Slider

മോണിങ്ങ് വോക്ക്

0
മോണിങ്ങ് വോക്ക് 🐎🐎
**********************************
ഒരു ചാൺ വയറിന്റെ വിശപ്പകറ്റാൻ ഓടുന്നവരും ഒരു ചാൺ വയറ് കുറയ്ക്കാൻ ഓടുന്നവരും രാവിലെ വഴിയിൽ കാണാം.
രാവിലെയുള്ള നടത്തം വളരെ നല്ലതാണ് എന്നാണ് എല്ലാവരും പറയുക.
വളരെ ഉണർവ്വ് രാവിലെ മുതൽ ശരീരത്തിനു ലഭിക്കും എന്നു പറഞ്ഞ് വേണം വേണ്ട എന്നു കരുതി നടക്കുന്നവരും ആത്മാർത്ഥമായി നടക്കുന്നവരും ഉണ്ട്.
ഞാനും കരുതി രാവിലെ ഒന്നു നടന്നാൽ നല്ലതല്ലെ.
ഒരു ഉഷാർ കിട്ടിയാല്ലോ.
അങ്ങിനെ രാവിലെ 5 നു ആദ്യമായി നടക്കാനായ് ഇറങ്ങി. വലിയ പ്രതീക്ഷയോടെ നടത്തം ആരംഭിച്ചു.
വഴിയെല്ലാം വിജനം.
അങ്ങകലെ അമ്പലത്തിൽ നിന്നുള്ള പാട്ട് കേൾക്കുന്നു. എന്തായാലും ആദ്യ ദിനം ഒരു കിലോമീറ്റർ ആയിരുന്നു ലഷ്യം. വഴിയിൽ നിരവധി പേർ ഉണ്ടാകും എന്നു കരുതിയാണ് നടത്തം തുടങ്ങിയത്.
കുറച്ച് കഴിഞ്ഞപ്പോൾ സംശയം ഒരാളെ പോലും കാണാനില്ലല്ലോ? നല്ല ഇരുട്ടും.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു ചെറിയ കാൽപെരുമാറ്റം. സമാധാനത്തോടെ പിൻതിരിഞ്ഞ് നോക്കിയപ്പോൾ ഒരു പട്ടിയാണ്. ഉള്ളിൽ ചെറിയൊരു ഭയം. ട്രെഡ്മില്ലിൽ സ്പീഡ് കൂട്ടുന്നതു പോലെ ചിലവില്ലാതെ എന്റെ സ്പീഡ് പുതുക്കെ കൂടി.
ഒപ്പം പട്ടിയുടെയും.
ഇത് എന്റെ മേലേ കയറോ ഒരു സംശയം.
എന്തായാലും പട്ടി രാവിലെ നടക്കാൻ ഇറങ്ങിയതാവില്ല
എന്നുറുപ്പ്.
അപ്പോൾ ലക്ഷ്യം ഞാനാണോ .
ഒന്നും ആലോചില്ല. നടത്തം വളരെ പെട്ടെന്ന് ഓട്ടമായി മാറി.
30 മിനിറേറാണ്ട് I Km നടന്നു വരാം എന്ന് പറഞ്ഞ് പോയ ഞാൻ 10 മിനിറ്റോണ്ട് 1.5 കിലോമീറ്ററിലധികം ഓടി കിതച്ച് വീട്ടിൽ എത്തിയപ്പോൾ വീട്ടുകാർക്ക് ആകെ അതിശയം. കാര്യം വിശദീകരിച്ചപ്പോൾ എല്ലാവർക്കും ചിരി.
എന്തായാലും ഫ്രീയായി ഒരു മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞപ്പോലെയായി.
വാൽവ്, ഹാർട്ട്, ന്യൂറോ എല്ലാം കറക്റ്റ്.
എല്ലാം ചെക്ക് ചെയ്യാൻ പ്രോൽസാഹനം തന്നത് വഴിയിലെ ആ പാവം പട്ടി: അതും 5 പൈസാ വാങ്ങാതെ തന്നെ. അതാണ് മൃഗസ്നേഹം..... നിങ്ങൾക്കും പരീക്ഷിക്കാം ഈ ഫ്രീ ചെക്കപ്പ്, നാളെ തന്നെ ഒരുങ്ങൂ........ നല്ലെഴുത്തിലെ എല്ലാ പങ്കാളികളുടേയും ബോഡി ഫിറ്റ് ആകട്ടെ........
By.ഷാജു തൃശ്ശോക്കാരൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo