ആഗ്രഹിച്ചിട്ട് കിട്ടാതെ പോയതിനോടൊക്കെയും ഒരു തരം ഭ്രാന്തായിയിരുന്നു ... പിന്നീട് അതൊക്കെ എത്ര കിട്ടിയിട്ടും അടങ്ങാത്ത ഭ്രാന്ത് ...
ചെറുപ്പത്തിൽ മണിയടി ശബ്ദത്തോടെ സൈക്കിളിൽ കൊണ്ടുവരുന്ന , കിട്ടാതെ പോയ ഐസുമിഠായിയോട് അടങ്ങാത്ത കൊതിയായിരുന്നു ... പിന്നീടങ്ങോട്ട് ഐസ് രൂപത്തിൽ പലതും കഴിച്ചെങ്കിലും ഇന്നും ആ ഐസ് മിഠായിയുടെ കൊതി തീർന്നിരുന്നില്ല ...
സ്കൂളിൽ പഠിക്കുമ്പോൾ ആഗ്രഹിച്ചിട്ടും പോകാൻ കഴിയാത്ത വിനോദയാത്ര ...... പ്രകൃതിയോട് ...പ്രകൃതി ഭംഗിയോടും.... പറയാനാവാത്ത ഇഷ്ടമായിരുന്നു അന്നും ഇന്നും ... അത്രയ്ക്കും ആഗ്രഹിച്ചിരുന്നു ഓരോ യാത്രയും ...ഇന്നിപ്പോ അതിലും ദൂരങ്ങളിലും യാത്ര ചെയ്തിട്ടും ... അതിലേറെ സ്ഥലങ്ങൾ കണ്ടിട്ടും ... അന്ന് നടക്കാതെ പോയ യാത്ര ഒരു നനുത്ത ഓർമ്മയാണ് ...
പിന്നീടെപ്പോഴോ ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ മഷി നിറച്ച് എഴുതുന്ന സ്വർണ്ണ വർണ്ണമാർന്ന പേനയോട് ....
ഒരുപാട് ഒരുപാട് ആഗ്രഹിച്ച് പുറകെ നടന്നിട്ടും ഒരിക്കൽ പോലും കിട്ടാതെ പോയ ആ ഒരു നോട്ടത്തിനോട്.....
പനി പിടിച്ച് കിടന്നപ്പോ നനയാൻ കഴിയാതെ .... ആർത്തലച്ച് പെയ്ത് എന്നെ കൊതിപ്പിച്ച് പോയ മഴയോട് ....
ഒരു പാട് ആശകൾ തന്ന്... പ്രതീക്ഷകൾ തന്ന് അവസാനം എന്നിൽ നിന്ന് അകന്നുപോയ എന്റെ ആദ്യ പ്രണയത്തോട് ....
മനസിൽ മദിച്ച് വന്ന വികാരങ്ങളെ അക്ഷരങ്ങളാക്കി എഴുതാൻ ശ്രമിച്ചപ്പോൾ കിട്ടാതെ പോയ വാക്കുകളോട് ...
കേട്ടറിഞ്ഞ് വായിക്കാൻ കൊതിച്ച്, തേടിയലഞ്ഞിട്ടും കിട്ടാതെ പോയ പുസ്തകങ്ങളോട് ...
കാണാതെ പഠിച്ചിട്ടും ... ഈണത്തിൽ ചൊല്ലുവാൻ കഴിയാതെ പോയ കവിതകളോട്...
അങ്ങനെ ആ ഭ്രാന്ത് അവസാനം എത്തി നിന്നത് എത്ര ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ സ്നേഹത്തിലായിരുന്നു ...
എത്ര കിട്ടിയാലും മതിവരാത്ത ഭ്രാന്ത് ... സ്നേഹം എന്ന ഭ്രാന്ത് ...
അത് പല രൂപത്തിലും പല ഭാവത്തിലും ...പലയിടത്തു നിന്നും കിട്ടിയെങ്കിലും ... ആ ആളിൽ നിന്ന് ആഗ്രഹിച്ച സ്നേഹം കിട്ടാതെ ആ ഭ്രാന്തും അടങ്ങില്ലാന്ന് ഒടുവിൽ കാലം തെളിയിച്ചു തന്നു...
ഇന്നും..... കിട്ടാതെ പോയതൊന്നും നഷ്ടങ്ങളല്ലെന്നും ... അതെന്നും ... മറിച്ച് ഓർമ്മ നശിക്കും കാലം വരെ... ചങ്ങലകളുടെ ബന്ധനമില്ലാതെ..... അനുഭവക്കാവുന്ന ... ഒരു തരം ഭ്രാന്ത് ... സുഖമുള്ളൊരു ഭ്രാന്ത് ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക