Showing posts with label GowthamMenon. Show all posts
Showing posts with label GowthamMenon. Show all posts

ശിവാനി അവള്‍ എന്നും ഒരു പാവം ആയിരുന്നു

വളരെ അപ്രതീക്ഷിതമായി ആണു ശിവാനി എന്റെ വീട്ടില്‍ എത്തുന്നതു. കാഴ്ചയിലും സ്വഭാവത്തിലും അവള്‍ ഏറെ സൌന്ദര്യവതി ആയിരുന്നു.അവളെ കണ്ടമാത്രയില്‍ തന്നെ എല്ലവര്‍ക്കും അവളെ ഇഷ്ടം ആയി.അനാഥ ആയ അവളെ വീട്ടില്‍ നിര്‍ത്താന്‍ പെട്ടന്നു വിളിച്ചു കൂട്ടിയ കുടുംബ യോഗം തീരുമാനിച്ചു. ആരുടേയും എതിര്‍ അഭിപ്രായം പൊലും ഇല്ലതെയുള്ള ഒരു തീരുമാനം ആയിരുന്നു അതു. ഈ തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷവാന്‍ ആയതു കുഞ്ഞുണ്ണി ആയിരുന്നു.ശിവാനി വീട്ടില്‍ താമസം തുടങ്ങി എല്ലാവരും അവളോടു സ്നേഹത്തേ ആണു പെരുമാറിയതു. അവലോടു ആരും ഒരു വേറുകൃത്യവും കാണിച്ചില്ല. ഭയങ്കര ഭക്ഷണ പ്രിയ ആയിരുന്നു അവള്‍ പെട്ടന്നു തടിവെക്കുന്ന ശരീര പ്രകൃതം ആയിരുന്നു അവള്‍ക്ക് അതു കാരണം അമ്മ വഴക്കു പറയുമായിരുന്നു. അവള്‍ അതൊന്നും ഒരു കാര്യമായി കണ്ടില്ല എന്നു മാത്രം അല്ല കുഞ്ഞുണ്ണിയെ പാട്ടിലാക്കി അവള്‍ വയറു നിറച്ചു കൊണ്ടേയിരുന്നു. വീട്ടിലെ നിന്നും പുറത്തിറങ്ങാന്‍ അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അമ്മയുടെ കൂടെ അടുക്കളയില്‍ തന്നെ കഴിഞ്ഞോളും. സ്കൂളില്‍ ആക്കുന്ന കാര്യം പറഞ്ഞപ്പൊഴേ അവള്‍ ആഹാരം കഴിപ്പ് പോലും നിര്‍ത്തി. അതും അല്ല അവളെ സ്കൂളില്‍ വിടണമെങ്കില്‍ ഭയങ്കര ചിലവാണു താനും അതുകാരണം അടുക്കളയില്‍ അമ്മക്ക് ഒരു സഹായത്തിനായി അവള്‍ കൂടി. കുഞ്ഞുണ്ണി സ്കൂളില്‍ നിന്നു വരുന്നതു വരെ അവള്‍ അമ്മയുടെ കൂടെ നില്‍ക്കും. വൈകിട്ടു കുഞ്ഞുണ്ണിയുടെ സ്കൂള്‍ ബസ്സ് വരാറാകുമ്പോള്‍ അവള്‍ വഴിയില്‍ പൊയി കാത്തു നില്‍ക്കും. അവന്‍ ബസ്സ് ഇറങ്ങിയാല്‍ അവനെയും കൂട്ടി വീട്ടില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ അവള്‍ കുഞ്ഞിണ്ണിയുടെ കൂടെ തന്നെ.. അങ്ങനെ അവള്‍ വീട്ടില്‍ എല്ലാവര്‍ക്കും ഒരു സഹായിയും കൂട്ടും ആയി.ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു ഒരു ദിവസം എന്റെ ഒരു സുഹൃത്തിനൊപ്പം ഒരു പയ്യന്‍ അവിടെ വന്നു. ചിന്നന്‍ എന്നയിരുന്നു അവന്റെ പേരു. ചിന്നനെ കണ്ടപ്പോള്‍ തന്നെ ശിവാനി നഖ ചിത്രം വരക്കാന്‍ തുടങ്ങി ചിന്നനും കാഴ്ചയില്‍ സുന്ദരന്‍ ആയിരുന്നു. അവളുടെ ഇഷ്ടം അല്ലേ ആരും ഒരു എതിര്‍ നില്‍ക്കണ്ട എന്നു കരുതി ചിന്നനും ആയി ശിവാനിയുടെ കല്യാണം ഉറപ്പിച്ചു. ഒരു മാസത്തിനു ശേഷം. എല്ലാവരും സന്തോഷത്തെ പിരിഞ്ഞു. ശിവാനി മാത്രം ഒരു സന്തോഷവും ഇല്ല. അവള്‍ ആകെ മൂകമായിരിക്കുന്നു.കുഞ്ഞുണ്ണീയെ വിളിക്കാന്‍ പോകാറില്ല. എപ്പൊഴും അവളുടെ ബെഡ്ഡില്‍ പോയി കിടക്കും ഭക്ഷണത്തിനു വിളിച്ചാല്‍ മാത്രം വന്നു കഴിക്കും, അതും കഴിച്ചു എന്നു ഒരു പേരു വരുത്തിയിട്ടു പൊകും.,എല്ലാവരും ആകെ വിഷമത്തിലായി. എവള്‍ക്ക് എന്തു സംഭവിച്ചു എന്നു ആര്‍ക്കും ഒരു വിവരവും ഇല്ല. ഉടന്‍ തന്നെ അവളെ ഒരു ഡോക്ടറെ കൊണ്ടു കാണിച്ചു. അയാള്‍ നോക്കിയിട്ടു പറഞ്ഞു ഒരു കുഴപ്പവും ഇല്ല. തിരിച്ചു വന്നും എതു തന്നെ ഗതി. ഒരു ആഴ്ച്ച കഴിഞ്ഞപ്പൊള്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായി. വീണ്ടും പഴയതു പോലെ അയി അവള്‍.2005 നവഃ 15 നെ ചിന്നന്‍ തിരിച്ചത്തി വലിയ ചടങ്ങുകളില്ലാതെ അവരുടെ കല്യാണം നടത്തി..
ശിവാനിയും ചിന്നനും പ്രത്യേകം വീടുവെച്ചുകൊടുത്തു. വൈകുംനെരങ്ങളില്‍ അവര്‍ ഒരുമിച്ചു പുറത്തു പോകും സന്ധ്യ ആകും മുന്‍പേ വീട്ടില്‍ തിരിച്ചെത്തും ആര്‍ക്കും അസൂയ തൊന്നുന്ന ഒരു ജീവിതം ആയിരുന്നു അവരുടെ ജീവിതം.രണ്ടു മാസം കഴിഞ്ഞപ്പൊല്‍ ശിവാനി വീണ്ടും അമ്മയുടെ കൂടെ അടുക്കളയില്‍ കയറി നില്‍ക്കന്‍ തുടങ്ങി. ചിന്നന്‍ ഒരു പ്രത്യേക സ്വഭാവക്കാരന്‍ ആണു അവനു എന്റെ വീട്ടിലെ ആരും ശിവാനിയൊടു അധികം സംസാരിക്കുന്നതു അവനു ഇഷ്ടമല്ല. അവള്‍ വീട്ടിലെക്ക് വന്നു കയറിയാല്‍ ഉടന്‍ അവന്‍ ബഹളം തുടങ്ങം. അദ്യമൊക്കെ ശിവാനി പെട്ടന്നു ഇറങ്ങി ചെല്ലുമായിരുന്നു. പിന്നീടു അവള്‍ കേട്ട ഭാവം നടിക്കതെയായി. ചിന്നന്‍ എന്റെ വീട്ടിലെക്ക് കയറില്ല. അദ്ദേഹം വലിയകുടുംബത്തിലെ ആളാണു. നമ്മള്‍ വിളിച്ചാല്‍ പൊലും ചിന്നന്‍ വീട്ടിലെക്ക് കയറില്ല. ശിവാനി ചിന്നന്റെ ഇഷ്ടത്തിനനുസരിച്ചു പെരുമാറാതെ കൂടെയായപ്പൊള്‍ ചിന്നന്റെയും സ്വഭാവം മാറി തുടങ്ങി.ചിന്നന്‍ ചില ദിവസങ്ങളില്‍ വീട്ടില്‍ നിന്നു ഇടക്ക് ഇറങ്ങിപ്പൊയാല്‍ തിരിച്ചു വരാറില്ല. പിന്നെ ആരെങ്കിലും വന്നു പറയും “ചിന്നന്‍ ദെ അവിടെ കിടക്കുന്നു. വിളിച്ചിട്ടു വരുന്നില്ല അന്നൊക്കെ. ശിവാനിയെ ഓര്‍ത്തു വീട്ടില്‍ നിന്നു ആരെങ്കിലും പൊയി വിളിച്ചു കൊണ്ടു വരും. വന്നലുടന്‍ അവന്‍ അവന്റെ വീട്ടില്‍ കയറി കിടക്കും. പാവം ശിവാനി ഇതൊക്കെ കണ്ടു അനങ്ങതെ ഒരുസ്ഥലത്തു മാറി നില്‍ക്കും. അവനു ശിവാനിയെ കുറിച്ച് ഒരു ഉത്തരവാദിത്വം ഇല്ലതെയായി. ചിന്നന്‍ ആരും പറയുന്നതു അനുസരിക്കാതെയും ആയി. അങ്ങനെയിരിക്കെ ഒരു ദിവസം ശിവാനിയുടെ ക്ഷീണം കണ്ടു അവളെ ഒരു ഡോക്ടറെ കൊണ്ടു കാണിച്ചു. ഡോക്ടര്‍ നോക്കിയിട്ടു പറഞ്ഞു അവള്‍ ഗര്‍ഭിണിയാണന്നു. എല്ലവര്‍ക്കും സന്തോഷം ആയി. 90 ദിവസം കഴിഞ്ഞു ശിവാനി പ്രസവിച്ചു. അഞ്ചു കുഞ്ഞുങ്ങള്‍. ആദ്യ പ്രസവം ആയിരുന്നതു കൊണ്ടോ മറ്റോ 3 കുഞ്ഞുങ്ങല്‍ അപ്പൊള്‍ തന്നെ മരിച്ചു പൊയി. ശിവനിയുടെ കണ്ണില്‍ നിന്നു കണ്ണു നീര്‍ വാര്‍ന്നുകൊണ്ടേയിരുന്നു. ശിവാനി പ്രസവിച്ചു കിടന്നപ്പൊള്‍ ചിന്നന്‍ അവള്‍ക്ക് ഒപ്പം തന്നെയുണ്ടായിരുന്നു.
മൂന്നുകുട്ടികള്‍ കൂടെയായപ്പൊള്‍ ശിവാനിക്ക് “ആകാശദൂത്” ലെ മാധവി ജീവന്‍ നല്‍കിയ കഥപാത്രത്തിന്റെ ഗതി യായി. അതു കാരണം ആ മൂന്നു കുഞ്ഞുങ്ങളെയും ദത്തു നല്‍കാന്‍ തീരുമാനിച്ചു. മക്കളില്ലാതിരുന്ന മൂന്നു കുടുംബങ്ങള്‍ക്ക് ദത്തു നല്‍കി. ഇപ്പൊള്‍ ശിവാനിയും ചിന്നനും സുഖം ആയി ജീവിക്കുന്നു,സ്നേഹം നിറഞ്ഞ വായനക്കരെ നിങ്ങള്‍ ആരും തെറ്റിദ്ധരിക്കല്ലേ..
ശിവാനിയും ചിന്നനും എന്റെ വളര്‍ത്തു നായ്ക്കള്‍ ആണു്‌

സീരിയല്‍

ഓര്‍മ വെച്ച കാലത്ത് ടി.വി എന്നാല്‍ ദൂരദര്‍ശന്‍ ആരുന്നു. രാവിലെ മുതല്‍ വൈകുന്ന വരെ ഹിന്ദി പരിപാടികള്‍, അത് കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുന്ന മലയാളം പരിപാടികള്‍. എന്തരോ എന്തോ. അന്ന് ഹിന്ദിയില്‍ കുറേ സീരിയല്‍ ഉണ്ടായിരുന്നു, പുരാണവും, ഐതിഹാസികവും പിന്നെ സ്ഥിരം അമ്മായിയമ്മ പോരും. എല്ലാം ഹിന്ദിമയം ആയതുകൊണ്ട് ഞങ്ങള്‍ പിള്ളേര്‍ക്ക് ഒരു ചുക്കും മനസിലാവില്ല, എന്നാലും ഇരുന്നു രാമായണവും മഹാഭാരതവും ചന്ദ്രകാന്തയും ഒക്കെ കാണുമായിരുന്നു. പരസ്യം ആകുമ്പോള്‍ അച്ഛനോടും അമ്മയോടും ചോദിച്ചു അത് വരെ നടന്നത് എന്താണെന്ന് മനസിലാക്കും. അത് കൊണ്ട് ഒരു ഗുണമുണ്ടായി..ഹിന്ദി തോട തോട മാലൂം ഹേ എന്ന് പറയാന്‍ പഠിച്ചു. പിന്നീട് ഈ സീരിയലുകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തു കണ്ടു, അപ്പോളും മലയാളത്തിന്‍റെ സ്വന്തം സീരിയലുകള്‍ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല.
അവസാനം ഏതോ കുറേ മലയാളികള്‍ സീരിയല്‍ പിടിക്കാന്‍ തീരുമാനിച്ചു, ആരാ ഏതാ എന്നൊന്നും ഓര്‍മയില്ല. ഓര്‍മയുള്ളത് ഒരാളെ മാത്രം. മധു മോഹന്‍. സീരിയലുകളിലെ ബാലചന്ദ്ര മേനോന്‍. രചന, സംവിധാനം, അഭിനയം മുതല്‍ തന്നെകൊണ്ട് ചെയ്യാവുന്ന എല്ലാം ഭംഗിയായി ചെയ്ത ഒരു കലാപ്രേമി. അന്നൊക്കെ സീരിയല്‍ തുടങ്ങുമ്പോള്‍ ഒരു പാട്ട് കാണും, പേരെല്ലാം എഴുതിക്കാണിക്കും, പിന്നെ സീരിയല്‍ തുടങ്ങും. ഹിന്ദി സീരിയലും ഇതേ പോലെ തന്നെ. അന്നത്തെ പ്രത്യേകത എന്തെന്നാല്‍ മെഗാസീരിയല്‍ എന്നൊരു സാധനം ഇല്ലായിരുന്നു, വെറും 14 ഭാഗങ്ങള്‍ മാത്രം ഉള്ള ഒരു ചെറിയ സംരംഭം ആയിരുന്നു അവ.
കാലം മാറി, അതിനനുസരിച്ച് സീരിയലുകളുടെ നീളം കൂടാന്‍ തുടങ്ങി,28 ഭാഗങ്ങള്‍ ആയി പിന്നെ രചിച്ചവര്‍ക്ക് പോലും എണ്ണാന്‍ പറ്റാത്തെയത്ര ഭാഗങ്ങള്‍ ആയി. പ്രേക്ഷകരെ പിടിച്ച് ഇരുത്തണം എന്ന ഉദ്ദേശം മാത്രമായി മലയാളം സീരിയലുകള്‍ക്ക്. ഇത് കാണുന്നത് കൂടുതലും സ്ത്രീകള്‍ ആയതുകൊണ്ട് അമ്മായിയമ്മപോര്‍, അമ്മയും മകളും തമ്മിലടി മുതലായ കണ്ണീരൊഴുക്കാന്‍ പറ്റിയ വിഷയങ്ങള്‍ അവര്‍ കൊണ്ടുവന്നു. ആദ്യകാലത്തെ മെലിഞ്ഞ നായികമാര്‍ ഇന്നത്തെകാലത്ത് വീര്‍ത്തു വീപ്പക്കുറ്റി പോലെ ആയിട്ടും നായിക തന്നെ. കലികാലം. പട്ടിണിയും പരിവട്ടവും കണ്ണീരും അടിയും പിടിയും മാത്രമായി മലയാളം സീരിയല്‍.
ഹിന്ദിക്കാര്‍ക്ക് കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി അമ്മായിയമ്മ പോരും, കണ്ണീരും മാത്രമായാല്‍ പ്രേക്ഷകരെ കിട്ടില്ലാ എന്ന്.. അതോടെ അവര്‍ ചുവടു മാറ്റി. ഏകതാ കപൂര്‍ മഹാഭാരതം റീ മെയിക്ക് ചെയ്തു. 300 എന്ന ഇംഗ്ലീഷ് പടം കണ്ടിട്ടായിരിക്കും, അതിലെ എല്ലാ ആണുങ്ങള്‍ക്കും സിക്സ് പായ്ക്ക് ആയിരുന്നു. 30 വയസ് തോന്നുന്ന പെണ്ണ് കുന്തീ ദേവിയായിട്ടും 24 തോന്നിക്കുന്ന സിക്സ് പാക്കന്മാര്‍ പാണ്ടവരായിട്ടും. അതും കുറച്ചുനാള്‍ ഓടി, പിന്നെ കിതച്ചു നിന്നു. പയ്യെ പയ്യെ ഹിന്ദിയില്‍ തുടക്കത്തിലുള്ള പാട്ട് ഒഴിവാക്കി, പരസ്യങ്ങള്‍ കുറച്ചു, ഒഴുക്കുള്ള കഥ പറയാന്‍ തുടങ്ങി. അതോടെ പ്രേക്ഷകര്‍ വീണ്ടും സീരിയല്‍ കാണാനും തുടങ്ങി. അതെ സമയം മലയാളത്തില്‍ പഴയ പടി തന്നെ, പ്രേക്ഷകരെ കരയിപ്പിച്ചു ഇരുത്തുക എന്നാ ലക്ഷ്യം മാത്രം. അമ്മയ്ക്ക് മകളെ അറിയില്ല, അച്ഛന് മകനെ അറിയില്ല, അച്ഛന് രണ്ടു ഭാര്യമാര്‍, അവര്‍ തമ്മിലടി അങ്ങനെ അങ്ങനെ പോകുന്നു. എന്നിട്ടും കേരളത്തിലെ വനിതകള്‍ ഇതൊക്കെ കാണാനായി ഇരിക്കുന്നു.
ഹിന്ദിയില്‍ ഇപ്പോള്‍ കോട്ടും സ്യൂട്ടും ഇട്ട നായകന്മാരും സിംപ്ലത്തികളായ നായികമാരും ആണ്. കോട്ടും സ്യൂട്ടും ഒന്നും വേണ്ട, അല്പം കാതലുള്ള കഥ ഉള്ള ഒരു മലയാളം സീരിയല്‍ ഇനി ഉണ്ടാവുമോ എന്തോ?. ഒരുപാട് പേരുടെ സാമ്പത്തിക സ്ത്രോധാസ്സാണ് സീരിയല്‍ രംഗം, അവര്‍ തന്നെ കുഴി തൊണ്ടാതെ, നല്ല വിഷയങ്ങളുമായി എത്തും എന്ന് നമള്‍ക്ക് പ്രതീക്ഷിക്കാം.
വാല്‍ക്കഷണം: സന്തോഷ്‌ പണ്ടിതിനെ പോലെ ആരെങ്കിലും ഒക്കെ വന്നു കഥാദാരിദ്ര്യം അനുഭവിക്കുന്ന മലയാള സീരിയലിനെ രക്ഷിക്കും എന്ന് വിചാരിക്കാം. പൊട്ടി പൊളിഞ്ഞു കൊണ്ടിരുന്ന മലയാള സിനിമയ്ക്ക് ഇങ്ങനെയും ഒരു പടം പിടിക്കാം എന്ന് പഠിപ്പിച്ചു കൊടുത്തത് സന്തോഷ്‌ ആയിരുന്നല്ലോ..
Gm

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo