വാളുമേന്തി വന്ന സുന്ദരി.."
ദുബായിൽ നിന്നും ആദ്യ ലീവിൽ നാട്ടിൽ വന്നപ്പോഴുണ്ടായ ഒരു അനുഭവം ...നാട്ടില് വന്നു ഒരു മാസം കഴിഞ്ഞപ്പോ തന്നെ വല്ലാത്ത മടുപ്പു തോന്നി തുടങ്ങി,വേറെ ഒന്നും കൊണ്ടല്ല കൈയിലുണ്ടായിരുന്ന ക്യാഷ് ഒക്കെ തീർന്നു. അതാണ് പ്രശനം .കൂട്ടുകരോക്കെ ജോലിക്കു പോകുന്നതുകൊണ്ടു മൊത്തത്തിലൊരു ഒറ്റപ്പെട്ട അവസ്ഥ.തിരിച്ചു പോയാലോ എന്നുവരെ ചിലപ്പോ ചിന്തിച്ചു പോകും.അങ്ങനെയിരിക്കുമ്പോഴാണ് വീടിനു അടുത്തുള്ള ഗോപിചേട്ടൻ എന്നോട്,ഡാ നിനക്കു പ്രോഗ്രാം വല്ലതുമുണ്ടോ? 'അങ്ങനെ പ്രേതെകിച്ചു പ്രോഗ്രാമോന്നുമില്ല,എന്താ ചേട്ടാ കാര്യം(ഈ ചേട്ടന് സ്വന്തമായി ഒരു ടുറിസ്റ് ബസുണ്ട് അതിന്റെ ഡ്രൈവറും പുള്ളിക്കാരൻ തന്നെയാണ് )" പെൺപിള്ളേര് പഠിക്കുന്ന ഒരു കോളേജിന്ന് രണ്ടു ദിവസത്തെ ടൂർ പിന്നെ കുറച്ചു ടീച്ചറും സാറമ്മാരും,കിളിക്കു നല്ല സുഖമില്ല നി വരുന്നോ?ഇതിൽ പിന്നെ എന്ത് ആലോചിക്കാൻ പിള്ളേരെ വായ്നോട്ടവും നടക്കും സ്ഥലവും കാണാം കൊള്ളാം ഞാൻ ഓക്കെ പറഞ്ഞു ."പക്ഷേ ടയർ മാറ്റാനൊന്നും എനിക്ക് അറിയില്ല,ഇപ്പഴേ പറഞ്ഞേക്കാം.."അതൊന്നും നി പേടിക്കണ്ട ഞാൻ ഉണ്ടല്ലോ നമുക്കു ശരി ആക്കം നീ വാ...

അടുത്ത ദിവസം രാവിലെ പോകണം പതിവില്ലാത്ത സന്തോഷം ഈശ്വരാ എല്ലാം നല്ല കുട്ടികൾ ആയ മതി .ഒരു എണ്ണത്തിനെ അടിച്ചു ഇടണം പിന്നെ അല്ല ..എന്തയാലും കോളേജിൽ എത്തി .ഞാൻ ആകാംഷയോടെ നോക്കി നിന്നു കൊള്ളാം എല്ലാം ഒരു വിധം നല്ല കുട്ടികൾ .സന്തോഷം ആയി .അവര് ആരും നമ്മളെ നോക്കുന്നില്ല നമ്മള് പാവം കിളിയല്ലെ , സാരം ഇല്ല ശരി ആക്കാം ..എന്തായാലും എല്ലാവരെയും കയറ്റി ഞങ്ങൾ പുറപ്പെട്ടു ...കുറെ കഴിഞ്ഞു കാപ്പി കുടി ഒക്കെ കഴിഞ്ഞപ്പോഴേക്കും കുറച്ചു ടീച്ചർ മാരും ആയി കമ്പനി ആയി എങ്കിലും പിള്ളേര് ഒന്നും നോക്കുന്നില്ല .അവർ ഡാൻസും പാട്ടും ആയി പോകുന്നു അതിനിടയിൽ നമ്മളെ ആര് നോക്കാനാ...
കുറെ ദൂരം കൂടി കഴിഞ്ഞപ്പോള് ഗോപി ഏട്ടൻ പറഞ്ഞു ഡാ .വണ്ടിയിൽ കവർ ഇരുപ്പുണ്ട് വാള് വക്കുന്ന പിള്ളേര് ഉണ്ടങ്കിൽ കവർ കൊണ്ട് കൊടുക്ക് അല്ലെങ്കിൽ വണ്ടി നാറ്റിക്കും നീ തന്നെ കഴുകണം... ആയ്യോ കവര്‍ എവിടെ ? ഞാന്‍ കവറും എടുത്തു പാട്ടിന്‍റെ ശബ്‌ദം കുറച്ചു പറഞ്ഞു ..യാത്ര ക്കാരുടെ ശ്രദ്ധക്ക് വാള് വെക്കുന്ന ആര് എങ്കിലും ഉണ്ടെകിൽ പറയുക കവർ തരുന്നതാണ് വണ്ടിയിൽ വാള് വെച്ചാൽ നിങ്ങൾ തന്നെ കഴുകേണ്ടി വരും . പറഞ്ഞു തീരും മുൻപ് ആവശ്യക്കാർ ഒരു പാട് ഉണ്ട് എന്ന് മനസ്സിലായി ..ഞാൻ മുൻപിൽ നിന്നും വളരെ സാവധാനം ഓരോ കൂട്ടികളെയും നോക്കി കവർ കൊടുത്തു വരുകയാണ് ..
അപ്പോഴാണ് നടുവിൽ ഉള്ള സീറ്റിൽ നിന്നും വാളിന്റെ ആദ്യ ശബ്‌ദം പുറത്തു വന്നു ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു കവർ വരുന്നു വച്ച് കളയരുത് ഒരു രക്ഷയും ഇല്ല രണ്ടാമതും അ ശബ്‌ദം ഞാൻ കവറും ആയി ഓടി .ആ സീറ്റിനു അടുത്ത് എത്തി അവളാണെ ഇപ്പൊ വാള് വയ്ക്കും എന്ന അവസ്ഥ .പണ്ടാരം കവർ ഉണ്ടോ തുറക്കുന്നതും ഇല്ല .അവസാനം വലിയ ഒരു ശബ്‌ദത്തോടു കൂടി വാൾ പുറത്തേക്കു ഞാൻ കവർ കൈയിൽ വിരിച്ചു ആ കുട്ടിയുടെ മുഖത്തേക്കു അടുപ്പിച്ചു .അ സമയം അടുത്ത് ഇരുന്ന ഒരു പണ്ടാരം ജനൽ ഗ്ലാസ് തുറന്നു കവർ പറന്നു വാൾ പരിജ പോലെ എന്റെ കയ്യിലും ,ഞാൻ കണ്ണുകൾ അടച്ചു ബസിൽ വീഴരുതേ അല്ലോ .വലിയ ശബ്‌ദത്തോടെ രണ്ടു പ്രാവിശ്യം കൂടി രാവിലെ തട്ടിയ ഇഡലിയും സാമ്പാറും നമ്മുടെ കയ്യിലേക്ക് .ഞാന്‍ കണ്ണ് ഒരു പ്രാവിശ്യം തുറന്നു നോക്കിയതേ ഉള്ളു , ഞാനും ഇപ്പോ വാള് വെക്കും എന്ന് അവസ്ഥ. ഗോപി ഏട്ടൻ ബസ് നിർത്തി എന്റെ അരുകിൽ വന്നു .കൈ മുഴുവൻ ഒരു കവറിൽ ആക്കി പുറത്തേക്കു ..പിറകെ വാള് വെച്ച പെണ്ണും ..
എന്തായാലും ഒരു സോപ്പ് മുഴുവനും കൊണ്ട് കഴുകിട്ടും കൈയിലെ മണം പോകുന്നില്ല ..സമയം പിന്നെയും പോയി ഉച്ചക്ക് ചോറ് കഴിക്കാൻ ഇരിക്കുമ്പോള്‍ ഈ ഓര്‍മ്മ തന്നെ ഒന്നും കഴിക്കാനും പറ്റുന്നില്ല പെട്ട് എന്ന് പറഞ്ഞാൽ മതി അല്ലോ ...ഇടക്ക് അ കുട്ടി വിഷമത്തോടെ എന്നെ നോക്കുന്നു .ഞാൻ പറഞ്ഞു എന്നാലും എന്റെ കൊച്ചെ കഴിക്കുമ്പോൾ നല്ലതുപോലെ ചവച്ചു കഴിക്കണ്ട അമര പയർ ഒക്കെ അതുപോലെ ഉണ്ടായിരുന്നു ,അതുകേട്ട് അവൾ ഒന്ന് ചിരിച്ചു പതുക്കെ പതുക്കെ ഞാനും അവളും അടുത്ത് എന്ന് പറയാം ..രണ്ടു ദിവസം ഞങ്ങൾ പ്രെണയിച്ചു എന്ന് പറയാം ..വർഷങ്ങൾ കഴിഞ്ഞു ഞാൻ കാരണം ഒരു മൂന്ന് മാസക്കാലം അവളെ കൊണ്ട് വാള് വെപ്പിച്ചപ്പോള് ഉണ്ടായ സന്തോഷം പറയാൻ പറ്റില്ല

Praveen

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക