Showing posts with label ErattengalBiju. Show all posts
Showing posts with label ErattengalBiju. Show all posts

കഥക്കുഞ്ഞ്..


എന്നെ പ്രസവിക്കടാച്ഛാ... എന്ന അലർച്ച കേട്ടാണ് രാവിലെ നേരത്തെ തന്നെ ഞാൻ ഞെട്ടി ഉണർന്നത്.... എവിടെ നിന്നാണ് ആ അലർച്ച ചുറ്റും നോക്കി അടുത്തെങ്ങും ആരും തന്നെ ഇല്ല...
ഞാൻ ചുറ്റും പരതുന്നു എന്ന് മനസിലാക്കിയത് കൊണ്ടാണെന്നു തോന്നുന്നു.. പിന്നെയും ആ ശബ്ദം ദാ.... ഇങ്ങോട്ട് നോക്കടാപ്പാ .... എന്റെ ഉദരത്തിൽ നിന്നാണാശബ്ദം.... ഓ.. നീയായിരുന്നോ?.. അല്ല നിങ്ങടെ###*** അവൻ പ്രതികരിച്ചു.. കുറെക്കാലമായി ഞാനും അവനും തമ്മിൽ തർക്കം തുടങ്ങിയിട്ട്... പുറത്ത് വരണം എന്ന് അവൻ .... കുറെ ഏറെ ആൾക്കാർ പ്രസവിച്ചു പോയ ഒരു ആശുപത്രി കിടക്കയിൽ നിന്നെ ഞാൻ പ്രസവിക്കില്ല എന്ന എന്റെ വാശി ഇത്രയും നാൾ അവൻ അനുസരിച്ചു.. ഇനിയത് പറ്റില്ല എന്നവൻ തീർത്തു പറയുന്നു..
ഇപ്പോ അവനെ സ്നേഹിക്കാനും, ശാസിക്കാനും, താലോലിക്കാനും ഒരു പാട് ആൾക്കാർ, admins എല്ലാവരും ഉണ്ട്.. അതു കൊണ്ട് ഇവിടെ മതി ഇതിനെക്കാൾ നല്ലൊരു സ്ഥലം വേറെ കിട്ടില്ല... അപ്പോ പുതിയ ഒരു വലിയ പ്രശ്നം.. എടാ മോനേ നിന്റെ അച്ഛന് പ്രസവിക്കാൻ ആവില്ലല്ലോ.... അവിടെയും അവന് ഓപ്ഷൻ ഉണ്ടായിരുന്നു... '.............ഞാൻ അച്ഛന്റെ തൊണ്ടയിലേക്ക് മാറാം എന്നിട്ട് ചെവിയിൽക്കൂടി പുറത്ത് വരാന്ന് .. ഓ അങ്ങിനെ ,പണ്ട് ശിവഭഗവാൻ ഖണ്ഠാകർണനെ പ്രസവിച്ച പോലെ അല്ലേ? ആ അത് തന്നെ '..... അപ്പോ വിവരമുണ്ട്, ഞാൻ വിചാരിച്ചു ഈ അച്ഛൻ വെറും പൊട്ടനാണെന്ന്... അത്രയ്ക്കൊക്കെ ശൗര്യമുണ്ടോ മോനേ നിനക്ക്.. പുറത്ത് വരട്ടെ ഞാൻ കാണിച്ചു തരാം....
വരട്ട് ...വരട്ട്... അല്ലേ?
ബിജു എരട്ടേങ്ങൽ..

സ്ത്രീ 2 ,ഉരുക്ക് വനിത



വർഷം 1929 മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു അവളുടെ ജനനം, അവളെ നമ്മൾക്ക് പാർവ്വതി എന്ന് വിളിക്കാം ,അന്നത്തെ ചുറ്റുപാടിൽ പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാൻ അവളുടെ മാതാപിതാക്കൾക്ക് കഴിയുമായിരുന്നില്ല.
ഒരു പൂത്തുമ്പിയെപ്പോലെ പാറിപ്പറന്ന് നടന്ന് പാർവ്വതി അവളുടെ ബാല്യകാലം ആസ്വദിച്ചു ,തീർത്തു, യവ്വനാരംഭത്തിൽ തന്നെ അവളുടെ 'പാതി' പാർവ്വതിയെ തേടിയെത്തി ,അന്നത്തെ ചുറ്റുപാടിൽ അത്യാവശ്യം സമ്പാദ്യമുള്ള, അനാഥനായ ,സുന്ദരനും കഠിനാദ്വാനിയുമായ ഒരു ചെറുപ്പക്കാരൻ അത് കൊണ്ട് തന്നെ അവളുടെ മാതാപിതാക്കൾക്ക് വേറെ കൂടുതലൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു..
അങ്ങിനെ പതിനഞ്ചാം വയസിൽ പാർവ്വതി വിവാഹിതയായി, ഭർത്താവിന്റെ വീട്ടിലേക്ക് വീടിനോട് ചേർന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പണിശാലയും ,അടുക്കളയിലെ പണിക്ക് ഭർത്താവും അവളെ സഹായിക്കുമായിരുന്നു, വീട്ടുപണിയൊക്കെ കഴിച്ച് പാർവ്വതി നേരെ ഭർത്താവിന്റെ പണി ശാലയിൽ ചെന്ന് അവൾക്കാവുന്ന രീതിയിൽ സഹായിക്കും .പരസ്പര സ്നേഹത്തോടെയും സഹായത്തോടെയും ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
ഒരു വർഷത്തിനുള്ളിൽ തന്നെ പാർവ്വതി ഗർഭിണിയായി ,രണ്ടു പേരും ഒരുപാട് സന്തോഷിച്ചു [അതിന്റെ തീവ്രത അവർക്ക് അതിന്റെതായ അർത്ഥത്തിൽ അന്ന് മനസിലായിട്ടുണ്ടാവുമോ ?]
ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല ഗർഭം അലസിപ്പോയി, ചെറിയ വിഷമമുണ്ടായെങ്കിലും അവരത് കാര്യമായി എടുത്തില്ല,,
പാർവ്വതി പിന്നെയും ഗർഭിണിയായി,, പക്ഷേ അതിനും ആദ്യത്തേതിന്റെ അവസ്ഥ തന്നെ ആയിരുന്നു.തുടരെത്തുടരെ ഗർഭാവസ്ഥയിൽ വച്ചു തന്നെ അവൾക്ക് എട്ട് കുട്ടികളെ നഷ്ടപ്പെട്ടു,,
സ്വാഭാവികമായും അവർക്ക് താമസിക്കുന്ന വീടിനോടും സ്ഥലത്തിനോടും വെറുപ്പായി, ആ വിടും സ്ഥലവും ഉപേക്ഷിച്ച് അടുത്ത ഗ്രാമത്തിലേക്ക് ചേക്കേറി ,ചെറിയ വീടും സ്ഥലവും സ്വന്തമാക്കി.. അവിടെ വച്ച് പാർവ്വതി ഒൻപതാമതും ഗർഭിണി ആയി..
അവൾ പൂർണ്ണവളർച്ച എത്തിയ ഒരാൺകുഞ്ഞിന് ജൻമം നല്കി, പക്ഷേ.. ജനിക്കുമ്പോൾ ജീവനുണ്ടായിരുന്ന കുഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണമടഞ്ഞു, അതൊരു ഷോക്കായിരുന്നു പാർവ്വതിക്ക്...
കാലം അതിന്റെ പണി തുടർന്നു കൊണ്ടിരുന്നു.. ആ ദമ്പതിമാർക്ക് കഴിഞ്ഞ് പോയ ദു:ഖങ്ങൾ എല്ലാം മറക്കാൻ അടുത്തടുത്ത് രണ്ട് പെൺകുഞ്ഞുങ്ങൾ പിറന്നു.
എല്ലാ സൗകര്യങ്ങളും കൊടുത്ത് പാർവ്വതി മക്കളെ വളർത്തി [കുടുംബത്തിൽ ഭർത്താവിനെക്കാൾ കാര്യപ്രാപ്തി പാർവ്വതിക്കായിരുന്നു ]
കല്യാണപ്രായമെത്തിയപ്പോൾ മക്കളെ രണ്ടുപേരെയും നല്ല രീതിയിൽ തന്നെ കെട്ടിച്ചുവിട്ടു, മൂത്തവൾ കല്യാണം കഴിഞ്ഞിട്ടും സ്വന്തം വീട്ടിൽ തന്നെയായിരുന്നു താമസം, അവളുടെ ഭർത്താവിന് അച്ഛനും അമ്മയും കാര്യമായി ബന്ധുക്കൾ ആരും തന്നെ ഇല്ലായിരുന്നു അതുകൊണ്ടുതന്നെ അയാൾക്കും ഭാര്യവീട്ടിലെ താമസത്തിന് എതിർപ്പൊന്നും ഉണ്ടായില്ല.
മൂത്തവൾക്ക് രണ്ടു കുട്ടികൾ ജനിച്ചു കഴിഞ്ഞാണ് രണ്ടാമത്തവൾ ഗർഭിണിയായത്, പ്രസവത്തോടെ അമിത രക്തശ്രാവം കാരണം അമ്മയും കുഞ്ഞും മരണമടഞ്ഞു.ഏറെ സ്നേഹിച്ച് വളർത്തി നല്ല രീതിയിൽ കെട്ടിച്ചു വിട്ട മകൾ നല്ല രീതിയിൽ ജീവിക്കുന്നത് കാണാൻ ആഗ്രഹിച്ച പാർവ്വതി മകളുടെയും കുഞ്ഞിന്റെയും മൃതശരിരം കണ്ട് വിറങ്ങലിച്ചു നിന്നു..... തകർന്നില്ല ആ അമ്മ...
ഏറെക്കാലം കഴിയുന്നതിന് മുമ്പേ ആ കുടുംബത്തിലേക്ക് രണ്ട് കുഞ്ഞതിഥികൾ കൂടി എത്തിച്ചേർന്നു... മകളുടെ ഇളയ കുട്ടിക്ക് ഏഴു വയസുള്ളപ്പോൾ ഒരു വാഹനാപകടത്തിൽ പെട്ട് മകളും ഭർത്താവും കൊല്ലപ്പെട്ടു.... അപ്പോഴേക്കും 'മരണങ്ങൾ 'ഒരു ശീലമായിക്കഴിഞ്ഞിരുന്നു പാർവ്വതിക്ക്..
താൻ തകർന്നാൽ മകളുടെ മക്കൾ,അല്ല എന്റെ നാല് കുഞ്ഞുമക്കൾ അനാഥമായിപ്പോകും' ആ ഒരു ബോധത്തിൽ അവൾ ജീവിച്ചു ...
നാല് മക്കളും അവർക്ക് ഇഷ്ടപ്പെട്ട ഇണകളെയും തിരഞ്ഞെടുത്ത് നല്ല രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ ,ആ മുത്തച്ഛനും മുത്തശ്ശിക്കും ഏറെ സന്തോഷം.....
എല്ലാവരും പോയി, പാർവ്വതിയും ഭർത്താവും തനിച്ചായി....
പാർവ്വതിയുടെ ഭർത്താവ് രോഗക്കിടക്കയിലുമായി ,വാർധക്യവും രോഗവും തളർത്തിയ അദ്ദേഹത്തിന്റെ ശരീരത്തിന് ആത്മാവിനെ അധികനാൾ പിടിച്ചു നിർത്താനായില്ല..
പാർവ്വതി; ഒറ്റയ്ക്ക് ജീവിക്കാൻ മനസ്സും ശരീരവും അനുവദിക്കാത്തത് കൊണ്ട് മക്കളുടെ വീടുകളിൽ മാറി മാറി താമസിച്ചു കുറച്ച് കാലം, അവിടെ അവർ മക്കൾക്ക് ശല്യമാവാതിരിക്കാൻ ഒടുവിൽ തീരുമാനിച്ചു, അതേ അതാണ് നല്ലത്,,,,

രണ്ട് ദിവസം കൂടി ആ വിട്ടിൽ, പാർവ്വതിയും ഭർത്താവും കഠിനാദ്വാനം ചെയ്ത് നിർമ്മിച്ച ആ വീട്ടിൽ താമസിക്കണം ,തീരുമാനിച്ച അന്ന് അവർ ഏറ്റവും ഇളയ മകന്റെ വീട്ടിലായിരുന്നു, എല്ലാ മക്കളെയും ഒന്നു കാണണം എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി, നാല് മക്കളുടെയും വീടുകൾ തമ്മിൽ വലിയ ദൂര വ്യത്യാസമില്ലാത്തത് ആ മുത്തശ്ശിക്ക് അനുഗ്രഹമായി.തറവാടും അടുത്ത് തന്നെ ആയിരുന്നു.
എല്ലാവരെയും കണ്ട് ,പാർവ്വതി വൈകുന്നേരത്തോടെ ,വീട്ടിനടുത്തുള്ള അവരുടെ ആത്മാർത്ഥ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ചായ കുടിച്ചു ,അധികനേരം സംസാരിച്ചു, സന്ധ്യയോടെ വീട്ടിൽ എത്തി അന്നവിടെവിടെ കിടന്നു [അന്നവർ ഉറങ്ങിക്കാണുമോ എന്തോ? അറിയില്ല, ഈ കഥാപാത്രത്തിനെ സൃഷ്ടിച്ച എനിക്ക് പോലും ]
രാത്രിയിലാണോ? തീരുമാനം നടപ്പാക്കിയത് ആ മുത്തശ്ശി, ആർക്കും അധികം ശല്യമാകാതിരിക്കാൻ, ആരെയും ബുദ്ധിമുട്ടിക്കാതെ 85 ആം വയസിൽ......... ആ വീടിന്റെ മച്ചിൽ കെട്ടിയ ഒരു തുണ്ട് കയറിൽ.... പാർവ്വതി എന്ന സ്ത്രീ, അമ്മ, മുത്തശ്ശി, മുതുമുത്തശ്ശി ജീവിതം അവസാനിപ്പിച്ചു,,,,,,
വർഷം 2014
by: 
Erattengal Biju

ത്യാഗങ്ങൾ :-


ശിവൻ എന്റെ ഇഷ്ട ദൈവങ്ങളിൽ ഒന്നാമൻ,
പാർവ്വതി അറിയാതെ ഗംഗയ്ക്ക് അഭയം കൊടുത്ത ഭഗവാനെ അല്ല '
പ്രപഞ്ച രക്ഷയ്ക്കായി കാളകൂടവിഷം ഭക്ഷിച്ച ആ ത്യാഗം കൊണ്ട് '...
ശ്രീരാമനെയും ഇഷ്ടമാണ്, അച്ഛൻ ഭാര്യയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ ,സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് കാനനവാസത്തിന് പോയത് കൊണ്ടല്ല, സംശയത്തിന്റെ പേരിൽ ഭാര്യക്ക് അഗ്നിശുദ്ധി വിധിച്ചത് കൊണ്ടുമല്ല .
ഏക പത്നീവ്രതനായി ഒരായുസ്സ് മുഴുവൻ ജീവിച്ചു തീർത്ത ത്യാഗം കൊണ്ട് .......


By: 
Erattengal Biju

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo