അർജ്ജുനനും ജീവിത വിജയ പാഠങ്ങളും
(പോസിറ്റീവ് ചിന്തകൾ ഭാഗം-4)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഭീഷ്മർ, കർണ്ണൻ തുടങ്ങിയവർ തുല്യന്മാരായിരുന്നെങ്കിലും
ശിവനെ തപസ്സു ചെയ്തു
സമ്പാദിച്ച പാശുപതം എന്ന ദിവ്യാസ്ത്രം കൈവശമുള്ളതിനാൽ
മഹാഭാരത കാലത്തെ ധനുർധാരികളിൽ ഏറ്റവും ശ്രേഷ്ഠനായി അറിയപ്പെട്ടിരുന്നത്
അർജ്ജുനനാണ്.

നിങ്ങൾ ഒറ്റപ്പെട്ടു പോയോ ?
പോരാടുക, ഏകനായി...•
´´´´´´´´´´´´´´´´´´´´´´´´´´´´´´´
അഭ്യാസം കൊണ്ട് ഇടത്തെ കയ്യും വലത്തേക്കയ്യും അർജ്ജുനന് ഒരുപോലെ സ്വാധീനമായിരുന്നു . അതിനാൽ രണ്ടു കയ്യ് കൊണ്ടും ഒരുപോലെ ഒരേ വേഗത്തിൽ അസ്ത്രങ്ങൾ പ്രയോഗിക്കുമായിരുന്നു .
അതിനാൽ സവ്യസാചി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.

മഹാ യുദ്ധങ്ങളിൽ ഒറ്റയ്ക്ക് പോരാടി വിജയിക്കുന്നവനായിരുന്നു അർജ്ജുനൻ.
ജീവിതം എന്ന ഈ മഹാ യുദ്ധത്തിൽ നമ്മളും പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടണമെന്നും പലപ്പോഴും ഒറ്റപ്പെട്ടു പോയേക്കാം എങ്കിലും
പൊരുതുക മാത്രമല്ല കിരീടം നേടുകയും വേണമെന്ന പാഠം. സിരകളിൽ ആവേശ നിറയുന്ന പാഠം. അതാണ് അർജ്ജുനൻ നമ്മെ പഠിപ്പിക്കുന്ന വലിയ പാഠം.

നമ്മളും ജീവതം മുന്നോട്ടു കൊണ്ടു പോകുവാനായി സാധ്യമായ എല്ലാ കഴിവുകളും നേടിയെടുക്കേണ്ടതാണ്. സാധിക്കില്ല എന്ന് കരുതി പാതി വഴിയിൽ ഉപേക്ഷിച്ച പരിശ്രമങ്ങൾ പുനരാരംഭിക്കൂ, ഇപ്പോൾ തന്നെ.
മറച്ചു വയ്ക്കുവാനാകാത്ത വ്യക്തിത്വ ഭാവങ്ങൾ•
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
അജ്ഞാത വാസക്കാലത്ത്, വിരാട രാജധാനിയിൽ
ബൃഹന്നള എന്ന പേരിൽ
ഒരു നൃത്താധ്യാപികയായി വേഷപ്രച്ഛന്നനായാണ് അർജ്ജുനൻ ജീവിച്ചിരുന്നത്.

രാജകീയവേഷവിധാനങ്ങളും,
ആഭരണങ്ങളും അണിഞ്ഞു കൊണ്ട് അർജ്ജുനൻ ബൃഹന്നളയിലേക്കുള്ള വേഷപ്പകർച്ച ഭംഗിയാക്കി.
ചമയങ്ങൾ പൂർണ്ണമാണെങ്കിലും വാസ്‌തവത്തിൽ തന്നിലെ സ്ത്രൈണത അപൂർണ്ണമാണല്ലോ എന്ന തിരിച്ചറിവും ഇടയ്ക്കിടക്കു ആ മനസ്സിലുണരുന്നു.

ബാഹ്യമായ ഒരലങ്കാരങ്ങൾക്കും,അഭിനയങ്ങൾക്കും നമ്മുടെ യഥാർത്ഥ വ്യക്തിത്വത്തെയും സ്വഭാവ സവിശേഷതകളെയും മറച്ചു വെക്കാനാവില്ല എന്ന സന്ദേശവും അർജ്ജുനൻ ഇതിലൂടെ നമുക്ക് പകർന്നു തരുന്നുണ്ട്.
മനസ്സ് കൊണ്ട് ഒരു പോരാളിയായിരിക്കുക, എപ്പോഴും..•
´´´´´´´´´´´´´´´´´´´´´´´´´´´´
വില്ലാളി വീരനിൽ നിന്നു നപുംസകത്തിലേക്കുള്ള
അപ്രതീക്ഷിതമായ ആ രൂപ മാറ്റം ഒരു വെല്ലുവിളിയായാണ് അർജ്ജുനൻ സ്വീകരിക്കുന്നത്.

ഭാവങ്ങൾ കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും ബൃഹന്നളയെ നൂറു ശതമാനവും പൂർണതയിൽ സാക്ഷാത്കരിക്കുവാൻ അർജ്ജുനൻ പരമാവധി പരിശ്രമിക്കുന്നു.
ഏതു സാഹചര്യങ്ങളിൽ ജീവിക്കുമ്പോഴും
പരിപൂർണ്ണമായ വിജയം നേടുന്നതിന്
വേഷധാരണങ്ങളോ പുറം മോടികളോ മാത്രമല്ല മനസ്സ് കൊണ്ടുള്ള തയ്യാറെടുപ്പുകളും,കണക്കു കൂട്ടലുകളും, സമ്പൂർണ്ണ സമർപ്പണവും ആവശ്യമാണെന്ന് അർജ്ജുനൻ നമ്മെ ബോധ്യപ്പെടുത്തുന്നു.

നമ്മുടെ മനസ്സിലെ പോരാട്ട വീര്യത്തെ ഏതു സാഹചര്യങ്ങളിലും അണയാതെ സൂക്ഷിക്കണമെന്നും അർജ്ജുനൻ നമുക്ക് മാർഗ്ഗ നിർദേശം തരുന്നു.
ആപത്തിൽ സഹായിച്ചവരോട്
നന്ദിയുള്ളവരായിരിക്കുക•
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
വിരാട രാജാവിന്റെ ഗോക്കളെ മോഷ്ടിക്കുവാൻ എത്തുന്ന മുഴുവൻ കൗരവ സൈന്യത്തെയും ഒറ്റയ്‌ക്കെതിർത്തു തോൽപ്പിക്കുന്ന രംഗം
അർജ്ജുനന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അഭിമാനകരമായ ഒരു യുദ്ധവിജയമാണ്.
എന്നിട്ടും താനല്ല യുദ്ധം ചെയ്തതെന്നും
കൗരവരെ തോൽപ്പിച്ചത് ഉത്തര രാജകുമാരനാണെന്നും, വിജയത്തിന്റെ മുഴുവൻ നേട്ടങ്ങളും ഉത്തര രാജകുമാരന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അഭയം തന്ന വിരാട രാജാവിനോടുള്ള കൃതജ്ഞതാ പ്രകടനമായിരുന്നു അത്..

ഏതു സാഹചര്യങ്ങളും മാറ്റത്തിന് വിധേയമാണ്•
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ബൃഹന്നളയായുള്ള ജീവിതം അതിന്റെ പൂർണ്ണതയിൽ തന്നെ ജീവിച്ചു തീർക്കുകയും അഭയം തന്ന വിരാട രാജാവിന് ആപൽ ഘട്ടത്തിൽ അവിസ്മരണീയമായ പ്രത്യുപകാരങ്ങൾ ചെയ്തു കൊണ്ടും പാണ്ഡവരുടെ അജ്ഞാത വാസക്കാലം അവസാനിക്കുന്നു. ഗാണ്ഡീവവും, അമ്പൊടുങ്ങാത്ത ആവനാഴിയുമേന്തി
ബൃഹന്നള വീണ്ടും അർജ്ജുനൻ എന്ന ഉണ്മയിലേക്കു തിരിച്ചു നടക്കുന്നു.
അന്തപ്പുരവും പാഞ്ചാലിയോടുള്ള പ്രണയവും സ്വപ്‌നങ്ങളായി ആ മനസ്സിൽ നിറയുന്നു.

മാറി മാറി വരുന്ന ജീവിത സാഹചര്യങ്ങളോടും അവസ്ഥാന്തരങ്ങളോടും എങ്ങനെ പൊരുത്തപ്പെടണമെന്നും ആ വെല്ലുവിളികളോട് എങ്ങനെയാണ് പൊരുതേണ്ടതെന്നും വിജയം നേടേണ്ടതെന്നും വിരാട പർവ്വത്തിലെ
ബൃഹന്നളയായുള്ള ജീവിതത്തിലൂടെ അർജ്ജുനൻ
നമുക്ക് മാതൃക കാണിക്കുന്നു.
ബൃഹന്നളയായുള്ള ജീവിതത്തിലൂടെ അർജ്ജുനൻ
നമുക്ക് മാതൃക കാണിക്കുന്നു.
ഏതു യുദ്ധവും തുടങ്ങുന്നത് മനസ്സിലാണ്.
യുദ്ധ വിജയവും മനസ്സിലാണ്. യുദ്ധങ്ങൾ ഒടുങ്ങുന്നതും മനസ്സിലാണ്•
•••••••••••••••••••••••••••••••••••••••©®
Sai Sankar
സായ് ശങ്കർ,തൃശൂർ.
×××××××++++++++×××××××××÷÷

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക