കടലാഴങ്ങൾ
എന്റെ അപ്പുവിന്
ഇവിടെ മഴ ആണ് .ജനല്പാളികളിൽ മഴ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടു ഇരിക്കുമ്പോൾ ഒന്നിച്ചു നനഞ്ഞ മഴക്കാലത്തിന്റെ ഓര്മകള് എന്നെ പൊള്ളിക്കുന്നു അപ്പു .എനിക്ക് തിരിഞ്ഞു നടക്കാൻ ആയിട്ടില്ല.ഇപ്പോൾ യഥാർത്ഥത്തിൽ മഞ്ഞു കാലം ആണ് .ഫ്ലോറിഡയിലെ നിന്റെ വീട്ടിൽ നിനക്ക് തണുക്കുന്നുണ്ടോ ?നിന്റെ വീടിനു പിന്നിലെ ശിഖരങ്ങളില്ലാത്ത ഒറ്റ മരത്തിനു വാർദ്ധക്യം ബാധിച്ചുവോ നിന്നെപ്പോലെ? നിന്റെ മനസാണ് ഞാൻ ഉദേശിച്ചത് കേട്ടോ..ഇപ്പോൾ നീ ചിരിക്കുന്നില്ലേ?എന്റെ വാചകങ്ങൾ നിന്നെ എന്നും ചിരിപ്പിച്ചിട്ടേയുള്ളു .പ്രണയം ഭ്രാന്ത് പോലെ ഉന്മാദമായി നിറഞ്ഞു എന്റെ സിരകളിൽ പതഞ്ഞു ഒഴുകിയ കാലത് ഞാൻ
നിന്നോട് പറഞ്ഞിട്ടുള്ള എല്ലാ മധുരവാക്കുകൾക്കും നീ ചിരിക്കുമായിരുന്നു .
നിന്നോട് പറഞ്ഞിട്ടുള്ള എല്ലാ മധുരവാക്കുകൾക്കും നീ ചിരിക്കുമായിരുന്നു .
."ഇത്രയ്ക്കു പൈങ്കിളി ആവല്ലേ..മുന്നു നീ നോർമൽ ആകു "നീ പറയും
പ്രേമം എന്നും പൈങ്കിളി ആണ്. .രണ്ടാമൂഴം എന്ന നോവലിലെ പ്രണയം നോക്ക് പാഞ്ചാലിയെ ഭീമൻ പ്രണയിക്കുന്നത് കണ്ടില്ലേ നീയ്?..നിന്റെ പ്രിയ എഴുത്തുകാരന്റെ അല്ലെ ?അതിൽ വിവരിച്ചിരിക്കുന്നതെങ്ങനെയാ ?അപ്പോൾ പ്രണയത്തെ പൈങ്കിളി എന്നും അത്തരം രചനകളെ പൈങ്കിളി എഴുത്തുകൾ എന്നും പുച്ഛിക്കരുത്..നീ നല്ല ഒരു എഴുത്തുകാരൻ ആണെന്ന് മറന്നല്ലാട്ടോ ഞാൻ ഇത് പറയുന്നത്.നീ ഒരു മിടുക്കനായ സോഫ്റ്റ് വെയർ എഞ്ചിനീയർ ആണ് അതെ സമയം ഒരുമിടുക്കൻ എഴുത്തുകാരനും ..നോർമൽ ആയി എങ്ങനെയാ പ്രണയത്തിൽ നടിക്കുക ..എനിക്കറിയില്ലാട്ടോ അത്.
പ്രണയം ഹൃദയത്തെ തളർത്തുമ്പോൾ നോർമൽ ആകുന്നത് എങ്ങനെ?ആകാശത്തെയും കടലിനെയും ഭേദിച്ചു ദിഗ്വിജയം നടത്താനൊരുങ്ങുന്ന അശ്വമേധം പോലെയാണ് പ്രണയം. ആ പ്രണയത്തിന്റെ.....ആഴക്കടലിന്റെ നീലിമയുള്ള നിന്റെ കണ്ണുകളിൽ ഞാൻ എന്റെ പ്രപഞ്ചത്തെ കണ്ടിട്ടുണ്ട് അപ്പു.. എന്റെ വിശ്വവും പ്രാണനും നീ ആയിരുന്നു.
നമ്മുടെ വാകമരച്ചോട്ടിൽ ഞാൻ ഒരു വീട് വെച്ചു,ചെറുത് ..ഒരു കൂട്..നീ പറയാറില്ലേ ചെറിയ വീടുകൾ ആണ് നല്ലതു എന്ന് ..നടക്കുമ്പോൾ പരസപരം സ്പര്ശിക്കണം എന്ന് ..ഈ വീടിനു രണ്ടു മുറികളേയുള്ളു ..ഒരു കിടപ്പുമുറിയും ഒരു എഴുത്തുമുറിയും .എഴുത്തുമുറിയോടു ചേർന്ന് അടുക്കളയ്ക്ക് കുറച്ചു സ്ഥലം കണ്ടെത്തിയിട്ടുണ്ട് ..എന്നെങ്കിലും വരുമ്പോ നിനക്ക് ഏഴുതല്ലോ?നീ പറയില്ലേ നിനക്ക് നല്ല ഭക്ഷണം കഴിക്കുമ്പോൾ ആണ് എഴുത്തു വരിക എന്ന് ...അതിനാണ് ഞാൻ അത് ചെയ്തത്.വീടിനു നിന്റെ ഇഷ്ട നിറമാണ് .പച്ച .പ്രകൃതിയുടെ നിറം .ഇന്നലെ നാട്ടിൽ നിന്ന് എന്റെ അമ്മയും നിന്റെ അമ്മയും വന്നിരുന്നു ..അവർ ഇപ്പോൾ ഒന്നിച്ചാണ് താമസം ..രണ്ടു ഏകാകികൾ ...നീ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്ന് വല്ലതെ പരാതി പറയുന്നുണ്ട് .അവിടെ നീ മദാമ്മയെ ഒക്കെ കെട്ടി സുഖമായി കഴിയുക എന്ന പാവത്തിന്റെ വിചാരം
എനിക്കല്ലേ അറിയൂ ..എന്നെ മറന്നു നിനക്കാരെയും പ്രണയിക്കാൻ കഴിയില്ലെന്ന് .ഏതു പ്രലോഭനങ്ങളിലും എന്റെ മുഖം നിന്നെ പിന്നോട്ടു മറ്റും..എന്ന് എന്റെ വിശ്വാസം ആണ് അത്.
"മുന്നു എന്നെ നീ ഇത്രയും സ്നേഹിക്കരുത് ...എനിക്ക് നിന്റെ സ്നേഹം വഹിക്കാനുള്ള ആഴമില്ല ..പേടിയാണ് എനിക്ക് .എന്നെ കൊണ്ട് നീ കരയും ....നീ കരയാതിരിക്കാനുള്ള വഴി നീ തന്നെ കണ്ടു പിടിക്ക് "
അതായിരുന്നു അവസാന വാചകം
നീ എന്തിനു എന്നെ സ്നേഹത്തെ ഭയന്നു ?അത് എനിക്ക് ഇത് വരെ മനസ്സിൽ ആയിട്ടില്ലട്ടോ ..ഞാൻ കൂടുതൽ കൂടുതൽ സ്വാർത്ഥ ആയി മാറിയത് കൊണ്ടാണോ?അതോ നിന്നെ മറ്റെങ്ങും വിടാതെ എന്നിലേക്ക് തന്നെ ഒതുക്കി പിടിച്ചത് കൊണ്ടോ?നിനക്ക് ശ്വാസംമുട്ടിയിരുന്നോ അപ്പു?
പക്ഷെ നിന്നെ ഞാൻ സ്വതന്ത്രൻ ആക്കിയല്ലോ ?ഏഴു കടലും കടന്നു നീ പോകുമെന്ന് പറഞ്ഞപ്പോൾ ഇനി ഒരിക്കലും മടങ്ങി വരവില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചുവല്ലോ ...ശല്യം ചെയ്യില്ല എന്ന് വാക്കു തന്നല്ലോ അതെന്താണെന്നോ അപ്പു..ഒരു ജന്മം അല്ല ഏഴു ജന്മത്തേക്കുള്ള സ്നേഹം നീ എനിക്ക് തന്നു കഴിഞ്ഞു ..എന്റെ പ്രണയത്തിന്റെ ചങ്ങല കണ്ണി കളിൽ ബന്ധിക്കപ്പെടേണ്ടവൻ അല്ല നീ .നിനക്ക് ഒരു ലോകമുണ്ട് ഒരു ആകാശം ഉണ്ട്. അതിരുകൾ ഇല്ലത്ത ഒരു ആകാശം ..ഞാൻ എന്ന കൊച്ചു തുരുത്തിൽ ഒന്നുമാകാതെ ആരുമറിയാതെ കഴിഞ്ഞാൽ നീ എന്നെ വെറുത്തു തുടങ്ങും അതാണ് ഞാൻ നിന്നെ വിട്ടുകളഞ്ഞത്
ഇപ്പോൾ ഈ എഴുത്ത് പോലും ഞാൻ എഴുതി ല്ലായിരുന്നു ..
'അമ്മ ഒരു പാട് സങ്കടപ്പെട്ടു ..അമ്മയെ വിളിക്കണേ നീ ...നിനക്ക് സുഖമാണോ?നിന്റെ കണ്ണുകൾ കാണാൻ വല്ലത്ത കൊതിയുണ്ട് ..അമ്മയ്ക്ക് നിന്റെ ഒരു ഫോട്ടോ അയച്ചു കൊടുക്കണേ
നിന്റെ മാത്രം മുന്നു
അപ്പു എന്ന ആദിത്യൻ കത്ത് വായിച്ചു തീർത്തു .അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു ..കണ്ണിൽ രണ്ടു തുള്ളി കണ്ണീരും .അവനതു ഡയറിയിൽ ഭദ്രമായി വെച്ചു .വിരഹം പ്രണയത്തേക്കാൾ സുന്ദരമാണ് പെണ്ണെ ..ഒരേ സമയം തീയിലും മഞ്ഞിലൂടെയും നടക്കുന്നത് പോലെ. അതറിയുകയാണ് ഞാൻ. അതും അറിയണ്ടെനീ?
ഗ്ലെൻബ്റൂക് ഗാർഡൻ എന്ന അപ്പാർട്മെന്റിലെ അവന്റെ മുറിയിൽ നിന്ന് നോക്കിയാൽ മനോഹരമായ മരങ്ങൾ കാണാം ..മഞ്ഞയും ചുവപ്പും പച്ചയും കലര്ന്ന ഇലകൾ കാണാം .മഞ്ഞു കാലത്തു മരങ്ങളെല്ലാം മഞ്ഞു പു തച്ചു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ് മഴ മൂന്നുവിന് ഭ്രാന്ത് ആണ് ..തനിക്കു മഞ്ഞു ആണിഷ്ടം.മഞ്ഞണിഞ്ഞ പുലരിയുടെ ഭംഗി മഴകളിൽ; നനഞ്ഞ പുലരികൾക്കില്ല .മഴ പോലെ ആണ് മുന്നു ചീറിയടിച്ചു പെയ്യുന്ന മഴ പോലെ ..നെഞ്ചിലേക്ക് അടുപ്പിക്കുമ്പോൾ മാത്രം ആ കണ്ണ് പിടഞ്ഞു താഴും ..കളിയും ചിരിയും എല്ലാം ഓടിയൊളിക്കും .അവൻ അവളുടെ ചിത്രങ്ങൾ തൂക്കിയിട്ട ഭിത്തികളിലേക്കു നോക്കി ...അവളുടെ ചിരിക്കുന്ന മുഖം ചിലങ്ക അണിഞ്ഞ കാലുകൾ ...താൻ ഉണ്ടായിരുന്നെങ്കിൽ മുന്നു ഇന്ന് പ്രശസ്തയായ ഒരു നർത്തകി ആകുമായിരുന്നില്ല ...അവൾ തന്നിലേക്ക് തന്നെ ഒതുങ്ങി ഇല്ലാണ്ടായേനെ ..അതിനു വേണ്ടി മാത്രമാണ് ..പെണ്ണെ ഞാൻ പറഞ്ഞ കള്ളങ്ങളെല്ലാം ... അവനവളുടെ ചിലങ്ക അണിഞ്ഞ പാദത്തിൽ തൊട്ടു
ഗുരുവായൂരിലെ ആദ്യ നൃത്തം അന്ന് മുന്നു എന്ന മീനാക്ഷിയുടേതായിരുന്നു ...നൃത്തം കഴിഞ്ഞു അരങ്ങിനു പിന്നിലേക്ക് വന്നപ്പോൾ അവളെ ഒരാൾ ഒരു പുസ്തകം ഏല്പിച്ചു .ആരാണ് എന്ന് ചോദിക്കും മുന്നേ അയാൾ ഇരുളിൽ നടന്നു പോകുകയും ചെയ്തു.
"കടലാഴങ്ങൾ " ആദിത്യൻ
അവളുടെ ഹൃദയം ശക്തി ആയി മിടിക്കാൻ തുടങ്ങി ..
" ഞാൻ വരുന്നു.നീ പ്രതീക്ഷിക്കാത്ത നേരത്ത് ഒരു മഴ പോലെ നിന്നിലേക്ക് ചെയ്തിറങ്ങാൻ ഞാൻ വരും കാത്തിരിക്കുക.പുതുമഴയെ വരവേൽക്കാൻ ഭൂമി ഒരുങ്ങും പോലെ നിന്നിലെ നിന്നെ തയ്യാറാക്കുക. ഒരിക്കലും വിട്ടു പോകാത്ത പ്രണയവുമായി ഞാൻ വരുന്നു "
നിന്റെ നിന്റെ മാത്രം അപ്പു.
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക