Slider

വികലാംഗർ

0

വികലാംഗർ
* * * * * * * * * * * * *
കോഴിക്കോടെത്തിയപ്പോൾ നേരം 8 മണി.... യൂനിവേഴ്സിറ്റിയിലേക്കുള്ള ബസിൽ കയറി ഇരിപ്പുറപ്പിച്ചു.. ഇതിപ്പോ ഈ മാസം മൂന്നാം തവണയാ യൂണിവേഴ്സിറ്റിക്ക് പോണെ... ആവശ്യം എൻ്റേതായിപ്പോയില്ലേ.. പോകാതെ വയ്യല്ലോ...
സീറ്റിൽ ഇരുന്നതേ ഓർമയുള്ളൂ.. ഉറങ്ങിപ്പോയി.. രാവിലെ 6.30 വരെ കിടന്നുറങ്ങുന്ന ഞാൻ 5 മണിക്കെഴുന്നേറ്റു... ഒന്നര മണിക്കൂർ ഉറക്കം നഷ്ടം .... ആറര എന്നാൽ ആറര തന്നെ.6.29 ആയാൽ പോലും ഞാനുണരില്ല.. ആ ഒരു മിനിട്ടുപോലും ആസ്വദിച്ചുറങ്ങണം..അതാണെൻ്റെ പോളിസി...
നഷ്ടപ്പെട്ട ഉറക്കം തിരിച്ചുപിടിക്കാൻ ബസിൽ വച്ച് ഒരു ശ്രമം നടത്തി...
പക്ഷെ ക്ലീനറുടെ നീട്ടിയുള്ള ബെൽ എൻ്റെ ഉറക്കത്തെ അലോസരമെടുത്തിക്കൊണ്ടിരുന്നു. ഉറങ്ങാനുള്ള ശ്രമം ഞാനുപേക്ഷിച്ചു.
രാമനാട്ടുകര എത്തിയതേ ഉള്ളു.. ഞാൻ വീണ്ടും സീറ്റിലേക്ക് ചാരി ഇരുന്നു...
സ്റ്റാൻഡിൽ നിന്നും കുറേ പേർ ബസിൽ കയറി... കാറ്റിനോട് കിന്നാരം ചൊല്ലുന്ന മുടിയിഴകളെ മാടിയൊതുക്കി
ഞാൻ പുറത്തോട്ടു നോക്കി ഇരുന്നു... ..
അതിനിടയിലാണ് ഫോൺ റിംഗ് ചെയ്തത്, അമ്മയാണ്... ഇനി തിരിച്ചെത്തുന്നതുവരെ ഒരു രക്ഷേം ഇല്ല.. വിളിച്ചോണ്ടിരിക്കും പാവം..
സംസാരിച്ച് ഫോൺ ബാഗിൽ വെച്ച് ഒന്നു കൂടെ ഞാൻ സീറ്റിലേക്ക് ചാരി ഇരുന്നു...പുറം കാഴ്ചകൾ കണ്ടങ്ങനെ ഇരിക്കുമ്പോഴാണ് എൻ്റെ തൊട്ടപ്പുറത്തെ ഭാഗത്ത് സീറ്റിലേക്ക് ചാരി നിൽക്കണ ആ സ്ത്രീയെ ഞാൻ ശ്രദ്ധിച്ചത്.... ഏറെ പ്രായമൊന്നുമില്ല.പക്ഷെ അവരുടെ കയ്യ്...!!
അവരുടെ ഒരു കൈ തുണി കൊണ്ട് പൊതിഞ്ഞിരിക്കയായിരുന്നു... കാറ്റിൽ കൈ പൊതിഞ്ഞ തുണി മെല്ലെ മാറുന്നുണ്ടായിരുന്നു.. ഇല്ല കൈമുട്ടിനു താഴെ ശൂന്യം........ അമ്പരപ്പോടെ
ഞാൻ സൂക്ഷിച്ചു നോക്കി.
കാലുകൾക്കും എന്തോ വല്ലായ്കയുണ്ടെന്നു തോന്നുന്നു.. അവർ നിൽക്കാൻ വളരെയേറെ പ്രയാസപ്പെടുന്നുണ്ട്.... ഞാൻ നോക്കുന്നത് കണ്ടിട്ടാവണം... എൻ്റെ മുഖത്തു നോക്കി പുഞ്ചിരിച്ച് ആ സ്ത്രീ കയ്യിൽ ചുറ്റിയ തുണി ഒന്നു കൂടെ ഭദ്രമാക്കി വച്ചു... സീറ്റിലേക്ക് ഒന്നു കൂടെ ചാരി നിന്നു...
പിന്നീടെന്തോ സീറ്റിലിരിക്കാൻ വല്ലാത്ത ബുദ്ധിമുട്ട്.... പിന്നീട് ഒരു നിമിഷം പോലും താമസിച്ചില്ല ഞാൻ എഴുന്നേറ്റ് അവരോട് സീറ്റ് കാട്ടി ഇരുന്നോളു എന്ന് പറഞ്ഞു... പക്ഷെ വേണ്ട എന്ന ഭാവത്തിൽ അവർ നിന്നു.... എന്നോട് ഇരുന്നോളാനും പറഞ്ഞു...വല്ലാത്ത വിഷമത്തോടെ ഞാൻ ഇരുന്നു... നിൽക്കാൻ ഇത്ര പ്രയാസമുണ്ടായിട്ടും... അവരെന്താ ഇങ്ങനെ പെരുമാറിയത് ,എന്തായിരിക്കും അവർ ഇരിക്കാത്തത്...എൻ്റെ മനസിൽ ചോദ്യങ്ങൾ ഒരു പാടായിരുന്നു....,
ആ സീറ്റിലിരിക്കുന്നവർ ഇതൊന്നുമറിയുന്നില്ലേ... ഞാൻ ഇരുന്നിടത്തു നിന്നും ഏന്തി വലിഞ്ഞൊന്നു നോക്കി....
പ്രണയ ജോടികളാണെന്ന് ഒറ്റനോട്ടത്തിൽ മനസിലായി... ചിരിയും കളിയും ,തലോടലും ഒന്നും പറയണ്ട... ഇപ്പൊ ആ ബസിൽ അവർ മാത്രെ ഉള്ളൂന്ന ഭാവം.... അല്ലേലും പ്രണയം പൂത്തുലയാൻ തുടങ്ങിയാ പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂലല്ലോ.....
ഞാൻ സീറ്റിലേക്കിരുന്നു.. ഇങ്ങനെ ഒരു സ്ത്രീ അടുത്ത് സീറ്റിനോട് ചാരി നിൽക്കാൻ പ്രയാസപ്പെടുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ.... !!..
ബസിലെ ആരും തന്നെ ശ്രദ്ധിച്ചില്ല..., പ്രതികരിച്ചില്ല...,
ലൗ സീൻ ടിക്കറ്റില്ലാതെ ലൈവായി കാണുന്ന തിരക്കിൽ, ഇതൊക്കെ ആരു കാണാൻ ആരു പ്രതികരിക്കാൻ...
അപ്പോഴാണ് അവർ ഇരുന്ന് സൊള്ളുന്ന സീറ്റിനു മുകളിലെ വാചകം ഞാൻ ശ്രദ്ധിച്ചത്
"വികലാംഗർ "..... ശരിയാ....
ആ സ്ത്രീയുടെ കുറവുകളേക്കാൾ വലുതാണ് ഈ ഇരിക്കുന്നവരുടെ കുറവുകൾ....
കണ്ടിട്ടും കാണാത്ത ഭാവം നടിച്ച് മറ്റുള്ളവരുടെ നിസഹായതയിലും പ്രയാസത്തിനുമുപരിയായി തൻ്റെ സന്തോഷത്തിനും ആവശ്യങ്ങൾക്കും സ്ഥാനം കൊടുക്കുന്നവരും വികലാംഗർ തന്നെയല്ലേ.... "ഹൃദയമില്ലാത്തവർ "
അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തി വേച്ചു വേച്ചു ആ സ്ത്രീ ഇറങ്ങി.... എനിക്കൊരു പുഞ്ചിരി സമ്മാനിച്ച്...,
ഇത്ര നിസഹായവസ്ഥയിലും ശരീരത്തിൻ്റെ കുറവുകൾ മറന്ന് നിന്ന ആ സ്ത്രീ.... ഞാൻ എഴുന്നേറ്റു കൊടുത്തിട്ടും പുഞ്ചിരിയോടെ വേണ്ട എന്നു പറഞ്ഞത് ,ശരിക്കും അതവരുടെ മാന്യതയല്ലേ...... തൻ്റെ കുറവുകൾ ആർക്കും ബുദ്ധിമുട്ടാകാതിരിക്കാൻ അവർ ആഗ്രഹിച്ചിരിക്കാം... തൻ്റെ കുറവുകൾ കാട്ടി അവരൊന്നും നേടാനാഗ്രഹിക്കുന്നില്ല.... അത് ഇരിപ്പിടമായാൽ പോലും...
കമിതാക്കളുടെ സൊള്ളലുകൾ പിന്നേയും തുടർന്നു കൊണ്ടേയിരുന്നു... ബസിലെ മുഴുവൻ പേരുടെ കണ്ണുകളും അവരുടെ മേൽ പറ്റിപ്പിടിച്ചിരിക്കുന്നു.. ഇമവെട്ടാതെ....,
അപ്പോഴും സീറ്റിനു മുകളിലെഴുതിയ വാചകം ഒരു ചോദ്യഭാവത്തോടെ കമിതാക്കളെ നോക്കിക്കൊണ്ടേയിരുന്നു....
ജിഷ രതീഷ്
23/8/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo