Showing posts with label HariRagh. Show all posts
Showing posts with label HariRagh. Show all posts

കാത്തിരിപ്പിന്റെ അവസാന നാൾ


Image may contain: 2 people, people smiling, people standing and beard

ഒന്നര വർഷത്തെ ഫേസ്ബുക് പ്രണയം ഇപ്പോഴത്തെ ഏതാനും മണിക്കൂറുകൾ. കഴിയുമ്പോൾ നേരിൽ കാണുവാൻ പോകുന്നു ....
നിത്യ യുടെ മനസ്സിൽ കുറേ ഏറെ ചോദ്യങ്ങൾ ഉരുത്തിരിയുന്നു ....
സത്യത്തിന്റെ ഭാഗത്തു നിന്നും മാത്രമേ ഈ നിമിഷം വരെ അഖിലും ആയി ചാറ്റ് ചെയ്തിട്ടുള്ളൂ എന്നാലും നേരിൽ കാണുന്നത് ഓർക്കുമ്പോൾ എന്തോ ഒരു ഭയം ....
ഇന്നത്തെ ചാറ്റിംഗ് ഒരു ശുഭരാത്രി യിൽ ഒതുക്കേണ്ടതായിരുന്നു എന്നു ഇപ്പോൾ തോന്നുന്നു ...
അവനെ കാണുവാൻ ആയി പുതിയ വസ്ത്രവും വാങ്ങി ... എന്തായാലും ഒന്നു അണിഞ്ഞു നോക്കാം എല്ലാം ....
അവൾ കണ്ണാടിക്കു മുമ്പിൽ മണിക്കൂറുകൾ ചെലവിട്ടു .... ഉറക്കം വരുന്നില്ല ഇനി ഏതാനും മണിക്കൂറുകൾ ....
മൊബൈൽ കീ പേടിൽ നെയ്ത സ്വപ്നങ്ങൾ ഒറ്റ കണ്ടുമുട്ടലിൽ എന്താകും എന്ന ആശങ്ക ഏറിക്കൊണ്ടിരിക്കുന്നു ....
ഇപ്പോഴും ഓർക്കുന്നു അഖിൽ തനിക്കു അയച്ച ആദ്യ സന്ദേശം ...
" നിങ്ങളുടെ നയനങ്ങളിൽ ഒരു കാത്തിരിപ്പിന്റെ തിളക്കം ഞാൻ കാണുന്നു"
ആ ചോദ്യത്തിന് കാരണം തേടിയുള്ള സംഭാഷണങ്ങൾ എന്നിൽ പ്രണയത്തിന്റെ നാൾ വഴികളിലേക്കു എത്തിച്ചു ....
അന്ന് തൊട്ടു ഇന്നു വരെ അവൻ എന്നോട് പറയുമായിരുന്നു എല്ലാം നേരിൽ കാണുമ്പോൾ തീരും എന്ന് ....
അരുതേ എന്നെ പ്രണയിക്കരുതേ എന്നു മാത്രമേ അവൻ പറഞ്ഞിട്ടുള്ളൂ ..
അതിന്റെ കാരണം അവൻ ഇതുവരെ പറഞ്ഞിട്ടില്ല ....
അവന്റെ എഴുത്തുകളും ചിത്രരചനകളും അപ്പോഴൊക്കെ എന്നെ പിന്തിരിവിന്റെ വക്കിൽ നിന്നും തള്ളിമാറ്റി അവനോടു കൂടുതൽ സ്നേഹം കാഴ്ചവെച്ചു ..
ഇനി ഒന്നു ഉറങ്ങാം ശ്രമിക്കാം അല്ലെങ്കിൽ ഉറക്ക കുറവ് നാളെ മുഖത്തിന്റെ ഉള്ള ഭംഗി കളയും ....
സൂര്യദേവന്റെ പ്രകാശരശ്മികൾ എന്നെ തൊട്ടു വിളിക്കുമ്പോൾ നേരം വെളുത്തിരുന്നു ഉടൻ ചാടി എഴുന്നേറ്റു കുളിയും കഴിഞ്ഞു വീണ്ടും കണ്ണാടിക്കു മുന്നിലേക്ക് ... അതിനിടയിൽ അഖിലിന്റെ ... സുപ്രഭാതം ഫോണിൽ എത്തി ....
ഞാൻ വരണോ എന്ന ചോദ്യവും ഉണ്ടായിരുന്നു ....
വരണം .... ഞാൻ ഇതാ വീട്ടിൽ നിന്നും ഇറങ്ങാറായി എന്ന്‌ മെസേജ് തിരിച്ചു അയച്ചു ...
അമ്മയോട് നുണപറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി ...
പോകുന്ന വഴിക്കു കുറച്ചു മുല്ലപ്പൂ മാല വാങ്ങി മുടിയിൽ ചൂടി ...
ബീച്ചിലെ കളർ ബെഞ്ചുകളിൽ അവനോടു പറഞ്ഞിരുന്ന ചുവന്ന ബെഞ്ച് ലക്ഷ്യമാക്കി നടന്നു ...
വീണ്ടും ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു ... ഞാൻ ഒരു പെണ്ണല്ലേ ..
ഇന്നേ വരെ കാണാത്ത ഒരു ആളെ കാണാൻ ഇത്രയും നിർബന്ധിച്ചു കാണാൻ ശ്രമിക്കുന്നത് ശരിയാണോ ...
വാക്കുകളിലൂടെ സ്നേഹിച്ച ഒരു ആളെ നേരിൽ കാണണോ ...
എന്തായാലും ഇത്രയും ആയില്ലെ കണ്ടില്ലെങ്കിൽ ചിലപ്പോൾ ജീവിതകാലം മുഴുവൻ ഒരു നഷ്ടബോധം കുറ്റപ്പെടുത്തും .
ബെഞ്ചിൽ പോയി ഇരുന്നു ... ഫോണിൽ അഖിലിന്റെ മെസേജ് ഒന്നും കാണുന്നില്ല ...
കുറച്ചും കൂടെ കാത്തിരിക്കാം വരാം എന്ന് പറഞ്ഞതല്ലെ ....
ബീച്ചിൽ കുട്ടികൾ വർണ്ണകടലാസ്സുകൊണ്ടു ഉണ്ടാക്കിയ പട്ടം പറത്തുന്നു .... കടൽ കാക്കകളും ... അങ്ങു ദൂരെ ബോട്ടുകളും .... എന്താ എന്നു അറിയില്ല ഇന്ന് ഈ സാഗരത്തിന്ന് ഒരു പ്രത്യേക ഭംഗി ....
ഞാൻ എത്തി ..
എന്ന അഖിലിന്റെ മെസേജ് ഫോണിൽ വന്നു
ചുറ്റും നോക്കി മനസ്സിൽ ഉള്ള രൂപം എവിടെയും കാണുന്നില്ല ...
ഒരു മധ്യവയസ്സായ സ്ത്രി എൻ്റെ അടുത്തെക്കു വന്നു ...
നിത്യ മോൾ അല്ലെ... ?
അഖിൽ പറഞ്ഞിരുന്നു മോള് ഇവിടെ ഈ ബെഞ്ചിൽ ഉണ്ടെന്നു ...
അഖിൽ എവിടെ ....
പറയാം അതിനു മുൻപ് ഞാൻ ആരെന്നു അറിയേണ്ടെ...
ഞാൻ അഖിലിന്റെ അമ്മയാണ് ...
അവൻ മോളോട് പറയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട് . അതു ഞാൻ പറയാം അതിനു ശേഷം മോൾക്ക്‌ തിരുമാനിക്കാം, അവനെ കാണണോ വേണ്ടയോ എന്ന് ....
എന്താ അതു?പറയു അമ്മേ ,എനിക്കു അഖിലിനെ കാണണം അത് എന്തു തന്നെ ആയാലും ..
മോളെ അവന്റെ ചെറുപ്രായത്തിൽ അവനു ഒരു അപകടം പറ്റി ,ഒരു കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു .
അല്ല ഞാൻ കാരണം എന്നു വേണം പറയാൻ ... എൻ്റെ ശ്രേദ്ധ കുറവ് എന്നു വേണം പറയാൻ ... ഞാൻ ഓടിച്ചിരുന്ന സ്കൂട്ടർ മറ്റൊരു വാഹനത്തിൽ ഇടിച്ചു സംഭവിച്ചതാണ് ....
അതിനു ശേഷം എൻ്റെ മകൻ മറ്റുള്ള കുട്ടികളിൽ നിന്നും തഴയപ്പെട്ടു ....
പക്ഷെ ഞാൻ ഇന്ന് ഈ നിമിഷം വരെ അവനെ അതിന്റെ വേദനയിൽ നിന്നും കരകയറ്റാൻ കൂടെയുണ്ട് ...
മോളുടെ കാര്യം ആദ്യമൊക്കെ എന്നോടു പറയുമായിരുന്നു പിന്നെ പിന്നെ അതില്ലാതായി ...
പക്ഷെ എന്റെ മകൻ കൂടുതൽ സമയവും സന്തോഷത്തിൽ കഴിഞ്ഞു വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു .... രണ്ടു ദിവസം ആയി അവന്റെ മാറ്റം ഞാൻ ചോദിച്ചപ്പോൾ ആദ്യം ഒരു ചിരിയിലൂടെ തുടങ്ങി ഒരു പൊട്ടികരച്ചിലിൽ വന്നെത്തി ....
അവനെ നേരിൽ കാണുപോൾ മോൾ എന്തു പറയും എന്ന ആധി ആണ് അതിനു കാരണം .
അതുകൊണ്ടാണ് മോളോട് എല്ലാം സംസാരിച്ചിട്ട് മതി നേരിൽ കാണൽ എന്നു ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കിയത് ....
നിത്യ എല്ലാം കേട്ട് ഒരു തീരുമാനം പറയാൻ പറ്റാത്ത അവസ്ഥയിൽ ആയി പോയി ....
മോളെ .... മോളെ....
ഒരു ഞെട്ടലോടെ അവൾ പറഞ്ഞു ..... അമ്മേ എനിക്ക് അഖിലിനെ കാണണം ....
പറയാൻ ഉള്ളത് ഞാൻ അഖിലിനോട് നേരിൽ പറയാം ....
വരൂ മോളെ അവൻ കാറിൽ ഇരിപ്പുണ്ട് ...
അമ്മയുടെ കൂടെ നിത്യ നടന്നു കാറിന്റെ അടുത്തു എത്തിയപ്പോൾ മുഖം തിരിഞ്ഞു ദൂരേക്ക്‌ ഒരു ഊന്നു വടിയുടെ സഹായത്തോടെ നിൽക്കുന്ന അഖിലിനെ നിത്യ വിളിച്ചു...
അഖി....
അവൻ തിരിഞ്ഞു നോക്കി അവന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു..
നിത്യ .....
അഖി .... ഞാൻ നിന്നെ നേരിൽ കാണാതെയാണ് ഇത്രയും കാലം സ്നേഹിച്ചത് ....
മനസ്സിൽ നിന്നെ എപ്പോഴും ഓർത്തുകൊണ്ടു നടക്കുമ്പോൾ നിന്റെ കുറവുകളെ ഞാൻ ഇതുവരെ കണാൻ. ശ്രമിച്ചിട്ടില്ല ......
ഈ ഒരു കുറവ് ഞാൻ നിന്റെതാകുമ്പോൾ മാറും എങ്കിൽ നിനക്കു തീരുമാനിക്കാം ....
ഇന്നു മുതൽ ആ ഊന്നുവടിക്കു പകരം ജീവിതകാലം മുഴുവൻ എൻ്റെ ഈ തോൾ........
അഖിലിന്റെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം അലതല്ലി..
നിറകണ്ണുകളോടെ രണ്ടു കയ്യും ആ അമ്മ അവളുടെ നേരെ കൂപ്പി...
അരുതമ്മേ ഇത്രയും കാലം ഈ മോനെ നോക്കി വളർത്തി എനിക്കായ് തന്നതിനു ഞാൻ ആണ് നന്ദി പറയേണ്ടത്...........
ജീവിതം അതു നമ്മെ സ്നേഹിക്കുന്നവർക്ക് കൂടെ ആകുമ്പോഴേ പൂർണ്ണത ഉള്ളൂ..
ഹരി

മരണവാർത്ത.

Image may contain: 2 people, people smiling, people standing and beard

ആദ്യ പിരീഡ് കഴിയാറായപ്പോൾ ഒരു അറിയിപ്പുമായി സ്കൂളിലെ പീയൂൺ വന്നു ടീച്ചർ അതുവാങ്ങി നോക്കിയിട്ട് ഹരിരാഘിനെ ഓഫീസിൽ വിളിക്കുന്നു ബാഗും എടുത്തോ എന്നു പറഞ്ഞു .. എന്തെന്നു അറിയാതെ ഞാൻ ബാഗും എടുത്തു ഓഫിസിലേക്ക് നടന്നു. ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ട് .പരിചയം ഉള്ളതുപോലെ തോന്നി അടുത്തു ചെന്നപ്പോൾ അതേ ,അച്ഛന്റെ കൂട്ടുകാരന്റെ വണ്ടി. അദ്ദേഹവും ഉണ്ട് അവിടെ ... ഹെഡ്മാസ്റ്റർ എന്നോട് ചോദിച്ചു.. ഇദ്ദേഹത്തെ അറിയുമോ? എന്ന് ... ഉവ്വ് ... എനിക്കറിയാം എന്റ അച്ഛന്റെ കൂട്ടുകാരൻ ആണ് ...
ശരി .... അപ്പോ പിന്നെ ഹരി പോയി അനിയനെ വിളിച്ചിട്ടുവാ ...
കാര്യം ചോദിക്കണം എന്നു ഉണ്ടായിരുന്നു മനസ്സിൽ ആ പ്രായം അല്ലെ ചോദിച്ചില ... അനിയന്റെ ക്ലാസ്സിൽ പോയി. അവനെയും കൂട്ടി വന്നു ...പീയൂൺ
ശങ്കരൻ ചേട്ടൻ ഞങ്ങളെ ഓട്ടോയിൽ കയറ്റി വിട്ടു ...
വീട്ടിലേക്കുള്ള യാത്രയിലാണ്. അതിനിടയിൽ വണ്ടി വഴിമാറി പോയി തറവാടിന്റെ മുന്നിൽ കൊണ്ടുനിർത്തി ... അപ്പോ അവിടെ ബന്ധുക്കൾ എല്ലാവരും ഉണ്ടായിരുന്നു ....ആരും കാര്യം പറയുന്നില്ല .കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എന്റെ ഒരു വല്യമ്മയോട് ചോദിച്ചു എന്തുപറ്റി .... ഓ അപ്പോ നിയൊന്നും അറിഞ്ഞിലെ നിന്റെ അമ്മയുടെ അച്ഛൻ മരിച്ചു....
വളരെ നിസാരം പോലെ അവർ അതു പറഞ്ഞു .... ഞാൻ ആകെ തളർന്നു. മരണമോ... ...
കഴിഞ്ഞ പ്രാവശ്യം അച്ഛാച്ഛൻ വന്നത് ഇപ്പോഴും ഓർക്കുന്നു ഇന്നലെ എന്നപോലെ .... ശാരീരികമായി വർദ്ധക്യത്തിന് അടിമപ്പെടാത്തതായി എനിക്ക് തോന്നിയിട്ടില്ല ... ഇതു എന്താ ഇത്ര പെട്ടെന്നു ....
അനിയന്റെ ചോദ്യങ്ങൾ ഒന്നും എനിക്ക് കേൾക്കുവാൻ പറ്റുന്നില്ല .
ആ വാർത്താ എനിക്ക് ഉൾകൊള്ളാൻ സാധിക്കുന്നില്ല ... ഇടക്കു കൈ നിറയെ പലഹാരങ്ങളും ആയി എപ്പോഴും ചിരിച്ച മുഖവും ആയി വന്നിരുന്ന എന്റ അച്ഛച്ഛൻ ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രായന്നോ.....
ഏതോ ഒരു വണ്ടിയിൽ ഞങ്ങൾ അമ്മയുടെ വീട്ടിലേക്കു എത്തി. റോഡിലും വീട്ടുമുറ്റത്തും നിറയെ ആളുകൾ കൂടിയിരിക്കുന്നു അച്ഛച്ഛന്നെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു .... ഞാൻ അനിയന്റെ കൈ പിടിച്ചു അകത്തേക്ക് നടന്നു പോകുന്നവഴിയിൽ മാമൻമാർ ഇരിക്കുന്നു ..... കുഞ്ഞു മാമൻ ഓടിവന്നു ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .... അകത്തു അമ്മയും മറ്റു സ്ത്രീജനന ബന്ധുക്കളും ഞങ്ങളെ കണ്ടപ്പോൾ കൂട്ടകരച്ചിൽ .അച്ഛച്ഛൻ നമ്മളെ വിട്ടു പോയി മക്കളെ ..... ആ കരച്ചിലുകൾ ഇന്നും മനസ്സിൽ ഒരു വേദന തിർക്കാറുണ്ട് ഓർമകൾ വേട്ടയാടുന്ന സമയങ്ങളിൽ ......
"അതിനു ശേഷം അമ്മ ഇടക്ക് പറയും പുലർച്ചെ ഒരു ഫോൺ വന്നിരുന്നു അതു ഒരുപക്ഷേ എടുത്തിരുന്നെങ്കിൽ എൻ്റെ അച്ഛനോട് അവസാനം ആയി ഒന്നു സംസാരിക്കാമായിരുന്നു എന്ന്"
ഇപ്പോഴും അവിടെ പോകുമ്പോൾ ഒരു വിളി എന്നിൽ ഓടിയെത്താറുണ്ട് ... അല്ല അതിനു വേണ്ടി കൊതിക്കാറുണ്ട് ..... ഡാ മണ്ടച്ചാരെ.... എന്നു ....
വേർപാടുകൾ എന്നും ആഴങ്ങളിൽ ഉള്ള മുറിവുകളെ സമ്മാനിച്ചിട്ടുള്ളൂ.....

ഹരി....

നന്നായി

Image may contain: 1 person, smiling, selfie and closeup

ഞാനും കൊടുത്തു ഒരു നാല് എണ്ണം...
നന്നായി ... നിന്റെ അച്ഛനോ അനിയനോ ആയിരുന്നെങ്കിൽ നന്നായേനേ അല്ലെ
നാണം ഉണ്ടോടാ #$%#രേ.... 
തലയ്ക്കു സുഖമില്ലാത്തവനെ കൂട്ടം ചേർന്നു ഇടിക്കാൻ ...
എന്നിട്ടു വലിയ ആണത്തം വിളമ്പുന്നോ ....
ഷൂട്ടിങ്ങിന്റെ ആവശ്യത്തിന് വാക്കിടോക്കി കൊണ്ടുവന്നതാ ആന്ധ്രാകാരൻ ഒരു പയ്യൻ ...
രണ്ടുദിവസം ആയി അവന്റെ മാനസിക നില വളരെ മോശം ആണ് ....
ആരെയും ഉപദ്രവിക്കില്ല .പക്ഷേ അവന്റെ ജോലി ഒന്നും ചെയ്യില്ല ,കുറേ വെളളം കുടിക്കും എന്നിട്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കും ...എന്തൊക്കയോ പിറുപിറുക്കും ...... പാവം ആദ്യ ദിവസം എന്റെ കാറിൽ ആണ് ലോക്കേക്ഷന്നിൽ വന്നത്. അന്ന് അവൻ പറഞ്ഞു ...അണ്ണാ എനിക്ക് ഭാഷ ഒന്നും അറിയില്ല തെലുങ്ക്‌ , കുറച്ചു തമിഴ് ... അതുകൊണ്ടു പേടിയാകുന്നു ജോലിചെയ്യാൻ ...
ഞാൻ പറഞ്ഞു ,അതിന് എന്താ നീ നിനക്ക് അറിയാവുന്ന തമിഴ് പറഞ്ഞാൽ മതി എന്ന് ....
കഴിഞ്ഞാ ദിവസങ്ങളിൽ അവൻ എന്നോട് പറഞ്ഞു എന്നെ എല്ലാവരും കളിയാക്കുന്നു ചീത്ത പറയുന്നു എന്നൊക്കെ...
സാരം ഇല്ലാ കുറച്ചു ദിവസം കൂടിയേ ഉള്ളു. നീ നിൽക്കൂ ...
ഇന്നലെ ഷൂട്ടിംഗ് റോഡിൽ ആയിരുന്നു വൈകിട്ടു വരെ അതുകൊണ്ടു ഉച്ചക്ക് ഊണ് കിട്ടിയില്ല ആർക്കും ... അത് കഴിഞ്ഞു ഫോർട്ട്കൊച്ചിയിലേക്കു ഷിഫ്റ്റ് ആയി വന്നു. അവിടെ വച്ചു ഒന്ന് രണ്ടു പ്രാവശ്യം അവന്റെ നില മോശം ആയി ...
ഒന്ന് രണ്ടു പ്രശനങ്ങൾ പറഞ്ഞു തീർത്തു .... അതിനിടയിൽ ഹീറോയിസം കാണിക്കാൻ കുറച്ചുപേർ ചേർന്ന് അവന്നെ ശരിക്കും പെരുമാറി .... പാവം എന്തു ചെയ്യാനാ അറിഞ്ഞൂടല്ലോ..
എല്ലാവരും കൂടി അവനെ എന്റെ കാറിൽ കയറ്റി. സെറ്റിലെ മൂന്നുപേരും കൂടെ കയറി.....
ഞാൻ അവനെയും കൊണ്ട് ഹോട്ടലിലേക്ക് പോന്നു .. യാത്രക്കിടയിൽ അവൻ ഏറ്റവും കൂടുതൽ പേര് എടുത്തു പറഞ്ഞു കരഞ്ഞു ചീത്താ വിളിച്ചത് സിനിമയിലെ ഒരുത്തനെയാണ് .... അവനെ കളിയാക്കിയെന്നും , വഴക്കു പറഞ്ഞു എന്നും പറയുന്നുണ്ടായിരുന്നു...
റൂമിൽ എത്തിയപ്പോൾ അവൻ എന്നോട് പറഞ്ഞു എനിക്ക് വെള്ളം വേണം എന്ന് ഞാൻ രണ്ടു ബോട്ടിൽ വെള്ളം കൊടുത്തു അത് മുഴുവനും കുടിച്ചു .കൂടെ വന്ന ചേട്ടൻ പറഞ്ഞു ഇവൻ ഒന്നും കഴിച്ചിട്ടില്ല രാവിലെ തൊട്ട്‌ ... ഞാൻ ഭക്ഷണം വേണോ എന്ന് ചോദിച്ചപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു ...എന്റെ കൈ പിടിച്ചു അണ്ണാ പശിക്കിത് എന്നു പറഞ്ഞു ....
ഞാൻ വേഗം കുഞ്ഞിമോൻ ചേട്ടന്റെ കൈയിൽ പൈസ എടുത്തു കൊടുത്തു ...
ഭക്ഷണം അവൻ ആർത്തിയോടെ തിന്നു തീർത്തു.... മനസ്സും വയറും നിറഞ്ഞവന്റെ മുഖം ആണ് ഏറ്റവും സുന്ദരം എന്ന് അപ്പോ എനിക്ക് തോന്നിപ്പോയി....
പിന്നെ അവൻ സാധാരണ ഗതിയിൽ എത്തി ...
വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന ചോദ്യത്തിന് ....
എന്റെ അമ്മ , ചേട്ടൻ എന്നും അവൻ മറുപടി പറഞ്ഞു ...
അവന്റെ ചേട്ടനെ വിളിച്ചപ്പോൾ അമ്മയോട് സംസാരിക്കാൻ ഇടവന്നു
ഭ്രാന്തു ആണെങ്കിലും , എന്ത് തോന്നിവാസം കാണിച്ചാലും ആ അമ്മ പറഞ്ഞാ വാക്കുകൾ മനസ്സിനെ വേദനിപ്പിച്ചു ...
മോനെ അവന്റെ അച്ഛൻ മരിച്ചു .അവനു അസുഖം ഉള്ള കുട്ടിയാണ് ഒന്നും ചെയ്യല്ലെ .കുറച്ചുകഴിയുമ്പോൾ അവൻ ശരിയാകും ... ഒരു ഭ്രാന്തൻ ആയി വളർത്താൻ എനിക്കു കഴിയില്ല മോനെ. എന്റെ കാലം കഴിഞ്ഞാലും അവനു ജീവിക്കേണ്ടെ . അതുകൊണ്ടാ അവനെ ജോലിക്കു പറഞ്ഞു അയച്ചത് ....
ഒരു അമ്മയുടെ വേദന .... അതു താങ്ങാൻ ഈ ഭൂമിക്കു ശക്തി നൽകണേ......
ഈ രോഗം ഇന്നാ ആൾക്ക് എന്നൊന്നും ഇല്ലാ .... ആർക്കും ഇപ്പോ വേണമെങ്കിലും വരാം
ഇങ്ങനെ അസുഖം ഉള്ള ഒരുത്തന്നെ ആണ് ഞാൻ നാലു കൊടുത്തു എന്നും വീരവാദം പറഞ്ഞു എന്റെ അടുത്ത് വന്നത്......
ഹരി...

ഐഡിയ

Image may contain: 1 person, smiling, outdoor and closeup

പതിവുകൾ തെറ്റിച്ചായിരുന്നു ഉറക്കം ഉണർന്നത് .....
അതിനുള്ള അമ്മയുടെ ശകാരം വെണ്ടുവോളം കേട്ടു..
അനിയന്റെ പഠനം വീടിന്റെ ചുവരുകൾക്കു താങ്ങാവുന്നതിലും അധികം ആയിരുന്നു .
മുന്നിലെ വീട്ടിൽ നിന്നും ജെറി ഉറക്കെ വായിച്ചു പഠിക്കുന്നത് കേട്ടു അവൻ എനിക്കിട്ട് പണിയാണോ എന്നുതോന്നി ...
അയ്യോ ഇന്നല്ലെ മൃദുല ടീച്ചറുടെ ഹിന്ദി പദ്യം ചൊല്ലിക്കൽ .....
ഒരു ചുക്കും പഠിച്ചിട്ടില്ലലോ ..
അടി കുറേ കിട്ടും ....
നേരം ആയപ്പോൾ അനിയൻ പോയി സ്കൂളിൽ ...
ഞാൻ ഇനി എന്തുചെയ്യും ...
കുളിച്ചു ,ചോറുണ്ടു, പുസ്തകങ്ങൾ കുത്തിനിറച്ച ബാഗും എടുത്തു പോവാൻ നിന്നപ്പോൾ അമ്മ ദാ കുളിക്കാൻ പോണു ...
നീ പോകുന്നില്ലെ ?ഉവ്വ്. പോവാണ്. നീ പോകുമ്പോൾ ആ വാതിൽ ചാരിക്കോ .ഞാൻ കുളിക്കാൻ പോവാ ...
അമ്മ പഞ്ചായത്തു മെമ്പർ ആണ് അന്ന് ...
ഹിന്ദി ടീച്ചറുടെ മുഖം മനസ്സിൽ ഓടിയെത്തി ......
അയ്യോ
ഇനി എന്തുചെയ്യും...
ഐഡിയ ....
അമ്മ കുളിമുറിയിൽ കയറിയതും ...
ഇന്നത്തെ ചോറും കൂട്ടാനും വാരി വായിൽ ഇട്ടു ചവച്ചു. കുറച്ചു വെള്ളം കൂടെ ഒഴിച്ചു...
എന്നിട്ടു ഗർഭണിക്കളെ വെല്ലുന്ന രീതിയിൽ വലിയ ശബ്ദത്തോടെ ഒരു ഛർദി....
അപ്പോഴേക്കും അമ്മയുടെ ചോദ്യം ,എന്തുപറ്റി മോനെ ...
തീരെ വയ്യാത്ത ശബ്ദത്തിൽ ...
അറിയില്ല അമ്മേ എനിക്കു തീരെ വയ്യ....
കുളി വേഗം കഴിഞ്ഞു അമ്മ ഓടിവന്നു .അയ്യോ കഴിച്ചത് മുഴുവൻ ചർദ്ധിച്ചല്ലോ.
എന്തുപറ്റി....നിനക്ക്
അതുകേൾക്കേണ്ട താമസം ...
ദാ കിടക്കുന്നു ഞാൻ താഴെ..
അമ്മ പോയി വെള്ളം എടുത്തുകൊണ്ടു തന്നു ...
എന്നിട്ടു എഴുന്നേൽപ്പിച്ചു അകത്തു കൊണ്ടുകിടത്തി..
സുഖം ഇല്ലെങ്കിൽ ഇന്ന് പോവേണ്ട ...
അയ്യോ അമ്മേ ഇന്ന് ഹിന്ദി ക്ലാസ് ഉള്ളതാ പോണം .
വേണ്ട പോകുന്നവഴിക്കു എന്തെങ്കിലും പറ്റിയാൽ ആരുണ്ടാവാനാ .
മ്മ്മ് ... ശരിയമ്മേ ....
കുറച്ചു നേരം നീ കിടക്കു ഞാൻ ഇഞ്ചി നീരു ഉണ്ടാക്കിത്തരാം .
അതുവേണ്ട ഏരിയും ...
ഞാൻ പഞ്ചസാരാ ഇട്ടു താരം .
മ്മ്മ്
'അമ്മ ഇഞ്ചി നീരു തന്നു ഞാൻ അതു ഒറ്റവലിക്കു കുടിച്ചു ...
ഇനി മോൻ കിടന്നോ 'അമ്മ പോയിട്ടു വരാം.
എന്തെങ്കിലും ഉണ്ടെങ്കിൽ അനിതാ ചേച്ചിനെ വിളിച്ചാൽ മതി .
അപ്പുറത്തെ വീട്ടിലെ ജോണിച്ചേട്ടന്റെ മോളാണ് അനിതാ .
ശരി അമ്മേ ,അമ്മ പോയിക്കോ നേരം വൈകും..
അമ്മപോയതും ഞാൻ എണീറ്റു ഹാവൂ ഇന്നേക്ക് രക്ഷപ്പെട്ടു...
പിറ്റേന്നു ഹിന്ദി പിരീഡ് ഇല്ലാ ..
പിറ്റേന്ന് രാവിലെ തന്നെ ഞാൻ നേരത്തെ എണീറ്റു .
എന്നെത്തേയും പോലെ. അനിയന്റെയും ജെറിയുടെയും ശബ്ദം ഉറക്കെ കേൾകാം..
കുളിച്ചു റെഡിയായി സ്കൂളിൽ പോയി ... അടികിട്ടാത്തതിന്റെ സന്തോഷം മുഖത്തുണ്ട് ...
ക്ലാസ്സിൽ എത്തി .ലീവ് ലെറ്റർ അമ്മതന്നിരുന്നു അതുകൊടു ധൈര്യമായി ഇരുന്നു ... പെൺകുട്ടികളും. ആൺ കുട്ടികളിൽ ചിലരും ഏതോ പാഠപുസ്തകം വായിക്കുണ്ട്. ഞാൻ മാത്രം സുഖമായി ഇരുന്നു .ഇന്നലെ ലീവ് അല്ലെ അപ്പോ പിന്നെ എന്തു ചോദിച്ചാലും അതും പറഞ്ഞുഒഴിയാം...
ബെൽ മുഴങ്ങി പ്രാർത്ഥനക്കിടയിൽ അടുത്തിരിക്കുന്ന കൂട്ടുകാർ എന്തൊക്കയോ പിറുപിറുക്കുന്നു. .... അതു കഴിഞ്ഞതും ഓരോ ക്ലാസ്സിലേക്ക് ടീച്ചർമാർ എത്തിത്തുടങ്ങി
ദാ വരുന്നു ഹിന്ദി ടീച്ചർ..
പാവം ഇന്നലെ എന്നെ മാത്രം കിട്ടിയില്ല തല്ലാൻ ...
മനസ്സിൽ ചിരിച്ചുകൊണ്ടിരുന്നപ്പോൾ .. ടീച്ചർ ഇതാ എന്റെ ക്ലാസ്സിലേക്ക് ...
ഇവർ എന്തിനാ ഇപ്പോ ഇവിടേക്ക് മണിയോട് ചോദിച്ചു ...
ഡാ നമ്മുടെ ടീച്ചർക്ക് സുഖമില്ലാതെ ഇന്നലെ പോയി .
അതുകൊണ്ടു ഇവരുടെ ഹിന്ദി ക്ലാസ് ആണ് ഇന്ന് ...
എന്ത്.... അയ്യോ...
സാരം ഇല്ലടാ... പുസ്തം ഒന്നും വേണ്ടാ പദ്യം ചൊല്ലിക്കലാ ഇന്നും ...
സർവ ഈശ്വരൻ മാരെയും പ്രാകി .....
അന്നു ഏറ്റവും കൂടുതൽ അടിയും വാങ്ങി....
ഹരി....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo