നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചാറ്റിംഗ് സൂക്ഷിക്കുക,!!!!

ചാറ്റിംഗ് സൂക്ഷിക്കുക,!!!!
==============
ഉച്ച സമയത്തെ പൊരിഞ്ഞ വെയിലും കൊണ്ട് വീട്ടിലെത്തിയപ്പോൾ ഭാര്യ ചോദിയ്ക്കുവാ ,
''വെയിലെങ്ങനെയുണ്ട്, ??
കുടിക്കാൻ ചായ തന്നിട്ട് ''ചായ എങ്ങനെയുണ്ട്'' എന്ന് ചോദിക്കുന്നതു പോലെ,
ഞാൻ പറഞ്ഞു,
''ഭയങ്കര ചൂടാ, ഒന്നാറ്റി തണുപ്പിക്ക്, !!
ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ട്,''
വാതില്ക്കൽ നിന്ന് കൊണ്ട് അവൾ പറഞ്ഞു,
ഞാനവളെ ഒന്ന് നോക്കി,
''എടീ, ആദ്യം കുടിക്കാൻ കുറച്ച് വെളളം താ !
!
''ദേ മനുഷ്യ, കഴിക്കുകയും, കുടിക്കുകയും എപ്പോൾ വേണമെങ്കിലുമാകാം, പക്ഷേ ഇന്ന് ഞാനറിഞ്ഞ ഈ അറിവ് പെട്ടന്ന് നിങ്ങളറിയണം, കാരണം ഇവിടെ കൂടുതലും ഫേസ്ബുക്ക് ഉപയോഗിക്കുന്നത് നിങ്ങളല്ലേ,
നിങ്ങൾക്കെന്തെങ്കിലും പറ്റിയാൽ അയ്യോ,
ഞാനത് ഓർമ്മിക്കാനിഷ്ട പ്പെടുന്നില്ല, !!!
എന്താടി കാര്യം,?
ഇതിനിടയിൽ മകൾ വെളളമെടുത്ത് കൊണ്ട് വന്നു,
ആത്മാവിന് ദാഹജലം സപ്ളൈ ചെയ്ത് ഭാര്യയുടെ മുഖത്തേക്ക് നോക്കി, തൊട്ടടുത്ത സെറ്റിയിൽ ഞാനിരുന്നു,
എനിക്കഭിമുഖമായി കിടന്ന
കസേരയിൽ ഒന്നിളകിയിരുന്നതിനു ശേഷം അവൾ ചോദിച്ചു,
ഫേസ്ബുക്കിൽ എത്ര സുഹ്യത്തുക്കളുണ്ട്, ???
ഒരഞ്ഞൂറ്, !
വിദേശികളുണ്ടോ, ?
എടീ, നീ എന്നെ പറ്റി ന്താ കരുതിയിരിക്കുന്നത്, എടി, ലോകത്തുളള സർവ്വ ആളുകളും എന്റെ സുഹ്യത്തുക്കളാ,
ഇതിലെ തേരാപാര നടക്കുന്ന ഔസുവും, വാവയും, സുമേഷും, മത്തായിയും, അന്ത്രമാനെ പോലെയുളളവരല്ല അവർ,
ഒന്ന് നിർത്തിയിട്ട് ഞാൻ തുടർന്നു,
നിനക്ക് കേൾക്കണോ,
ചൈനയിലെ ഹ്യുയാൻസാങ്ങിന്റെ അളിയൻ എന്റെ ഫ്രണ്ടാ, പണ്ട് കാപ്പാട് വന്ന വാസ്ഗോഡ ഗാമയുടെ ഫാമിലിയിലെ ഗാമ കുടുംബക്കാര് മൊത്തം എന്റെ ഫ്രണ്ടാ,
അതു പോലെ ഉപ്പ് സത്യാഗ്രഹത്തിന് പോയപ്പോൾ ഗാന്ധിജീ പരിചയപ്പെട്ട പഞ്ചാര മൊത്ത വില്പ്പന കച്ചോടക്കാരൻ ദക്ഷിണാഫ്രിക്ക സ്വദേശി ''ആൽഫ്രട്ട് ഡിസൂസയുടെ ചെറുമകൾ എന്റെ ഫ്രണ്ടാ,
കഴിഞ്ഞ ദിവസം ചാറ്റിംഗിനിടയിൽ ഞാൻ ആ കൊച്ചിനോട് ചോദിച്ചു,
''ഗാന്ധിജി പങ്കെടുത്ത ഉപ്പ് സത്യാഗ്രഹം
''കല്ലുപ്പിന് വേണ്ടിയായിരുന്നോ, ? പൊടിയുപ്പിന് വേണ്ടിയായിരുന്നോ എന്ന്,
ചോദ്യം കണ്ടതേ അവൾ നെറ്റ് ഓഫാക്കി പിന്നെ ഈ നിമിഷം വരെ ഓൺലൈനിൽ വന്നിട്ടില്ല,
അതെന്താ ?
എന്റെ നെറ്റ് തീർന്ന്ു കിടക്കുവല്ലേ,
അല്ല ഞാൻ പറഞ്ഞ് വന്നത്, ഭാര്യ സംസാരിക്കാൻ ശ്രമിച്ചു,
മനസിലായി, നിനക്ക് കേൾക്കണോ അമേരിക്കൻ ഐക്യനാട് മുതൽ യൂറോപ്പിലും, അവിടുന്ന് മദ്ധ്യേക്ഷ പൂർവ്വേക്ഷ്യ ഏഷ്യ വൻ കര മൊത്തം കവറ് ചെയ്ത് ദാ തൊട്ടപ്പുറത്തെ വാട്സാപ്പ് വൈറൽ അമ്മിണിവരെ ഫേസ്ബുക്കിലുണ്ട്,
''എന്റെ ദൈവമേ, നിങ്ങൾക്ക് മീതെ വലിയൊരു ദുരന്തം വന്നുകൊണ്ടിരിക്കുകയാണ്,!!!
''ആ ദുരന്തം കഴിഞ്ഞെടി നാഗസാക്കിലും, ഹിരോഷിമയിലും ബോംമ്പിട്ടതു പോലെ നമുക്ക് രണ്ട് മക്കളുമായില്ലേ, !!
''ചൊറിയണ വർത്തമാനമേ വായീന്ന് വരു,
അതേതാടി ചൊറിയണ വാക്ക്,??
''അച്ഛാ അലർജി, അതാ ചൊറിയണ വാക്ക് മകളാണ് ഉത്തരം പറഞ്ഞത്, !
''അപ്പന്റെയല്ലേ, മത്തൻ കൊത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ, !!
നീ കാര്യം പറയെടി,
അതേ, പുതിയ ഒരറിവാണ് ആദ്യം ഫാമിലി യിൽ ഷെയറാക്കാം,
നീ പറയെടി,
ചേട്ടാ, നമ്മുടെ രാജ്യത്ത് മാരക രോഗങ്ങൾ പകർത്തുന്നത് കൊതുകോ വൈറസുകളോ ഒന്നുമല്ല,!
പിന്നെ,?
ഫേസ്ബുക്ക് ചാറ്റിംഗാ, !!
എന്ത് ചാറ്റിംഗ് വഴിയോ ?
അതേന്ന് ചേട്ടനിപ്പോൾ ജപ്പാനിലുളള ഒരാളുമായി ഹായ് പറഞ്ഞെന്ന് കരുതുക,
''കരുതി,!
വളരെ ശക്തിയാർജിച്ച റേഡിയേഷൻ തരംഗങ്ങൾ വഴിയാണ് ജപ്പാനിൽ നിന്നുളള hai ചേട്ടന്റെ മുന്നിൽ എത്തുന്നത്,
ശരിയാണ് ,
അന്നേരം ആ നാട്ടിലുളള രോഗാണുക്കളും തരംഗങ്ങളോടൊപ്പം ചേട്ടന്റെ മുന്നിലെത്തും ചാറ്റിംഗിനിരിക്കുന്ന വ്യക്തികൾക്ക് എന്തെല്ലാം രോഗങ്ങളുണ്ടോ അതെല്ലാം പരസ്പരം കൈമാറ്റം ചെയ്യപ്പെടും, നമ്മളറിയാതെ!!
''അതയോ, വെറുതെയല്ല എനിക്ക് ക്യമി കടി ശല്ല്യം!!!
ആരെങ്കിലുമായി ചാറ്റിംഗ് നടത്തിയോ,?
ഉവ്വ് ഒരു ചൈനക്കാരിയുമായി,!!അതിരിക്കട്ടെ ഈ അറിവുകൾ നിനക്കാരാ പറഞ്ഞു തന്നത്,
''കുടുംമ്പശ്രീ മീറ്റിംഗിൽ ബ്ളോക്ക് പ്രസിഡണ്ട് ക്ളാസെടുത്തതാ,!
ങെ, അതുശരി ,ഇപ്പഴല്ലേ സംഗതി പിടി കിട്ടിയത്, !
എന്ത് സംഗതി, ''?
എടി ഈ പ്രസിഡണ്ടിന്റെ മകളും, കുടുംമ്പ ശ്രിയിലെ ഒരുത്തീടെ മകനും സ്ഥിരം ചാറ്റിംഗാ അവർ ഒളിച്ചോടുന്ന ഘട്ടം വരെ എത്തി,അതൊക്കൊ നാട്ടിൽ പാട്ടാ,
ഹേയ് അതൊക്കൊ പരദൂഷണം പറയുന്നതാ, നിങ്ങൾ ചാറ്റിംഗ് നിർത്തിക്കോ, !!
എന്നാൽ ഞാനൊരു കാര്യം ചോദിക്കട്ടെ,
മൊബൈൽ ഉപയോഗിക്കാത്ത വാസു അണ്ണൻ അർബുദം ബാധിച്ച് മരിച്ചു ,
കാർത്യാനി തളള, യൂസഫ് ഇക്ക ഇവരെല്ലാം മരിച്ചതും പല തരം മാരകരോഗങ്ങൾ മൂലം, ഇവരൊന്നും മൊബൈൽ കണ്ടിട്ടു പോലുമില്ല, അവർക്കെങ്ങനെ ഈ അസുഖങ്ങൾ വന്നു, !!!
''എന്റെ ഡിയർ, ഒരു കിലോമീറ്റർ ചുറ്റളവിൽ ആര് ചാറ്റ് ചെയ്താലും രോഗങ്ങൾ പടരും, !!!
അപ്പോൾ ചാറ്റിംഗ് പാടില്ല അല്ലേ, ??
പാടില്ല ചേട്ടാ,
കിണിം,''!!
മൊബൈലിൽ ഒരു ചാറ്റിംഗ് സൂചനയുടെ മണിനാദം,
പേര് നോക്കി,
ആ ചൈനാക്കാരിയ,
!ക്യമി ശല്ല്യം,
ഞാൻ ഭീതിയോടേ മൊബൈലിലേക്കും നോക്കി നിന്നു,
===============
ഷൗ ക്കത്ത് മൈതീൻ ,
കുവൈത്ത്,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot