്തേക്കു നോക്കി ഗൗഡർ ചോദിച്ചു
'' ഏനേ... നിന്ന മുഖദല്ലി സന്തസകാണലില്ല... യാക്കേ...?''
(എന്താ.... നിന്റെ മുഖത്തൊരു സന്തോഷമില്ലാത്തത്.?)
അവനദ്ദേഹത്തിനെ ആശ്ലേഷിച്ചു കൊണ്ട്പറഞ്ഞു
"അപ്പാജി നിമ്മ... ആസേ... നന്നിംദ നിരവേരിസലാഗില്ല...നാനു മൊദലആപ്ഷൻ കർണാടക ബരദിദേ.. എരഡിന ആപ്ഷനാഗി....കേരള ദ ഹെസറാക്കിത്ഥു.. ആദരെ.. കർണാടക സിഗലില്ല നമ്മ മടിക്കേരിയല്ലി കെലസമാഡുവ കനസു നനസാഗില്ല ഇദേ.. നന്ന ബേസാറു... "
(അപ്പാജി നിങ്ങളുടെ ആഗ്രഹം സാധിച്ചു തരാൻ എനിക്കു കഴിഞ്ഞില്ല... ഞാൻ ആദ്യ സ്ഥലം ആയി കർണാടകവും രണ്ടാം സ്ഥലം കേരളവുമായിരുന്നു വച്ചത് എന്നാലും കർണാടകം കിട്ടിയില്ല കേരളമാണു കിട്ടിയത് നമ്മുടെ മടിക്കേരിയിൽ ജോലി ചെയ്യണമെന്ന എന്റെ ആഗ്രഹം സാധിച്ചില്ല... ഇതാണ് എന്റെ വിഷമം)...
. "അദുക്കേനീഗ....എല്ലിയാദരു... നീനു കളക്ടർ അൽവ..! നിന്ന ഹത്തിര യാരുബംതരു അവരന്നു... സുമ്മനേ പാപ്പാസ് കളുഗിസ ബാരദു... കെലസഗളന്നു ബേഗനേ മുഗിസബേക്കു... ബഡവരിഗേ.. ഉപകാരവന്നു ഖണ്ഡിത വാഗി മാഡലേ ബേക്കപ്പ.. ലംച തഗദുകൊള്ള ബാരദു... തഗദുകൊള്ളലു ബിഡ ബാരദു.. നന്ന മഗനെബ്ബ നിഷ്ഠാവംത അധികാരിയാഗി ജനഗളിഗേ സേവമാഡുവുദന്നു.. നന്ന കണ്ണാലെ നോഡിക്കൊണ്ടു നനഗേ ഭഗവംതന പാലിഗേ സേര ബേകു...കംതാ..."
(അതിനെന്താപ്പോ... എവിടെ ആയാലും നീ കളക്ടർ അല്ലേ.. നിന്റെയടുത്തു ആരു വന്നാലും അവരെ വെറുംകൈയ്യോടെ തിരിച്ചയക്കരുത്. വേഗംഎല്ലാ ജോലികളും തീർത്തു കൊടുക്കണം പാവങ്ങൾക്ക് തീർച്ചയായും സഹായങ്ങൾ ചെയ്യണം... കൈക്കൂലി വാങ്ങിക്കരുത് വാങ്ങിക്കാൻ അനുവദിക്കരുത്. നീയൊരു സത്യസന്ധനായ ഓഫീസർ ആയി ജനങ്ങളെ സേവിക്കുന്നത് എന്റെ കണ്ണാലെ കണ്ടു കൊണ്ട് എനിക്ക് മരിക്കണം മകനേ......!)
അവൻ തലയാട്ടിക്കൊണ്ട് പറഞ്ഞു
" സരി അപ്പാജി ....എരഡു ദിനവൊളഗെ കാലിക്കറ്റ് കളക്ടർ മുംതെ റിപ്പോർട്ട് മാഡബേക്കപ്പാജി... നിമ്മിബ്ബര മുംതേ നനിഗേ ചാർജ്ജ് തഗോള്ളബേക്കു"
( ശരി അപ്പാജി .. രണ്ടു ദിവസത്തിനുള്ളിൽ കോഴിക്കോട് കളക്ടർക്കു മുന്നിൽ റിപ്പോർട്ട് ചെയ്യണം അപ്പാജീ... നിങ്ങൾക്കു മുന്നിൽ വേണം എനിക്ക് ചാർജ്ജെടുക്കാൻ )
"ആയിത്ഥു ..... നിന്ന സന്തസ അദാദരേ ഹഗേ മാഡോ ണാ... "
( ശരി നിന്റെ സന്തോഷം അതാണെങ്കിൽ അങ്ങനെയാകട്ടേ)..
രണ്ട് ദിവസത്തിനു ശേഷം അവർ കോഴിക്കോടെത്തി അപ്പാജിയുടെയും അമ്മയുടെയും മുന്നിൽ വച്ച് കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയി ഏലിയാസ് ജേക്കബ് തരകൻ ഐ എ എസ് ചാർജ്ജെടുത്തു. അതിനുള്ള പെർമിഷൻ കളക്ടറിൽ നിന്നും വാങ്ങിയിരുന്നു. ഉച്ചയൂണു കഴിഞ്ഞ് അവരെ കൊണ്ടുവിടാൻ റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ ഗൗഡർ പറഞ്ഞു
" ഇംദ റെയിൽവേ സ്‌റ്റേഷനിംദ നാനു ഗാഡിയെത്ഥുവാഗ ഒംതു ഹുഡുകനന്നു നനഗേ സിക്കിത്ഥു എൺടു വർഷദ മേലെ അതേ ജാഗദല്ലി അവനന്നു ബിട്ടു നാനീഗ ഹൊരഡുത്ഥേനേ.. "
( ഇതേ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഞാൻ ട്രൈയിൻ കയറിയ സമയത്ത് ഒരു ആൺകുട്ടിയെ എനിക്കുകിട്ടിയിരുന്നു. എട്ടു വർഷം കഴിഞ്ഞ് അതേ സ്ഥലത്തുവച്ച് അവനെ വിട്ടേച്ച് ഞാൻ യാത്രയാകുന്നു)
അവനൊന്നും മറുപടി പറയാതെ മൗനമായി നിന്നു മനസ്സിൽ ആ ഓർമ്മകൾ നിറഞ്ഞ് വന്നു. അൽപ്പസമയത്തിനകം അവർക്കു യാത്ര ചെയ്യാനുള്ള വണ്ടി വന്നു വണ്ടിയിൽ കയറാൻ തുടങ്ങുന്നതിനു മുൻപ് അവർ രണ്ടു പേരും അവനെ മാറോടണച്ച് നിറുകയിൽ ചുംബിച്ചനുഗ്രഹിച്ചു. അവരുടെ കാൽ തൊട്ടു വണങ്ങി. വണ്ടി വിടുന്നതിനു മുൻപ് ഗൗഡർ അവനോട് ചിരിച്ചു കൊണ്ട് മലയാളത്തിൽ പറഞ്ഞു
" റണ്ടു വർഷം കളിയുമ്പോള് നങ്ങള് പിണ്ണേം വറും .. അപ്പോള് നീ..വളിയ കളക്ടർ ആഗണം അണ്ണേക്ക് നങ്ങള് റണ്ടാളുക്കും ജില്ല കളക്ടറിണ്ടെ കൂടെ സർക്കീട്ട് പോഗണം "
എന്നു പറഞ്ഞയാൾ വയറു കുലുക്കിച്ചിരിച്ചു. വണ്ടി കുലുങ്ങി കുലുങ്ങി അകന്നകന്നു പോയി. കണ്ണിൽ നിന്ന് മറയുന്നത് വരെ അവൻ കൈയ്കൾ വീശിക്കൊണ്ടിരുന്നു.
ബെന്നി ടി ജെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot