Showing posts with label BalanKalyanis. Show all posts
Showing posts with label BalanKalyanis. Show all posts

അനാഥമന്ദിരത്തിൽ നിന്നും ഒരു കത്ത് [ നല്ല എഴുത്ത് ] .


എന്റെ എത്രയും സ്നേഹം നിറഞ്ഞ മകൻ വായിച്ചറിയുവാൻ നിന്റെ അമ്മ എഴുതുന്നത് എന്തെന്നാൽ ഞാൻ എഴുതുന്ന ഈ കത്ത് നീ ഇവിടെ തന്നിട്ടുള്ള വിലാസത്തിൽ ലഭിക്കുമെന്ന് വിശ്വസിക്കുന്നില്ല എങ്കിലും നിന്നോട് എന്റെ മനസിലുള്ളത് അറിയിച്ചു എന്ന് സമാധാനിക്കാമല്ലൊ. ഒരു പക്ഷെ ഞാൻ നിന്നെഇതൊക്കെ അറിയിക്കാതെ മരിച്ചാൽ എന്റെ ദേഹം കത്തിക്കുമ്പോൾ എന്റെ നെഞ്ച് കത്താത്ത കല്ലായ് നിന്നേക്കാം, നീ എന്നെ ഈ അനാഥാലയത്തിൽ കൊണ്ടുവന്ന് വിട്ടപ്പോൾ ഞാൻ നീ അറിയാതെ നിന്റെ ഒരു ഷർട്ട് [ കുപ്പായം ) ഞാനെടുത്ത് കൊണ്ടു വന്നിരുന്നു അതിന് നീ എന്നോട് ഷമിക്കണം ആ കുപ്പായം ധരിച്ചാണ് എന്നും രാത്രിയിൽ ഞാൻ ഉറങ്ങാൻ കിടക്കാറ് ആകുപ്പായമിടുമ്പോൾ നീ എന്നരുകിൽ ഉള്ളതായി തോന്നുകയും ഞാൻ ധൈര്യമായി ഉറങ്ങാറുമുണ്ട് നീ നിന്റെ ചെറുപ്പത്തിൽ തനിയെ നിന്നെ ഉറങ്ങാൻ കിടത്തുമ്പോൾ എന്റെ സാരിയെടുത്ത് അരുകിൽ വെച്ച് ഉറങ്ങാറുണ്ട് ഞങ്ങൾ നിന്നോട് എന്തിനെന്ന് ചോദിച്ചാൽ എന്റെ അമ്മ എന്റെ അരുകിൽ ഉള്ളതുപോലെയാണ് എനിക്ക് ഈ സാരിയെന്നാണ് നീ പറയാറുള്ളത് ''പിന്നെ നിനക്കും നിന്റെ ഭാര്യക്കും മക്കൾക്കും സുഖമെന്ന് കരുതുന്നു' അതിനായ് ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ട് എന്റെ മോന് ഒരാപത്തും വരാതിരിക്കട്ടെ ... മകനെ നമ്മുടെ വീട്ടിലുണ്ടായിരുന്ന പഴയ മരഅലമാര ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കുന്നു (പുതിയ താമസ സ്ഥലത്തേക്ക് മാറിയപ്പോൾ കളഞ്ഞിട്ടില്ലല്ലോ )കാരണം ആ അലമാരയിൽ ഒരു നീല പട്ടുസാരി ഉണ്ട് അത് നിന്റെ അച്ചൻ എനിക്ക് കല്ല്യാണത്തിന് ആദ്യ സാരിയായ് വാങ്ങി തന്നതാണ് അതിൽ ഞാൻ ഒരു കവറിൽ പൊതിയായ് പൊതിഞ്ഞുവച്ചിട്ടുള്ള കുറച്ച് സ്വർണ്ണമുണ്ട് അത് നിന്റെ അച്ചൻ എനിക്ക് കല്ല്യാണത്തിന് ആദ്യമായ് അണിയിച്ച മോതിരവും പിന്നെ ഒരു ജോടി കമ്മലും താലിയുമുണ്ട് അതിലെ താലിമാല നിനക്ക് നിന്റെ കല്യാണത്തിന് താലിമാലയെടുക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ തന്നതാണ് ഇനിയിപ്പോൾ അത് എന്റെ മകന് തിരിച്ചെടുക്കാൻ സാധിക്കില്ലെന്ന് ഈ അമ്മയ്ക്കറിയാം.... അതു സാരമില്ല അതിലുള്ള കമ്മലും താലിയും കൂടി ചേർത്ത് മൂന്ന് പവനോളം കാണും സ്വർണ്ണ കടയിൽ കൊടുത്ത് നിന്റെ മകൾക്ക് ഒരു മാല വാങ്ങി കൊടുക്കണം അതുപോലെ മോതിരം " ഒന്നര പവനോളം ഉണ്ട് അത് വിറ്റുകിട്ടുന്ന പണം നിന്റെ മകന്റെ പഠിപ്പു ചെലവിലേക്കായ് ബാങ്കിലിടണം എന്നിട്ട് നമ്മുടെ മക്കളോട് പറയണം ഇത് അവരുടെ അച്ചാച്ചനും അച്ചമ്മയും നിങ്ങൾക്കായ് തന്ന സമ്മാനമാണെന്ന് '' '' പിന്നെ എന്റെ മകൻ'നേരത്ത് ഭക്ഷണം കഴിക്കണം മക്കളേയും നിന്റെ ഭാര്യയേയും എന്റെ അന്വേഷണം പറയണം എനിക്ക് ഇവിടെ സുഖമാണ് എന്റെ കാര്യമാലോചിച്ച് മോൻ വിഷമിക്കേണ്ട അമ്മ ഇനിയുള്ള കാലം എങ്ങിനെയെങ്കിലും കാലം കഴിച്ചു കൊള്ളാം....! എന്ന് സ്വന്തം അമ്മ......!!!

By: 
Balankalyanis Kalyanis

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo