നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്യമാകുന്ന അന്തപ്പുരങ്ങൾ …

അന്യമാകുന്ന അന്തപ്പുരങ്ങൾ …
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
അതിമനോഹരവും
അതി ബൃഹത്തായതുമായ
ആ കൊട്ടാരം 
എനിക്കു കൂടി അവകാശപ്പെട്ടതാണെന്ന്
എന്നോട് പറഞ്ഞത്
ഈശ്വരൻ തന്നെയായിരുന്നു.
അതിഥിയായി കയറിച്ചെന്ന
എനിക്കിരിക്കാൻ
ഒരു പരന്ന ശിലാഖണ്ഡം മാത്രം ലഭിച്ചു.
നിരന്നു കിടക്കുന്ന അനേകം
വിശിഷ്ട സിംഹാസനങ്ങളിൽ
എഴുതി വെച്ചിട്ടുണ്ടായിരുന്നു
"വെളുത്തവർക്കു മാത്രം ".
വക്കു പൊട്ടിയ മൺ പാത്രത്തിൽ
എനിക്കവർ ദാഹ ജലം തന്നു.
വെളുത്തവർക്കുള്ള
വിശിഷ്ട പാനീയങ്ങളും ഭോജ്യങ്ങളും
സുവർണ്ണ പത്രങ്ങളിൽ
പകരുവാൻ അപ്സരസ്സുകൾ പരസ്പരം മത്സരിച്ചു കൊണ്ടേയിരുന്നു.
കൊട്ടാരത്തിന്റെ വരാന്തകളിൽ
കാവൽ നായ്ക്കൾകരികിൽ
കൊതുക് കടിയേറ്റുറക്കം വരാതെ കിടക്കുമ്പോൾ
വെളുത്തവർക്കുള്ള പട്ടു മെത്തകളും ചാമരങ്ങളുമായി
രാജ രഥങ്ങൾ വരികയും പോവുകയും
ചെയ്തുകൊണ്ടേയിരുന്നു.
"ദൈവമേ എനിക്കെന്റെ
മൺകുടിൽ മാത്രം മതി".
തിരിച്ചു പോകുവാനൊരുങ്ങിയ
എന്റെ പഴകിത്തേഞ്ഞ മെതിയടികൾ
കൊട്ടാരമുറ്റത്തു നിന്നു
രാജ സേവകർ എറിഞ്ഞു കളഞ്ഞിരുന്നു.
പക്ഷേ ശ്രേഷ്ഠ കുല ജാതരുടെ
മുത്തു പതിച്ച പാദ രക്ഷകൾ
സേവകന്മാർ തുടച്ചു മിനുക്കികൊണ്ടേയിരുന്നു.
നഗ്ന പാദനായി ഞാൻ നടന്നു
എന്റെ കുടിൽ തേടി...
•••••••••••••••••••••••••••••••••••••
സായ് ശങ്കർ,തൃശൂർ
×××××+++++×××××++++××××

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot