നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആകാശത്തിലെ പുഞ്ചിരിക്കാത്ത നക്ഷത്രം.


ആകാശത്തിലെ പുഞ്ചിരിക്കാത്ത നക്ഷത്രം.
***********************************************************
മരിച്ചു കഴിഞ്ഞു സ്വർഗത്തിൽ എത്തിയാൽ നീറുന്ന ഹ്രദയവും കൂടെ പോരുമോ? എന്റെ ഹ്രദയത്തെ ഇനിയും വേദനിപ്പിക്കാൻ എനിക്കാകില്ല. ആത്മഹത്യക്കും അപ്പുറം ഒരു പൂമ്പാറ്റയെപ്പോൾ പാറിനടക്കുന്ന ഒരു ലോകം ഞാൻ സ്വപ്നം കാണാറുണ്ട്. കാരണം അവിടെ സ്വപ്നങ്ങൾ ഇല്ലല്ലോ, നാളെകൾ ഇല്ലല്ലോ, കരയുന്ന കണ്ണുകൾ ഇല്ല, വേദനിക്കുന്ന ഹ്രദയങ്ങൾ ഇല്ല, സന്തോഷത്തിന്റെ നാളുകളുടെ നിത്യ യ്യവ്വനം മാത്രം. എന്റെ മരണത്തിനൊപ്പവും എന്റെ നൊമ്പരങ്ങൾ കൂടെ പോരുമെങ്കിൽ അതിനുമപ്പുറം ഒരു ജീവിതം ഉണ്ടോ എന്നാലോചിച്ച് എത്രയോ രാത്രികൾ ഞാൻ എന്റെ നിദ്രയെ ത്യജിച്ചിരിക്കുന്നു.
ഞാൻ ആദ്യമായി അവനെ കാണുമ്പോൾ അവൻ കോളേജിലെ വാകമരച്ചുവട്ടിൽ ആർക്കോ വേണ്ടി കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് എനിക്കുവേണ്ടിയായിരുന്നെന്റെ മനസു പറഞ്ഞു കാരണം എവിടെ നിന്നാണെന്നറിയില്ല പെട്ടെന്നൊരു കുളിർ കാറ്റ് ആ വാകമറച്ചുവിട് വാക പൂക്കൾ കൊണ്ട് ചുവന്ന പരവതാനിയാൽ അലങ്കരിച്ച് പ്രണയത്തിന്റെ സുഗന്ധം തൂകി ഞങ്ങളെ തഴുകി മറഞ്ഞു. എനിക്കവന്റെ പേരു ചോദിക്കണമെന്നോ കൂടുതൽ അറിയണമെന്നോ ഇല്ലായിരുന്നു പക്ഷെ അവൻ മുഖമുയർത്തി എന്നിൽ കണ്ണോടിച്ചപ്പോൾ ഒരു ആയിരം ജന്മങ്ങളുടെ അടുപ്പം ഞങ്ങളുടെ ഇടയിൽ രുപപ്പെട്ടതായി എന്റെ ഉള്ളു മന്ത്രിച്ചു. ദിവങ്ങൾ കടന്നുപോയി ആ വാക മറച്ചുവിട് ഞങ്ങളുടെ നിശബ്ദ പ്രണയത്തിനു മുക സാക്ഷിയാക്കി തുടർന്നു. ഓരോ ദിവസം കൂടുംതോറും അവന്റെ കണ്ണുകളുടെ തിളക്കവും കൂടി വന്നു, എന്റെ കണ്ണാടിയുടെ മുന്നിലുള്ള ഒരുക്കവും. അന്നു ഞാൻ കൂടുതൽ സുന്ദരിയാണെന്നു എന്റെ കണ്ണാടി പറഞ്ഞു, അരുവിക്കരയിലെ തെളിനീരിൽ മുഖം നോക്കിയപ്പോൾ വെള്ളിമീനും ഊളമിട്ടു പറഞ്ഞു ഞാൻ സുന്ദരി തന്നെ. പൂമ്പാറ്റ എന്റെ ഒപ്പം പാറി നടന്നു, കിളികൾ മധുര സംഗീതമൊഴുക്കി, ഞാൻ ഉറപ്പിച്ചു ഇന്നാണ് എന്റെ ദിവസം, അവന്റെ കണ്ണുകളിൽ നോക്കി ഇഷ്ടമാണെന്ന് പറഞ്ഞില്ലേലും ഒന്നു പുഞ്ചിരിക്കുകയെങ്കിലും ചെയ്യും. ഞാൻ അവനെ ദൂരെ വെച്ചുതന്നെ കണ്ടു. ഹ്രദയം പടപടന്നു ഇടിച്ചപ്പോളും ആരും അവന്റെ അടുത്തേക്ക് വരരുതെന്ന് ഞാൻ പ്രാർത്ഥിച്ചു കാരണം ആ നിശബ്ദ പ്രണയത്തിന്റെ അന്ത്യമാണ് അന്നെങ്കിൽ ഞങ്ങളുടെ വാകമരമല്ലാതെ മൂന്നാമതൊരാൾ കാണരുത് എന്നെന്റെ വാശി ആയിരുന്നു. ഞാൻ അവന്റെ അടുത്തെത്തിയതും ആദ്യമായ് അവൻ എന്നോടു പറഞ്ഞു ദിവ്യ കയ്യിലെ ഇംഗ്ലീഷ് മെയിൻ ടെക്സ്റ്റ് ബുക്ക് ഒന്നു തുറന്നു നോക്കിക്കേ. അന്നൊരു വൈകുന്നേരമായിരുന്നു, സൂര്യൻ എന്തുകൊണ്ടോ ചുവന്നു. പുസ്തകത്താളിൽ ഒളിച്ചിരുന്ന ആ കടലാസുതുണ്ടുകൾ ആ സൂര്യപ്രകാശത്താൽ ചുവന്നുതുടുത്തിരുന്നു.
"ദിവ്യ ഒരു രാജകുമാരിയാണ്, എന്ന് സ്വന്തം അക്ഷയ്" എന്റെ കരിമഷി കണ്ണിൽ നിന്നും അവൻ മുഖം എടുക്കുന്നതിനു മുന്നേ ഞാൻ ആ കടലാസുതുണ്ടിൽ വരികൾ എഴുതി പൂർത്തിയാക്കി. "അക്ഷയ് ഒരു രാജകുമാരനാണ് എന്ന് സ്വന്തം ദിവ്യ". അവന് ഒന്നുറക്കെ പൊട്ടിച്ചിരിക്കണമെന്നുണ്ടായിരുന്നെന്നെനിക്കു തോന്നി, ഒരു നേർത്ത പുഞ്ചിരിയിലൊതുക്കി അവർ ചോദിച്ചു, "ആരുടെ രാജകുമാരൻ?" അന്ന് ആദ്യമായി എന്റെ മുഖത്ത് നുണക്കുഴികൾ തെളിഞ്ഞു, കണ്ണുകൾ തുളുമ്പി, സൂര്യന്റെ കിരണങ്ങൾ മഴവില്ല് വിരിച്ചു, എന്റെ മിഴികൾ തുറന്നടയുമ്പോൾ ആ മഴവില്ലുകൾക്ക് കൂടുതൽ ഭംഗിയായിരുന്നു. ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു "രാജകുമാരിയുടെ". ലോകത്തിലെ ഏറ്റവും ചെറിയ പ്രണയലേഖനം ഞങ്ങളുടേതായിരിക്കാം, രണ്ടു വരികളിലൊതുങ്ങുന്ന പ്രണയം ഒരു കവിപോലും വർണിച്ചിട്ടുണ്ടാകില്ല. ഞാൻ തിരിച്ചു വീട്ടിലേക്കു പടവരമ്പതു നടക്കുമ്പോൾ പോലും ആലോചിട്ടില്ല ആ കടലാസ് തുണ്ടു എങ്ങനെ എന്റെ പുസ്തകതാളുകൾക്കിടയിൽ ഇടം പിടിച്ചെന്ന്? അല്ലേലും അതൊന്നും ആലോചിക്കാൻ എന്റെ മനസ് അനുവദിച്ചിരുന്നില്ല കാരണം പൂന്തേൻ നുകരുന്ന പൂമ്പാറ്റയെപ്പോൾ, നീലകാശത്തു പാറിനടക്കുന്ന കിളികളെപ്പോലെ, സ്വപ്നങ്ങളുടെ രാജകുമാരി അന്ന് വളരെ അധികം സന്തോഷവതിയായിരുന്നു.
ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു പിന്നീട്. തേടിയതല്ല ഞാൻ അവനെ, ഈശ്വരൻ തന്നതാണ്. ഒറ്റക്കിരിക്കുമ്പോൾ ഓർമകൾക്ക് നിറം പകരാനും തേങ്ങുമ്പോൾ മാറോടു ചേർത്തുപിടിച്ചു ഞാനില്ലേ കൂടെ എന്നുപറയുവാനും, സ്വപ്നങ്ങൾ കൊണ്ടു മാനത്തെ അമ്പിളി അമ്മാവനെ കയ്യെത്തിപിടിക്കാമെന്നും പഠിപ്പിച്ച ഈശ്വരൻ തന്ന മുത്ത്. ഞാൻ ആദ്യ വർഷ വിദ്യാർത്ഥി നിയും അവൻ രണ്ടാം വർഷ വിദ്യാർത്ഥി ആയതുകൊണ്ടു കലാലയ നാളുകൾ ഇനിയും രണ്ടു വർഷം അനേകായിരം മോഹങ്ങൾ കയ്യിലൊതുക്കി ഞങ്ങൾക്കായി കാത്തിരുപ്പുണ്ടായിരുന്നു. കാത്തിരിക്കാൻ ആരോ ഉണ്ടെന്ന തിരിച്ചറിവ് എന്നെ കാത്തിരിക്കാൻ പഠിപ്പിച്ചു. ഓരോ ദിവസവും കാത്തിരിക്കാൻ ഓരോരോ കാരണങ്ങൾ അവൻ തന്നിരുന്നു. പ്രണയം അങ്ങനെ അല്ലെ, ലോകം രണ്ടു പേരിലേക്ക് ചെറുതാകുന്ന പ്രതിഭാസം? മൂന്നാമതൊരാൾ വന്നാൽ ഇല്ലാതാകുന്ന നീർകുമിള? പക്ഷെ അവനു ഞാനും, എനിക്കവനും ജീവനായിരുന്നു. എത്രയോ രാത്രികൾ ഞങ്ങൾ നീലകാശത്തിലെ വെണ്ണക്കല്ലുകളാകുന്ന വർണ്ണ താരങ്ങളെ പെരുചൊല്ലി വിളിച്ചിരുന്നു. ആരാദ്യം ഉറങ്ങുമെന്നു മത്സരിച്ചു ഫോൺ വിളികൾ രാത്രിയുടെ യാമങ്ങളെ ഉണർത്തിയപ്പോൾ കിളികൾ പോലും പോലും രാത്രിയുടെ നിശബ്ദതയിൽ ഞങ്ങൾകായ് കിളിനാദം മൊഴിഞ്ഞിരുന്നു. കൈകൾ കോർത്തു വയൽവരമ്പുകൾ താണ്ടുമ്പോൾ ദിനങ്ങളും ആഴ്‌ചകളും മാസങ്ങളും കടന്നുപോയത് ഞങ്ങൾ അറിഞ്ഞിരുന്നില്ല.
കാൻസർ വർഡിലൂടെ നടക്കുമ്പോൾ ആണ് ആദ്യമായ് ഞാൻ ആ സത്യം മനസിലാക്കിയത്. നേടിയാതൊന്നും യാഥാർഥ്യം ആയിരുന്നില്ല, എല്ലാം വെറും മിഥ്യ മാത്രം. അന്നൊരു വെള്ളിയാഴ്ചയായിരുന്നു ഞാൻ അവനെ കാണാൻ ആസ്പത്രിയിൽ ചെല്ലുമ്പോൾ തീർത്തും ക്ഷിണിതനായിരുന്നവൻ. മുറിയിൽ ആരൊക്കെ ഉണ്ടെന്നു ഞാൻ ഓർക്കുന്നില്ല, എന്റെ കാലുകൾ ഇടറിയിരുന്നു. എന്നെകണ്ടപ്പോൾ അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു തളർന്നു കിടക്കയിലേക്ക് വീഴുമ്പോൾ ഞങ്ങൾ ജീവിതത്തിലും തോൽക്കുകയായിരുന്നു. അവൻ പറഞ്ഞു തുടങ്ങി. നീ അവസാനമായി എന്റെ നെറുകയിൽ മുത്തമിടുമ്പോൾ തേങ്ങരുത്, എന്റെ മരണത്തിൽ നിന്റെ മനം തേങ്ങിയാൽ തോൽക്കുന്നത് നീ അല്ല, നമ്മൾ ആണ്. ആ മുറിയിൽ ഉണ്ടായിരുന്ന ആരൊക്കെയോ മുറി വിട്ടു പോയി അപ്പോൾ. ഞാൻ എന്നും രാത്രി, നമ്മൾ കളിച്ചെല്ലാറുള്ള സമയം ആകാശത്തു ഒരു നക്ഷത്രമായി വരും, ആ പുഞ്ചിരിക്കുന്ന നക്ഷത്രം നിന്റെ രാജകുമാരൻ ആയിരിക്കും. സ്നേഹം കൊണ്ട് നീ എന്നെ തോൽപ്പിച്ചതുപോലെ നീ ഈ ലോകത്തെയും തോൽപിക്കണം അപ്പോൾ എന്റെ പുഞ്ചിരിക്ക് അസ്തമയ സൂര്യനെക്കാൾ വെണ്മയുണ്ടാകും. ഞാൻ കരഞ്ഞില്ല എന്റെ കണ്ണുകൾ നിറഞ്ഞില്ല, മുറിക്കു പുറത്തിറങ്ങി ആകാശത്തിലേക്ക് നോക്കി പുഞ്ചിരിച്ചു, ഞാൻ തോറ്റിട്ടില്ലെന്നു എന്നെ, എന്നെ തന്നെ കാണിക്കാൻ.
മരണം അങ്ങനെ ആണ്. എത്രമാത്രം ഓർമകൾ നൽകിയാലും ചിലർ ഒരിക്കൽ പോലും ഓർക്കില്ല, മറ്റു ചിലർ ഓർമകളെ വീണ്ടും ഓർക്കാൻ ആഗ്രഹിക്കാറില്ല എന്നാൽ ചിലർ ഹൃദയത്തിൽ എന്നും ആ വേദന കടിച്ചമർത്തി മരണമില്ലാത്ത ലോകത്തു വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടാവാം. ഇന്നവൻ ഞങ്ങളെ വിട്ടു പിരിഞ്ഞുപോയി. അവൻ തന്ന ആ കടലാസുതുണ്ടിൽ ഞാൻ കൂട്ടിച്ചേർത്തു. " എന്റെ പ്രണയം ആദ്യത്തേതും അവസാനത്തെതും ആയിരിക്കണം, അതു നിന്നിൽ ആണ് നിന്നിൽ മാത്രമാണ്‌ ". അവൻ ഒരിക്കൽപോലും വാക്ക് തെറ്റിച്ചില്ല, ആകാശത്തിലെ ആ പുഞ്ചിരിക്കുന്ന നക്ഷത്രമാണ് വന്നു എന്നെ കൊഞ്ഞനം കുത്തി കാണിക്കുമായിരുന്നു.
ഇന്ന് അവൻ എനിക്കോരോർമായായിട്ടു ഒരു വർഷം തികകുയാണ്. ആരും എന്റെ നൊമ്പരങ്ങൾ കേൾക്കാനില്ല. അവൻ പറഞ്ഞതു പോലെ സ്നേഹംകൊണ്ട് ഈ ലോകത്തെ തോൽപിക്കാൻ എനിക്കാവുന്നില്ല കാരണം അവൻ ആയിരുന്നു എന്റെ ലോകം. ഒരു ചിത്ര ശലഭം പ്യൂപ്പയിൽ നിന്നും പുറത്തു വരാൻ വെമ്പൽ കൊള്ളുന്നതുപോലെ വേദനകളില്ലാത്ത ലോകത്തേക്ക് പാറിപറക്കുവാൻ ഞാൻ വെമ്പൽ കൊള്ളുകയാണ്. ഇനിയും എഴുത്തു തുടരാൻ എനിക്കാവില്ല, ഞാൻ തളർന്നു തുടങ്ങി. ഒന്നുറങ്ങണം, ശാന്തമായി ഉറങ്ങണം... അപ്പോൾ ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ദിവ്യ.
അവളുടെ പുസ്തക കുമ്പാരത്തിൽ നിന്നും പുറത്തേക്ക് തള്ളി നിന്ന ആ കത്ത് വളരെ യാദൃശികമായിട്ടാണ് എനിക്ക് കിട്ടിയതു. ദിവ്യയുടെ ചേച്ചിയായിരുന്നു ഞാൻ എങ്കില്പോലും അവൾ വളരെക്കുറച്ചു കാര്യങ്ങളെ എന്നോട് പറഞ്ഞിരുന്നുള്ളൂ. അവൾ ഞങ്ങൾക്കായി കാത്തു നിൽക്കാതെ ഈ ലോകത്തിൽ നിന്നും സ്വയം വിടപറഞ്ഞു. എന്നും അവൾക്കായി അവൻ ആകാശത്തു കാത്തു നിൽക്കുന്നു. അവൾ മാനത്തെക്കു എന്താ നോക്കാത്തതെന്നു ആകുലപ്പെട്ട് പുഞ്ചിരിക്കാത്ത നക്ഷത്രമായി....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot