നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെണ്ണുകാണൽ (ഒരു പെങ്ങളൂട്ടീടെ രോദനം)

പെണ്ണുകാണൽ (ഒരു പെങ്ങളൂട്ടീടെ രോദനം)
* * * * * * * * * * *
സുമേഷേ നീ സുന്ദരനാടാ....മൊഞ്ചൻ
ആദ്യത്തെ പെണ്ണുകാണലാണ്... മിന്നിച്ചേക്കണേ.... പെൺവീട്ടുകാരോട് വരുന്ന കാര്യം പറയായിരുന്നു... ഇനിപ്പൊ വേണ്ട...
കൂട്ടിന് കണ്ടാൽ മാന്യനെന്ന് തോന്നുന്ന ഒരുത്തനേം കൂട്ടണം....
കാശ് പണം ദുട്ട് മണി മണി രമേഷിൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി
"ഡാ നീ റെടിയായാ...ഞാൻ ഇറങ്ങി.. "
"ഞാൻ ഒരു 5 മിനിട്ട് ഇത്തിരി ഡക്കറേഷൻ കൂടി ബാക്കിയുണ്ട്... "
" ഞാനാ പെണ്ണുകാണാൻ പോണെ നീയല്ല..."
"അളിയാ അഥവാ നിൻ്റെ അമിഞ്ഞ ലുക്ക് ആ പെണ്ണിന് പിടിച്ചില്ലേ.... എനിക്കൊന്നു ട്രൈ ചെയ്യാലോ..."
"അയ്യ ....ജോലിം കൂലീം ഇല്ലാത്ത നിനക്കാര പെണ്ണ് തരുന്നെ.. "
"തരണ്ടല്ലാ...
കുട്ടിക്ക് സമ്മതാണേൽ.... "
"ഡാ അലവലാതീ ഞാൻ കാണാൻ പോണ പെണ്ണിനെ നീ വളക്കുവോ.... "
"ഡാ ഒന്ന് നിർത്ത് അതപ്പ ആലോചിക്കാം.. നീയിറങ്ങിക്കോ... ഞാനിതാ എത്തി..വന്ന് വന്ന് തമാശ പറഞ്ഞാൽ മനസിലാകാതായി... എൻ്റെ സിവനേ.."
"ദാ ഇതാ വീട് .. .. അപ്പു ഏട്ടൻ പറഞ്ഞ അടയാളങ്ങളൊക്കെ കറക്ടാ... തന്തപ്പടി ഗൾഫിലാന്നാ പറഞ്ഞെ... പൂത്ത കാശാവും.. ഒറ്റ മോളാ... കാശ് കിട്ടീലേലും പെണ്ണിനെ എങ്കിലും കിട്ടിയാ മതിയാര്ന്നു..."
"പൂത്ത കാശുകാരനായോണ്ട് നിന്നെ പിടിക്കുവോ.. അവർക്കും ഉണ്ടാകില്ലെ മോഹങ്ങൾ "
"നിൻ്റെ കോമഡിക്കുള്ള ടൈമല്ല... നടക്ക് "
"ഡാ നിൻ്റെ അമ്മായി അമ്മയാണെന്നു തോന്നുന്നു.. ഉമ്മറത്ത് തന്നുണ്ട്.... കൂളായി നടക്ക്. ചിലപ്പൊ ഇപ്പ തന്നെ കെട്ടിച്ച് തരും.. "
ഞങ്ങൾ ... അപ്പു ബ്രോക്കർ പറഞ്ഞിട്ട്..,
" ആണോ... ജ്വല്ലറി ഉള്ള... പറഞ്ഞിരുന്നു....
കയറി ഇരിക്ക് "
ജ്വല്ലറി... സുമേഷ് രമേഷിനെ ഒന്നു നോക്കി.....
"ഡാ അപ്പു ആശാൻ കേറ്റി പറഞ്ഞ് നശിപ്പിച്ചാ... നിൻ്റെ രണ്ടായിരം പോയി... "
"ദാസേട്ടാ.....
ദാ ഇവിടെ ഒരു കൂട്ടർ'..മോളെ കാണാൻ വന്നവരാ"
ശ്ശൊ ....
അമ്മായപ്പൻ ഗൾഫിലാന്ന് പറഞ്ഞിട്ട്...
ഞങ്ങൾ അന്യോന്യം സംശയത്തോടെ നോക്കുന്നത് കണ്ടിട്ടാകണം ....
" ദാസേട്ടൻ ഗൾഫിലാ....ഇന്നു രാവിലെയാ എത്തീത്"
ഓ.... ആദരസൂചകമെന്നോണം എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ വരവേറ്റു... ഒരാനേടെ തലയെടുപ്പോടെ യാ വരവ്...
"ഇരിക്കൂ ജ്വല്ലറി ആണല്ലേ....?"
ഒരറ്റ ചോദ്യം മതി.... എനിക്ക് പെട്ടന്ന് സുരേഷ് ഗോപിയെ ഓർമ്മ വന്നു....
"വരുമാനമൊക്കെ..?"
മണിക്കുട്ടി ഓടിക്കൊണ്ടിരിക്കുവാണെന്ന് എൻ്റെ മനസ് പറഞ്ഞു....
"മൊത്തം എത്ര ജ്വല്ലറിയാണെന്ന പറഞ്ഞെ..... ?"
ങേ പറഞ്ഞില്ലല്ലോ... !ഗുരുജി ഓപ്ഷൻസ് പ്ലീസ് എന്ന ഭാവത്തിൽ ഞാനിരുന്നു..
ചോദ്യഭാവത്തിൽ രമേഷ് സുമേഷിനെ നോക്കി.. ചെവിയിൽ പതുക്കെ പറഞ്ഞു... ഡാ ലൈഫ് ലൈൻ വേണംന്ന് പറ...നിൻ്റെ മൊയ് ലാളിയോട് വിളിച്ച് ചോയ്ച്ചിട്ട് ....അല്ല പിന്നെ....
"ഞാൻ ജ്വല്ലറിയിൽ സെയിൽസ്മാനാണ്..."
"ആണല്ലേ...... "
കെട്ടിയ കോട്ട തകർന്നപോലൊരു നോട്ടം നോക്കി അമ്മായിഅപ്പൻ ..
തകർന്നു പോയെൻ്റെ യൗവ്വനം...
ഹൊ എന്നാ നോട്ടമാ... കട്ട കലിപ്പ്...
ഗവൺമെൻ്റ് ഉദ്യോഗസ്ഥനെ വേണ്ടുന്ന് പറഞ്ഞ് ഒറ്റ നിപ്പായിരുന്നു കുട്ടി..... ജ്വല്ലറിയാണെന്ന് പറഞ്ഞപ്പൊ അര സമ്മതം മൂളി താ... ഇതിപ്പൊ....
കുട്ടിയെ ഒന്നു വിളിച്ചിരുന്നെങ്കിൽ.
അതു കേട്ടതും അമ്മായി അമ്മ അകത്തേക്ക് പോയി...
കുട്ടിയെ വിളിക്കാനാകും....
പെണ്ണിൻ്റെ വരവേൽക്കാനായി സുമേഷ് രണ്ടു കണ്ണും അകത്തേക്ക് പായിച്ചു....
പ്രതീക്ഷകളൊക്കെ തെറ്റിച്ച് വീണ്ടും അമ്മായി അമ്മ ഇൻ.... കുട്ടി ഇല്ല...
പിന്നെ ഈ തള്ള എന്തിനാണാവോ?ശരം വിട്ട പോലെ അകത്തേക്ക് പോയത്.....
"പാലടുപ്പത്തായിരുന്നു.... ഇപ്പൊ പോയില്ലേ ...ഒക്കെ തൂവിയേനെ.... ഒരു വളിച്ച ചിരിയോടെ പറഞ്ഞൊപ്പിച്ചു...
മോള് ഒരു കല്യാണത്തിനു പോയതാ... വരുമ്പോ ഇത്തിരി വൈകും....വന്ന ഉടനെ പാല് കൊടുത്തില്ലേ.... പിന്നൊന്നും പറയണ്ട..."
"സുമേഷേ കുട്ടി പാലേ കുച്ചു.... ഇത് പണിയാകും... "
കാണാൻ വന്ന മൊതലിവിടെ ഇല്ലാന്ന് നേരത്തേ പറയായിരുന്നില്ലേ എന്ന ഭാവത്തിൽ അവരെ ഞാൻ നോക്കി..
എന്നാ എണീറ്റു പോയ്ക്കൂടെ എന്നുള്ള ഭാവത്തിൽ തന്തപ്പടിയും....
എന്നാ പിന്നെ ഞങ്ങൾ പോയിട്ട് പിന്നെ വരാ.....
"എന്തോന്നിനാ... ഇത്ങ്ങളെ ജാട കാണാനാ... "രമേഷ് പതിയെ ചെവിയിൽ ചോദിച്ചു...
ഞങ്ങൾ പതിയെ ഇറങ്ങി പുറത്തേക്ക് നടന്നു ,...
" ഡാ സുമേഷേ ഇതിപ്പൊ പെണ്ണ് ശരിക്കും കല്യാണത്തിനു പോയതാ വോ.... അതോ... മ്മളെ.... "
"എന്തേലുമാവട്ടെ.... നീ കേറ്
ഇങ്ങനെയുള്ളവളുമാരൊക്കെ നിന്നിടത്തുന്ന് വേരിറങ്ങി പോവേയുള്ളു.. "
"പ്ലെയിനിൽ രാവിലെ വന്നിറങ്ങിയതിൻ്റെ കനോം, ഇരുന്നതിൻ്റെ തഴമ്പും... ഒന്നു പോവാൻ പറ.. നിൻ്റെ അമ്മായപ്പനാവാനും വേണം ഫാഗ്യം.. .... ഒരു പത്രാസ്കാരൻ... നമ്മ പ്ലെയിനിലൊന്നും കേറാത്ത പോലെ...."
"അല്ല രമേഷേ നീ എപ്പ കേറി...."
കേറീല കേറണം.. മ്മളെ കണ്ണൂരും വിമാനത്താവളം ല്ലേ... ഒന്നോപ്പൺ ആയിട്ട് വേണം കരിപ്പൂര് വരെ പോകാൻ.."
"അയ്യോ എന്തിനാ കരിപ്പൂര്.... മലേഷ്യയോ സിംഗപ്പൂരോ ഒക്കെ പോവാം..... ഒന്നു പോടാപ്പാ "
"ഡാ ചെറ്ക്കാ... പെണ്ണിനെ കാണാത്ത കലിപ്പ് ഇങ്ങട്ട് തീർക്കണ്ട... മിണ്ടാതെ വണ്ടിയെട്.... നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാം.. സാധാരണക്കാരൻ്റെ ഒപ്പം വരുന്ന പെണ്ണുണ്ടോന്ന്..... കണ്ണൂരെ ചെക്കൻമാർക്കെന്തിനാടാ... ഗവൺമെൻ്റ് ജോലി .... എന്തിനാടാ പത്രാസ്...
കണ്ണൂര് ജനിക്കുന്നത് തന്നെ പാത്രാസല്ലേ....... നീ വണ്ടിയെട്ക്ക് മുത്തേ..... "
സമൂഹമേ ഒന്നു ചിന്തിക്കൂ കല്യാണം പണക്കാർക്കും ഉദ്യോഗസ്ഥൻമാർക്കും മാത്രം ഉള്ള കലാപരിപാടി ആണോ.??? സാധാരണ ജീവിതം നയിക്കുന്ന യുവാക്കൾക്കും ഉണ്ട് സ്വപ്നങ്ങൾ....
പിന്നെ.., കള്ള ബ്രോക്കർമാരെ സൂക്ഷിക്കുക...
"ഒരു പെങ്ങളൂട്ടീടെ രോദനം"
ജിഷ രതീഷ്
29/8/17

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot