Slider

അമ്മ

0
അമ്മ.
ഒരു വരം മാത്രം കൊതിച്ചിരിക്കുന്നൊരു
വേഴാമ്പൽ പോലെൻ്റെ അമ്മ
ഒരു കുഞ്ഞു പനിച്ചൂടെൻ്റെമേലു പൊള്ളിക്കുമ്പോൾ
തൊട്ടു തലോടിയിരിക്കും.
ചുട്ടപപ്പടവുമാ രുചിയേറുമച്ചാറും
കഞ്ഞിയുമായെത്തി വിളിക്കും,
അമ്മതൻ വാൽസല്യ ശാസനയെപ്പോഴും
നാവിൻ്റെ കയ്പ്പു കുറക്കും,
മരുന്നെല്ലാം തന്നമ്മ മൂടിപ്പുതപ്പിച്ച്
അടുക്കളക്കാര്യങ്ങൾ നോക്കും.
അമ്മയെ കാണാനിടക്കിടെല്ലാം ഞാൻ
അമ്മേ..... യെന്നുറക്കെ ചിണുങ്ങും.
നെറ്റിയിൽ കൈ വെച്ച്
ആവൂ വിയർത്തല്ലോ
പനി മാറിയെന്നൊക്കെ
ആശ്വാസത്തോടെ പറയും.
കൈവിടാതെങ്ങിനെ ഇല്ലാ കുറഞ്ഞില്ല
ഇവിടെയിരിക്കമ്മ പോണ്ടാന്നു..
ഞാനും പറയും.
ആ ലാളനങ്ങളാൽ
വളർന്നു വലുതായ
കാലം കാലത്തോടൊപ്പ മീ ഞാനും.
പേരുകൾക്കൊപ്പമെൻ
പുത്രനാമങ്ങളും വന്നു.
മാരീചമായക്കു പിന്നാലെ പഞ്ഞേറേ സമയമില്ലാത്തോനായ് ഞാനും.
ഇന്നത്തെ കാലത്തിൻ ചോദ്യചിഹ്നം
പോലെ വീട്ടിലിരിപ്പുണ്ടെന്നമ്മ
തൊട്ടു പിടിച്ചതിനെല്ലാം പഴി കേട്ട്
പൊട്ടിയെപ്പോലെൻ്റെയമ്മ.
പണ്ടത്തെ പാട്ടുകളിണത്തിൽ പാടിട്ടു
ദു:ഖം മറച്ചു ചിരിക്കും
പേരക്കിടാങ്ങക്കു ചൊല്ലിക്കൊടുക്കുന്ന
വാക്കുകൾ നൻമയാൽ പൂത്തും
ഭസ്മക്കുറിയുടെ ഐശ്വര്യദീപ്തിയിൽ
നിറമനക്കാഴ്ചയായ് യമ്മ.
ഇപ്പോഴുമൊരു നിഴൽ മനസ്സിലുണ്ടെങ്കിൽ
മുഖത്തു വായിക്കുമെന്നമ്മ.
ഒരു കുഞ്ഞായി മാറീട്ടു
വീണ്ടുംപനി വരാൻ
ഉള്ളാലെയാശിച്ചു ഞാനും.
Babu Thuyyam
23/08/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo