Showing posts with label VijeeshUnni. Show all posts
Showing posts with label VijeeshUnni. Show all posts

യമപുരിയും മിനിവിൽസും പിന്നെ ഞാനും..


യമപുരിയും മിനിവിൽസും പിന്നെ ഞാനും..
അല്ല... യമേട്ടാ ഇവിടെ മിനി വിൽസ് കിട്ടോ...?? രൂക്ഷമായോന്ന് നോക്കീട്ട് യമേട്ടൻ.. ഇത് നിന്റെ വടകരയല്ല.. യമ പുരിയാ.. മറക്കണ്ടാ... ഉച്ചയ്ക്ക് ഊണും കഴിഞ്ഞുള്ള ഇരിപ്പാ രണ്ടാളും.. നാട്ടിലാണെങ്കിൽ രണ്ടെണ്ണം കത്തിക്കേണ്ട സമയം കഴിഞ്ഞു.. ആകെ പെട്ടല്ലോ എന്റെ പടച്ചോനെ... എന്ന് ആലോചിച്ചിരിക്കുമ്പോൾ യമേട്ടൻ എന്നെ നോക്കി ചിരിച്ചു കൊണ്ട്.. ഇവിടെ എല്ലാരും എന്നെ യമദേവാ.. എന്നാണ് വിളിക്കാറ്.. ഉണ്ണിക്ക് മാത്രമെന്താ ഒരു യമേട്ടൻ വിളി'?? ആലോചിക്കാൻ ഒന്നുമില്ലാതെ പറഞ്ഞു.. എനിക്ക് എല്ലാരെയും ഏട്ടാന്ന് വിളിച്ചാ ശീലം.. അത് ഞാൻ മാറ്റൂല.... പിന്നൊരു കാര്യം നാട്ടില് എന്നെക്കാൾ മൂത്തവര് വരെ ഉണ്ണിയേട്ടാന്നാ വിളിക്കാറ് എനി ഇങ്ങളായത് തെറ്റിക്കേണ്ടാ .. ഉണ്ണിയേട്ടൻ; ദദ് മതി.. എന്താന്നറിയില്ല യമേട്ടനും ചിരിച്ചു... ഒട്ടും വൈകാതെ അടുത്ത ചോദ്യം.. നീ പത്താം ക്ലാസാണെങ്കിലും സംസാരം എൽ.എൽ.ബി യുടെ ആണല്ലോ...?? ഒന്നൂടെ നീങ്ങിയിരുന്ന്.. കാര്യം പറഞു.. യമേട്ടാ.. നാട്ടില് സിനിമാ സംവിധായകൻ ഷാജു ഏട്ടനില്ലെ...?? മ്മളെ വടക്കുംനാഥൻ.. പുള്ളി ഒരീസം ഒരു സംഘടന ഉണ്ടാക്കി ഫസ്റ്റ് ക്ലാപ്പ് എന്ന പേരിൽ.. പൊട്ടൻ ചന്തയ്ക്ക് പോയ പോലെ ഞാനും പോയി.. അതിൽ.. അവിടെ ചെന്നപ്പോൾ കിട്ടിയത് തിരക്കഥാകൃത്തിന്റെ കസേരയാ.. അഭിനയിക്കാനായിരുന്നു ആഗ്രഹം... പക്ഷെ എനിയ്ക്ക് ക്യാമറ കണ്ടാൽ അപ്പം മുള്ളാൻ മുട്ടും.. അതോണ്ട് അവിടെ തന്നെയിരുന്നു.. യമേട്ടൻ കേട്ടിരിക്കയാ... ഞാൻ തുടർന്നു.. പിന്നീട് ചെറുതും വലുതുമായ എഴുത്ത് മത്സരങ്ങൾ .. സമ്മാനങൾ .. അങ്ങനെ ഞാനും എഴുത്തുകാരനായി... ഇതൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് ഞാനൊരു വായാടിയുമായി...ഹീ.. യമേട്ടൻ അന്തം വിട്ടിരിക്കുകയാണെന്ന് മനസ്സിലായപ്പോ ഞാൻ അടുത്ത ചോദ്യം വിട്ടു.. ഇവിടെ വല്ല LP സ്കൂളും ഉണ്ടോ... കൊറെയായി ഉത്ഘാടിച്ചിട്ട്.. അവിടെ പോയി വല്ല ഉച്ചക്കഞ്ഞിയെങ്കിലും ഉത്ഘാടിച്ച് രണ്ട് വാക്ക് സംസാരിക്കായിരുന്നു.. ഗൗരവത്തിൽ യമേട്ടൻ നിങക്കെന്താ ഉണ്ണിയേട്ടാ.. വല്ല ഹൈസ്കൂളോ കോളെജോ ഉത്ഘാടിച്ചാല്...?? ഹ..ഹ മറുപടി സിംമ്പിൾ.. വല്യ പിള്ളേർക്ക് വിവരമുണ്ടാവും അവര് വല്ലോം തിരിച്ച് ചോദിച്ചാൽ ഞാൻ പെടും... എൽ പി ആവുമ്പോൾ അവർക്കൊരു സംശയവും കാണില്ല.... എനിക്കൊരു ഉത്തരവും പറയണ്ടാ. യമേട്ടൻ.. നിങ്ങളാളു കൊള്ളാല്ലോ...?? ഉടനെ തന്നെ എന്റെ അടുത്ത ചോദ്യം നാട്ടില് പട്ടിണി കിടക്കാൻ ഗതിയില്ലാതെ നടക്കുമ്പോഴും ചാരിറ്റി ചെയ്തവനാ ഞാൻ.. പിന്നെന്താ എനിക്ക് നരകം തന്നെ.. സ്വർഗ്ഗല്ലെ തരേണ്ടത്?? യമേട്ടൻ ഗൗരവത്തോടെ... സ്വർഗ്ഗത്തിലേയ്ക്ക് അൻപത് കൊല്ലം കൂടുമ്പോഴാ ഒരാള് വരണെ... അതോണ്ട് അവിടെത്തെ വീടുകളും ഫർണിച്ചറുകളും ഉപയോഗിക്കാതെ നശിച്ചുപോയപ്പോ.. ഞാനവിടുത്തെ മോഡലൊക്കെ മാറ്റി അതും നരകമാക്കി... പിന്നെ സ്വർഗത്തിലേയ്ക്ക് വരുന്നവരെ ഞാനിവിടെ എന്റെ ഫ്ലാറ്റിൽ താമസിപ്പിക്കും.. എന്നിട്ടും ഇരുപത് പേരിൽ താഴെ ആൾക്കാരെ ഇവിടുള്ളൂ.. പിന്നെ ഉണ്ണിയേട്ടനെ സ്വർഗകമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയാക്കാൻ കഴിഞ്ഞ ജനറൽ ബോഡിയിൽ തീരുമാനവുമായി... അത് കേട്ടപ്പോൾ സന്തോഷമായി. ഒന്നൂടെ അടുത്ത് ചെന്ന് യെമേട്ടനോട് സ്നേഹത്തോടെ അടുത്ത കാര്യം തട്ടി... ഏട്ടാ ഇവിടെ സെക്കൻഹാന്റ് ലെനോവയുടെ ഒരു ടച്ച് ഫോണ് കിട്ടാൻ വല്ല വഴിയുമുണ്ടോ...?? പുള്ളിക്കാരൻ കടുപ്പിച്ചൊന്നു നോക്കിയിട്ട്.. എണീറ്റ് പോയി.. ഞാനാകെ ചിന്താകുലമാന്തനായി.. ഫസ്റ്റ് ക്ലാപ്പ് ഉൾപ്പടെയുളള വാട്സപ്പ് ഗ്രൂപ്പുകളുടെ അവസ്ഥ എന്താണാവോ?? വിജീഷ് ഉണ്ണി എന്ന എന്റെ FB ഐഡി ഇപ്പോ ആരാണാവോ നോക്കുന്നുണ്ടാവുക?? എനിക്ക് ആദരാജ്ഞലി അർപ്പിച്ച് ആരെങ്കിലും ടാഗ് ചെയ്തിട്ടുണ്ടാവുമോ...? കമന്റിയവർക്ക് ലൈക്കും റിപ്ലെയും കൊടുത്തില്ലെങ്കിൽ അവര് വിചാരിക്കില്ലെ ചത്തിട്ടും ഇവന്റെ ജാഡയ്ക്ക് ഒരു കുറവുമില്ലെന്ന്...?? നല്ലെഴുത്ത് ഗ്രൂപ്പുകാർ വല്ല ആദരാജ്ഞലിയും അർപ്പിച്ചോ .. ആവോ...?? ഇങ്ങനെ നൂറുകൂട്ടം ചോദ്യവുമായി ഞാൻ നടക്കാനിറങ്ങി ഒരു മിനി വിൽസിന്റെ കുറ്റിക്കായി..

Vijeesh Unni

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo