നന്ദിയുണ്ട് കുരുതിയിലേക്ക് നയിക്കും പാതകൾ തന്നതിന്
നന്ദിയുണ്ട് കരച്ചിലിൽ ചെന്ന്
കലങ്ങുമോർമ്മകൾ തന്നതിന്
കലങ്ങുമോർമ്മകൾ തന്നതിന്
നന്ദിയുണ്ട് ചിരവിരഹത്തിൻ ചിതാഭസ്മത്തിൻ മൺകൂടുകൾക്ക്
നന്ദിയുണ്ട് ചിറകൊടിഞ്ഞ പക്ഷിയുടെ
ആത്മാവിൻ ഇടറിയ തേങ്ങലുകൾക്ക്
ആത്മാവിൻ ഇടറിയ തേങ്ങലുകൾക്ക്
പറയുവാനേറെയുണ്ട് നാം പങ്കിട്ട
പ്രണയപൂക്കാലങ്ങൾക്ക്
പറയാൻ മറന്നതും പറഞ്ഞ് തീർന്നതും
പതിരായിരുന്നു പൊളിയായിരുന്നു
പ്രണയപൂക്കാലങ്ങൾക്ക്
പറയാൻ മറന്നതും പറഞ്ഞ് തീർന്നതും
പതിരായിരുന്നു പൊളിയായിരുന്നു
ഒരു വേള ചാമ്പലായി മാറിയെന്നാലും
നിന്നോട് നന്ദി പറയുന്നു ഞാൻ
ഒക്കെയും ഒരു കളവായിരുന്നു എന്ന
സത്യത്തിന്റെ പകൽ കാഴ്ചയ്ക്ക്
വിഫല സൗഹൃദമേ നന്ദി!
നിന്നോട് നന്ദി പറയുന്നു ഞാൻ
ഒക്കെയും ഒരു കളവായിരുന്നു എന്ന
സത്യത്തിന്റെ പകൽ കാഴ്ചയ്ക്ക്
വിഫല സൗഹൃദമേ നന്ദി!
നിന്നസാന്നിദ്ധ്യത്തിലാണ് പ്രാണന്റെ
പച്ചവെളിച്ചം കണ്ണിലുടക്കിയത്
അത്രമേൽ സ്നേഹിച്ച ഒരാത്മാവ്
ജാലകം തുറന്നൊരുനാൾ ഉള്ളിലേക്ക്
നിറപുഞ്ചിരിയോടെ വന്നതും
പിരിയുവാനാവില്ലനിന്നെ എൻ
സ്നേഹമെ ! രണ്ട് വൻകരകളിൽ
രണ്ട് ധ്രുവങ്ങളിൽ കാഴ്ചകൾക്കപ്പുറം
നിന്ന് പെയ്യുന്ന നീ എന്നമഴച്ചാർത്തിനെ
പച്ചവെളിച്ചം കണ്ണിലുടക്കിയത്
അത്രമേൽ സ്നേഹിച്ച ഒരാത്മാവ്
ജാലകം തുറന്നൊരുനാൾ ഉള്ളിലേക്ക്
നിറപുഞ്ചിരിയോടെ വന്നതും
പിരിയുവാനാവില്ലനിന്നെ എൻ
സ്നേഹമെ ! രണ്ട് വൻകരകളിൽ
രണ്ട് ധ്രുവങ്ങളിൽ കാഴ്ചകൾക്കപ്പുറം
നിന്ന് പെയ്യുന്ന നീ എന്നമഴച്ചാർത്തിനെ
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക