Showing posts with label Praveen Parayil. Show all posts
Showing posts with label Praveen Parayil. Show all posts

എന്റെ കല്യാണം ..........

എന്റെ കല്യാണം ..........
എന്റെ പേര് ശരൺ. സ്വന്തമായി ഒരു ബേക്കറി നടത്തുന്നു. തരകേടില്ലാത്ത കച്ചവടം .സഹായത്തിനു വീട്ടിനടുത്ത് തന്നെയുള്ള ഒരു പയ്യനും .വീട്ടിൽ കുറച്ചു സാമ്പത്തികം ഒകെ ഉണ്ട് ..
പെങ്ങളുടെ വിവാഹം കഴിഞ്ഞത് മുതൽ അമ്മ എന്നെ കൊണ്ട് ഒരു കല്യാണം കഴിപ്പിക്കാൻ നിർബന്ധിക്കുവാണ്.ആദ്യം ഒക്കെ ഓരോ കാരണങ്ങൾ പറഞ്ഞു മാറി എങ്കിലും .'അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സമ്മതിച്ചു .പെണ് തിരക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു .
"വീട്ടുകാരെ നോക്കുന്ന പാവപ്പെട്ട വീട്ടിലെ ഒരുകുട്ടിയെ മതി .. "
എന്തായാലും വളരെ പെട്ടന്നു പെണ്ണ് കാണലും കല്യാണവും ഒകെ കയിഞ്ഞു .ഞാൻ ആഗ്രഹിച്ചത് പോലെ പാവം ഒരു കൂടിയെ തന്നെ എനിക്കു കിട്ടി .ആദ്യ രാത്രിയുടെ സുന്ദര സ്വപ്നങ്ങളും കണ്ടു ഞാൻ കട്ടിലിൽ ഇരിക്കുമ്പോള് അവൾ കടന്നു വന്നു .വാതിൽ അടച്ചു അവൾ എന്റെ മുന്നിൽ വന്നു പാൽ ഗ്ലാസ് എനിക്ക് നീട്ടി കൊണ്ട് പറഞ്ഞു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് .ഞാൻ ഒന്നു പേടിച്ചു .ഈശ്വര വല്ല കാമുകൻ മാരും പുറത്തു നിക്കണ്‌ടോ.അവൾ പറഞ്ഞു
"എനിക്കു കുറച്ചു സമയം വേണം .നല്ലതു പോലെ മനസിലാക്കി യിട്ടു മതി നമുക്ക് ഒരു ജീവതം തുടങ്ങാൻ ."
പകുതി സമാധാനം ആയി .എന്നാലും .ആദ്യ രാത്രി മനസ്സിൽ കുഴിച്ചു മൂടി .ലൈറ്റ് അണച്ചു .അവളോട് കിടന്നോളാൻ പറഞ്ഞു .ബെഡ് ഷീറ്റ് എടുത്തു തറയിൽ വിരിച്ചു ഞാനും കിടന്നു ..
ഒരു മാസം കയിഞ്ഞു കാണും .മറ്റു എല്ലാ കാര്യങ്ങളും അവൾ നന്നയി നോക്കും .അമ്മ യുടെ നല്ല മരുമകൾ .ബെഡ്‌റൂമിൻ ഉള്ളിൽ മാത്രം ഞങ്ങൾ അന്യരെ പോലെ .പുറത്തു ഇതു പോലെ ഉള്ള ഭാര്യ ഭർത്താക്കൻ മാർ വേറെ ഇല്ല എന്ന് പറയാം .പിന്നെ ഇവൾ എന്താ ഇങ്ങനെ. എല്ലാം ശരിയാകും .വേറെ പ്രശനം ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ സമാധാനിച്ചു ..
ഒരു ദിവസം ഞാൻ കടയിൽ ഇരിക്കുമ്പോൾ എന്റെ ഒരു സുഹൃത് വന്നു കുറച്ചു ക്യാഷ് കടം ചോദിച്ചു .കടയിൽ അത്രയും ക്യാഷ് ഇല്ലാതത്തു കൊണ്ട് കടയിൽ നിൽക്കുന്ന പയ്യനോട് വീട്ടിൽ ചെന്നാൽ കുറച്ചു ക്യാഷ് തരും എന്ന് പറഞ്ഞു വിട്ടു .ഞാൻ അവളോട് വിളിച്ചു പറഞ്ഞു .
"കടയിലെ പയ്യൻ വരും നീ അവിടുന്നു ഒരു പതിനായിരം രൂപ അവന്റെ കൈയിൽ കൊടുത്തു വീടു .. "
അവൻ ബൈക്കും എടുത്തു പോയപ്പോള് ഞാൻ കൂട്ടുകാരനോട് സംസാരിച്ചു ഇരുന്നു .കുറച്ചു നേരം കഴിഞ്ഞപ്പോള് ,വീട്ടിൽ നിന്നും അമ്മയുടെ ഫോൺ വന്നു .ഞാൻ ഫോൺ എടുത്തു .കിതച്ചു കൊണ്ട് 'അമ്മ പറഞ്ഞു
"ഡാ വേഗം വീട്ടിൽ വാ ! .. "
"എന്താ അേമ്മ ?.. "
"നമ്മുടെ പയ്യൻ ബൈക്കും കൊണ്ട് അങ്ങോട്ടു വന്നു .അവൻ തിരിച്ചു വന്നാൽ ഉടൻ വരാം ... "
"അത് പറ്റൂല നീ വേഗം വാ ."
ഞാൻ പേടിച്ചു സുഹൃത്തിന്റെ ബൈക്കും വാങ്ങി അവനെ കടയിൽ ഇരുത്തി ഞാൻ വീട്ടിൽ ചെന്ന് ..
ഒന്ന് രണ്ടു പേര് കൂടി നിക്കുന്നു . ഞാൻ ഓടി വീട്ടിൽ കയറി .അമ്മ കരയുന്നു .ഞാൻ കാര്യം തിരക്കി .ഒന്നും മിണ്ടുന്നില്ല .അവൾ എവിടെ? .ഞാൻ റൂമിൽ കയറി .അവളും കരയുന്നു .ചോദിച്ചിട്ടു ഒന്നും മിണ്ടുന്നില്ല .കുനിഞ്ഞു ഇരുന്നു കരയുന്ന അവളുടെ തോളിൽ കൈവച്ചപ്പോൾ .പാമ്പിനെ പോലെ ചിറി .
"അവൾ പറഞ്ഞു തൊടരുത് എന്നെ .മുറക്ക് വെളിയിൽ പോകു . "
ഞാൻ ഞെട്ടി .'അമ്മ ഓടി വന്നു പറഞ്ഞു മോനെ .കടയിലെ പയ്യൻ ഇവിടെ വന്നപ്പോൾ .മോളെ കയറി പിടിച്ചു .എന്തു ചെയ്യണം എന്ന് അറിയാതെ നിക്കുമ്പോൾ .അടുത്ത വീട്ടിലെ ചേട്ടൻ വന്നു പറഞ്ഞു .അവൻ ഇറങ്ങി ഓടി .കിട്ടിയില്ല .അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് .എന്നാലും അവൻ ഇങ്ങനെ .
എത്ര കാലം ആയി അവൻ കൂടെ കുടിട്ടു .ഒരു അനുജനെ പോലെ അല്ല അവനെ കരുതിയത് .
ഇതൊക്കെ ആലോചിച്ചു നിക്കുമ്പോൾ അകത്തു നിന്നും അവളുടെ ശബ്‌ദം .
"എനിക്കു ഇപ്പോ വീട്ടിൽ പോണം .'അമ്മ അവളെ സമാധാനിപ്പിക്കാൻ നോക്കുന്നു".
അവൾ ഇതു തന്നെ പറയുന്നു .അവൾക്കു വീട്ടിൽ പോണം .'അമ്മ എന്നോട് പറഞ്ഞു അവൾ അകെ പേടിച്ചു .നീ വീട്ടിൽ വിളിച്ചു പറ . .ഞാൻ അവളുടെ അച്ഛനെ വിളിച്ചു പറഞ്ഞു ..
കുറച്ചു കയിഞ്ഞു അവർ വന്നു .കുറച്ചു ദിവസം അവിടെ നിക്കട്ടെ .അവൾ അകെ പേടിച്ചു.എന്റെ മുഖത്തു പോലും നോക്കാതെ അവൾ പോയി ...
കുറച്ചു ദിവസം കയിഞ്ഞു അമ്മ പറഞ്ഞു ,
"അവൾ പോയിട്ടു കുറച്ചു ദിവസം ആയല്ലോ നീ പോയി കൂടി കൊണ്ട് വാ . "
ഞാൻ പറഞ്ഞു "ഇന്ന് പോകാം ."
സത്യത്തിൽ ഞാൻ അവളെ വിളിക്കാറുണ്ട് എന്നും.അവൾ ഫോൺ എടുക്കാറില്ല, അച്ഛനെ വിളിച്ചു കാര്യം തിരക്കും . വൈകുന്നേരം കട അടച്ചു അവളുടെ വീട്ടിൽ പോയി , അവളുടെ അച്ഛനോട് പറഞ്ഞു ;
" കുറച്ചു ദിവസം ആയല്ലോ അവൾ വന്നിട്ടു ഞാൻ കൊണ്ട് പോകാൻ വന്നതാണ് ."
അച്ഛൻ അവളെ വിളിച്ചു .അവൾ പറഞ്ഞു
"ഞാൻ വരുന്നില്ല ."
അച്ഛൻ പറഞ്ഞു
" പോകു മോളെ കുറച്ചു ആയില്ലേ നീ വന്നിട്ടു"
"ഞാൻ പോകുന്നില്ല എനിക്കു ഇയാളുടെ കൂടെ അവടെ നിൽക്കാൻ പറ്റില്ല ."
അവളുടെ മറുപടി കേട്ട് ഞാൻ ഞെട്ടി. അച്ഛൻ പറഞ്ഞു
"എന്താ മോളെ നീ പറയുന്നേ അവൻ ഒരു തെറ്റും ചെയ്തില്ല .പിന്നെ എന്താ? . "
"ഇല്ല ഇയാൾ മനപ്പൂർവം ഇതൊക്കെ ചെയ്തതാണ് ."
" നീ എന്താ പറഞ്ഞത് ?. "
എന്റെ സകല നിയന്ത്രണവും വീട്ടു .
" നീ വന്ന ദിവസം നീ പറഞ്ഞു നിന്റെ ശരീരത്തിൽ തൊടരുതെന്ന് .പിന്നെ നിെന്റ അനുവാദം ഇല്ലാതെ ഞാൻ അതിനു ശ്രമിച്ചിട്ടില്ല .എന്നിട്ടും നീ എന്തിനു ഇങ്ങനെ പറഞ്ഞു ?.. "
ഇതൊക്കെ കേട്ട് നിന്ന അച്ഛൻ പറഞ്ഞു
" എന്താ മോനെ ഇതൊക്കെ?. ."
"അതെ അച്ഛാ ഞങ്ങൾ ഇതു വരെ ഭാര്യ ഭർത്താക്കൻമാരായി ജീവിച്ചിട്ടില്ല ."
"ശരി ആണോ മോളെ ?."
അവൾ ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്ന് പറഞ്ഞു "അതെ ! എനിക്ക് ഇയാളെ വേണ്ട, ഞാൻ പറഞ്ഞില്ലേ ഈ കല്യാണം വേണ്ടന്ന് ?.. "
ഞാൻ അച്ഛന്റെ മുഖത്തു നോക്കി
"മോനെ ഇവൾക്ക് മുൻപ് ഒരു പ്രണയം ഉണ്ടാരുന്നു .അത് ഇവിടെ പറഞ്ഞു .ഞാൻ നിർബന്ധിച്ചു നടത്തിയ വിവാഹം ആണ്. എല്ലാം ശരിയാകും എന്ന് കരുതി ."
"അതിനു എന്റെ ജീവിതം എന്തിനു നശിപ്പിച്ചു രണ്ടു പേരും ഒന്നും പറഞ്ഞില്ല ."
നിറഞ്ഞ കാണുകളും ആയി ഞാൻ ഇറങ്ങി നടന്നു ...
വീട്ടിൽ എത്തി അമ്മയോട് കാര്യങ്ങൾ പറഞ്ഞു .
"എല്ലാം ശരിയാകും ,നീ വിഷമിക്കേണ്ട! "
കാലം പിെന്നയും കടന്നു പോയി. ആരൊക്കെ പോയി പറഞ്ഞിട്ടും അവൾ കേട്ടില്ല. അവസാനം തീരുമാനിച്ചു വിവാഹ മോചനം. ഒത്തുതീർപ്പു ചർച്ചകൾക്കു ഇടയിൽ വച്ച് ഞാൻ കെട്ടിയ താലി ഊരി എന്റെ കൈയിൽ തന്ന് ഒരു സങ്കടവും ഇല്ലാതെ അവൾ പോയി .ഒരു വർഷം കഴിഞ്ഞു വിവാഹ മോചനവും നടന്നു .പതുക്കെ ഞാൻ അവളെ മറന്നു തുടങ്ങി ഇനി ഒരു കല്യാണം വേണ്ട ....
കുറച്ചു നാളുകൾ കഴിഞ്ഞു ഞാൻ കുറച്ചു കാര്യങ്ങൾക്കായി കൊല്ലം വരെ പോയി . ഉച്ചയായപ്പോൾ വല്ലാത്ത വിശപ്പ്. ഞാൻ അടുത്തുള്ള ഒരു ഹോട്ടലിൽ കയറി .അവിടെ ഇരുന്നപ്പോൾ പരിചയം ഉള്ള ഒരു ശബ്‌ദം
" ഊണ് ആണോ ?."
ഞാൻ ആ മുഖത്തു നോക്കി .അതെ ! അവൻ എന്റെ ജീവിതം തകർത്ത , അനുജനെ പോലെ കൊണ്ട് നടന്ന അവൻ .അവൻ എന്റെ മുഖത്തും നോക്കി .ഞാൻ ചാടി എണീക്കും മുൻപേ അവൻ എന്റെ കാലിൽ വീണു പറഞ്ഞു ചേട്ടാ ഞാൻ അല്ല .ഞാൻ അങ്ങനെ ചെയ്യില്ല. മനസില്ല മനസോടെ ഞാൻ അവനെ എണീപ്പിച്ചു .അവൻ കരയുന്നുണ്ടാരുന്നു ..
ഞാൻ ഹോട്ടൽ ഉടമയോട് പറഞ്ഞിട്ടു അവനേയും കൊണ്ട് പുറത്തു ഇറങ്ങി കാര്യം ചോദിച്ചു.
" ചേട്ടാ ! ..ചേച്ചി ആണ് കയറി പിടിച്ചു നിലവിളിച്ചത് .പേടി കൊണ്ട് ഇറങ്ങി ഓടിയത്. അങ്ങോട്ടു തിരിച്ചു വരാനും മനസ് സമ്മതിച്ചില്ല. "
ഇതും പറഞ്ഞു അവൻ എന്നെ കെട്ടി പിടിച്ചു കരഞ്ഞു .എനിക്കു ഏറെ കുറെ മനസിലായി തുടങ്ങി.വീട്ടിൽ നിന്നും പോകാൻ ഒരു കാരണം അവൾ കണ്ടു പിടിച്ചു എനിക്കു വല്ലാത്ത പകയും തോന്നി .രണ്ടു പേരുടെ ജീവിതം അവൾ കാരണം നശിച്ചു ....
ഞാൻ തിരിച്ചു വീട്ടിൽ പോകുന്നത് വഴി അവളുടെ വീട്ടിൽ ഒന്ന് കയറി .ഒരു വർഷമായി ഞാൻ അവിടെ പോയിട്ടു .കാമുകനും ആയി സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും. എന്നാലൂം ഈ കാര്യം അവളോട് ഒന്ന് ചോദിക്കണം അല്ലോ ...
ഞാൻ വീട്ടിൽ കയറി ചെന്നതും അവളുടെ അച്ഛൻ എന്നെ ഓടി വന്നു കേട്ടിപിടിച്ചു കരഞ്ഞു .
"നീ ശപിക്കരുത് ."
എനികും കരച്ചിൽ വന്നു .എന്നയും കൊണ്ട് വീടിനു അകത്തു കയറുമ്പോള് ഞാൻ ചോദിച്ചു
" അവൾ സുഖം ആയി ഇരിക്കുന്നോ?."
കരഞ്ഞു കൊണ്ട് അച്ഛൻ പറഞ്ഞു .
" മോൻ ഇനിയും അറിഞ്ഞില്ലേ? ...
"ഇല്ല ."
"വിവാഹ മോചനം കഴിിഞ്ഞു .അവളുടെ നിർബന്ധം സഹിക്കാൻ വയ്യാതെ കാമുകനെ ഞാൻ പോയി കണ്ടു .അവനു വേറെ ഭാര്യയും കൊച്ചും ഉണ്ട് .അന്ന് തൊട്ടു മുറിയിൽ കയറി ഇരുപ്പാണ് .വീടിനു വെളിയിൽ ഇറങ്ങിയിട്ടില്ല അവൾക്കു കിട്ടേണ്ടത് കിട്ടി .. "
"അവളെ ഒന്ന് കാണാൻ പറ്റുമോ ?."
"ചെല്ല് മോനെ അവൾ റൂമിൽ ഉണ്ട് ."
ഞാൻ വന്നത് അവൾ അറിഞ്ഞു എന്ന് തോന്നുന്നു .മുറിയിൽ കയറിയതും അവൾ ഓടി എന്റെ കാലിൽ വീണു
"ചേട്ടാ എനിക്കു മാപ്പു തരണം ."
"നീ കാരണം ഒന്ന് അല്ല രണ്ടു പേരുടെ ജീവിതമാണ് നശിച്ചത് .അന്ന് നടന്ന കാര്യം എല്ലാം ഞാൻ അറിഞ്ഞു .അവനെ ഞാൻ കണ്ടു .എനിക്ക് ഒന്നും പറയാനില്ല ."
എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ പ്രതീക്ഷയോടെ അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു .മനസ്സിൽ ഒരു ആയിരം വട്ടം ഞാൻ ഇപ്പോഴും ആലോചിക്കുക യാണ് .അവളെ കൂടെ കൂട്ടണോ? ...

Praveen

മരണത്തിന്റെ ഡയറി കുറിപ്പുകൾ....... Part 1

*മരണത്തിന്റെ ഡയറി കുറിപ്പുകൾ.......
പതിവ് പോലെ ഒരു വെള്ളിയാഴ്ച ഞങ്ങൾ പ്രവാസികൾ നന്നായി ഉറക്കമാവുന്ന ദിവസം. ഉച്ചക്ക് ഫുഡ് ഒക്കെ തട്ടി ബെഡിലേക്കു മറിഞ്ഞു , അന്ന് എന്തോ ഉറക്കം വന്നില്ല!..
എന്തെങ്കിലും വായിച്ചു കിടാക്കാം!.. നാട്ടിൽ നിന്നും കൊണ്ട് വന്ന കുറച്ചു പുസ്തകങ്ങൾ ബെഡിനു അടിയിൽ പെട്ടിയിൽ ഉണ്ട് . അതെടുക്കാൻ നോക്കിയപ്പോഴോ, ആകെ പൊടി പിടിച്ചു കിടക്കുന്നു... ഒന്ന് അടിച്ചുവരാം എന്ന് കരുതി പെട്ടി ഒകെ എടുത്തു മാറ്റി .രണ്ടു മാസമായി വന്നിട്ടു., ഡ്രസ്സ് എല്ലാം എടുത്തു അലമാരയിൽ വച്ചിട്ട് പെട്ടി ബെഡിനു അടിയിൽ വച്ചതാണ് . പിന്നെ അവിടേക്കു നോക്കിയില്ല .അല്ല ഇനി നാട്ടിൽ പോകുമ്ബോൾ മതിയല്ലോ പെട്ടി ...
അത് ഇനി എന്ന ?..
ഇതൊക്കെ മനസ്സിൽ ഓർത്തു അടിച്ചു വരുമ്പോളാണ് ഒരു പ്ലാസ്റ്റിക് കവറിൽ എന്തോ കെട്ടി വച്ചിരിക്കുന്നത് കണ്ടത്..
"ഇതു ആരുടേത് ആണോ, എന്തായാലും എടുത്തു നോക്കാം ?.. "
കുറച്ചു തുണികൾ ... റൂമിൽ ഉള്ള ആരുടെ എങ്കിലും ആവും .തിരികെ അവിടെ തന്നെ വയ്ക്കാന് തുടങ്ങുമ്പോളാണ് ഒരു ഡയറി അതിൽ .സ്വർണ പുറചട്ടകൾ ഉള്ള ഒരു മനോഹരമായ ഡയറി .
"ഇതു കൊള്ളാലോ !. ആരുടെ ആയാലും വരുമ്പോൾ ചോദിച്ചു നോക്കാം ."
എന്തോ വല്ലാതെ ഇഷ്ട്ടം ആയി .വെറുതെ ഒന്നു മറിച്ചു നോക്കി .ആദ്യ പേജിൽ കുറച്ചിരിക്കുന്നത് കണ്ടു ഒന്നു പേടിച്ചു . (സിബി മരണം 10 -5 - 2010 ) മറിച്ചു നോക്കി പിന്നെ ഒന്നും എഴുതിയിട്ടില്ല ;... വീണ്ടും മറിച്ചു നോക്കി .
"ആരെങ്കിലും വെറുതെ എഴുതിയതു ആവും .എന്നാലും തമാശയ്ക്കു ആെരങ്കിലും മരണം എഴുതി വെക്കുമോ?... "
റൂമിൽ ഉള്ള കൂട്ടുകാര് വന്നപ്പോൾ അവരോടു ചോദിച്ചു , അവരുടെ ആരുടേയും അല്ല .അവർ ഞാൻ വരുന്നതിനു കുറച്ചു നാൾ മുൻപ് അവിടെ താമസം ആയതേ ഉള്ളു .അതിനു മുൻപ് ഉള്ള ആരുടെ എങ്കിലും ആവും .ഞാൻ അവരോടു ഡയറിയെ കുറിച്ചും അതിൽ എഴുതിയതും പറഞ്ഞു .അത് ആര് എങ്കിലും വെറുതെ എഴുതി വച്ചതു ആവും .ആരും കാര്യം ആയി എടുത്തില്ല .ദിവസം കയിഞ്ഞു പോകുന്തോറും എനിക്കു അത് മാത്രം ആയി ചിന്ത ..
അടുത്ത വെള്ളിയാഴ്ച .വെറുതെ കിടന്നപ്പോൾ വീണ്ടും ആ ഡയറിയിലെ താളുകൾ ഓർമയിൽ വന്നു . എങ്ങനെ അറിയും ഇതിനു മുൻപ് അര ഇവിടെ താമസിച്ചത് എന്ന്?. .
ഓരോന്നും ഓർമിച്ചു കിടന്നപ്പോൾ പെട്ടന്നു മനസ് പറഞ്ഞു .ഇനീ റൂമിൽ മൂന്നു ബെഡ് കൂടി ഉണ്ട് .ഞാൻ ഓരോ ബെഡിനു അടിയിലും വെറുതെ തപ്പി നോക്കി രണ്ടാമത്തെ ബെഡിനു അടിയിൽ നിന്നും കിട്ടി ,ഒരു കവർ . അതിലും അതുപോലെ ഉള്ള ഒരു ഡയറി .ഞാൻ വേഗം അത് തുറന്നു .ആദ്യ പേജിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു .
"(റോയ് മരണം 10 - 5 - 2012 ) "
എന്റെ ഹൃദയം പടപടാ മിടിച്ചു തുടങ്ങി.പേജുകൾ മറിച്ചു നോക്കി അതിൽ വേറെ ഒന്നും എഴുതിയിട്ടില്ല .വളരെ വേഗം ഞാൻ അടുത്ത ബെഡിനും അടിയിൽ നോക്കി .മൂന്നാമതു അതുപോലെ ഉള്ള ഒരു ഡയറിയും കുറച്ചു തുണികളും .ഞാൻ വേഗം മറിച്ചു നോക്കി .
ആദ്യ പേജിൽ വീണ്ടും ഒരു മരണ തീയതി
"( വിനോദ് മരണം 10 - 5 -2014 ) " അതിലും വേറൊന്നും എഴുതിട്ടില്ല .എനിക്കു ആകെ പേടിതോന്നി. അപ്പോഴാണ് ഫുഡ് കഴിച്ചിട്ട് കൂട്ടുകാരൊക്കെ റൂമിൽ വന്നത്."എന്താടാ നിന്നു വിയർക്കുന്നെ" .ഞാൻ ഡയറി അവരെ കാണിച്ചു മൂന്നു ഡയറിലും ഒരു പോലെയാണ്,അത് എഴുതിയിരിക്കുന്നതും ചുവന്ന മഷി കൊണ്ടും .ഇതിൽ എന്തോ പന്തികേടുണ്ടെന്നു അവരും പറഞ്ഞു.
നാലാമത്തെ ബെഡിനു അടിയിൽ ഞാൻ നോക്കിയില്ല. എന്താന്നു അറിയില്ല മനസിലൊരു ഭയം പോലെ,നമുക്ക് എല്ലാവർക്കും കൂടി നോക്കാം.അങ്ങനെ എല്ലാവരും കൂടി അതിനടിയിലും നോക്കി. അതിനടിയിൽ നിന്നും ഒരു കവർ കിട്ടി .അതിൽ കുറച്ചു തുണികൾ മാത്രം.ഞങ്ങൾക്കു നാലു പേർക്കും പേടി തോന്നി .എന്നാലും നമ്മളിതുവരെ ഇതൊന്നും കണ്ടില്ലല്ലോ.അല്ലെങ്കിലും ബെഡിനടിയിൽ നോക്കേണ്ട കാര്യമില്ല.അല്ല ഇത് വല്ല പ്രേതവും മറ്റും ആണോ .ഇതുവരെ അങ്ങനെയൊരു ശല്യം ഉണ്ടായിട്ടില്ല.ഞങ്ങൾ നാലുപേരും കൂടി റൂം മുഴുവനും അരിച്ചു പെറുക്കി പക്ഷേ വേറെ ഒന്നും കിട്ടിയില്ല ..
അങ്ങനെ നിരാശയോടെ ഇരിക്കുമ്പോഴാണ് ഞാൻ നാലു ബെഡിനടിയിൽ നിന്നും കിട്ടിയകവറിലെ തുണികളിൽ പരിശോധിച്ചു നോക്കിയത് .നിങ്ങൾ ഇതുകണ്ടോ ഡയറികൾ ഉണ്ടായിരുന്ന കവറിലെ തുണികൾ കറുപ്പും മറ്റേതിൽ വെളുത്ത തുണികളുമാണ് .നീ പറഞ്ഞു പേടിപ്പിക്കല്ലേ .എന്തയാലും ഇതിൽ എന്തോ ദുരൂഹതയുണ്ട് അത് സത്യം,ആദ്യം ആരാ മുൻപ് ഇവിടെ താമസിച്ചിരുന്നതെന്നു കണ്ടെത്തണം ..
ഞങൾ വീണ്ടും ഡയറികൾ എടുത്തു വളരെ ശ്രദ്ധയോടെ പേജുകൾ ഓരോന്നും മറിച്ചു നോക്കി,വേറെ എന്തെങ്കിലും എഴുതിയിട്ടുണ്ടോന്നു അറിയാൻ .കൂട്ടത്തിൽ ഒരു കൂട്ടുകാരൻ പറഞ്ഞു "നിങ്ങൾ ഇതു കണ്ടോ ഇത് ഒരു പെൺകുട്ടിയുടെ കൈയക്ഷരമാണ്" ആണ് .... കഥ തുടരും ...

Praveen

വാളുമേന്തി വന്ന സുന്ദരി.."

വാളുമേന്തി വന്ന സുന്ദരി.."
ദുബായിൽ നിന്നും ആദ്യ ലീവിൽ നാട്ടിൽ വന്നപ്പോഴുണ്ടായ ഒരു അനുഭവം ...നാട്ടില് വന്നു ഒരു മാസം കഴിഞ്ഞപ്പോ തന്നെ വല്ലാത്ത മടുപ്പു തോന്നി തുടങ്ങി,വേറെ ഒന്നും കൊണ്ടല്ല കൈയിലുണ്ടായിരുന്ന ക്യാഷ് ഒക്കെ തീർന്നു. അതാണ് പ്രശനം .കൂട്ടുകരോക്കെ ജോലിക്കു പോകുന്നതുകൊണ്ടു മൊത്തത്തിലൊരു ഒറ്റപ്പെട്ട അവസ്ഥ.തിരിച്ചു പോയാലോ എന്നുവരെ ചിലപ്പോ ചിന്തിച്ചു പോകും.അങ്ങനെയിരിക്കുമ്പോഴാണ് വീടിനു അടുത്തുള്ള ഗോപിചേട്ടൻ എന്നോട്,ഡാ നിനക്കു പ്രോഗ്രാം വല്ലതുമുണ്ടോ? 'അങ്ങനെ പ്രേതെകിച്ചു പ്രോഗ്രാമോന്നുമില്ല,എന്താ ചേട്ടാ കാര്യം(ഈ ചേട്ടന് സ്വന്തമായി ഒരു ടുറിസ്റ് ബസുണ്ട് അതിന്റെ ഡ്രൈവറും പുള്ളിക്കാരൻ തന്നെയാണ് )" പെൺപിള്ളേര് പഠിക്കുന്ന ഒരു കോളേജിന്ന് രണ്ടു ദിവസത്തെ ടൂർ പിന്നെ കുറച്ചു ടീച്ചറും സാറമ്മാരും,കിളിക്കു നല്ല സുഖമില്ല നി വരുന്നോ?ഇതിൽ പിന്നെ എന്ത് ആലോചിക്കാൻ പിള്ളേരെ വായ്നോട്ടവും നടക്കും സ്ഥലവും കാണാം കൊള്ളാം ഞാൻ ഓക്കെ പറഞ്ഞു ."പക്ഷേ ടയർ മാറ്റാനൊന്നും എനിക്ക് അറിയില്ല,ഇപ്പഴേ പറഞ്ഞേക്കാം.."അതൊന്നും നി പേടിക്കണ്ട ഞാൻ ഉണ്ടല്ലോ നമുക്കു ശരി ആക്കം നീ വാ...
അടുത്ത ദിവസം രാവിലെ പോകണം പതിവില്ലാത്ത സന്തോഷം ഈശ്വരാ എല്ലാം നല്ല കുട്ടികൾ ആയ മതി .ഒരു എണ്ണത്തിനെ അടിച്ചു ഇടണം പിന്നെ അല്ല ..എന്തയാലും കോളേജിൽ എത്തി .ഞാൻ ആകാംഷയോടെ നോക്കി നിന്നു കൊള്ളാം എല്ലാം ഒരു വിധം നല്ല കുട്ടികൾ .സന്തോഷം ആയി .അവര് ആരും നമ്മളെ നോക്കുന്നില്ല നമ്മള് പാവം കിളിയല്ലെ , സാരം ഇല്ല ശരി ആക്കാം ..എന്തായാലും എല്ലാവരെയും കയറ്റി ഞങ്ങൾ പുറപ്പെട്ടു ...കുറെ കഴിഞ്ഞു കാപ്പി കുടി ഒക്കെ കഴിഞ്ഞപ്പോഴേക്കും കുറച്ചു ടീച്ചർ മാരും ആയി കമ്പനി ആയി എങ്കിലും പിള്ളേര് ഒന്നും നോക്കുന്നില്ല .അവർ ഡാൻസും പാട്ടും ആയി പോകുന്നു അതിനിടയിൽ നമ്മളെ ആര് നോക്കാനാ...
കുറെ ദൂരം കൂടി കഴിഞ്ഞപ്പോള് ഗോപി ഏട്ടൻ പറഞ്ഞു ഡാ .വണ്ടിയിൽ കവർ ഇരുപ്പുണ്ട് വാള് വക്കുന്ന പിള്ളേര് ഉണ്ടങ്കിൽ കവർ കൊണ്ട് കൊടുക്ക് അല്ലെങ്കിൽ വണ്ടി നാറ്റിക്കും നീ തന്നെ കഴുകണം... ആയ്യോ കവര്‍ എവിടെ ? ഞാന്‍ കവറും എടുത്തു പാട്ടിന്‍റെ ശബ്‌ദം കുറച്ചു പറഞ്ഞു ..യാത്ര ക്കാരുടെ ശ്രദ്ധക്ക് വാള് വെക്കുന്ന ആര് എങ്കിലും ഉണ്ടെകിൽ പറയുക കവർ തരുന്നതാണ് വണ്ടിയിൽ വാള് വെച്ചാൽ നിങ്ങൾ തന്നെ കഴുകേണ്ടി വരും . പറഞ്ഞു തീരും മുൻപ് ആവശ്യക്കാർ ഒരു പാട് ഉണ്ട് എന്ന് മനസ്സിലായി ..ഞാൻ മുൻപിൽ നിന്നും വളരെ സാവധാനം ഓരോ കൂട്ടികളെയും നോക്കി കവർ കൊടുത്തു വരുകയാണ് ..
അപ്പോഴാണ് നടുവിൽ ഉള്ള സീറ്റിൽ നിന്നും വാളിന്റെ ആദ്യ ശബ്‌ദം പുറത്തു വന്നു ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു കവർ വരുന്നു വച്ച് കളയരുത് ഒരു രക്ഷയും ഇല്ല രണ്ടാമതും അ ശബ്‌ദം ഞാൻ കവറും ആയി ഓടി .ആ സീറ്റിനു അടുത്ത് എത്തി അവളാണെ ഇപ്പൊ വാള് വയ്ക്കും എന്ന അവസ്ഥ .പണ്ടാരം കവർ ഉണ്ടോ തുറക്കുന്നതും ഇല്ല .അവസാനം വലിയ ഒരു ശബ്‌ദത്തോടു കൂടി വാൾ പുറത്തേക്കു ഞാൻ കവർ കൈയിൽ വിരിച്ചു ആ കുട്ടിയുടെ മുഖത്തേക്കു അടുപ്പിച്ചു .അ സമയം അടുത്ത് ഇരുന്ന ഒരു പണ്ടാരം ജനൽ ഗ്ലാസ് തുറന്നു കവർ പറന്നു വാൾ പരിജ പോലെ എന്റെ കയ്യിലും ,ഞാൻ കണ്ണുകൾ അടച്ചു ബസിൽ വീഴരുതേ അല്ലോ .വലിയ ശബ്‌ദത്തോടെ രണ്ടു പ്രാവിശ്യം കൂടി രാവിലെ തട്ടിയ ഇഡലിയും സാമ്പാറും നമ്മുടെ കയ്യിലേക്ക് .ഞാന്‍ കണ്ണ് ഒരു പ്രാവിശ്യം തുറന്നു നോക്കിയതേ ഉള്ളു , ഞാനും ഇപ്പോ വാള് വെക്കും എന്ന് അവസ്ഥ. ഗോപി ഏട്ടൻ ബസ് നിർത്തി എന്റെ അരുകിൽ വന്നു .കൈ മുഴുവൻ ഒരു കവറിൽ ആക്കി പുറത്തേക്കു ..പിറകെ വാള് വെച്ച പെണ്ണും ..
എന്തായാലും ഒരു സോപ്പ് മുഴുവനും കൊണ്ട് കഴുകിട്ടും കൈയിലെ മണം പോകുന്നില്ല ..സമയം പിന്നെയും പോയി ഉച്ചക്ക് ചോറ് കഴിക്കാൻ ഇരിക്കുമ്പോള്‍ ഈ ഓര്‍മ്മ തന്നെ ഒന്നും കഴിക്കാനും പറ്റുന്നില്ല പെട്ട് എന്ന് പറഞ്ഞാൽ മതി അല്ലോ ...ഇടക്ക് അ കുട്ടി വിഷമത്തോടെ എന്നെ നോക്കുന്നു .ഞാൻ പറഞ്ഞു എന്നാലും എന്റെ കൊച്ചെ കഴിക്കുമ്പോൾ നല്ലതുപോലെ ചവച്ചു കഴിക്കണ്ട അമര പയർ ഒക്കെ അതുപോലെ ഉണ്ടായിരുന്നു ,അതുകേട്ട് അവൾ ഒന്ന് ചിരിച്ചു പതുക്കെ പതുക്കെ ഞാനും അവളും അടുത്ത് എന്ന് പറയാം ..രണ്ടു ദിവസം ഞങ്ങൾ പ്രെണയിച്ചു എന്ന് പറയാം ..വർഷങ്ങൾ കഴിഞ്ഞു ഞാൻ കാരണം ഒരു മൂന്ന് മാസക്കാലം അവളെ കൊണ്ട് വാള് വെപ്പിച്ചപ്പോള് ഉണ്ടായ സന്തോഷം പറയാൻ പറ്റില്ല 

Praveen 

നല്ല അടിപൊളി കപ്പ ...


നല്ല അടിപൊളി കപ്പ ...
ഓണം അടുത്ത് വരുന്നത് കൊണ്ട് മുൻപ് നാട്ടിൽ ഒരു ഓണ കാലത്തു നടന്ന ഒരു ചെറിയ കഥ ...
പഠിത്തം കയിഞ്ഞു ജോലി ഒന്നും ആവാതെ നാട്ടിൽ കറങ്ങി നടക്കുമ്പോഴാണ് ഓണത്തിന്റെ വരവ് ..ആ പ്രാവിശ്യം ഓണ ആഘോഷ പരുപാടി നടത്താൻ ഞങ്ങൾ ചങ്ക്‌സ് തീരുമാനിച്ചു . സ്പോൺസർ മാരെ ഒക്കെ കണ്ടു പിടിച്ചു ഒരു ചെറിയ രീതിയിൽ കുറച്ചു പരിപാടികൾ ..
അങ്ങനെ പരിപാടിക്കു മുൻപ് ഉള്ള ദിവസം രാത്രി എല്ലാവരും കുൂടി സ്റ്റേജ് ഉണ്ടാക്കലും ബാക്കി അലങ്കോല പണികളും നടക്കുന്നു ഞങ്ങൾക്കു സന്തോഷം അന്ന് വീട്ടിൽ പോകണ്ടല്ലോ ഈ പേരും പറഞ്ഞു കുറച്ചു കള്ളും കുടിക്കാം. കുറച്ചു മാമൻ മാരും ഉണ്ട് അവർ വേ ഞങ്ങൾ റേ ...
ഒരു പതിനൊന്നു മണി ആയപ്പോള്‍ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു കുറച്ചു കപ്പ ഉണ്ടേ പുഴുങ്ങി തട്ടാം ..ഈ പാതിരാത്രിക്ക് എവിടുന്നാ കപ്പ അതും പുഴുങ്ങാന്‍ നല്ലതു വേണ്ടേ ..നമ്മുടെ മനസ്സിൽ ഒരു ബൾബ് കത്തി .ഒരു സ്ഥലത്തു ഉണ്ട് .നമ്മുക്കു പോയാലോ, വാടാ പോയി നോക്കാം ..
അവന്മാര് എല്ലാം ഒക്കേ കൂട്ടത്തിൽ നമ്മുടെ പ്രിയ ചങ്കു ഉണ്ട് ഞാൻ അവനോടു പറഞ്ഞു നീ വരണ്ട ഇവിടെ അടുപ്പും പാത്രവും ഒക്കെ ശരി ആക്ക് .,ബാക്കി ഉള്ളവർക്ക് ബോധം ഇല്ല ഇജ്ജ് ഇവിടെ ഉണ്ടെങ്കിലെ ശരി ആകു ... ഇതു കേട്ടതും അവൻ ഒന്നു പൊങ്ങി , പിന്നെ കൂട്ടത്തിലെ കാരണവരെ പോലെ ഒരു ഡയലോഗും ഞാൻ ഇവിടുത്തെ കാര്യയങ്ങള്‍ എല്ലാം നോക്കിക്കൊള്ളാം നിങ്ങൾ പോയിട്ടു നല്ല കപ്പയും കൊണ്ട് വാ......
ഞാൻ ബാക്കി നാലു പേരെയും കൊണ്ട് പറഞ്ഞ സ്ഥലത്തു എത്തി നല്ല ഇരുട്ടുണ്ട് .ഡാ മൊബൈൽ ഓൺ ആകരുത് വെളിച്ചം കണ്ടാൽ ആള്ക്കാര് ഉണരും ആരും ശബ്‌ദം ഉണ്ടാക്കരുത് .. പതിയെ കപ്പ തോട്ടത്തിൽ കയറി ..പെരുച്ചാഴി പോലും ഇത്ര നന്നായി മാന്തുല അത്രക്കും നന്നായി ഞങ്ങൾ പണി തുടങ്ങി ഓരോരുത്തരും ഓരോ കപ്പയുടെ മൂട് മാന്തി തുടങ്ങി ..
കിട്ടയത്തു എല്ലാം ഒരു സ്ഥലത്തു കൂടി വച്ച് ഒരു ചങ്കു ഇതിനു ഇടയിൽ ഒരു തെങ്ങിൽ വലിഞ്ഞു കയറി ഒരു കുല കരിക്കു വെട്ടി മുണ്ട് ഊരി അതിൽ കെട്ടി പതിയെ തയ്ക്കു് ഇറക്കുക ആയിരുന്നു അപ്പോഴാണ് അടുത്ത വീടിനു അകത്തു നിന്നും ഒരു ചുമ കേട്ട് വാതിൽ തുറക്കുന്ന സംബദ്ധവും എല്ലാവരും പട്ടാളക്കാരെ പോലെ കിടന്നു .തെങ്ങിൽ ഇരിക്കുന്നവൻ മുറുകെ പിടിച്ചു ഒരു കൈയിൽ കരിക്കും.ഇപ്പോ തായേ വീഴും എന്ന അവസഥ ..വീട്ടിൽ നിന്നും ആരോ പുറത്തു ഇറങ്ങി മുള്ളൻ പോകാൻ ഉള്ള പരുപാടി ആണ് .ആശാൻ മുറ്റത്തേക്കു കാല് വച്ചതും ചങ്കു കരിക്കിന്റെ പിടി വിട്ടു . കരിക്കു വീണ ശബ്‌ദം കൂടാതെ ആയോ എന്ന് ഒരു ചെറിയ വിളി യോടെ വേറെ ഒരു ശബ്‌ദം കുടി കേട്ട് ..അകത്തു നിന്നും ആരോ ചോദിക്കുന്നത് കേട്ട് എന്താ .മുള്ളൻ ഇറങ്ങിയ ആശാൻ പറയുന്നു ഒന്നും ഇല്ല തെങ്ങ വീണതാ രാവിലെ നോകാം ..കുറച്ചു കയിഞ്ഞു എല്ലാം ശാന്തം നമ്മള് വീണ്ടും പണി തുടങ്ങി
...കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു ഇതൊക്കെ ചെറുതാ ഞാൻ കാണിച്ചു തരാം എങ്ങനാ എടുക്കേണ്ടത് എന്ന് ..അവൻ തപ്പി തപ്പി ഒരു വലിയ മൂട് കപ്പ കണ്ടു പിടിച്ചു മാന്തൽ തുടങ്ങി കുറച്ചു നേരം കയിഞ്ഞിട്ടും കപ്പ പോയിട്ട് കപ്പേടെ പൊടി പോലും കാണുന്നില്ല .അളിയാ ഇതു ഒരു പാട് അടിയിൽ ആണ് കുറെ കാണും എല്ലാവരും ഇവിടെ മാന്തിക്കൊ....
എല്ലാവരും കൂടി അവിടെ പണി തുടങ്ങി ഒന്നും കാണാൻ പറ്റുന്നില്ല .കുറച്ചു കൈഞ്ഞും കപ്പ കാണുന്നില്ല വേറെ എന്തക്കൊയോ മരത്തിന്റെ വേര് കിട്ടുന്നു അളിയാ ഇത് കപ്പ അല്ല ..പോടാ നീ മാന്തിക്കൊ ഇപ്പോ കിട്ടും.
അവസാനം മൊബൈൽ എടുത്തു ലൈറ്റ് ഓൺ ആക്കി നോക്കി ഒരു ചെറിയ പേരുമരം ആണ് അത് .എല്ലാവരും അവനെ കുറെ കായും മായും പിന്നെ മലയാള ഭാഷയിലെ കുറേ നല്ല നല്ല അക്ഷരങ്ങള്‍ കൂട്ടി ആലങ്കാരികത ഒട്ടും കുറയാതെ തന്നെ വിളിച്ചു ..എന്തായാലും കഷ്ട്ടപെട്ട് നല്ലപ്പോലെ അധ്വാനിച്ച് മാന്തി കിട്ടിയ കപ്പയും കൊണ്ട് വന്ന് എല്ലാവരും ഹാപ്പി .വേവിച്ചു നല്ല കാന്താരിയും കട്ടന്‍ കാപ്പിയും കൂട്ടി തട്ടി . നല്ല അടിപ്പൊളി കപ്പ എവിടുന്നാടാ ഇതു ?കഴിക്കുന്നതിനിടയില്‍ നമ്മുടെ പ്രിയ ചങ്കിന്‍റെ ചോദ്യം അവന്‍ കൂടെ വരാഞ്ഞതു കൊണ്ട് എവിടുന്നാണ് ഇത് ഒപ്പിച്ചത് എന്നു അറിയൂലാലോ. ആരെങ്കിലും അതിനുള്ള മറുപടി പറയുന്നതിന് മുന്‍പ് തന്നെ നമ്മള് ഉത്തരം കൊടുത്തു, അതൊക്കെ ഉണ്ട് നിനക്ക് അപ്പം തിന്നാപ്പോരെ കുഴി എണ്ണണോ അതല്ല ഇനി നീ എവിടുന്ന എന്ന് അറിഞ്ഞിട്ടെ കഴിക്കുന്നാണെ നീ കഴിക്കെണ്ടാ..... പിന്നെ അവന്‍ കഴിച്ചും കയിയുന്നവരെ ഒന്നും മിണ്ടീലാ..
പണി ഒക്കെ കയിഞ്ഞു പോകാൻ നേരം ഞാൻ പറഞ്ഞു ഞാൻ നാളെ കുറച്ചു താമസിച്ചെ വരൂ ഒരു സ്ഥലം വരെ പോണം.... എന്താ എവിടെക്കാണ് എന്ന് ഒന്നും പറഞ്ഞല്ല .രാവിലെ എല്ലാവരും വന്നു ഞാൻ മുങ്ങി എന്ന് പറയുന്നത് ആണ് നല്ലതു ...കുറച്ചു കൈയഞ്ഞപ്പോൾ .ഇന്നലെ കപ്പ എടുക്കാൻ കൊണ്ട് പോകാതിരുന്ന നമ്മുടെ പ്രിയ ചങ്കും അമ്മയും കൂടെ അവന്റെ അപ്പൂപ്പനും .അപ്പൂപ്പന്റ കൈയിൽ ഒരു ചെറിയ കേട്ടും തലയും ചെറുതായി മുറിഞ്ഞിട്ടുണ്ട് .. കലി തുള്ളി ഉറഞ്ഞു ആണ് മൂന്നു പേരും കൂടി വന്നത് .....
പിന്നാ പറയണ്ടാലോ എല്ലാവര്ക്കും എവിടുന്നു ആയിരുന്നു ആ നല്ല സൂപ്പർ കപ്പ എന്ന് .........

Praveen P

വറുത്ത മീന്‍ പ്രണയം .....

വറുത്ത മീന്‍ പ്രണയം .....
പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം, ആ വർഷം തുടങ്ങിയതെ ഉള്ളു ...പുതിയ ക്ലാസ് മുറിയും പഴയ കൂട്ടുകാരും .ഞങ്ങൾ ചെന്നു കയറിയ ഉടൻ തന്നെ പതുവുപോലെ ബാക് ബെഞ്ച് പിടിച്ചു എടുത്തു ...
അങ്ങനെ ക്ലാസ് തുടങ്ങി കുറച്ചു ദിവസങ്ങൾ കയിഞ്ഞു .പുതിയ ഒരു കുട്ടി വന്നത് സത്യം പറഞ്ഞാൽ ആദ്യ നോട്ടത്തിൽ തന്നെ അവളെ ഞമ്മക് പിടിച്ചു ..
വേറെ ആര് എങ്കിലും നോട്ടം ഇടുന്നതിനു മുൻപ് കൂട്ടുകാരോട് ഒക്കെ പറഞ്ഞു .ഓളെ ഞമ്മള് ബുക്ക് ആക്കി ...
ദിവസങ്ങൾ കഴിയും തോറും അവളോട് ഉള്ള പ്രെണയം കൂടി വന്നു .അവളോട് പറയാനും വയ്യ നോട്ടം മാത്രം നടക്കുന്നു എന്തയാലും കുറച്ചു നാൾ കയിഞ്ഞു ഓൾകും മനസ്സിലായീ നമ്മുക്ക് അവളോട് എന്തോ ഉണ്ട് എന്ന് .ഇപ്പോ അവളും നോക്കുന്നുണ്ട് .സമാധാനം ആയി .പരസ്പരം പറഞ്ഞില്ല എങ്കിലും ക്ലാസ് മൊത്തം അറിഞ്ഞു ഞങ്ങൾ പ്രെണയത്തിൽ ആണ് ..
അങ്ങനെ തമ്മില്‍ പറയാതെയുള്ള ആ പ്രെണയം മുന്പോട്ടു പോകുന്ന സമയത്താണ് എല്ലാം കാറ്റിൽ പറത്തി ആ ദിവസം വരുന്നത് ...ഉച്ചക്ക് മുൻപ് ഉള്ള ബ്രേക്ക് ടൈമിൽ പെൺ കുട്ടികൾ പുറത്തു പോകുന്ന സമയം നോക്കി ഞങ്ങൾ അവരുടെ ചോറ് പാത്രം തുറന്നു മീൻ വറുത്തതും മുട്ട പൊരിച്ചതും ഒക്കെ അടിച്ചു മാറ്റുന്ന പതിവ് ഉണ്ടായിര്ന്നു .ഉച്ചക്ക് പാത്രം തുറക്കുമ്പോള് ഇതൊക്കെ വച്ച പാട് കാണാം എന്ന സംഗതി ഇല്ല ആദ്യം ഒന്നും ഇത് ആരും കാര്യം ആക്കിയില്ല ..
ഞങ്ങള്‍ ഇത് ഒരു പതിവ് ആക്കി ആരും അറിയില്ല എന്ന് കരുതി പണി തുടർന്നു കൊണ്ടേയിരുന്നു ...ദിവസം പോകുന്തോറും കൂടുതൽ മീൻ വറുത്തത് നഷ്ട്ടം ആയി കൊണ്ട് ഇരുന്നു .ചമ്മന്തി മാത്രം കൊണ്ട് ചോറ് കഴിക്കുന്ന അവരെ നോക്കി ഞങ്ങൾ ചിരിച്ചു ...
ഏതോ മഹാനുഭാവി ഇത് ക്ലാസ് ടീച്ചറോട് പറഞ്ഞു .ടീച്ചറും ആദ്യം ഇത് കാര്യം ആക്കിയില്ല .എന്നാല്‍ ഇത് ഒരു പതിവ് ആയപ്പോള് ടീച്ചർ അവരോടു പറഞ്ഞു ആരോടും പറയണ്ട ഞാൻ നോക്കിക്കൊള്ളാം .
കൂട്ടത്തിൽ ഏതോ ഒരു പാപി ഞങ്ങളെ ഒറ്റി കൊടുത്തു മീൻ വറുത്തത് കിട്ടാതെ പോയ ഒരുത്തനാ . കുറച്ചു ദിവസങ്ങൾ കയിഞ്ഞു അസംബ്ലി കൂടിയപ്പോൾ ഹെഡ് മാസ്റ്റർ മൈക്ക് ലൂടെ പറഞ്ഞു പത്തു സി ഇൽ ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന എല്ലാവരും വരുക ..ഈശ്വര എന്തു ആണ് കാര്യം .എന്തയാലും ഞങ്ങൾ എല്ലാം പോയി നിരന്ന് നിന്നു.ദാ ഈ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യം ആയി ആണ് ഇത്രയും മോശമായ മോഷ്ണത്തിന്‍റെ പേരില്‍ പരാതി കിട്ടുന്നത്. കാര്യം മനസിലാകാതെ പോലെ ഞങ്ങൾ പരസ്പരം നോക്കി .
സംഗതി പതുകെ മനസിലായി മീൻ വറുത്തത് ആണ് പ്രശ്നം . മീൻ വറുത്തത് മോഷ്ട്ടിച്ച കേസിൽ ഞങ്ങൾ പിടിയിൽ ഒരു ബാങ്ക് കുത്തി തുറന്ന കുറ്റവാളികളെ പോലെ ഞങ്ങൾ. അ സ്കൂൾ മൊത്തം ഞങ്ങളെ നോക്കി ചിരിക്കുന്നു എന്തയാലും കളിയാക്കലുകൾ ഞങ്ങൾക്കു ഒരു പ്രശ്നമേ അല്ലായിരുന്നു.
എന്നാലും ആ നാണക്കേട് എല്ലാം കയിഞ്ഞു ചമ്മി നാറി ക്ലാസ്സിൽ ഇരുന്നപ്പോള്‍ ഞാൻ അവളുടെ മുഖത്തേക്കു നോക്കി ഒരു പൂച്ച യുടെ വായിൽ നിന്നും മീൻ തട്ടി എടുത്ത മറ്റൊരു പൂച്ചയെ നോക്കുന്ന ഭാവം ആയിരുന്നു അവൾക്ക് .കൂടുതൽ നേരം അവളെ നോക്കാൻ എനിക്കു തോന്നിയില്ല ...ഒരു മീൻ വറുത്തത് കാരണം ഈ സുന്ദര പ്രണയം നഷ്ട്ടമാകുമോ എന്നായിരുന്നു എന്‍റെ മനസ്സില്‍. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കയിഞ്ഞപ്പോള്‍ അവളുടെ ചോറു പൊതിയിലെ വറുത്ത മീന്‍ അവള്‍ എനിക്കു തന്നു .അവസാന ദിവസത്തെ ക്ലാസ് വരെയും ഇത് തുടര്‍ന്നു കൊണ്ടെയിരുന്നു കൂട്ടത്തില്‍ മീനിന്‍റെ എണ്ണവും കൂടി.....
കാലങ്ങൾ കയിഞ്ഞപ്പോള് അവൾ എന്നും എനിക്കു വേണ്ടി മീൻ വറുത്തു കൊണ്ട് ഇരുന്ന് ...വാശി പോലെ ഞാൻ ഇന്നും മീൻ വാങ്ങി കൊണ്ട് ഇരിക്കുന്നു ...
അങ്ങനെ വറുത്ത മീനില്‍ തുടങ്ങിയ പ്രെണയം ഇന്നും മീന്‍ വറുത്ത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...
Praveen Parayil, 

വിളിക്കാത്ത കല്യാണം ....

വിളിക്കാത്ത കല്യാണം ....
ഞങ്ങൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയം .പരീക്ഷ ഒക്കെ കയിഞ്ഞു സ്കൂൾ അടച്ചിരിക്കുവാ .അപ്പോഴാണ് നമ്മുടെ നാട്ടിൽ ഒരു വലിയ ക്യാഷ് കാരന്റെ മകളുടെ കല്യാണം ആയതു ...ഞങ്ങളെ ഒന്നും വിളിച്ചിട്ടില്ല എന്നാലും കൂട്ടത്തിൽ ഒരു ചങ്കു ബ്രോ പറഞ്ഞു ആര് അറിയാൻ നമുക്കു പോകാം നല്ല ഫുഡ് ആയിരിക്കും ..എന്തായലും വെറുതെ ഇരികുവല്ലേ പോകാം .വീട്ടിൽ പറഞ്ഞു ഇന്ന് റോഡിൽ വച്ച് കണ്ടപ്പോളള്‍ അവര് കല്യാണം പറഞ്ഞു .ഞങ്ങൾ പോകും ..വീട്ടുകാർ പറഞ്ഞു വീട്ടിൽ വന്നു വിളിച്ചില്ലല്ലോ പോണ്ട ....
ഞങ്ങളെ വിളിച്ചാല്ലോ, ഞങ്ങൾ പോകും കൂടുതൽ ഒന്നും വീട്ടുകാർ പറഞ്ഞില്ല .അങ്ങനെ കല്യാണ ദിവസം വന്നു ഞങ്ങൾ റെഡി ആയി അവരുടെ വീട്ടിൽ എത്തി അപ്പോഴാ അറിയുന്നത് പോകാൻ വണ്ടി ഒന്നും ഇല്ല എല്ലാവരും ആഡിറ്റോറിയത്തിൽ ചെല്ലണം .അടുത്താണ് ക്യാഷ് ഒക്കെ കൂട്ടി നോക്കി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബസ് കൂലി ഉണ്ട് കൂടുതൽ ഒന്നും ഇല്ല ..
എന്തയാലും പോകാൻ തീരുമാനിച്ചു ...
കുറ്റം പറയരുത് അല്ലോ നല്ല അടിപൊളി ഫുഡ് ആയിരുന്നു ജീവിതത്തിൽ ആദ്യം ആയ ഇങ്ങനെ ഫുഡ് കാണുന്നത് ആദ്യ പന്തിയിൽ തന്നെ കയറി നല്ല പോലെ തട്ടി ......സത്യം പറഞ്ഞാൽ അവസാന പന്തയിലും കയറി .കല്യാണം വിളിക്കാത്തതിന്റെ വാശി തീർത്തു ..
ഫുഡ് ഒക്കെ തട്ടി പുറത്തു ഇറങ്ങി പറഞ്ഞു ഇനീ നമുക്കു പോകാം ...ബസ് കയറാൻ നിൽകുമ്പോൾ കൂട്ടത്തിൽ ഒരു മഹാൻ പറഞ്ഞു ഡാ ഇവിടുന്നു കുറച്ചു മുന്പോട്ടു നടന്നാൽ ഒരു റബർ തോട്ടം ഉണ്ട് അതിലെ പോയാൽ നമ്മുടെ വീടിനു പിറകിൽ എത്തും കുറച്ചു നടന്നാൽ മതി ..
നീ പോയിട്ടുണ്ടോ ,ആ ഞാൻ ഒരിക്കൽ പോയതാ പെട്ടന്നു ചെന്നിട്ടു കാര്യം ഒന്നും ഇല്ലല്ലോ . അതും ശരിയാ നമുക്കു അതിലെ പോകാം ...
പറഞ്ഞു തീരും മുൻപേ ബസ് കൂലിക്കു ഉള്ള ക്യാഷ് എല്ലാവനും മുട്ടായി വാങ്ങി തട്ടി .നടക്കാനും തുടങ്ങി കുറച്ചു മുന്പോട്ടു ചെന്നപ്പോൾ തന്നെ അവൻ പറഞ്ഞപോലെ റബർ തോട്ടം കണ്ടു .ഇത് കയിഞ്ഞാൽ റോഡ് ആയി അവിടുന്നു ഒരു കിലോമീറ്റർ നമ്മുടെ സ്ഥലം ആയി ..
ഇത്രേ ഉള്ളു എളുപ്പം അല്ലെ നിനക്ക് രാവിലെ പറഞ്ഞാൽ പോരായിരുന്നോ നടന്നു വരാം ആയിരുന്നു എന്നാൽ കൂടുതൽ ഫുഡ് തട്ടം ആയിരുന്നു ..ഞാൻ മറന്നു പോയതാ .
എന്തയാലും നടക്കാൻ തുടങ്ങി സമയം പോകുന്തോറും തോട്ടം അവസാനിക്കുന്നില്ല ഇടക്ക് അവൻ പറയുന്നുണ്ട് ഇപ്പൊ തീരും നടക്കാൻ തുടങ്ങിയിട്ടു മണിക്കൂറുകൾ ആയി ഇരുന്നും കിടന്നും നടന്നു ..എല്ലാവരും ഒരു പരുവം ആയി തിന്ന ഫുഡ് എല്ലാം പോയി .
വഴി പറഞ്ഞവനെ കൊന്നില്ല എന്നെ ഉള്ളു , ബസ് വന്ന വഴി നടന്നു എങ്കിൽ ഇപ്പോ വീട് എത്തിയേനെ ..നേരം ഇരുട്ടി തുടങ്ങി .ഇന്ന് അടി ഉറപ്പാ എല്ലാവനും കിട്ടും വീട്ടിൽ നിന്നും അവസാനം റോഡിൽ എത്തി ..ഈശ്വര ഇനിയും പോണം അല്ലോ ഒരു കിലോമീറ്റർ..
അവസാനം എട്ടു മണി ആയപ്പോള് വീട്ടിൽ എത്തി സംഗതി പണി പാളിയ മട്ടാ രാവിലെ കല്യാണത്തിന് പോയവൻ മാരെ കാണുന്നില്ല ആരൊക്കയോ തിരക്കി പോയി കണ്ടില്ല .നാട്ടു കാര് പറഞ്ഞു തുടങ്ങി പരീക്ഷ തോക്കും എന്ന് കരുതി ഞങ്ങൾ നാട് വിട്ടു എന്ന് ..
വീട്ടിൽ ചെന്നു കയറിയ ഉടനെ തുടങ്ങി .കപ്പ ഇളകുന്ന മടൽ കൊണ്ട് ആണ് എനിക്ക് കിട്ടിയത് ..തൊട്ടു അപ്പുറത്ത ചങ്കിന്റ വീട്ടിൽ നിന്നും ഞാൻ കേട്ട് അവന്റ നിലവിളി ഇനീ മേലാൽ പൊകുല......കുറച്ചു കയിഞ്ഞു അത് തന്നെ ഞാനും പറഞ്ഞു തുടങ്ങി ... ആ രാത്രി മൊത്തം നാലു അഞ്ചു വീടുകളിൽ നിന്നും ഈ ഒരു നിലവിളി മാത്രം...
തിന്ന ഫുഡ് പോയി .രാത്രി ഒന്നും കിട്ടിയതും ഇല്ല ...ജീവിതത്തിൽ പിന്നീട്
വിളിക്കത്താ കല്യാണത്തിനു പോയിട്ടേയില്ല .....


Praveen Parayil

തടി കുറച്ച സുന്ദരി...

തടി കുറച്ച സുന്ദരി...
പ്രവാസി ആയി ഒരു വർഷം കയിഞ്ഞു നാട്ടിൽ പോകാൻ ആലോചിച്ചപ്പോള് ആണ് വാരി വലിച്ചു തിന്ന് തടി കൂടിയ കാര്യം മനസിലായത് ..പൊതുവെ നല്ല മടിയാണ് ...എങ്കിലും കല്യാണ ആലോചന ഓകേ നടക്കുന്ന ടൈം ആയതു കൊണ്ട് തടി കുറക്കാൻ തന്നെ തീരുമാനിച്ചു...
രാത്രി ഫുഡ് മനസില്ല മനസോടെ വേണ്ട എന്ന് വച്ചു .അത് കൊണ്ട് മാത്രം കാര്യം ഇല്ല ഒന്നുകിൽ ജിമ്മിന് പോണം അല്ല എങ്കിൽ നടക്കാൻ എങ്കിലും പോണം. എന്നല്ലേ പെട്ടന്നു തടി കുറയു .ജിമ്മിന് പോയാൽ നിർത്താൻ പറ്റൂല
നിർത്തിയാൽ പണി പാളും പലരും പറഞ്ഞു ...
അവസാനം നടക്കാൻ പോകാം എന്ന് തീരുമാനിച്ചു ...ആര് എങ്കിലും കൂടെ ഉണ്ട് എങ്കിൽ നന്നായി .റൂമിൽ കൂട് കാരോട് ചോദിച്ചു ആരും വരുന്നില്ല രാവിലെ പോകുന്ന കാര്യം പട ...
എന്നും അലാറം വച്ചു കിടക്കും .അഞ്ചു മണിക് അത് അടിക്കുമ്പോൾ ഓഫ് ആക്കിയിട്ടു കിടക്കും നടക്കാൻ പോകുന്ന കാര്യം മാത്രം നടന്നില്ല .എങ്കിലും എന്നും കുട്ടുകാർ ചോദിക്കും നീ പോയ .ഇല്ലടാ .നിന്ന കൊണ്ട് പറ്റൂല അവർ കളിയാക്കാനും തുടങ്ങി ...
അങ്ങനെ ഒരു ദിവസം ഒരു കുട്ടു കാരനെ എയർപോർട്ടിൽ കൊണ്ട് പോണം രാവിലെ അഞ്ചു മണിക് പോണം അവൻ പറഞ്ഞു നീ ഉണരുമ്പോള് വിളി ഞാൻ കൊണ്ടാകാം ...ജീവിതത്തിൽ ആദ്യം ആയി രാവിലെ അഞ്ചു മണി കണ്ടു അവനേയും കയറ്റി പുറപ്പെട്ടു രാവിലെ ആയതു കൊണ്ട് റോഡിൽ തിരക്കില്ല .വളരെ പതുകെ പോയ മതി ടൈം ഉണ്ട് ...
ഒരു സിഗ്നൽ മാറാൻ കത്ത് കിടക്കുമ്പോള് ആണ് ഞാൻ കണ്ടത് കുറച്ചു പെൺ കൂട്ടികൾ രാവിലെ റോഡ് ക്രോസ്സ് ചെയ്തു പോകുന്നു നടക്കാൻ വന്നത് ആവണം ഡ്രസ്സ് കണ്ടാൽ അറിയാം മലയാളികൾ ആണ് അതിൽ ഒരു കൂട്ടി അവൾ കൊള്ളാം ..
ഞാൻ ടൈം നോക്കി അഞ്ചു മുപ്പത്തി നാലു നാളെ ഇ സമയം വന്നാൽ അവളെ വീണ്ടും കാണാം .എന്തയാലും രാവിലെ നടക്കാൻ ഇറങ്ങിയാൽ ഇതു പോലെ കുറച്ചു കാഴ്ചകളും കാണാം .
അടുത്ത ദിവസം അഞ്ചു മണിക് ഉണർന്നു ഒരു മടിയും തോന്നിയില്ല അവളെ കാണാൻ ഉള്ള ആവേശം കൊണ്ട് ആവും .എന്തയാലും അഞ്ചു മുപ്പതു ആയപ്പോള് അവിടെ എത്തി സമയം ഉണ്ട് ഇപ്പോ വരും അവിടെ നിൽകാം ..
വയർ ഓകേ അകത്തേക്കു പിടിച്ചു ഒരു ജിമെനെ പോലെ അവിടെ നിന്നു കുറച്ചു ടൈം കയിഞ്ഞു ആരും വന്നില്ല ഇനീ ഇപ്പോ അവർ നേരത്തെ പോയോ ...
ഞാൻ കണ്ട ദിവസം അവർ താമസിച്ചത്‌ ആവും .നാളെ കുറച്ചു കുടി രാവിലെ വരാം .അടുത്ത ദിവസം കുറച്ചു കുടി നേരത്തെ പോയി ഈശ്വര ഇന്നും കാണുന്നില്ല അവര് റൂട്ട് മാറ്റിയോ .ഉറക്കം പോയത് മിച്ചം ...
സാരം ഇല്ല നാളെ കുടി നോകാം വരും വരാതിരിക്കില്ല ഒരു മിന്നായം പോലെ കണ്ടുള്ളു എങ്കിലും ഓള് ഞമ്മളെ മനസ്സിൽ കയറി ...
അടുത്ത ദിവസം വീണ്ടും പോയി കുറച്ചു നേരം നോക്കി തിരിച്ചു പോരാൻ നേരം .ഞാൻ കണ്ടു അവർ വരുന്നത് രണ്ടു ദിവസം എവിടെ ആയിരുന്നു ഞാൻ മനസ്സിൽ ചോദിച്ചു ..
രാവിലെ മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെ അവൾ സുന്ദരി ആണ് അവർ പോയി കുറച്ചു നേരം കുടി ഞാൻ നോക്കി നിന്നു ..ആരാ എന്താ ഒന്നും അറിയില്ല എങ്കിലും ഞാൻ അവളെ ഇഷ്ടപ്പെടാൻ തുടങ്ങി ..
രാവിലെ എണീക്കാൻ ഒരു ഉത്സാഹം കുട്ടു കാർ ചോദിക്കാൻ തുടങ്ങി അളിയാ എന്തു പറ്റി നടത്തം പൊടിക്കുക ആണല്ലോ ...
ദിവസങ്ങൾ കടന്നു പോയി കൊണ്ട് ഇരുന്നു അവൾ ഒന്ന് നോക്കുന്നത് പോലും ഇല്ല പല പണിയും നടത്തി നോക്കി നടകുല അവള് നോക്കുന്നില്ല ..
രാവിലെ അല്ലാതെ അവളെ വേറെ എവിടെ വച്ചും കണ്ടതും ഇല്ല .ചില ദിവസങ്ങൾ അവൾ വരാർ ഇല്ല എങ്കിലും നടത്തം നിർത്തിയില്ല .ഇപ്പോ അലാറം ഒന്നും വേണ്ട രാവിലെ ടൈം ആകുമ്പോള് ഉണരുന്നു ..
മാസം ആറ് കയിഞ്ഞു അവളോട് പ്രണയം പറയാൻ വേണ്ടി നാട്ടിൽ പോകു വരെ വേണ്ട എന്ന് വച്ചു .സ്വാപ്നത്തിൽ ഞാനും അവളും ഒരുമിച്ചു നടന്നു തുടങ്ങി ....
ഒരു ദിവസം ഞാൻ കരുതി എന്ത് വന്നാലും ഇന്ന് അവളോട് സംസാരിക്കണം .അന്ന് പതിവില്ലാതെ രാവിലെ പല്ലു ഒകെ തേച്ചു കുറച്ചു മേക്കപ്പും ഓകേ ഇട്ടു ..പതിവിലും നേരത്തെ അവിടെ എത്തി ...അവൾ വരുന്നതും കത്ത് നിന്നു .അവൾ വരുന്നുണ്ട് ഹൃദയം പട പട ഇടിക്കാൻ തുടങ്ങി അവൾ അടുത്ത് വന്നതും വിറച്ചു കൊണ്ട് ഞാൻ പറഞ്ഞു അതെ ഒരു കാര്യം ചോദിക്കാൻ ഉണ്ട് .
അവൾ ആദ്യം ആയി എനെ നോക്കി പറഞ്ഞു എന്താ ...അവൾ സ്ഥിരം ആയി വെക്കാറുള്ള അ ചുവന്ന തൊപ്പി ഊരി മാറ്റി കൊണ്ട് പറഞ്ഞു .ഞാൻ അവളുടെ മുഖത്തു നോക്കി .ഞാൻ കണ്ടു ചുവന്ന തൊപ്പിക് അടിയിലെ സീമന്ത രേഖയിലെ അ ചുവന്ന പൊട്ടു ....ഈശ്വര പിന്നെ നടത്തം മറന്നു ഒരു ഓട്ടം ആയിരുന്നു ..ഒരു ദിവസം എങ്കിലും അവൾ തൊപ്പി വയ്ക്കാതെ വന്നിരുന്ന് എങ്കിൽ എന്റെ ആറുമാസം വെറുതെ പോയി ...ഓട്ടത്തിനിടയിൽ ഞാൻ മനസ്സിൽ പറഞ്ഞു...എന്തയാലും തടി കുറഞ്ഞു അല്ലോ അത് തന്നെ ഭാഗ്യം .....

Praveen Parayil


LikeShow More Reactions
Comment

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo