എടോ മാനുവേലേ,
നൂറ് വർഷം മുൻപുള്ള കഥയാണ് പറയാൻ പോകുന്നത്.
അന്നെന്റെ കപ്പൽ എഞ്ചിൻ പണിക്കായി ആഫ്രിക്കയിലെ പോർട്ടോ നോവോ തുറമുഖത്തെ ഡ്രൈ ഡോക്കിലാണ്.
സെയ്ലറുമാരിൽ ഒരു നീച ജാതിക്കാരനുണ്ടായിരുന്നു. " ഉഡുംബോ ജീൻവാൽജീൻ." ആഫ്രിക്കക്കാരനാ.
യൂറോപ്പിലും ആഫ്രിക്കയിലും നിലവിലുണ്ടായിരുന്ന എല്ലാ കുലീന ജോലികളും ചെയ്തു നോക്കി - ജീവിക്കാൻ,
1. കുതിരക്ക് ലാടം വക്കൽ,
2. കുതിരച്ചാണകം വിൽപന,
3. വെള്ളക്കാരി പെണ്ണുങ്ങളെ കുതിര സവാരി പഠിപ്പിക്കൽ,
4. കുതിര ബ്രോക്കർ,
5. കുതിര ബ്രീഡിംഗ്,
6. കുതിരപന്തയത്തിൽ കാശ് വക്കൽ, -
NB: (ഇവനിൽ നിന്നാണ് വൈക്കം മുഹമ്മദ് ബഷീർ " കുതിര ബിരിയാണി " എന്ന വാക്ക് ഉരുത്തിരിച്ചെടുത്തത്.)
കുറച്ചു കാലം എന്റെ കപ്പലിലും പണിയെടുത്തു.
അങ്ങിനെ, ചെയ്യാത്ത തൊഴിലില്ല. പക്ഷേ ഒന്നും വിജയിച്ചില്ല. ഒടുവിൽ പോർട്ടോ നോവോയിൽ വച്ച് അവൻ എന്റെ കപ്പലിൽ നിന്നും ഒളിച്ചോടി.
അത്ഭുതം അതല്ല.
കഴിഞ്ഞാഴ്ച അവൻ എന്നെ കാണാൻ കാലടിയിൽ വന്നു. അശ്വാരൂഢനായി, ഒരു കറുകറുത്ത, ലക്ഷണമൊത്ത കുതിരപ്പുറത്ത് കയറി -
അവൻ പറഞ്ഞു - "സാറേ, ഞാൻ ഇന്ത്യയിൽ നിന്നും 'അശ്വാരൂഢാരിഷ്ടം' വരുത്തി കഴിച്ചു. ഇപ്പോൾ എനിക്ക് ഭയങ്കര ഡിമാന്റാ. ആഫ്രിക്കയിലേയും യൂറോപ്പിലേയും ഫെമിനിസ്റ്റുകളുടെ കണ്ണിലുണ്ണിയാ ഞാനിപ്പോൾ."
"അമേരിക്കയിലേപ്പോലെ കാശൊന്നും കിട്ടൂല. ബട്ട് ജീവിതം പരമസുഖം. സാറിനും ഒരു കുതിരയായിക്കൂടെ ? ക്യാപ്റ്റന്റെ നാട്ടിൽ നൂതന ഫെമിനിസ്റ്റുകളില്ലേ ? വൈ ഡോണ്ട് യൂ ട്രൈ ക്യാപ്റ്റൻ ?"
എന്തേ ശിഷ്യാ എനിക്കീ ബുദ്ധി തോന്നാഞ്ഞേ ? നമ്മുടെ മലയാള പത്രങ്ങളിൽ എന്നും ഈ ടൈപ്പ് പരസ്യങ്ങൾ വരാറുണ്ടല്ലോ. എന്നിട്ടും ഞാനെന്തേ ലേറ്റായി ?
ഭരതവാക്യം -
"അശ്വാരൂഢേ ഗമനമിദം ന്റെ മാനുവേലേ
ഭക്ത ഫെമിനിസ്റ്റു വങ്ക പുന: പുന:
ഏവം സിൽവസ്റ്റർ സ്റ്റാലൻ പ്രതിക്രിയാം
വയാഗ്ര ദ്വ മാത്ര പ്രയോഗേ ശുഭരാത്രി. "
By Sunil Antony
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക