നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിതാഭസ്മം.

ചിതാഭസ്മം.
---------------
ട്രെയിൻചീറിപാഞ്ഞ്കൊണ്ടിരുന്നു .പ്രകൃതിഎത്ര വേഗമാണ് പിന്നിൽ മറഞ്ഞ് അലിഞ്ഞ് പോവുന്നത്..?
ഇരുൾ വീണ് തുടങ്ങിയിരിക്കുന്നു .. 
ദൂരകാഴ്ചയിലെ വീടുകളിൽ വൈദ്യുതി നാളങ്ങൾ തെളിഞ്ഞ് തുടങ്ങിയിരിക്കുന്നു..
സുഖമുള്ളകാറ്റിന് ചെറുകുളിരുണ്ട്.
ജീവിതമാംയാത്രയിൽപഠിച്ച നല്ലപാഠങ്ങൾതൻ താളുകൾ എല്ലാം കാറ്റിൽ ചീന്തിഎറിഞ്ഞുള്ള ജീവിതമായിരുന്നു തന്റെത്..
പക്ഷെ ഇന്ന് തിരിച്ചറിയുന്നു. എല്ലാം മിഥ്യയായിരുന്നു. എന്ന സത്യം.
കയ്യിലിരുന്ന ചെറിയമൺകലം ഒന്ന് വിറച്ചുവോ.?
തന്റെ എല്ലാം പ്രതീക്ഷയുടെയും ബാക്കിപത്രമായ് ഇന്ന് ഈ മൺകലം.
എല്ലാമെല്ലാമായ തന്റെ മകൻ ഈ ചെറിയ കലത്തിൽചിതാഭസ്മമായ് മാറിയിരിക്കുന്നു.
രണ്ട് തുള്ളി കണ്ണുനീർഅറിയാതെപൊഴിഞ്ഞു.
കണ്ണുകൾ ഇറുക്കി അടച്ചു..
അവനെങ്കിലും അത്മശാന്തി ലഭിക്കട്ടെ .. പുണ്യഗംഗയിൽ ഒഴുകട്ടെ മകന്റെ ചിതാഭസ്മം.
ബൈക്കാക്സിഡന്റിൽ മകനെ മരണം തട്ടി എടുത്തപ്പോൾ .. തനിക്ക് പാഴായത് തന്റെ ഈ ജന്മമായിരുന്നു..
എന്റെ പ്രതീക്ഷകളായിരുന്നു.
സ്വപ്നങ്ങളായിരുന്നു.
അവന്റെ അമ്മ ഭ്രാന്തിയായ് മാറിയിരിക്കുന്നു.
ആരാണ് ഇതിന് കാരണക്കാർ..?
ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് ട്രെയിൻ ചീറി പാഞ്ഞുകൊണ്ടിരുന്നു.
ഇനി ..അല്പം നേരം ഇരിക്കാം. എന്ന ചിന്തയിൽ
മൺകലം മാറോട് ചേർത്ത് തിരിഞ്ഞതും.
" എന്റെ..... മകനെ ....". എന്ന് ഉറക്കെ നിലവിളിച്ച് കൊണ്ട് ഒരു വൃദ്ധൻ തുറന്ന് കിടന്ന വാതിലിനടുത്തേയ്ക്ക് ഓടിവന്നു.
പിന്നാലെ .. രണ്ട് മൂന്ന് ആളുകളും.
വൃദ്ധനെ അവർ പിടിച്ച് നിർത്തി. വൃദ്ധൻ കുതറുന്നു.
" അവൻ അവിടെയുണ്ട് .. എന്നെ വിടു ...
എനിക്ക് അവനെ കാണണം.."
വൃദ്ധൻ പുലമ്പികൊണ്ട് വീണ്ടും കുതറി...
അ കുതറലിൽ വൃദ്ധന്റെ കൈ തട്ടി കയ്യിലിരുന്ന മൺകലം പുറത്തെ ഇരുട്ടിലേയ്ക്ക് തെറിച്ച് പോയ്
ഒന്നും ചെയ്യുവാനാവാതെ തരിച്ച് നിന്നു .
"എന്റെ മകൻ..... "..കൈകൾ പുറത്തേയ്ക്ക് നീട്ടി നിന്നു... തകർന്ന ഹൃദയവുമായ്.
" ക്ഷമിക്കുട്ടോ ... അച്ഛന് മനസ്സിന് നല്ല സുഖമില്ലാത്ത് കൊണ്ടാ..." വൃദ്ധനെ പിടിച്ചിരുന്നവരിൽ ഒരാൾ അറിയിച്ചു.
ഒഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട് തിരിഞ്ഞു
ക്രോസിൽ കാത്ത് കിടന്ന ഏതോ ഒരു വാഹനത്തിന്റെ വെട്ടം അ വൃദ്ധന്റെ മേൽവീണു.
അ മുഖം കണ്ട് ഞെട്ടി..
വർഷങ്ങൾക്ക് മുൻപ് അ വൃദ്ധന്റെ കയ്യിലിരുന്ന ബാഗും തട്ടിപ്പറിച്ച് ഓടുന്ന തന്നെയും ,പിന്നാലെ നിലവിളിച്ച് കൊണ്ട് പ്രയാസപ്പെട്ട് ഏന്തിയേന്തി ഓടി വരുന്ന വൃദ്ധന്റെ മുഖവും മനസ്സിലേയ്ക്ക് ഓടി വന്നു..
" കൊണ്ട് പോകല്ലെ ... മോനെ കൊണ്ട് പോകല്ലെ... അതിൽ എന്റെ മകനുണ്ട്..... "
അ നിലവിളി ഇന്നും .ചെവിയിൽ മുഴങ്ങുന്നുണ്ട്..
ദൂരെ എത്തി തിരിഞ്ഞ് നോക്കി..
റോഡിൽ വീണു കിടക്കുന്ന വൃദ്ധനെകണ്ടു..
സുരക്ഷിതമായ ഇടത്തിൽ വച്ച് .. ബാഗ് തുറന്ന് നോക്കി. അതിലുണ്ടായിരുന്ന പൈസാ കൈക്കാലാക്കി.
ബാക്കി വന്ന ആവിശ്യമില്ലാത്ത സാധനങ്ങൾ തെരുവിലെ അഴുക്ക് ചാലിലേയ്ക്ക് വലിച്ച് എറിഞ്ഞു..
അതിൽ ചുവന്ന തുണിയിൽ പൊതിഞ്ഞ ഒരു ചെറിയ മൺകലവും ഉണ്ടായിരുന്നു...
വൃദ്ധന്റെ കൂടെയുള്ളആൾഎന്തെക്കെയോ പറയുന്നുണ്ട്.. ... ഒന്നും കേൾക്കുന്നില്ല ..
പ്രതിധ്വനി മാത്രം..
'
" കാലത്തിന്റെ പ്രതികാരമാണ് ... ഈ ചിതാഭസ്മം ....."
ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട്
ട്രെയിനിൽ നിന്നും പുറത്തേയ്ക്ക് കുതിച്ചു....
ഇതൊന്നും അറിയാതെ ട്രെയിൻ അതിന്റെ പ്രയാണം തുടർന്നു.......
ശുഭം..
By
Nizar Vh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot