Slider

വയനാട്ടുകാർ കാണുന്ന ആനകൾ (കഥയെഴുത്ത് മത്സരം) - Entry 25


      

           ബാങ്ക് മാനേജറുടെ മുറിയിൽ നിന്നറങ്ങിയ ജോർജ്ജ്   ഭാര്യക്കും മകൾക്കും വേണ്ട മരുന്നുകൾ വാങ്ങാനായി നീതി മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു...!

      പതിവ്കാരനായ ജോർജ്ജിനെ കണ്ട് പുഞ്ചിരിച്ച സ്റ്റോറിന്റെ ഉടമയോട് ചിരിച്ചെന്ന് വരുത്തി മരുന്നും വാങ്ങിനടന്നു...!

       ഇനി കുറച്ച് വളം കൂടിയെടുക്കണം കാത്തിരുന്ന് കിട്ടിയ മഴയാണ്.!!       വീട്ടിലേക്ക് തന്റെ പഴയ ഒട്ടോ ഓടിച്ച് പോവുമ്പോൾ ജോർജ്‌ജിന്റെ ചിന്തകൾ നിത്യ രോഗിയായ ഭാര്യയേയുംപത്ത് വയസ്കാരിയായ ഇളയ മകളേയും കുറിച്ചായിരുന്നു....!

      മൂന്ന് മക്കളാണ് മൂത്തവൾ പ്ലസ് ടു കഴിഞ്ഞ് പിന്നെ പോയിട്ടില്ല ഭാര്യയേയും ഇളയവളേയും നോക്കാൻആളില്ലാത്തതിനാൽ അവളുടെ ഡോക്ടർ ആവുക എന്ന മോഹം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നു.....! 

    രണ്ടാമത്തെയാൾ നോയൽ എട്ടിലാണ് സ്ക്കൂളിലെ കായിക മത്സരങ്ങളിലെല്ലാം ഉന്നത വിജയങ്ങൾ നേടാറുള്ളഅവന് നല്ല ഒരത്ലറ്റാവാനാണ് ആഗ്രഹം....!

      ഒരുപാട് കാലം ഗൾഫിൾ കഷ്ടപ്പെട്ട് ജോലി ചെയ്ത സമ്പാദ്യവുമായി കൃഷി എന്ന ആഗ്രഹവുമായ് വയനാടൻചുരം കഴറിയതാണ്....!

      നല്ല നാട്... !

ഗൾഫിലെ പൊരിവെയിലിൽ നിന്ന് വയനാടൻ മഞ്ഞിന്റെ കുളിരിലേക്ക്....

      മരുഭൂവിന്റെ മടുപ്പിൽ നിന്ന് വയനാടൻ കാടുകളുടെ വശ്യതയിലേക്കുള്ള മാറ്റം തികച്ചും ആസ്വദിച്ചിരുന്നനാളുകളായിരുന്നു....!

    ഇളയ കുട്ടിയുടെ പ്രസവ സമയത്താണ് ഭാര്യയുടെ അസുഖം തിരിച്ചറിയുന്നത്....

      അതിനാലാവാം ഇളയ മോൾക്കും ജനിച്ചത് മുതൽ പല പ്രശ്നങ്ങളായിരുന്നു....!

    സമ്പാദ്യങ്ങൾ എല്ലാം  പത്ത് വർഷം കൊണ്ട്  വഴിക്ക് പോയി....!

      എന്നിട്ടും അവരിപ്പോഴും രോഗികൾതന്നെയായി തുടരുന്നു....!

    മകളുടെ മുടങ്ങിയ പഠിപ്പും മകന്റെ ആഗ്രഹങ്ങളും ഭാര്യയുടേയും മകളുടേയും ചികിത്സയും.  എല്ലാം ശരിയാവും..!! 

ചിന്തകളോടൊപ്പം കാട് കയറിയ ജോർജജിന്റെ ചെവിയിൽ ഒരു കാട്ട് കൊമ്പന്റെ ചിന്നം വിളിയുയർന്നുകേൾക്കുന്നതായ് തോന്നി

        മണിയന്റെയാണോ....?

വയനാട്ടുകാർ ഓമനിച്ച് വളർത്തിയിരുന്ന കാട്ടാനയായിരുന്നു മണിയൻ...!

     ഒരു ഉപദ്രവവുമില്ലതെ നാട്ടുകാർ പേരെടുത്ത് വിളിച്ചാൽ ഓടി വന്ന് ഭക്ഷണ സാധനങ്ങളെല്ലാം വാങ്ങി കഴിച്ച്മര്യാദക്കാരനായി മടങ്ങി പോവുന്ന മണിയൻ കുട്ടികൾക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു...!

   നിരവധി ജീവനെടുത്ത കാട്ടനകൾക്ക് പേരു ദോശമായി ജനങ്ങളോട് സൗഹൃദം കാണിച്ച മണിയൻ മറ്റൊരുകാട്ടാനയുടെ ആക്രമണത്തിൽ ചരിഞ്ഞിട്ട് കുറച്ചായെങ്കിലും ഇന്നും മണിയനുണ്ടാവാറുള്ള സ്ഥലങ്ങളിൽ ചിന്നം വിളി ഉയരുന്നതായും നാടിനേയും നാട്ടുകാരേയും സ്നേഹിച്ച കൊമ്പന്റെ നിഴൽ കണ്ട പോലെയോതോന്നാറുണ്ട്...!

       പപ്പേ...! ലോൺ ശരിയായോ..? സ്വപ്നലോകത്ത് നിന്ന് മോളുടെ  ചോദ്യം യാഥാർത്ഥ്യങ്ങളിലേക്കുള്ളഉണർത്ത് പാട്ട് പോലെ തോന്നി...!

    അതെയെന്ന് തലയാട്ടി ഭാര്യയുടെ അടുത്തേക്ക് നടന്നു....!

        പ്രതീക്ഷയോടെ തന്നെ നോക്കുന്ന അവളോട് ലോൺ ശരിയായതും പാപ്പച്ചേട്ടനോട് പാട്ടം കുറച്ച് തരാൻപറഞ്ഞതും നാളെ തന്നെ പണി തുടങ്ങണമെന്നും മരുന്ന് നൽകാത്ത ആശ്വാസമായി അവൾക്ക് പകർന്ന്നൽകി...!

          ഒരു വിളവെടുപ്പ് കാലം വരെ വീട്ടിലേക്കാൾ കൃഷിയിടത്തിലാണ് ഒരോ കൃഷിക്കാരന്റെയും ജീവിതം..!!

   തന്റെ സ്വപ്നങ്ങളെ,പ്രതീക്ഷകളെപ്രത്യാശകളെ വിയർപ്പ് കൂട്ടി മണ്ണിലൊളിപ്പിച്ച്

കതിരിടുന്നതും,തളിർക്കുന്നതും കായ്ക്കുന്നതും നോക്കി കാത്തിരിക്കുന്നവരാണ് കർഷകൻ....!!

      ഏറുമാടത്തിൽ കാവലിരിക്കാൻ പോവുമ്പോൾ നോയലിനെ വിളിച്ച് ജോർജ്ജ് ഓർമിപ്പിച്ചു കൂർക്കംവലിച്ചുറങ്ങരുത് ഇന്നലെ തന്നെ കാട്ട് പന്നികൾ മൊത്തം കുത്തി മറിച്ചിട്ടുണ്ട് ശബ്ദം കേട്ടാൽ പടക്കം പൊട്ടിച്ചോപാട്ട കൊട്ടിയോ എന്ത് വന്നാലും ഓടിച്ചേക്കണം...! 

      മോളോട് മമ്മിയേ നോക്കണമെന്നോർമ്മിപ്പിച്ച് നെറ്റിയിലെ ടോർച്ച് തെളിച്ച് കൃഷിയിടത്തിലേക്ക് നടന്നു...!!

           പുലർച്ചയായിക്കാണും..! ഫോൺ റിംഗ് ചെയ്യുന്നു വീട്ടിൽ നിന്നാണ്  

മോളുടെ കരയുന്ന പോലത്തെ ശബ്ദം മമ്മിക്ക് തീരെ വയ്യ പപ്പാ....!പെട്ടെന്ന് വായോ..! 

       ഭാര്യയെ ഹോസ്പ്പിറ്റലിൽ കൊണ്ട് പോയി തിരികെ വരുമ്പോഴേക്ക് നേരം പുലർന്ന് തുടങ്ങിയിരുന്നു....!

      നാട്ടുകാരനായ മത്തായിച്ചൻ ഓടി വരുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി...!

ഡാ ജോർജേജ..!ഇന്നലെ കാട്ടാനക്കൂട്ടമിറങ്ങി നിന്റെ കൃഷി മൊത്തം നശിപ്പിച്ചിട്ടുണ്ട് 

   നീ ഇന്നലെ കാവലിരുന്നില്ലായിരുന്നോ....!!? 

കിതപ്പിലും ഒറ്റ ശ്വാസത്തിലും മത്തായിച്ചൻ പറഞ്ഞ് നിർത്തി...!

എന്റെ കർത്താവേ....!! 

      ഒരലർച്ചയോടെ ജോർജ്ജ് കൃഷിയിടത്തിലേക്കോടി.....!

         തന്റെ സ്വപ്നങ്ങളെ ചവിട്ടി മെതിച്ചരച്ച കാട്ടാനകളുടെ കാല്പാടുകൾ കണ്ട് ജോർജ്ജിന് തലകറങ്ങുന്നത്പോലെ തോന്നി...!

     കുറച്ച് നാട്ട്കാർ ചേർന്ന് ഫോറസ്റ്റ് ഓഫിസർമാരെ തടഞ്ഞ് വെച്ച് ദേഷ്യപ്പെടുകയും ചീത്ത വിളിക്കുകയുംചെയ്യുന്നു...!

എത്ര കാലമായി പറയുന്നതാ സാറേ വന്യ മൃഗങ്ങളുടെ ശല്യം കാരണം ഞങ്ങൾക്കുള്ള പ്രയാസങ്ങൾ..!!

എന്നാണ് ഇതിന് ഇനിയൊരു പരിഹാരം...!!

     പതിവ് മറുപടികൾ നൽകി അവർ വാഹനത്തിൽ കയറി തിരിച്ച് പോയി...!

      ആശ്വാസ വാക്കുകളെല്ലാം ചുറ്റും നിന്ന് തന്നെ കൂവി കളിയാക്കുന്ന പോലെ തോന്നി ജോർജ്ജിന്.....

      യുദ്ധഭൂമിയിലെ കബന്ധങ്ങൾ പോലെ തന്റെ കൃഷിയിടം.....!

      ബോധോദയമുണ്ടായ ബുദ്ധനെ പോലെ ജോർജ്ജ് വീട്ടിലേക്ക് നടന്നു.....!

       മരണവീട് പോലെ ദു:ഖം തളം കെട്ടി കിടന്നു...!

    രാത്രി എല്ലാവരും പ്രാർത്ഥിച്ചു അത്തായം കഴിച്ചു...! 

       ആരും പരസ്പരം ഒന്നും മിണ്ടിയില്ല...!!

പിറ്റേ ദിവസം.....!!!

  വയനാട്ടിൽ കർഷകനും കുടുംബവും ആത്മഹത്യ ചെയ്ത ന്യൂസായിരുന്നു ചാനലുകളിൽ......!

  ------------------------------  "അളിയാ...... ദേ നോക്കിയേ... വയനാട് എന്ത് സൂപ്പർ പ്ലയ്സാണ് ഇത്തവണ ട്രിപ്പ് അങ്ങേട്ടാക്കിയാലോ....?"

  കോൺക്രീറ്റ് കാടുകളിൽ നിന്ന് വയനാടൻ കാഴ്ച്ചയുടെ മനോഹാരിത നുകരാൻ ഒരു യാത്രാ സംഘം കൂടിപുറപ്പെടുന്നതിന്റെ 

കോപ്പ് കൂട്ടലുകൾക്ക് മോലെ മരണത്തിന്റെ തണുപ്പുള്ള കോടമഞ്ഞ് മൂടിയിരിക്കുന്ന ചുരം കാണാം....!!


  Written by Rahman Kunjon

 

         

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo