Showing posts with label AliNeelala. Show all posts
Showing posts with label AliNeelala. Show all posts

എന്തുപറ്റി എൻ പ്രിയതമക്ക്..?*

എന്തുപറ്റി എൻ പ്രിയതമക്ക്..?*
******************************
രണ്ടു ദിവസ ലീവിന് വീട്ടിൽ വന്നതാ..
അവൾ അവളുടെ വീട്ടിലാ...
അവൾ പൂർണ്ണ ഗര്ഭിണിയാ..
*ഒൻപത് മാസമായിക്കാണും...*
ഡോക്ടർ പറഞ്ഞതനുസരിച് പ്രസവത്തിന് ദിവസങ്ങൾ ബാക്കിയുണ്ട്...
വീട്ടിൽ വന്നു വീട്ടുകാരെയും കണ്ടേച്ചു അവളുടെ വീട്ടിലേക്ക് പോയി...
നിറവയറുമായി വാതിൽക്കൽ പുഞ്ചിരി തൂകി നിൽക്കുന്ന അവൾക്ക് കയ്യിലുള്ള കിറ്റ് കൈമാറി കോലായിലെ ചെയറിൽ ഇരുന്നു...
പാവം
അവൾ അടുക്കളയിൽ ചെന്ന് ചുടുചായയും ബേക്കെറിയുമായി വന്ന് തൊട്ടടുത്തുതന്നെ മറ്റൊരു ചെയറിലിരുന്നു...
തിളങ്ങുന്ന അവളുടെ സുന്ദര വദനത്തിന് എന്തോ ഒരു മാറ്റം...
കവിളിണകൾ വീർത്തിരിക്കിന്നു.
കൺകുഴികൾ തൂർന്നപോലെ...
ഇവളുടെ സൗന്ദര്യം വീണ്ടും കൂടിയോ...
****
പുറത്ത് നല്ല ചാറ്റൽ മഴ..
ജാലക വാതിലിൻ പാളികൾക്കിടയിലൂടെ കുളിർക്കാറ്റു വന്ന് തലോടുന്നു...
ചാറ്റൽ മഴയിൽ നനഞ്ഞ എന്റെ തലമുടികൾ അവൾ തോർത്തിയുണക്കി..
എന്നിട്ട് അവൾ എന്നേ ബെഡ്റൂമിലേക്ക് ആനയിച്ചു...
പെണ്ണ് കാണൽ കർമ്മം നിര്വഹിച്ചതും ആദ്യമായി അവളുടെ കിളികൊഞ്ചൽ കേട്ടതും ഇതേ റൂമിൽ വെച്ചായിരുന്നു...
എന്ത് രാസമായിരുന്നന്നവളെ കാണാൻ..
എന്റെ ഓർമ്മകൾ കഴിഞ്ഞ വര്ഷത്തേക്കോടി.
ഇന്നിതാ നിറവയറുമായി അവൾ കണ്ടാൽ പാവം തോന്നും..
അരികിലിരുന്ന് അവൾ എന്നോട്
എന്തിനാപ്പൊ നിങ്ങളിന്നുവന്നത്
അടുത്തയാഴ്ച്ചയല്ലേ ഹോസ്പിറ്റലിൽ പോകേണ്ടത് അന്ന് വന്നാ മതിയായിരുന്നു...
അത് കേട്ട് ഞാൻ അൽപം കോപത്തോടെ ലീവ് കിട്ടുമ്പോഴല്ലേ വരാ...
ഹോപിറ്റലിൽ പോകാൻ കൂടെ വരാൻ ഞാനില്ലെലും ഇവരൊക്കെയില്ലേ...
എന്ത് പറഞ്ഞിട്ടും കാര്യമില്ല.
ഹോപിറ്റലിൽ ഞാനവൾക്ക് കൂട്ട് വേണം.
ഇനിയെന്തു ചെയ്യും.
നാളെ കഴിഞ്ഞാൽ ജോലി സ്ഥലമെത്തണം..
ഇനിയൊരു ലീവിന് രണ്ടാഴ്ച്ച കഴിയും...
അങ്ങനെ ഞങ്ങൾ രണ്ടുപേരും ഒരൊത്തുതീർപ്പിലെത്തും മുൻപേ ഉമ്മ ടേബിളിൽ ഭക്ഷണം നിരത്തി വിളിതുടങ്ങി...
കഴിക്കാൻ എഴുന്നേറ്റ എന്റെ കൈയിൽ പിടിച്ചു വീണ്ടും അവൾ ഹോസ്പിറ്റലിൽ പോകാൻ നിങ്ങൾ ഉണ്ടാവുമോ..
നോക്കാം.
അത് പറയിൻ
എന്നാലേ എനിക്ക് ഭക്ഷണം വേണ്ടൂ...
അല്ലേൽ എനിക്കൊനനും വേണ്ട...
ഇങ്ങളുണ്ടെങ്കിലേ പറ്റൂ...
ഇല്ലേൽ ഞാൻ ഹോസ്പിറ്റലിലും പോകൂല...
എന്നാ ഞാൻ ഇനി നിന്റെ പ്രസവം കഴിഞ്ഞേ ജോലിയിൽ പോകുന്നുള്ളൂ...
പിടിവാശിയിൽ കയ്യിൽ പിടിച്ചിരിക്കുന്ന അവൾക്ക് ഞാൻ സമാധാനം നൽകി...
കേട്ടപാടെ
പൂർണ്ണചന്ദ്രൻ ഭൂമിയിൽ വന്നിറങ്ങിയപോലെ അവളുടെ മുഖം പ്രശോഭിതമായി...
രണ്ടുപേരും ഒന്നിച്ചു ഭക്ഷണത്തളികയിലേക്കു നീങ്ങി...
******
ടേബിൾ നിറയെ
മരുമകന് വേണ്ടി ഉമ്മ ഒരുക്കിയ രുജിയേറും വിഭവങ്ങൾ...
മനസ്സിൽ പ്രിയതമയുമായി നടത്തിയ ഉടമ്പടി ഇടനെഞ്ചിൽ ഇടിത്തീ പോലെ എറിയുന്നു.
ഞാൻ അവളുടെ മുഖത്ത് ഒന്ന് കൂടി നോക്കി.
അവൾ സന്തുഷ്ടയാണ്...
അവൾ നല്ല തട്ടലാ..
പതിവിൽ കൂടുതൽ കഴിച്ചപോലെ...
ആർത്തു പെയ്യുന്ന മഴയിലും ഞാൻ ഓർത്തു വിയർക്കുകയാണ്...
നാളത്തെ പ്രഭാതം ഞാൻ അവളിൽ നിന്നുമകന്നാൽ പ്രിയതമയുടെ മുന്നിൽ ഞാനൊരു വഞ്ചകനാവും..
ഗർഭിണികളുടെ ആഗ്രഹം തീർത്തില്ലേൽ കുഞ്ഞിന് ദോഷഫലം എന്നാരോ പറഞ്ഞുകേട്ടിട്ടുമുണ്ട്..
എന്താപ്പോ ചെയ്യാ.
വേണ്ടായിരുന്നു
ഇന്ന് വരണ്ടായിരുന്നു...
*****
ഭക്ഷണം കഴിച്ചു ഒന്നുറങ്ങിയതേയുള്ളൂ..
അവൾക്ക് ഇടുപ്പിൽ ചെറിയ വേദന...
അല്പാല്പം കൂടിവന്ന് അടിവയർ കടച്ചിൽ ഛർദ്ദിക്കാൻ വരവ്...
അങ്ങിനെ പലതും...
ഇടക്കിടക്ക് മൂത്രമൊഴിക്കാൻ പോകുന്നു.
വേദനകൂടുമ്പോൾ അവൾ കൈ നഖങ്ങൾകൊണ്ട് എന്നെ ഇറുക്കാനും ഇടിക്കാനുമൊക്കെ തുടങ്ങി...
ഒരിക്കൽപോലും
എന്നെ നോവിച്ചിട്ടില്ലാത്ത അവളുടെ ക്രൂരതയേറി വരുന്നു.
അവൾക്കും ഉറക്കമില്ല എന്നെയും ഉറങ്ങാൻ വിടുന്നില്ല...
ഇടുപ്പിന്റെ കടച്ചിൽ അധികരിച്ചപ്പോൾ അവൾ ചില അപശബ്ദമൊക്കെ പുറപ്പെടീക്കാൻ തുടങ്ങി...
തൊട്ടടുത്ത റൂമിൽ കിടക്കുന്ന ഉമ്മ മെല്ലെ വാതിൽക്കൽ വന്ന് *ഇന്നെന്താ ഇന്റക്കൾക്ക് ഒറക്കൂന്നൂല്ലേ.*
ഇവൾകിടുപ്പ് വേദനിക്കത്രേ ഉമ്മ
എന്ന് ഞാൻ മറുപടി കൊടുത്ത്.
ഉടനെ ഉമ്മയവളെ സൂക്ഷ്മ പരിശോധന നടത്തിയതും ഉപ്പയേ വിളിച്ചു വണ്ടി വിളിക്കാൻ വിട്ടയച്ചതും
ഉമ്മ എന്തൊക്കെയോ സഞ്ചിയിൽ വാരി നിറച്ചു...
കാർ വാതിൽക്കൽ വന്നു നിന്നതും ഒരു മാക്സിയും ഷാളുമണിഞ്ഞു അവൾ വാഹനത്തിനരുകിലെത്തി.
വാഹനത്തിൽ കയറാൻ മടിപോലെ അവൾ ഡോറിൽ പിടിച്ചു നിൽക്കുകയാണ്.
മെല്ലെ ഞാൻ വാഹനത്തിൽ കയറി അവളുടെ കൈയിൽ പിടിച്ചു എന്റെ അരുകിലിരുത്തി...
ഉമ്മയും ഉപ്പയും അവളും പിന്നെ ഞാനും വണ്ടി നീങ്ങാൻ തുടങ്ങി.
ഹോസ്പിറ്റലിലേക്ക് ഏതാണ്ട് പത്ത് കിലോമീറ്റെർ ദൂരമുണ്ട്...
മെല്ലെ പോകാൻ ഡ്രൈവറോട് അവളും ഞങ്ങളെല്ലാം കെഞ്ചുന്നുണ്ട്.
വാഹനം പ്രസവ മുറിയാകുമോ എന്ന ഭയത്താലാകാം ഡ്രൈവർ വളരെ വേഗം തന്നെ ഹോസ്പിറ്റലിലെത്തിച്ചു..
ഹോസ്പിറ്റൽ വാതിൽക്കൽ വീൽ്ചെയറുമായി കാത്തുനിൽക്കുന്ന മാലാഖമാർ രണ്ടുപേർ വന്ന് അവളുടെ ഇരു കൈകളിൽ പിടിച്ചു വീൽ ചെയറിലിരുത്തി..
ഡോക്ടറുടെ അടുക്കലെത്തിച്ചു...
സമയം രാവിലെ6 മണി..
രാത്രി 11 മണിക്ക് തുടങ്ങിയ പൊരിച്ചിലാ...
പരിശോധന കഴിഞ്ഞു ഡോക്ടർ സമയമാകുന്നേയുള്ളൂ..
കുറച്ചു നടക്കാൻ...
കേട്ട ഞാൻ ഡോക്ടറോട്
ഇടുപ്പ് വേദനക്ക് വല്ലതും...
അയ്യോ...
പറ്റില്ലാട്ടോ...
കുറച്ചു നടന്നേച്ചും വരാൻ...
ഒരുപാട് സ്ത്രീകൾ വരാന്തയിലൂടെ നടക്കുന്നു...
അല്പം നടന്ന് അമ്മേയെന്ന് വിളിച്ചു തൂണിലും ചുമരിലും ചാരി നിൽക്കുന്നു...
എല്ലാവരും ഒരേ വേഷം..
ആര്ഭാടങ്ങളില്ല...!
ആഭരണങ്ങളില്ല...!
മേക്കപ്പില്ല..!
കണ്മഷിയോ, പൗഡറോ ഒന്നുമില്ല..!
ഒരു മാക്സിയും ഷാളുമണിഞ്ഞ മാതൃത്വം തുളുമ്പും മഹിളകൾ കൈകാലുകൾ ആഞ്ഞു വലിച്ചു അങ്ങോത്തുമിങ്ങോട്ടും നടക്കുന്നു പാവങ്ങൾ...
അവർക്കിടയിലൂടെ അവളുടെ കയ്യിൽ പിടിച്ചു ഞാനും നടന്നു...
ഇടയ്ക്കിടെ അവൾ കയ്യിൽ വല്ലാതെ മുറുക്കുന്നു...
വേദന വരികയാണത്രെ...
അവളുടെ ചുണ്ടുകളും നെറ്റിയും വിയർക്കാൻ തുടങ്ങി...
വേഗം ഞാൻ അവളെ ലേബർ റൂമിനരികിലെത്തിച്ചു.
ലേബർ റൂമിലെ സിസ്റ്റർ സമയമാകുന്നേയുള്ളൂ...
നല്ലോണം വേദനവരുമ്പോൾ ഇങ്ങോട്ടു വന്നാമതി...
അല്പം കൂടി നടക്കാൻ....
ഇത് കേട്ട് അരിശത്തോടെ ഞാൻ സിസ്റ്ററെ ഒന്ന് നോക്കി...
എന്ത് ചെയ്യാൻ
എന്തെങ്കിലും പറഞ്ഞാൽ അധികപ്പറ്റാവുമോ എന്നോർത്തു ഒന്നും മിണ്ടാതെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു..
അങ്ങനെ അവളുടെ സമയം അടുത്തു...
അവൾ എന്റെ കൈകളിൽ ചുംബിച്ചു പ്രാർത്ഥനാ യാചനയോടെ ലേബർ റൂമിനകത്ത് കേറി...
പ്രാർത്ഥനയുമായി വാതിലിന്റെ മുന്നിൽ ഞാൻ കസേരയിലിരുന്നു...
ഓരോ പ്രാവശ്യം സിസ്റ്റർ പുറത്ത് വരുമ്പോഴും അവളുടെ കാര്യം തിരക്കികൊണ്ടേയിരുന്നു...
റൂമിനുള്ളിൽ നിന്ന് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിൽ കേൾക്കുന്നു...
അവളുടെ പേര് പറഞ്ഞു കുടുമ്പത്തെ വിളിച്ചു അവൾ പ്രസവിച്ചുട്ടോ പെൺകുഞ്ഞ്.
കേട്ടപാടെ ഞാൻ ഒരോട്ടമായിരുന്നു മിട്ടായികടയിലേക്ക്...
Ali neelala
***********

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo