Showing posts with label FamithaAnil. Show all posts
Showing posts with label FamithaAnil. Show all posts

മൂന്നു പെണ്ണുങ്ങൾ


മൂന്നു പെണ്ണുങ്ങൾ
---------------------------
അലക്കി തേയ്ച്ച നേരൃതും മുണ്ടും ഉടുത്ത് മുടിയുടെ തുമ്പുകെട്ടി അടുക്കള വാതിൽ താഴിട്ട് ശ്രീദേവി ഇറങ്ങിയപ്പോഴേക്കും മണി എട്ടു കഴിഞ്ഞിരുന്നു പറമ്പിലൂടെ ഓടി കാവ് എത്തിയപ്പോഴേക്കും അത്താഴപൂജ കഴിഞ്ഞു അമ്പലം അടച്ചിരുന്നു.ഇടവഴിയിലൂടെ പോവണ്ട എന്നു നിനച്ചിട്ടാ പറമ്പിലൂടെ പോയത്
'
'അമ്പലം അടച്ച നേരത്ത് നീഎങ്ങോട്ടാ ശ്രീദേവി '',
മറുപടി പറയാൻ വയ്യെന്ന് അവൾ തീരുമാനിച്ചിട്ടുണ്ട്. എനിക്കും അതാണിഷ്ടം
ഒറ്റക്ക് ആരുമില്ലാത്ത ഈ ക്ഷേത്രത്തിൻ്റെ അടഞ്ഞ ശ്രീകോവിലിൽ ബന്ധനസ്ഥയായ ദേവിയെകാണാൻ, അവൾ മനസ്സിൽ മന്ത്രിച്ചു
ചുറ്റമ്പലത്തിൻറെ വെളിയിൽ നിന്നും അവൾ ഭദ്രയെ വിളിച്ചു.
''ഹ ഹ അവൾക്ക് വെളിയിൽ ഇറങ്ങാൻ പറ്റില്ല ശ്രീദേവി '' അവളുടെ സമയം കഴിഞ്ഞു''
ഓ നീയാരുന്നൊ? പനയിൽനിന്നും ഇറങ്ങി വരുന്ന യക്ഷിയോട് നീരസത്തോടെ അവൾ ചോദിച്ചു
'' ഇനി എൻറെ സമയമല്ലെ,ആട്ടെ ഇന്നെന്താ പുതിയ പരിദേവനങ്ങൾ'' യക്ഷി വീണ്ടും പൊട്ടിച്ചിരിച്ചു.
'പുതിയതൊന്നുമില്ല', എല്ലാവർക്കും തിരക്കല്ലെ എൻറെ പരിഭവങ്ങൾ കേൾക്കാൻ നിങ്ങളുണ്ടല്ലോ''
ചിലമ്പിൻറെ കിലുക്കം ഭദ്രയുടെ വരവറിയിച്ചു
''ഇന്നാരാണാവോ നിൻറെ പാദമലരിനെ
അഭിഷേകം ചെയ്ത് വന്ദിച്ചത് ' യക്ഷി ഭദ്രേ കളിയാക്കി പൊട്ടിച്ചിരിച്ചു
നാട്ടിൽ കൊച്ചുകുഞ്ഞിനുപോലും ഒറ്റക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല ,നിനക്കൊന്നും പറയാനില്ലേ ഭദ്രേ ശ്രീദേവി പരിഹസിച്ചുകൊണ്ട് പറഞ്ഞു
'സംഹാരതാണ്ഡവമാടി മനഷൃൻ്റെ ആർത്തിയെ ഉൻമൂലനം ചെയ്ത് അവനെ തന്നെ ഇല്ലാതാക്കണം. അങ്ങനെ എന്തെങ്കിലും ചെയ്യാമെന്ന് വച്ചാൽ ഭദ്ര വേദാന്തം പറയും . അവൾക്ക് പറ്റില്ലല്ലോ അവളും ബന്ധനസ്ഥയല്ലേ,'' യക്ഷി രൂക്ഷമായി പറഞ്ഞു .
എന്തു ചെയ്യാം .മതവും ഈ വൃവസ്ഥതകളും ഉണ്ടാക്കിയത് തന്നെ ദുർബ്ബലരൊടുള്ള അധിനിവേശത്തിനാണെന്നു തോന്നുന്നു.ഭദ്ര യുടെ കണ്ണുകൾ ഈറനണിയുന്നത് ശ്രീദേവി കണ്ടു.
''അക്ഷരങ്ങളുടെ നാഥേ നീ കരയരുത്. അക്ഷരമാണ് നിൻറെ ശക്തി ''. ,യക്ഷി ഭദ്രേ ആശ്വസിപ്പിച്ചു.
കളിയും തമാശയും പറഞ്ഞു ശ്രീദേവിയും യക്ഷിയും അവളെ ചിരിപ്പിക്കാൻ നോക്കി .
''ഇനി ഞാൻ പൊകട്ടെ എനിക്ക് സമയമായി. നാളെ വരാം''
ശ്രീദേവി ഓടിമറയുന്നത് അവർ നോക്കി നിന്നു .
(ഫമിത അനിൽകുമാർ)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo