Showing posts with label CVKrishnaKumar. Show all posts
Showing posts with label CVKrishnaKumar. Show all posts

നവ ജാത ശിശുവിന്റെ പ്രേതം (സംഭവ കഥ )

മിക്കവാറും സന്ധ്യ കഴിഞ്ഞ യാമങ്ങളിൽ ആയിരിക്കും ഒരു ശിശു വിന്റെ കരച്ചിൽ കേൾക്കുക. തൊട്ടടുത്ത വീടുകളിൽ ആരു പ്രസവിച്ചിട്ടുമില്ല. പിന്നെ എവിടെനിന്നാണ് ഈ കരച്ചിൽ ?
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. കരച്ചിൽ കേൾക്കുമ്പോൾ ഞാൻ ടോർച്ചു തൊടിയിലും അടുത്ത തെങ്ങിൻ പറമ്പിലൊക്കെ അടിച്ചു നോക്കും. ഒന്നും കാണാൻ ഉണ്ടാവില്ല.
അപ്പോഴാണ് അയൽക്കൂട്ടം വീട്ടിലേക്കു വന്നത്. അവരും കുറെ നാളായി കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. അതേക്കുറിച്ചു സംസാരിക്കാനാണ് അവർ എത്തിയത്.
ഇപ്പൊ എന്താ ചെയ്യാ ?സന്ധ്യക്കുള്ള ഈ കരച്ചിൽ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്തേ പറ്റൂ . പ്രത്യേകിച്ചു വിളക്ക് കൊളുത്തുന്ന സമയം.
ഞങ്ങൾ കൂട്ടായ തീരുമാനത്തിലെത്തി. പറമ്പുകളും കുപ്പത്തൊട്ടികൾ എന്നിവ പരിശോധിക്കാൻ.
എന്നാൽ ഒന്നും കണ്ടില്ല. ചിലർ പോലീസിനെ വിവര മാറിയിച്ചാലോ എന്ന് അന്വേഷിച്ചു. എന്നിട്ടും രക്ഷയില്ല.
അങ്ങിനെയാണ് കണ്ണൻ ഗുരുക്കളെ കാണാൻ ചെല്ലുന്നത്. സംഗതി പറഞ്ഞപ്പോൾ ഗുരുക്കൾ വാരിവെച്ചു നോക്കി.
കഷ്ടമാണല്ലോ. പണ്ട് പിഴച്ചു പെറ്റ ഒരു സ്ത്രീ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നിരുന്നു. ആകുഞ്ഞിന്റെ ഗതി കിട്ടാത്ത ആത്മാവാണ് പ്രേതമായി കരയുന്നത്.
അതിനു പ്രതിവിധി എന്തെങ്കിലും ?ഞങ്ങൾC ചോദിച്ചു
.പ്രേതത്തെ ആവാഹിച്ചു തിരുനെല്ലി പോലുള്ള സ്ഥലങ്ങളിൽ ഒഴുക്കണം.
ഞങ്ങൾ സമ്മതിച്ചു. അങ്ങിനെയാണ് മാടത്തെ പൂജാരിയെ വരുത്തുന്നത്.
വലിയ ചിലവു വേണ്ടിവരും. ഏകദേശം ഒന്നര ലക്ഷം രൂപ. സാദാരണക്കാരായ ഞങ്ങള്ക് ഇതു താങ്ങാവതല്ല. പലരും മക്കളുടെ വളയും ഭാര്യ മാരുടെ താലിയും പണയം വെച്ചാണ് പൂജക്കുള്ള പണം തന്നത്. എങ്ങിനെയങ്കിലും ആ കുഞ്ഞിന് മോക്ഷം കൊടുക്കണം. പ്രശ്നം തീർക്കണം.
വളരെ ഗംഭീരമായി പൂജ നടത്തി. ലക്ഷം പൊടിഞ്ഞാലെന്തേ അടിച്ചു പൊളി തന്നെ യായിരുന്നു പൂജ. ഗംഭീര സദ്യ. കുപ്പികൾ. ഇതിനും പുറമെ കുറച്ചു പൈസ ഞങ്ങൾ ആണുങ്ങൾക് ചിലവായി.
പൂജ കഴിഞ്ഞu. അന്നു സന്ധ്യ മയങ്ങാൻ കാത്തു നിൽക്കുകയാണ്. കുഞ്ഞിന് മോക്ഷം കിട്ടിയോന്നു അറിയുവാൻ ആകാംക്ഷയോടെ വീട്ടിൽ തമ്പടിച്ചു നിൽക്കുകയാണ്. ലക്ഷമല്ലേ പൊടിച്ചത്. എല്ലാവരുടെയും മുഖത്തു പ്രതീക്ഷ.
അപ്പോഴാണ് തെങ്ങു കയറ്റ തൊഴിലാളി
ബാലേട്ടൻ അതു വഴി പണി ഡ്രെസ്സിൽ വന്നതു.ചുമലിൽ ഏണിയും ഉണ്ടായിരുന്നു
. എനിക്ക് കുറച്ചു തേങ്ങയിടാൻ ഉണ്ടായിരുന്നു. ഞാൻ ബാലേട്ടനെ വിളിച്ചു.
അയാൾ നിന്നപ്പോൾ പറഞ്ഞു.
കൊറച്ചു പണിയുണ്ട്.
ഞാൻ അടുത്തേക്ക് ചെന്നു. അപ്പോൾ അയൽക്കൂട്ടാവും അവിടെ എത്തി.
നാളത്തെ പണിയെകുറിച്ചു ബാലേട്ടനോടു സംസാരിച്ചു നിൽക്കുമ്പോൾ അതാ കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. എല്ലാവരും നാലുപാടും നോക്കി. ആകാംക്ഷയോടെ.
പൂജ ഫലം കണ്ടില്ല
അപ്പോൾ ബാലേട്ടൻ അടിയിലത്തെ പോക്കറ്റിൽ നിന്നും ഒരു മൊബൈൽ ഫോൺ എടുത്തു.
ഫോണിന്റ caller ട്യൂൺ ഒരു ശിശുവിന്റെ കരച്ചിലായിരുന്നു. എല്ലാവരും ഫോണിനെയും ബാലേട്ടനെയും മാറിമാറി നോക്കിയപ്പോൾ ബാലേട്ടൻ പറഞ്ഞു
കഴിഞ്ഞയാഴ്ച്ച ഇവിടെ തേങ്ങയിടാൻ കേറിയപ്പോൾ തെങ്ങിൻമണ്ടയിൽ ഫോൺ വെച്ചു മറന്നു. ഒരോർമ്മക്കു വേണ്ടി ഞാൻ ഭാര്യയുടെ ഫോണിൽ നിന്നും എന്നും സന്ധ്യക്ക് വിളിക്കും.
പിന്നീടെനിക്കൊർമ വന്നു ഫോൺ ഈ പരിസരത്താണുള്ളതെന്നു. അതെടുക്കാനാ ഇപ്പൊ വന്നത്.
എന്താണ് പറയേണ്ടതെന്ന് ആലോചിക്കുമ്പോഴേക്കും അയൽക്കൂട്ടത്തിന്റ പൊടിപോലുമില്ല കണ്ടു പിടിക്കാൻ.

By
CV Krishna Kumar

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo