ഇവിടെ പെണ്ണുങ്ങൾ ആരുമില്ലേ ?
കഥ
രാവിലെ മോഹനൻമാഷ് മുറ്റം തൂത്ത് വൃത്തിയാക്കുമ്പോൾ അയലത്തുള്ള പെണ്ണുങ്ങൾ പറയും. പെങ്കോന്തൻ. ഇയാളെ ആരാണ് ആണുങ്ങളാക്കിയത് ?ഓള് കിടന്നുറങ്ങുമ്പോൾ ഇയാൾ വീട്ടിലെ പണി മുഴുവൻ ചെയ്തു തീർക്കുന്നു. നാണമില്ലാത്ത മനുഷ്യൻ.
ചായ വെക്കുന്നു
ദോശ ചുടുന്നു
പത്രങ്ങൾ കഴുകുന്നു
എന്തിനധികം പറയുന്നു. ഭാര്യയുടെ അടിവസ്ത്രങ്ങൾ കഴുകുന്നു. എന്നിട്ട് ആളുകൾ കാണത്തക്ക അത് അയലിൽ ഇടുന്നു.
നാണമില്ലാത്ത ചെറ്റ. പെണ്ണുങ്ങളും ആണുങ്ങളും കാർക്കിച്ചു തുപ്പി. എന്നിട്ടും മോഹനൻ മാഷ് പണി തുടർന്നു. ഇയാൾ കുട്ടികളെ പഠിപ്പിച്ചാൽ പിള്ളേർ നന്നാവൂല.
മോഹനൻ മാസ്റ്ററുടെ ഭാര്യക്കും ജോലിയുണ്ട്. അങ്ങ് മാഹിയിലെ ബാങ്കിൽ മാനേജർ ആണ്. നാലാം ക്ലാസ്സിൽ പഠിപ്പിക്കുന്ന മാഷിന് മാനേജരുടെ അടിമയാകാതെ നിവർത്തിയില്ല. അസൂയക്കാർ പലതും പറഞ്ഞു തുടങ്ങി.
അടുത്ത വീട്ടിലെ രമേശൻ ഭാര്യ നിര്മലയെ കള്ളും കുടിച്ചു വന്നു മാഷിന്റെ മുമ്പിൽ വെച്ച് തല്ലുന്നത് മാഷിനൊരു മുന്നറിയിപ്പാണ്.
അന്നു കാലത്തു ഭാര്യയുടെ സാരി അലക്കി കൊണ്ടിരിക്കുമ്പോൾ അടുത്തവീട്ടിലെ രാജൻമേസ്തിരി വീട്ടിൽ വന്നു ചോദിച്ചു.
ഇവിടെ പെണ്ണുങ്ങൾ ആരുമില്ലേ ?
ഉണ്ടല്ലോ
അല്ല.. നിങ്ങൾ സർവ്വ പണിയും ചെയ്യുന്നത് കാണുമ്പോൾ സങ്കടം വരുന്നു. കൊറച്ചൊക്കെ ആണത്തം വേണം മിസ്റ്റർ.
അയാൾ ക്ഷോഭിച്ചു.
നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വർഷം എത്രയായി ?മാഷ് ചോദിച്ചു
പന്ത്രണ്ടു.
എന്നിട്ട് മക്കൾ എത്രയുണ്ട് ?
അത്....
ഒരു കുഞ്ഞിക്കാല് കാണാൻ ദൈവം ഭാഗ്യം തന്നില്ല.
എന്നാൽ ഞാൻ ഒരു അച്ഛനാകാൻ പോവുകയാണ്. എന്റെ ഭാര്യ ആറു മാസം ഗർഭിണിയാണ്. അതിന്റെ ഭാഗമായുള്ള ചികിത്സയിലാണ്. അതു പ്രകാരം മേലനങ്ങി ജോലി ചെയ്തു കൂടാ. ചെറിയ പ്രോബ്ലം ഉണ്ട്.
മാഷ് സാരി കുത്തി പിഴിഞ്ഞു അയാളെ നോക്കിയപ്പോൾ പിന്നെ രാജൻമേസ്തിരിയുടെ പൊടിപോലും അവിടെകണ്ടില്ല.
Ceevi

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക