Showing posts with label SunilAntony. Show all posts
Showing posts with label SunilAntony. Show all posts

Captain Sunil Antony Speaking - 9


എടോ മാനുവേലേ,

ഒരിക്കൽ ഞാൻ ഫ്രാൻസിൽ നിന്നും ജർമ്മനിയിലേക്ക് സൈക്കിളിൽ പോവുകയായിരുന്നു. ചുമ്മാ.

ഇടക്ക് ഒരുത്തി കൈ - സോറി - കാൽ കാണിച്ചു. ഞാൻ നിറുത്തി.

വെള്ള വസ്ത്രം ധരിച്ച,
വെള്ള ഷൂവിട്ട,
വെള്ള മുടിയുള്ള,
വെളുത്ത ശരീരമുള്ള,
വെളുത്ത ചിരിയുള്ള
ഒരു ജർമ്മൻ ഫെമിനിസ്റ്റ്.
ലിഫ്റ്റ് ചോദിച്ചു -

"സാറേ, ആ ലക്സംബർഗ് കവലയിലെ അയപ്പക്ഷേത്രം വരെ ഞാനും വന്നോട്ടെ ?"

പെണ്ണല്ലേ ഫെമിനിസ്റ്റല്ലേന്ന് കരുതി ഞാൻ ഒകെ പറഞ്ഞു.

സൈക്കിളിന്റെ മുൻവശത്തെ ബാറിൽ അവളേയും വഹിച്ച് കൊണ്ട് ഞാൻ പോകെ, ഇടതും വലതും നിന്ന് ഫ്രഞ്ച്കാരും ജർമൻകാരും ഭക്ത്യാദരപൂർവ്വം എന്നെ തൊഴുന്നു.

ഇതെന്തേ ഇങ്ങനെ എന്ന് ഫെമിനിസ്റ്റിനോട് ഞാൻ ചോദിച്ചു.

അവൾ നാണിച്ച് മറുപടി പറഞ്ഞു -

"സാറേ അവർ തൊഴുകുന്നത് എന്നേയും സാറിനേയുമല്ല."

"പിന്നെ "

"സാറിന്റെ സൈക്കിളിനെയാണ് " അവൾ ചിരിച്ച് കൊണ്ട് മൊഴിഞ്ഞു.

"ലേക്കിൻ ക്യോം " ഞാൻ ചോദിച്ചു.

"സാറേ, നെപ്പോളിയൻ ബോണപ്പാർട്ടിന്റെ കാലം മുതൽ ഫ്രാൻസിലേയും, ഹിറ്റ്ലറേട്ടന്റെ കാലം മുതൽ ജർമ്മനിയിലേയും കംപ്ലീറ്റ് പുരുഷൻമാരേയും ഞാൻ 'വഹിച്ചിട്ടുണ്ട് '.

ആ എന്നെ ഒരു സൈക്കിൾ 'വഹിക്കുന്നത് ' കണ്ട് പാവം ഊളകൾ അമ്പരന്നിരിക്കുകയാണ് സാറേ."

ഭരതവാക്യം

"ഏവം വികലവ്യാഖ്യാനേ ഫ്രഞ്ച് മണീം
ദ്വിചക്ര ശകടേ നിതംബമർദനേ സുഖം
ഭവ്യാവദാരാ ഫ്രഞ്ച് തഥാ ജർമ്മൻ പ്രജായാം
ഏവം ഹെർക്കുലീസ് സൈക്കിൾ ജയ ജയ"


BY Sunil Antony

Captain Sunil Antony Speaking - 8


എടോ മാനുവേലേ,

നമ്മുടെ കപ്പലിലെ ആ സ്പെയിൻകാരൻ സെയ്ലർ - ആൻഡ്രിയാസ് ഇസ്കോ - ഇന്നെന്നെ വിളിച്ചിരുന്നു.

പാവം കരച്ചിലോട് കരച്ചിൽ. (സൗണ്ട് പഴയ പോലെ തന്നെ - ങീ ..... ങീ..... ങീ ......)

"ക്യാപ്റ്റാ, എന്റെ കല്യാണം കഴിഞ്ഞു. "

" അതിന് നീയെന്തിനാടാ കരയുന്നേ ? ബ്ലഡി ഫൂൾ ! ഇതൊക്കെ നാട്ടിൽ പതിവാ." ഞാൻ പറഞ്ഞു.

"അതല്ലാ ക്യാപ്റ്റാ, സ്പെയിനിലെ ഒരു ഫെയ്മസ് ഫെമിനിസ്റ്റിനെയാണ് ഞാൻ കെട്ടിയത്."

ഞാൻ പറഞ്ഞു -

" അതിനെന്താ ആൻഡ്രിയാസേ ? ഫെമിനിസ്റ്റുകൾക്ക് എന്താ കുഴപ്പം ? കേരളത്തിലും ഫെമിനിസ്റ്റുകളുണ്ടല്ലോ ?തനിക്കറിയോ, ഒരിക്കൽ ഞാൻ ഇംഗ്ലണ്ടിൽ വച്ച് ഒരു ഫെമിനിസ്റ്റുമായി സംസാരിച്ചിട്ട് പോലുമുണ്ട്. അതും മൂന്നര മിനിറ്റ്. എനിക്ക് ഒരു കുഴപ്പവുമുണ്ടായില്ലല്ലോ ?"

"അതല്ല ക്യാപ്റ്റാ-
ആദ്യരാത്രി 'കലാപരിപാടി' ക്ക് ശേഷം പഴയ ഓർമ്മ വച്ച് അറിയാതെ കയ്യിലുണ്ടായിരുന്ന രണ്ട് യൂറോ ഞാനവളുടെ കയ്യിൽ കൊടുത്തു പോയി !"

"അയ്യോ, അത് വേണ്ടായിരുന്നു." ഞാൻ പറഞ്ഞു.

"അതുമല്ല ക്യാപ്റ്റാ, ദുരന്തം വേറൊന്നാണ് ... ങീ .....ങീ-.....ങീ,......"

" എന്ന് വച്ചാൽ"എനിക്ക് ആകാംക്ഷയായി.

"ക്യാപ്റ്റാ..... അവൾ പറയുവാ അവൾക്ക് നാല് യൂറോ തെകച്ചും വേണോന്ന് !
ങീ ........ങീ .......ങീ ......

ഭരതവാക്യം

"വൈക്ലബ്യമേവ ഉവാച പൂർവ്വകാലേ
മണിപൂരക പൂർത്തീകരണേ ദ്വയൂറേ
മാംഗല്ല്യമിദം ഭൂതാന്തരേണ ചാപല്ല്യഹ
ഭീകരതേ ചിലപ്പോൾ മൂഞ്ചിപ്പോയിടും "


By Sunil Antony

Captain Sunil Antony Speaking - 7


എടോ മാനുവേലേ,

പുതുതായി ഫെമിനിസ്റ്റായ ഒരു പാവപ്പെട്ട സ്ത്രീ പരാതിയുമായി സീനിയർ ഫെമിനിസ്റ്റുമാരുടെ അടുത്ത് ചെന്നു.

" മാഡംമാരേ, എന്റെ ഭർത്താവ് കഴിഞ്ഞ മാസം പത്താം തീയതി മുതൽ പണിക്ക് പോകുന്നില്ല. വീട്ട് ചിലവിന് ചില്ലിക്കാശ് തരുന്നില്ല. ഞാനും മക്കളും പട്ടിണിയാ."

"ഓഹോ അങ്ങിനെയോ ? ശരി. നീ പോലീസ് സ്‌റ്റേഷനിൽ ചെന്ന് പരാതി പറയൂ. അയാളെ പിടിച്ച് അകത്തിടാം."

"അയ്യോ മാഡം ഇനിയും അകത്തിടണ്ട. നിങ്ങളുടെ ക്ലാസ് കേട്ട് കേട്ട് ഞാനയാളെ ഏഴു പ്രാവശ്യം പോലീസിലേൽപ്പിച്ചു. മൊത്തം അറുപത്തിയഞ്ച് ദിവസം ജയിലിൽ കിടത്തി. കഴിഞ്ഞ മാസം പത്താം തീയതിയാ അവസാനമായി ജയിലീന്ന് വിട്ടത്. അന്നു മുതലാ അയാൾ എന്നേയും പിള്ളേരേയും നോക്കാതായത്. ങീ .......ങീ ......ങീ ....... എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം മാഡംമാരേ. എനിക്ക് പഴയ ഭർത്താവിനെ വേണം." പാവം കുനിഞ്ഞ് നിന്ന് തൊഴുതു.

" ചേച്ചീ, ഞങ്ങളുടെ പണി ഞങ്ങൾ ചെയ്തു. ഇനിയുള്ളത് നിങ്ങൾ നോക്കണം."

"നോക്കൂ ചേച്ചി, ചേച്ചി ഇപ്പോൾ സ്വതന്ത്രയായില്ലേ ? ഇതിലും വലുത് എന്ത് വേണം."

"പിന്നെ, സ്വാതന്ത്രത്തിന് കുറച്ച് വിലയൊക്കെ കൊടുക്കണം ചേച്ചീ."

"ചേച്ചി കേട്ടിട്ടില്ലേ --
"ശ്രീ നാരായണ ഗുരു,
മഹാത്മാ അയ്യങ്കാളി,
ആഗമാനന്ദൻ,
കുമാരനാശാൻ,
ചട്ടമ്പിസ്വാമികൾ,
ടി.കെ.മാധവൻ,
പൽപ്പു ....... ...... ........"

പാവം ചേച്ചി തിരിഞ്ഞ് നടന്നു.

" നിങ്ങളൊക്കെ വെള്ളമിറങ്ങി ചാവില്ലടീ ....."

ഭരതവാക്യം

"ന: ആവഹീം സരളച്ചേച്ചീം കഷ്ടം
നാരീ സ്വാതന്ത്ര പണ്ഡിതഹ കർമ്മണ്യേം
നവയുഗ നാരീം സീനിയർ ലേഡീസ്
ഏവം ദരിദ്രഹ - നിന്റെ വിധി പോലെ"

-----------------------------------------------------------------
(മാനുവേലേ ഈ പോസ്റ്റ് വായിച്ച ശേഷം താൻ, ഫെമിനിസം അമേരിക്കക്ക് സമ്മാനിച്ച 'നൻമ' കളെളെക്കുറിച്ചുള്ള ഓഷോയുടെ ( ചരിത്രത്തിൽ സ്ത്രീകളെ എറ്റവും സ്നേഹിച്ച മനുഷ്യ ജീവി.) നിരീക്ഷണങ്ങൾ വായിക്കാതെ ഉറങ്ങിയാൽ തന്നെ ഞാൻ രാത്രി 12 മണിക്ക് പാലാരിവട്ടത്ത് വീട്ടിൽ വന്ന് തല്ലുന്നതായിരിക്കും. പുത്തൻകാവിലമ്മയാണേ സത്യം.)


By Sunil Antony

Captain Sunil Antony Speaking - 6


എടോ മാനുവേലേ,

ഇന്നലെ കപ്പൽ പോളണ്ടിലായിരുന്നു.

വല്ല രക്ഷയുമുണ്ടോന്നറിയാൻ ഞാൻ പോളണ്ടിലെ "ഓൾ പോളിഷ് (നെയിൽ) ഫെമിനിസ്റ്റ് അസോസിയേഷ"ന്റെ ഒരു ബ്രാഞ്ച് മീറ്റിംഗിൽ പങ്കെടുത്തു.

ഒരു രക്ഷയുമില്ലെടോ ! ക്യാപ്റ്റർമാരെ ഇപ്പോൾ ഫെമിനിസ്റ്റുകൾക്ക് വേണ്ടാതായി.

ഫെസ്റ്റിന്സകൾക്ക് ഇപ്പോൾ താൽപര്യം, സ്ഥിരമായി ഫെമിനിസ്റ്റ് മീറ്റിംഗുകളിൽ പങ്കെടുക്കുന്ന, താടിവച്ച, മുടി നീട്ടിയ വളർത്തിയ, ബുള്ളറ്റിൽ നടക്കുന്ന പുരുഷ ഫെമിനിസ്റ്റുകളെയാണത്രെ !

അതാകുമ്പം ചായ, കാപ്പി, ഊണ്, മദ്യം, തുടങ്ങി എല്ലാ ചെലവും ആ ഊളകൾ വഹിച്ചോളും.

പാവം ഊളകൾ - തിങ്കൾ മുതൽ വെള്ളി വരെ പൊരിവെയിലത്ത് നിന്ന് വല്ല കെട്ടിടത്തിന് പെയിൻറടിച്ചും മെക്കാട്ട് പണി ചെയ്തും ഉണ്ടാക്കുന്ന കാശാ.

പക്ഷേ അതിൽ ഒരു വേന്ദ്രൻ എന്നോട് സ്വകാര്യമായി ഒരു കാര്യം പറഞ്ഞു - "സാറേ, ഇവളുമാർക്കായി
ചെലവഴിക്കുന്ന കാശൊക്കെ അണ-പൈസ കുറയാതെ "കമ്മീഷൻ" ഇനത്തിൽ ഞങ്ങൾ തിരിച്ച് പിടിക്കും" !

ഞാൻ ഞെട്ടിപ്പോയി. സംഗതിയുടെ ഇരിപ്പുവശം - സോറി - കിടപ്പുവശം ഇപ്പഴാ ബോധ്യായേ !

ഇന്നത്തെ ഭരതവാക്യത്തിൽ ഞാൻ ശങ്കരാചാര്യരെ നമിക്കുന്നു. പാവം ജാതിയിൽ കൂടിപ്പോയി. അല്ലെങ്കിൽ മുൻപേ നമിച്ചിരുന്നേനേം.

ഭരതവാക്യം

"ബ്ലഡിലോ മോന്താ ലും കൃത കേശാ
കാഷായാംബര ബഹുതരം ജീൻസും
പശ്ശ്യമപി ജന പുനരുദ്ധാരണ ശക്തീം
ബിസിനസ് നിമത്തം ബഹുകൃതവേഷം."

( ഞാനും ഒരു കാലടിക്കാരനാണല്ലോ !)


By Sunil Antony

Captain Sunil Antony Speaking - 5


എടോ മാനുവേലേ,

നൂറ് വർഷം മുൻപുള്ള കഥയാണ് പറയാൻ പോകുന്നത്.

അന്നെന്റെ കപ്പൽ എഞ്ചിൻ പണിക്കായി ആഫ്രിക്കയിലെ പോർട്ടോ നോവോ തുറമുഖത്തെ ഡ്രൈ ഡോക്കിലാണ്.

സെയ്ലറുമാരിൽ ഒരു നീച ജാതിക്കാരനുണ്ടായിരുന്നു. " ഉഡുംബോ ജീൻവാൽജീൻ." ആഫ്രിക്കക്കാരനാ.

യൂറോപ്പിലും ആഫ്രിക്കയിലും നിലവിലുണ്ടായിരുന്ന എല്ലാ കുലീന ജോലികളും ചെയ്തു നോക്കി - ജീവിക്കാൻ,

1. കുതിരക്ക് ലാടം വക്കൽ,
2. കുതിരച്ചാണകം വിൽപന,
3. വെള്ളക്കാരി പെണ്ണുങ്ങളെ കുതിര സവാരി പഠിപ്പിക്കൽ,
4. കുതിര ബ്രോക്കർ,
5. കുതിര ബ്രീഡിംഗ്,
6. കുതിരപന്തയത്തിൽ കാശ് വക്കൽ, -

NB: (ഇവനിൽ നിന്നാണ് വൈക്കം മുഹമ്മദ് ബഷീർ " കുതിര ബിരിയാണി " എന്ന വാക്ക് ഉരുത്തിരിച്ചെടുത്തത്.)

കുറച്ചു കാലം എന്റെ കപ്പലിലും പണിയെടുത്തു.

അങ്ങിനെ, ചെയ്യാത്ത തൊഴിലില്ല. പക്ഷേ ഒന്നും വിജയിച്ചില്ല. ഒടുവിൽ പോർട്ടോ നോവോയിൽ വച്ച് അവൻ എന്റെ കപ്പലിൽ നിന്നും ഒളിച്ചോടി.

അത്ഭുതം അതല്ല.

കഴിഞ്ഞാഴ്ച അവൻ എന്നെ കാണാൻ കാലടിയിൽ വന്നു. അശ്വാരൂഢനായി, ഒരു കറുകറുത്ത, ലക്ഷണമൊത്ത കുതിരപ്പുറത്ത് കയറി -

അവൻ പറഞ്ഞു - "സാറേ, ഞാൻ ഇന്ത്യയിൽ നിന്നും 'അശ്വാരൂഢാരിഷ്ടം' വരുത്തി കഴിച്ചു. ഇപ്പോൾ എനിക്ക് ഭയങ്കര ഡിമാന്റാ. ആഫ്രിക്കയിലേയും യൂറോപ്പിലേയും ഫെമിനിസ്റ്റുകളുടെ കണ്ണിലുണ്ണിയാ ഞാനിപ്പോൾ."

"അമേരിക്കയിലേപ്പോലെ കാശൊന്നും കിട്ടൂല. ബട്ട് ജീവിതം പരമസുഖം. സാറിനും ഒരു കുതിരയായിക്കൂടെ ? ക്യാപ്റ്റന്റെ നാട്ടിൽ നൂതന ഫെമിനിസ്റ്റുകളില്ലേ ? വൈ ഡോണ്ട് യൂ ട്രൈ ക്യാപ്റ്റൻ ?"

എന്തേ ശിഷ്യാ എനിക്കീ ബുദ്ധി തോന്നാഞ്ഞേ ? നമ്മുടെ മലയാള പത്രങ്ങളിൽ എന്നും ഈ ടൈപ്പ് പരസ്യങ്ങൾ വരാറുണ്ടല്ലോ. എന്നിട്ടും ഞാനെന്തേ ലേറ്റായി ?

ഭരതവാക്യം -

"അശ്വാരൂഢേ ഗമനമിദം ന്റെ മാനുവേലേ
ഭക്ത ഫെമിനിസ്റ്റു വങ്ക പുന: പുന:
ഏവം സിൽവസ്റ്റർ സ്റ്റാലൻ പ്രതിക്രിയാം
വയാഗ്ര ദ്വ മാത്ര പ്രയോഗേ ശുഭരാത്രി. "


By Sunil Antony

Captain Sunil Antony Speaking - 4


എടോ മാനുവേലേ,

വർഷം 1785- ( ഇരുന്നൂറിലധികം വർഷം പഴക്കമുള്ള കഥയാ. ശ്രദ്ധിച്ച് കേക്കണം.)

അന്ന് ഞാൻ സെയിന്റ് ബർക്കുമാൻ മെമ്മോറിയൽ കൊള്ളക്കപ്പലിന്റെ ക്യാപ്റ്റനാ.

കപ്പൽ ഡൊമിനിക്കൽ റിപ്പബ്ലിക്കിൽ നങ്കൂരമിട്ടിരിക്കുന്നു.

അന്ന് രാത്രി ബാർ ഡക്കിൽ ഡാൻസ് കളിക്കുന്നത് രണ്ടു പേരാ - ഒന്ന് പ്രശസ്ത പോർച്ചുഗീസ് ഫെമിനിസ്റ്റ് ക്ലോഡിയ വെറോനിക്ക. രണ്ട് നമ്മുടെ സ്വന്തം താമരശ്ശേരി ബിന്ദു. ( ബിന്ദു അന്ന് ജൂനിയർ ഫെമിനിസ്റ്റാ. ബി.എ. ഫെമിനിസം ജസ്റ്റ് പാസായിട്ടേയുള്ളൂ.)

7.30 ന് ബാർ ഓപ്പണായി. ഞാൻ നോക്കുമ്പം രണ്ട് ഡാഷ് മോളുമാരും ഓരോ കൃത്രിമമീശയും വച്ച് വന്നിരിക്കുന്നു.

"എന്താടീ ഇത് " എന്ന് ഞാൻ ചോദിച്ചതിന് മറുപടി പ്രസംഗമായി ബിന്ദു ഇങ്ങനെ പറഞ്ഞു. ച്ചാൽ ചൊരിഞ്ഞു.

"ക്യാപ്റ്റാ, നിങ്ങൾ ഈ കപ്പലിന്റെ ക്യാപ്റ്റനായിരിക്കാം. ജാക്സ്പാരോയേക്കാൾ വല്ല്യ കടൽക്കൊളളക്കാരനായിരിക്കാം. ന്യൂജേഴ്സി മാർഗരീറ്റയും തൊടുപുഴ മിനിയുടേയും കണ്ണിലുണ്ണിയായിരിക്കാം.
ബട്ട്, 200 വർഷം കഴിഞ്ഞ്, 2018 ൽ ഞങ്ങൾ ആഗോള ഫെമിനിസ്റ്റുകൾ കേരളത്തിൽ ആർത്തവം ആഘോഷിക്കും. അറിയാമോ തനിക്ക് ? 2019 -ൽ ഞങ്ങൾക്ക് മീശ മുളക്കും. അറിയാമോ തനിക്ക് ? 2020 ൽ ഞങ്ങൾക്ക് താടിയും മുളക്കും. അറിയാമോ തനിക്ക് ? ഇവളുടെ (മാർഗരീറ്റയുടെ ) നാട്ടിൽ
MA ഫെമിനിസം പാസായ ഫെമിനിസ്റ്റുകൾക്ക് ഇപ്പോൾത്തന്നെ സർക്കാർ മീശ വച്ച് കൊടുക്കുന്നുണ്ട്. അറിയാമോ തനിക്ക് ?
യൂ സില്ലി ആൻറ് ഫൂളിഷ് ക്യാപ്റ്റാ ?"

ശേഷം അവൾ കീബോർഡ് വായിക്കുന്ന റഹ്മാനോട് അലറി - "ഡാ പയ്യാ, മുക്കാലാ മുക്കാബലാ ഇടടാ. ഞങ്ങളൊന്ന് കളിക്കെട്ട ... "

ഭരതവാക്യം

"ഭവന്തിതേ ഉർശവി, ലംബ, ഫിലോമിനാം
കഠിന ഫെമിനിസം തദ്വാരേ ദ്വാര ഭാഗ്യേ
സംഭവ്യതേ ട്വന്റി ഫസ്റ്റ് സെഞ്ച്വറീം തഥാ
റണ്ണിംഗ് ദി ലാസ്റ്റ് റീൽ ഓഫ് ദ ഫിലിം "

By

Sunil Antony 

Captain SunilAntony Speaking - 3


എടോ മാനുവേലേ,

1865 ലാണ് ഞാൽ B.A. ഫെമിനിസം പഠിക്കാൻ ഹാർവാഡിലെത്തിയത്. അതായത് നൂറ്റൻപത് വർഷം മുൻപ്.

അന്ന് സ്ത്രീകൾക്ക് - എന്തിനേറെ, ഫെമിനിസ്റ്റുകൾക്ക് പോലും ശരാശരി സൗന്ദര്യമൊക്കെയുണ്ടായിരുന്നു.

എന്റെ ക്ലാസിലെ പല പെൺകുട്ടികൾക്കും എന്നെപ്പോലും വശീകരിക്കാനുള്ള അവയവ മുഴുപ്പും ഉണ്ടായിരുന്നു.

എന്റെ ക്ലാസിൽ ഞാനല്ലാതെ ഇന്ത്യയിൽ നിന്നും വേറൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ - വടകരയിൽ നിന്നുള്ള മിൻമിനി മോൾ.

എനിക്ക് മാസം തോറും വീട്ടിൽ നിന്നും അയച്ചു തന്നിരുന്ന നൂറു പൗണ്ടിൽ എഴുപത്തഞ്ച് പൗണ്ടും ഞാനവൾക്ക് വേണ്ടിയായിരുന്നു ചിലവഴിച്ചിരുന്നത്.

ഒരിക്കൽ ഞാൻ നോക്കിയപ്പോൾ അവളുടെ ഒരു മുലയിൽ S എന്നും മറു മുലയിൽ A എന്നും പച്ചകുത്തിയിരിക്കുന്നു.

"ഇതെന്താ മിൻമിനി മോളേ ?" എന്ന് ചോദിച്ചതിന് പ്രത്യുത്തരമായി അവൾ പറഞ്ഞു - "എടാ മുത്തേ, അത് നിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളാടാ."

(അന്നെന്റെ പേര് സുനിൽ ആന്റണി എന്നായിരുന്നു.)

സന്തോഷസൂചകമായി ഞാൻ ഒരു പിരിയഡ് മുഴുവൻ ക്ലാസിൽ തലകുത്തി നിന്നു.

എടോ മാനുവേലേ, പീന്നീടാണ് ഞാൻ ക്ലാസിലെ മറ്റു പല ആൺകുട്ടികളുടേയും പേരുകൾ അറിയുന്നത്. !!

സ്റ്റീഫൻ ആൻഡേഴ്സൻ ( അതും S A)
സ്റ്റീഫൻ ആംബ്രോസ് (അതും S A)
സാം ആൽബർട്ട് (അതും S A)
സാംസൻ അലൻ. (അതും S A)
സാമുവൽ ആരോൺ (അതും S A)
സ്കോട്ട് ആൻഡ്രൂ (അതും S A )
സെബാസ്റ്റ്യൻ അലക്സാണ്ടർ (അതും S A )
സ്റ്റീൻ ആംബ്രോസ് (അതും S A)
etc .....
etc .....

മുഴുവൻ SA മയം

ഭരതവാക്യം

"എവം ഫെമിനിസം ബ്രിട്ടീഷുമാർഗ്ഗേ
തവപദ രസാലിംഗ ലലനാ മണീംസ്
സ്തനദ്വയ മുദ്രിതേ S A ബിഗ് ലെറ്റേഴ്സ്
ആഗമേ പയനേ മന്ദബുദ്ധി യുഗേ യുഗേ "

By

Sunil Antony

Captain SunilAntony Speaking - 2


എടോ മാനുവേലേ,

വർഷം 1758. ഏകദേശം 250 വർഷം മുൻപ് നടന്ന സംഭവാ. ശ്രദ്ധിച്ച് കേക്കണം. എന്നിട്ടേ ന്യൂ ഇയർ കേക്ക് തിന്നാവൂ.

ഞാനും കോതമംഗലം ബീനയും അന്ന് കേംബ്രിഡ്ജിലുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ളതിനാൽ ഞങ്ങൾ ഇംഗ്ലണ്ടിന്റെ ദേശീയ ഫുഡ്ബോൾ ടീമിൽ അംഗങ്ങളുമാണ്.

അവളാണെങ്കിൽ അന്ന് ഇംഗ്ലണ്ടിലെ "പേര്" എടുത്ത ഫെമിനിസ്റ്റാ. ദിവസം മിനിമം 500 പൗണ്ട് സമ്പാദിച്ചിട്ടേ ഉറങ്ങൂ.

മിഥുനം മൂന്നാം തീയതി ഞങ്ങൾ അർജൻറീനയുമായ് മൽസരം വച്ചു.

(അർജന്റീന തകർപ്പൻ ഫോമിലാണെന്നോർക്കണം.

സെർജിയോ ബാറ്റിസ്റ്റ
ഡിയാഗോ മെസ്സേഹോ
എറീക്കോ റെഗൂറിറ്റോ തുടങ്ങി സകല പുലികളുമുണ്ട് അർജന്റയിൻ ടീമിൽ.)

ബീനയുടെ ഒറ്റ ബലത്തിലാണ് ഞങ്ങൾ കളിക്കാൻ ഇറങ്ങുന്നത്. കളിയിൽ ഒരു ഫെമിനിസ്റ്റിനെ തോൽപ്പിക്കാൻ ഈരേഴ് പതിനഞ്ച് ലോകങ്ങളിലുള്ള ആർക്കും കഴിയില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ.!!

ടീം ലൈനപ്പായപ്പോൾ അതാ, ബീന ഒരു പോമറേനിയൻ പട്ടിയുമായി വന്നിരിക്കുന്നു.

"ഇതെന്താടീ ബീനേ" എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ ശാന്തയായി അമറി -

"ക്യാപ്റ്റൻ - മിനിമം അഞ്ച് ഗോൾകീപ്പർമാരെങ്കിലും ഇല്ലാത്ത ഒരു പോസ്റ്റിൽ എന്റെ പട്ടി ഗോളടിക്കും."

(ഇവളോട് കളിച്ചാൽ തങ്ങൾ ഓരോരുത്തരുടേയും പോസ്റ്റുകൾ ഒടിയും എന്ന് മനസിലാക്കിയ അർജന്റീനക്കാർ അടുത്ത ബസിന് മടങ്ങി.)

ഭരതവാക്യം

"വിദൂരദേശാന്തരേ ലീലാവിലാസിതാം
ത്വം ഇതി സ്പ്രശ്യ പൂരണാം മാറഡോണ
ശുനക ലലനാമണീം സ്തനഭര ഭീകരാം
500 വരാഹ ഫെമിനിസം ന: ഗുഡ് നൈറ്റ് "


Written by Sunil Antony


എടോ മാനുവേലേ,

ങീ..... ങീ..... ങീ.....

നശിച്ചു. എല്ലാം നശിച്ചു.

എൻ്റെ കഷ്ടപ്പാടുകളെല്ലാം തീർന്നൂന്ന് കരുതീതാ. നശിച്ചു. എല്ലാം നശിച്ചു.

ങീ..... ങീ..... ങീ..... ( എല്ലാ "ങീ" യും ഞാൻ തന്നെ കരഞ്ഞതാണഡോ.

തനിക്കറിയോ, എൻ്റ കടൽക്കൊള്ള ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇന്നലെ സംഭവിച്ചത്. ദുരന്തം അറിയേണ്ടേ ?

കഴിഞ്ഞ മാസം എനിക്ക് അമേരിക്കൻ സർക്കാരിൻ്റെ ഒരു കള്ളക്കടത്ത് ഓർഡർ കിട്ടി. അമേരിക്കയിലെ ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളെ ഫേസ്ബുക്ക് എഴുത്ത് വഴി റിപ്പബ്ലിക്കൻ പാർട്ടിയുടെ അനുയായികളാക്കി മാറ്റണം.

അതിനായി കേരളത്തിൽ ഫേസ്ബുക്കിൽ നിറഞ്ഞും, മറ്റുള്ളവരിലേക്ക് തുളുമ്പിയും നിൽക്കുന്ന അഞ്ഞൂറ് മലയാളി ഫേസ്ബുക്ക്, ഫെമിനിസ്റ്റ് എഴുത്തുകാരികളെ വേണം.

യോഗ്യത
-------------
1. BA or MA ഇൻ ഫെമിനിസം.
2. ഭംഗിയായി സാരി ഉടുക്കുവാനുള്ള കഴിവ്
3. തോക്ക് ഉപയോഗിക്കാനുള്ള (വെടി വെക്കാനുള്ള) കഴിവ്.

അവർക്കുള്ള ഭക്ഷണത്തെക്കുറിച്ച് ട്രംപ് പ്രത്യേകം പറയുന്നുണ്ട്.

ബ്രേക്ക് ഫാസ്റ്റ് =

കാട മുട്ട = 25
കാട്ട് കോഴിയുടെ മുട്ട = 10
കോഴിമുട്ട = 10
വാത്ത മുട്ട = 10
അരയന്ന മുട്ട = 10
സാധാരണ മുട്ട = 10

ലഞ്ച് = ബ്രേക്ക് ഫാസ്റ്റിൻ്റെ അതേ മെനു ഇരട്ടി എണ്ണം.

ഡിന്നർ = ബ്രേക്ഫാസ്റ്റിൻ്റെ അതേ മെനു മൂന്നിരട്ടി.

ഞാൻ കേരളമായ കേരളം മുഴുവൻ ഒരു സൈക്കിളിൽ ഒറ്റക്ക് സഞ്ചരിച്ച്,

കഷ്ടപ്പെട്ട്,

പാടുപെട്ട്,

ബുദ്ധിമുട്ടി,

വേദനിച്ച്,

500 മളയാളി ഫെമിനിസ്റ്റ് മങ്കമാരെ സംഘടിപ്പിച്ചു. എല്ലാവരും എഴുത്തുകാർ.-സോറി - ഫേസ്ബുക്ക് എഴുത്തുകാർ.

സമൂഹത്തിൻ്റെ "പൾസർ " അറിഞ്ഞവർ -

ഇനി മുതൽ കേന്ദ്രവും കേരളവും ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നവർ.

1, 2, 3, 4,...... അങ്ങിനെ 100 വരെ പുസ്തകങ്ങൾ ഇറക്കിയിട്ടുള്ളവർ !

കപ്പൽ ഇന്നലെ രാവിലെ ന്യൂ യോർക്കിലെ റെഡ് ഹുക്ക് ടെർമിനലിൽ നങ്കൂരമിട്ടു.

ക്വാളിറ്റി ടെസ്റ്റിനായി ബ്രൂക്ലിൻ യൂണിവേഴ്സിറ്റിയിലെ നാല് ഭാഷാ അദ്ധ്യാപകർ കപ്പലിലേക്ക് കയറി.

500 പേരുടേയും മലയാള ഭാഷാ പാണ്ഡിത്യം അറിയണോത്രെ !

500 എഴുത്തുകാരികളേയും നാലുവരിയായി ഇരുത്തി. 500 പേരുടെ കയ്യിലും ഓരോ A 4 ഷീറ്റ് പേപ്പറും ഓരോ പാർക്കറിൻ്റെ പേനയും കൊടുത്തു.

എന്നിട്ട് ഈ നാല് ഭാഷാ അദ്യാപകരും ഒരു കൊലച്ചതി ചെയ്തഡോ !

ഈ പാവം 500 എഴുത്ത്കാരികളോടും -
" 51 മലയാള അക്ഷരങ്ങളും എഴുതുക."
എന്ന് പറഞ്ഞഡോ ?

500 പേരും ഞെട്ടിത്തെറിച്ചു.

കുറെ പേർ കടലിലേക്കെടുത്തു ചാടി.

ചിലർ കെട്ടിത്തൂങ്ങിച്ചാവാൻ കൊടിമരത്തിൽ വലിഞ്ഞ് കയറി.

കുറെ പേർ ഒത ഒതളങ്ങക്കായ കിട്ട്വോന്ന് കെഞ്ഞി.

കുറേ പേർ ഞെരമ്പ് മുറിച്ചു.

കുറേ പേർ സാരി അഴിച്ചു. പക്ഷേ കെട്ടിത്തൂങ്ങാൻ പായ്ക്കപ്പലിൽ ഫാനില്ലാതെ പോയി.

കഷ്ടം !

ഒറ്റവരി കവിത

രണ്ട് വരി കവിത

നാലുവരി കവിത

മിനിക്കവിത

മീഡിയം കവിത

വല്ല്യ കവിത

ചെറുകഥ

വലു കഥ

മീഡിയം നോവൽ

തിരഞ്ഞെടുത്ത കഥ

ഭാവിയിൽ തിരഞ്ഞെടുക്കാൻ ഇപ്പഴേ കുഴിച്ചിട്ടിരിക്കുന്ന കഥ

ഖണ്ഡകാവ്യം

ഇതിഹാസം

ഉപനിഷത് ഭാഷ്യം

മുയൽക്കുട്ടന് കാരറ്റിനടുത്തേക്കെത്താനുള്ള വഴി കണ്ടു പിടിക്കുക.

തുടങ്ങി, അണ്ഡകടാഹ സാഹിത്യ മണ്ഡലങ്ങളിൽ തിളങ്ങി നിന്നിരുന്ന ഇവരെ, വെറും അക്ഷരമാല അറിയില്ല എന്ന ഒറ്റക്കാരണത്താൽ എഴുത്തുകാരികളുടെ ഗണത്തിൽ പെടുത്തിയില്ലഡോ !

500 ഫെമിനിസ്റ്റ് റൈറ്റേഴ്സും ചെറിയ വായിൽ കരയാൻ തുടങ്ങി. പല്ലി കരയും പോലെ. ആ ആർത്തവം, സോറി, ആർത്തനാദം അറ്റ്ലാൻ്റിക്കിൻ്റെ വിരിമാറിലൂടെ (സൈസ് 38) അലയടിച്ചുയർന്നു.

ഭരതവാക്യം

കാര്യേഷു കവിത കരണേഷു കഥ
കഥയല്ലിതു ജീവിതം കിം ഫലം ക്യാ
കഥിതേ ധവളവർണ്ണ ചതുർ മൂർഖാം
അക്ഷരമാല ഈസ് ഇംപോർട്ടൻ്റത്രേ !


By Sunil Antony



എടോ മാനുവേലേ,

      കപ്പൽ നോർത്ത് അറ്റ്ലാൻ്റിക്കിലാ. സെൻ്റ് ജോൺസ് ദ്വീപിൽ നങ്കൂരമിട്ടിരിക്കുന്നു.

പൊസിഷൻ 23.18 ഡിഗ്രി ആൻ്റ് 36.64 ഡിഗ്രിയും. ശിഷ്ടം ഇല്ല.

     കള്ളക്കടത്തിന് പ്രത്യേകിച്ച് ഓർഡറൊന്നുമില്ല. അതിനാൽ
ഫെമിനിസ്റ്റ് സെയ്ലേഴ്സ് കൊത്തങ്കല്ല് കളിക്കുന്നു.

    അവരെ ഒരു കളി പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ പുരുഷ സെയ്ലേഴ്സ് ജിമ്മിൽ കഠിനാധ്വാനം ചെയ്യുന്നു.

         ഞാൻ ഒന്നിലും പെടാതെ താഴത്തെ പായയിൽ കിടന്ന് മോഹൻലാലിനെ ഫെമിനിസ്റ്റുകൾ തേക്കുന്നത് വായിക്കുന്നു.
മോഹൻലാൽ സംഘിയായത്രേ ! സംഘീന്ന് വച്ചാ എന്താടോ മാനുവേലേ ?

     ലാസ്റ്റ് ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ സിഡ്നിയിലൂടെ ഞാൻ കാറിൽ സഞ്ചരിക്കവേ ഒരു സോഡാ സർബത്ത് കുടിക്കാൻ കാറ് നിറുത്തി.

         ഉടൻ എന്നെ തിരിച്ചറിഞ്ഞ ഓസ്ട്രേലിയൻ ഫെമിനിസ്റ്റുമാർ, എൻ്റെ കാറ് സസൂക്ഷ്മം നോക്കിയ ശേഷം പരസ്പരം കുശുകുശുക്കാൻ തുടങ്ങി - "ദേണ്ടെടീ ക്യാപ്റ്റൻ സംഘിയായടീ ! ദേ നോക്കടീ "

     തുടർന്ന് അവർ എന്നോട് = "ക്യാപ്റ്റാ, എന്നാ ഗവർണ്ണറാകുന്നേ ? എന്നാ എം.പി.യാകുന്നേ ?"

എനിക്കൊന്നും മനസിലായില്ല.

      പിന്നെയാ മസസിലായത്. ഓസ്ട്രേലിയൻ ടയർ വ്യവസായത്തിൻ്റെ 60% ഉം ഇന്ത്യൻ വംശജനായ കുമാർ മോഡിയുടെ "മോഡി റബേഴ്സ്" എന്ന കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്.
അവരുടെ "മോഡി സ്പോർട്ട്" എന്ന ടയറാണ് എൻ്റെ കാറിനിട്ടിരിക്കുന്നത്.

അങ്ങിനെ ഞാനും സംഘിയായി.

അത് പോട്ടെ -

         ഞാൻ പായിൽ കിടന്ന് മയങ്ങവേ ഒരു പയ്യൻ ഓടി വന്ന് പറയുകയാ- "ക്യാപ്റ്റാ, ബിന്ദുച്ചേച്ചി സൂപ്പർ മാർക്കറ്റ് തുടങ്ങി !

ഏത് ബിന്ദു ? നിലമ്പൂർ ബിന്ദുവോ ?

      എനിക്കാകാംക്ഷയായി. കാര്യം നിലമ്പൂരിൽ നിന്നും ആദ്യമായി ഫെമിനിസത്തിൽ പി.ജി. എടുത്ത പെണ്ണാ. പക്ഷേ വലിയൊരു സൂപ്പർ മാർക്കറ്റ് തുടങ്ങാനുള്ള പൈസ ഇവൾ എങ്ങിനുണ്ടാക്കി ?

      "ക്യാപ്റ്റൻ. ആ നാട്ടിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റാ ചേച്ചി തുടങ്ങിയത് !"

       കർത്താവേ ! കഴിഞ്ഞ മാസം കപ്പലീന്ന് ലീവെടുത്ത് പോയപ്പോൾ അവളുടെ കയ്യിൽ ആകെയുണ്ടായിരുന്നത് ഇന്ത്യൻ മണി 1800 രൂപയായിരുന്നു. 

    സങ്കടം തോന്നി ഞാനൊരു 200 സിങ്കപ്പൂർ ഡോളർ കൂടെ കൊടുത്തു. അവളത് വാങ്ങി ആനന്ദക്കണ്ണീരോടെ ബ്ലൗസിനുള്ളിൽ - ആഴത്തിൽ - നിക്ഷേപിച്ചു.

     "അവൾ സൂപ്പർ മാർക്കറ്റ് തുടങ്ങിയെന്നോ ?
എങ്ങിനെ ?"

      പയ്യൻ പറഞ്ഞു -  "എങ്ങിനാന്ന് വച്ചാൽ, ലോക് ഡൗണിലിരിക്കെ ചേച്ചി വീട്ടിലേക്കാവശ്യമായ സാധനങ്ങളുടെ ഒരു ലിസ്റ്റ് ഫേസ്ബുക്കിലിട്ടു. ഏതെങ്കിലും ഒരു കോന്തൻ അതൊക്കെ മേടിച്ച് തരും എന്ന് ചേച്ചിക്കുറപ്പായിരുന്നു."

അരി       = 15 കിലോ
പഞ്ചസാര = 3 കിലോ
പരിപ്പ് = ............  ഇങ്ങനെ രണ്ടു മാസത്തേക്കുള്ള സാധനങ്ങളുടെ ലിസ്റ്റ്. എല്ലാം വാങ്ങാൻ 16,000 രൂപയാകും.

       ഒരു തിങ്കളാഴ്ച രാവിലെ 8 മണിക്ക് ചേച്ചി പോസ്റ്റിട്ടു. 

   ചേച്ചിയുടെ 5100 ഫ്രണ്ട്സിനും പോസ്റ്റ് പോയി. ( 100 എണ്ണം ഫെമിനിസ്റ്റ് അലോട്ട്മെൻ്റാ.)

    8.15 ന് ആദ്യ കോന്തൻ സാധനങ്ങളുമായെത്തി. 8.19 ന് രണ്ടാമത്തെ കോന്തനുമെത്തി.

          എന്തിനേറെ, വൈകുന്നേരത്തിന് മുൻപ് 215 യുവകോന്തൻമാരും 325 മധ്യവയസ് കോന്തൻമാരും 64 വൃദ്ധ കോന്തൻമാരും സാധനങ്ങളെത്തിച്ചു.

      ( വ്യദ്ധ കോന്തൻമാരിൽ 28 പേരോളം ആംബുലൻസ് സംഘടിപ്പിച്ചാ വന്നേ ! അവരിൽ എട്ടു പേർ പോകും വഴി മരിച്ചും പോയി.)

       കിട്ടിയ സാധനങ്ങളുപയോഗിച്ച് പിറ്റേന്ന് തന്നെ ബിന്ദു ഒരു വലിയ കെട്ടിടം വാടകക്കെടുത്ത് വല്ല്യ ഒരു സൂപ്പർ മാർക്കറ്റ് തുറന്നു.

ഭരതവാക്യം

കുചേല ജീവിതം ദീർഘാവലംബേ
കുബേര വർഗ്ഗ സ്ത്രൈണ ബുദ്ധ്യാം
കുച്ച് കുച്ച് ചാറ്റിംഗ് ഇൻ മെസഞ്ചർ
എവരിതിം ഈസ് പോസിബിൾ ഇൻ ഇറ്റ്

Written by: Sunil Antony

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo