Showing posts with label Sanal. Show all posts
Showing posts with label Sanal. Show all posts

ഭാവിയിലെ സ്വപ്നം


" കടല വേണമാ സർ??" വേണ്ട, അങ്ങനെ പറയാനേ അയാൾക്ക് തോന്നിയുള്ളൂ... ഒന്നും വേണ്ട എന്നു പറയാൻ പണ്ടറിയില്ലായിരുന്നു പക്ഷെ ഇപ്പോൾ "വേണ്ട" എന്നു മാത്രമേ പറയാറുള്ളൂ എല്ലാത്തിനോടും ഒരു തരം മടുപ്പ് എല്ലാം ചെയ്തു കഴിഞ്ഞതു പോലെ ഒരു തോന്നൽ, അസ്തമയ സൂര്യനെയും കടൽ തിരമാലകളെയും നോക്കി ഇങ്ങനെ ഇരിക്കാൻ ചെറുപ്പത്തിലെ ഒരുപാടിഷ്ടമായിരുന്നു . സമയം ഏറെയായി, മാത്രമല്ല " ഡോക്ടറെയും കാണണം'' റൂട്ടെയിൻ ചെക്കപ്പ് ആണ് അത് കൊണ്ട് മാത്രം അവിടെ നിന്നും എഴുന്നേറ്റു " പൂരം കണ്ട് മടങ്ങാൻ കൂട്ടാക്കാത്ത കൊച്ചു കുട്ടിയുടെ മനസ്സ് " .അതായിരുന്നു അപ്പോൾ അയാൾ.... മണൽ പരപ്പിലൂടെ നടക്കാൻ കുറച്ചു പ്രയാസമാണ് വല്ല വിധേനയും നടന്ന് റോഡ് എത്താറായപ്പോൾ ഒരു പരിചിത മുഖം സൂക്ഷിച്ചു ഒന്നു കൂടി നോക്കി അതെ പരിചിത മുഖം തന്നെ ..., നരവീണ തലമുടി നല്ലതുപോലെ കെട്ടി വെച്ചിരിക്കുന്നു , നെറ്റിയിൽ ചുവന്ന ഒരു വട്ടപൊട്ട്........ പുതുമയായി തോന്നിയത് വൃത്താകൃതിയിലുള്ള ആ കണ്ണാടി മാത്രമായിരുന്നു
പണ്ട് , ഇങ്ങനെയായിരുന്നില്ല ആ മുഖവും രൂപവും , എന്നും തുളസിക്കതിർ ചൂടി ഇരുവശത്തേക്കും വകഞ്ഞു മാറ്റി ഒതുക്കി കെട്ടിയ മുടി, ഗൗരവം കലർന്ന ഭംഗിയുള്ള ഒരു നോട്ടം ...... പാടെ മാറിയിരിക്കുന്നു ഇപ്പോ പഴയ സുഹൃദം പുതുക്കണോ തെല്ലൊന്നു ശങ്കിച്ചു പക്ഷെ സൗഹൃദം ആയിരുന്നില്ലലോ അന്ന് "എനിക്ക് " അയാൾ മനസിൽ പറഞ്ഞു, പകരം എന്തായിരുന്നു പ്രണയം., പ്രണയം മാത്രമായിരുന്നു ...... പറയാൻ മടിച്ച, പ്രകടിപ്പിക്കാൻ മറന്ന പ്രണയം അവളോടതു തുറന്നു പറഞ്ഞപ്പോഴെക്കും, മനസിലുള്ള ഭാരം ഇറക്കി വെച്ചപ്പോഴെക്കും കലാലയ ജീവിതത്തിന്റെ അവസാന നാൾ എത്തിയിരുന്നു. എല്ലാത്തിന്റെയും തുടക്കമോ ..... അതോ ഒടുക്കമോ...... ??എന്നറിയില്ല രണ്ടു വഴികളിലായി പിരിഞ്ഞു പോയപ്പോഴെക്കും "ഒന്നുമില്ലാത്തവന്റെ ദയനീയ സ്ഥ ആയിരുന്നു അവളെ ഇനിയുള്ള ജീവിതത്തിൽ കൂടെ കൂട്ടാൻ ഒരു വിളിയ്ക്കായ് അയാൾക്ക് കഴിയാതിരുന്നത് " ..... തന്റെ ദാരിദ്യത്തിന്റെ പങ്കുപറ്റാൻ അവളുണ്ടാകണ്ട എന്ന തോൽവി നിറഞ്ഞ വാശിയും.
മുഖത്തെ കണ്ണാടി നേരെയാക്കി അയാൾ അവൾ ഇരുന്ന ഭാഗത്തേക്ക് നടന്നു മനസിലായോ എന്ന് ചോദിക്കാനാണു ആദ്യം വന്നത് . പക്ഷെ തന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പഴയ പരിചയം പുതുക്കി . തന്നോട് ഓർമയിലാണ്ടു പോയ തന്റെ ഭർത്താവിനെ കുറിച്ചും, അകലെ തിരമാലകളോടു കളിക്കുന്ന കൊച്ചുമകളെക്കുറിച്ചും വാതോരാതെ പറഞ്ഞു.... പോയ കാലത്തെ ഓർമകൾ ചികഞ്ഞെടുക്കാൻ അവൾ മെനക്കെട്ടില്ല....." ഞാൻ ഓർമിപ്പിച്ചതും ഇല്ല" അല്ലെങ്കിലും എപ്പോഴും അവൾ പറയുന്നത് കേൾക്കാനായിരുന്നു തനിക്കിഷ്ടം ...... നേരം പോയതറിഞ്ഞില്ല ഡോക്ടറെ കാണുന്ന കാര്യം മനപൂർവ്വം മറന്നു..." പിന്നെ കാണാം " എന്ന ഒരു സ്വാഭാവിക വിട പറഞ്ഞ് തിരിഞ്ഞു നോക്കാതെ അവൾ കാറിന്റരി കിലേക്ക് നടന്നു...... ഡോർ അടയുന്നതിനു മുൻപ് അവൾ എന്നെ നോക്കിയിരുന്നോ തെല്ലൊരു സംശയം.... ഒന്നു കൂടി നോക്കി..... അതെ നോക്കിയിരുന്നു ഇടം കൈ കൊണ്ട് ഈറനണിഞ്ഞകണ്ണുകൾ തുടച്ച് അവൾ ഡോർ വലിച്ചടച്ചു....... കാർ അകലെയ്ക്കായ് പോയപ്പോൾ "എന്റെ നെഞ്ചിടിപ്പു കൂടി വന്നു........ അതെ ഞാനിന്നും അവളോടൊന്നും പറഞ്ഞില്ല ''.....
സനൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo