നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Captain Sunil Antony Speaking - 7


എടോ മാനുവേലേ,

പുതുതായി ഫെമിനിസ്റ്റായ ഒരു പാവപ്പെട്ട സ്ത്രീ പരാതിയുമായി സീനിയർ ഫെമിനിസ്റ്റുമാരുടെ അടുത്ത് ചെന്നു.

" മാഡംമാരേ, എന്റെ ഭർത്താവ് കഴിഞ്ഞ മാസം പത്താം തീയതി മുതൽ പണിക്ക് പോകുന്നില്ല. വീട്ട് ചിലവിന് ചില്ലിക്കാശ് തരുന്നില്ല. ഞാനും മക്കളും പട്ടിണിയാ."

"ഓഹോ അങ്ങിനെയോ ? ശരി. നീ പോലീസ് സ്‌റ്റേഷനിൽ ചെന്ന് പരാതി പറയൂ. അയാളെ പിടിച്ച് അകത്തിടാം."

"അയ്യോ മാഡം ഇനിയും അകത്തിടണ്ട. നിങ്ങളുടെ ക്ലാസ് കേട്ട് കേട്ട് ഞാനയാളെ ഏഴു പ്രാവശ്യം പോലീസിലേൽപ്പിച്ചു. മൊത്തം അറുപത്തിയഞ്ച് ദിവസം ജയിലിൽ കിടത്തി. കഴിഞ്ഞ മാസം പത്താം തീയതിയാ അവസാനമായി ജയിലീന്ന് വിട്ടത്. അന്നു മുതലാ അയാൾ എന്നേയും പിള്ളേരേയും നോക്കാതായത്. ങീ .......ങീ ......ങീ ....... എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം മാഡംമാരേ. എനിക്ക് പഴയ ഭർത്താവിനെ വേണം." പാവം കുനിഞ്ഞ് നിന്ന് തൊഴുതു.

" ചേച്ചീ, ഞങ്ങളുടെ പണി ഞങ്ങൾ ചെയ്തു. ഇനിയുള്ളത് നിങ്ങൾ നോക്കണം."

"നോക്കൂ ചേച്ചി, ചേച്ചി ഇപ്പോൾ സ്വതന്ത്രയായില്ലേ ? ഇതിലും വലുത് എന്ത് വേണം."

"പിന്നെ, സ്വാതന്ത്രത്തിന് കുറച്ച് വിലയൊക്കെ കൊടുക്കണം ചേച്ചീ."

"ചേച്ചി കേട്ടിട്ടില്ലേ --
"ശ്രീ നാരായണ ഗുരു,
മഹാത്മാ അയ്യങ്കാളി,
ആഗമാനന്ദൻ,
കുമാരനാശാൻ,
ചട്ടമ്പിസ്വാമികൾ,
ടി.കെ.മാധവൻ,
പൽപ്പു ....... ...... ........"

പാവം ചേച്ചി തിരിഞ്ഞ് നടന്നു.

" നിങ്ങളൊക്കെ വെള്ളമിറങ്ങി ചാവില്ലടീ ....."

ഭരതവാക്യം

"ന: ആവഹീം സരളച്ചേച്ചീം കഷ്ടം
നാരീ സ്വാതന്ത്ര പണ്ഡിതഹ കർമ്മണ്യേം
നവയുഗ നാരീം സീനിയർ ലേഡീസ്
ഏവം ദരിദ്രഹ - നിന്റെ വിധി പോലെ"

-----------------------------------------------------------------
(മാനുവേലേ ഈ പോസ്റ്റ് വായിച്ച ശേഷം താൻ, ഫെമിനിസം അമേരിക്കക്ക് സമ്മാനിച്ച 'നൻമ' കളെളെക്കുറിച്ചുള്ള ഓഷോയുടെ ( ചരിത്രത്തിൽ സ്ത്രീകളെ എറ്റവും സ്നേഹിച്ച മനുഷ്യ ജീവി.) നിരീക്ഷണങ്ങൾ വായിക്കാതെ ഉറങ്ങിയാൽ തന്നെ ഞാൻ രാത്രി 12 മണിക്ക് പാലാരിവട്ടത്ത് വീട്ടിൽ വന്ന് തല്ലുന്നതായിരിക്കും. പുത്തൻകാവിലമ്മയാണേ സത്യം.)


By Sunil Antony

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot