Showing posts with label SwapnaSuresh. Show all posts
Showing posts with label SwapnaSuresh. Show all posts

പ്രണയം ;

പ്രണയം ;
''ഡി പാറു നീയെനിക്കൊരു .....................ഉമ്മ തരുവോ ?പോ അഭിയേട്ടാ - അതൊക്കെ നമ്മുടെ കല്യാണത്തിനുശേഷം.. അത് മതി അഭിയേട്ടാ ,'''ഓ ശരി പൊന്നേ... സമ്മതിച്ചു ''.''എങ്കിൽ നീയെനിക്കൊരു പാട്ടു പാടി താ.'' ശരി അത് ചെയ്യാം''
''തളിരിട്ട കിനാക്കൾ തൻ
താമര മാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല
വിരുന്നുകാരൻ '''.....................അവൾ പാടി
അവൻ ആസ്വദിച്ചിരുന്നു .
അഭിലാഷും പാർവതിയും പ്രണയത്തിലാണ് .രണ്ടുപേരും ഒരു കോളേജിൽ പഠിക്കുന്നു .ഇപ്പോൾ അവൻ എം.കോം.ലാസ്‌റ് ഇയറും അവൾ ബി .എ സെക്കന്റ് ഇയറും.കോളേജിലെ ഓണാഘോഷപരിപാടിയിലാണ് അവൻ പാർവതി യെ ആദ്യമായി കാണുന്നത് എല്ലാവരും സെറ്റ് സാരി ഉടുത്തപ്പോൾ അവൾ ദാവണിയാണ് ഉടുത്തത് .ചുവന്ന കളർ ദാവണി.അവൻ പിനീട് നോക്കുന്നിടത്തെല്ലാം അവളെ കണ്ടു തുടങ്ങി .അവൻ കോളേജില്‍ പോകുന്നതുപോലും അവ്സലെ കാണാൻ മാത്രമായി.പക്ഷെ അവൾ ഇതൊന്നും അറിഞ്ഞിരുന്നില്ല.
ഒരുദിവസം കോളേജിൽ നിന്നും അവൻ വീട്ടിലേക് പോകുമ്പോൾ റോഡിൽ ഒരാൾക്കൂട്ടം .'''എന്താ ചേട്ടാ പ്രശനം?.. ''ഒരു പെണ്ണ് കൊച്ചുകുട്ടിയുടെ ദേഹത്തു സ്കൂട്ടർ മുട്ടിച്ചു''. നോക്കിയപ്പോ പാർവതിയുടെ ആക്ടിവ ഒരു സ്കൂൾ കുട്ടിയുടെ ദേഹത് മുട്ടിയതാണ്. അവനൊന്നും പറ്റിയില്ല ആളുകൾ അവളെ കുറ്റപ്പെടുതുന്നു.അവന്റെ മനസ്സിൽ ആയിരം ലഡു പൊട്ടി .അവളോട് ഒന്ന് മിണ്ടാൻ അവസരം നോക്കിയിരിക്കയായിരുന്നു .
''എന്താ എന്തുപറ്റി പാർവതി ?അവൾ അവനെ നോക്കി പേരെങ്ങനെ അറിയാം എന്ന അർത്ഥത്തിൽ .
'' ഞാൻ പതുക്കെയാണ് വന്നത് പെട്ടെന്നിവൻ ക്രോസ്സ് ചെയ്‌ത വന്നു എന്റെ വണ്ടിയുെടെ സൈഡിൽ മുട്ടുകയായിരുന്നു ''
''ആണോടാ മോനെ ? ഉം .....കുട്ടി പറഞ്ഞു .''നിനക്കെന്തെങ്കിലും പറ്റിയോ ? ''ഇല്ല ചേട്ടാ ' എങ്കി മോൻ വീട്ടിൽ പൊയ്ക്കോ .
''''സോറി ചേച്ചി ഞാൻ പെട്ടെന്നൊടിയതു കൊണ്ട ''പോട്ടെ . ....
അവിടെ നിന്നവരെല്ലാം അപ്പോഴേ സ്ഥലം വിട്ടിരുന്നു .
''താങ്ക്സ് ചേട്ടാ ''.ചേട്ടൻ . വന്നില്ലാരുന്നെങ്കിൽ എന്ന് പറഞ്ഞവൾ വിതുമ്പി ''
''അപ്പോ ശരി ഇയാൾ വീട്ടിപ്പോ.നാളെ കാണാം താൻ പഠിക്കുന്ന കോളേജിലാണ് ഞാനും '.
പാർവതി അന്ന് മുഴുവൻ അഭിലാഷിനെയും ഓർത്തിരുന്നു .പേരുപോലും ചോദിച്ചില്ല.എന്റെ പേരെങ്ങനെ അറിയാം.എന്തായാലും നാളെ കാണുമല്ലോ അപ്പൊ ചോദിക്കാം .......
അവൾ പ്രതീക്ഷിച്ചപോലെ അവൻ ഗേറ്റിനു മുന്നിൽ തന്നെ ഉണ്ടാരുന്നു.
അവൾ ചിരിച്ചു.അവനും.വണ്ടി പാർക്കിംഗ് ഏരിയായിൽ വച്ചട്ട് അവൾ അവന്റടുത്തേക്കു ചെന്നു .'''ഇന്നലെ പേര് പോലും ചോദിച്ചില്ല ?എന്താ ചേട്ടന്റെ പേര് ?
'''''പേര് അഭിലാഷ് ഇവിടെ എം.കോമിന് പഠിക്കുന്നു......വീട്ടിൽ അച്ഛൻ 'അമ്മ അനിയത്തി.അച്ഛൻ പട്ടാളത്തിൽ നിന്നും റിട്ടയർ ആയി ടൗണിൽ ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നു.''?അമ്മ ഇപ്പോ അച്ഛന്റെ കൂടെ കടയിൽ അനിയത്തി പ്ലസ്‌ടുവിനു പഠിക്കുന്നു.''''? അവൾ ഒന്ന് ചിരിച്ചു.''''പേര് മാത്രമല്ലേ ഞാൻ ചോദിച്ചുള്ളൂ .'''' അവൻ ഒന്ന് ചമ്മി അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ.'''ശരി ശരി.''''പിന്നെ എന്റെ പേരെങ്ങനെ അറിയാം .''' പിന്നെ കാണാം എന്നും പറഞ്ഞവൻ ക്ലാസ്സിലേക് പോയി.
ഉച്ച കഴിഞ്ഞ ഫസ്റ്റ് ഹവർ അവൾക് ഫ്രീ ആയിരുന്നു.അവളും കൂട്ടുകാരി അഞ്ജുവും കുടി വാക മരച്ചുവട്ടിൽ ഇരുന്നു പാർവതി യുടെ അടുത്ത കൂട്ടുകാരിയാണ് അഞ്ചു അതുകൊണ്ടവൾ എല്ലാ കാര്യവും അവളോട് പറഞ്ഞു.
''പാറു ഇത് പ്രണയം തന്നെ ''
'പിന്നെ 'പ്രണയം ഇന്നലെ കണ്ടപോഴേക്കും പ്രണയം .''''ഇന്നലെയാ കണ്ടതെന്ന് നീ എങ്ങനെയാ അറിഞ്ഞേ ?അയാൾ നേരത്തെ കണ്ടിട്ടുണ്ടാവുമെടി സുന്ദരിക്കോതെ .
''ഒന്നുപോടി ''ആളെങ്ങനെയാ ഗ്ലാമർ ആണോ ? ഉം .എങ്കി പ്രേമിക്കടി .നോക്കാം .
അഞ്ചു ദാ വരുന്നടി ആള് .കൊള്ളാം മോളെ നീ വിടാതെ പിടിച്ചോ .
''ഹായ് പാറു '''അവൾ ചോദ്യഭാവത്തിൽ ഒന്ന് നോക്കി .പാർവതിനു ചുരുക്കിയതാ .ഉം .അവൾ മൂളി.'''എന്റെ പേരെങ്ങനെ അറിയാം എന്നു ചോദിച്ചിട്ടൊന്നും പറഞ്ഞില്ല....ഇഷ്ടമുള്ളവരുടെ കാര്യങ്ങൾ നമ്മൾ തിരക്കി അറിയാറില്ല അങ്ങനെ അറിഞ്ഞു .അച്ഛൻ കൃഷി ഓഫീസർ ആണെന്നും 'അമ്മ ടീച്ചർ ആണെന്നും അനിയൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു എല്ലാം എനിക്കറിയാം .''കൊള്ളാലോ..
ഇനി ഞാൻ പാറുനോട് വളച്ചു കെട്ടില്ലാത്തൊരു കാര്യം പറയാം '''എനിക്കിയാളെ ഇഷ്ടമാണ് '''.അവൾ ഒന്നും പറയാതെ അവിടെ നിന്നു പോയി .രണ്ടു ദിവസം അവളെ കാത്തു അവൻ ഗേറ്റിനടത്തു നിന്നെങ്കിലും കണ്ടില്ല മൂന്നാം ദിവസം അവൾ വന്നു .''എനിക്ക് മറുപടിയൊന്നും തന്നില്ല ''അവൾ ചിരിച്ചു ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു .
''എക്സാം കഴിഞ്ഞാൽ പിന്നെ നമ്മൾ എങ്ങനെ കാണും അഭിയേട്ടാ '' അതൊക്കെ കാണമെന്നേ.നീ ടെൻഷൻ ആവാതെ.ഞാനെന്നും വരും എന്റെ പെണ്ണിനെ കാണാൻ. അവൾക് സന്തോഷമായി. ''എന്റെ ടെൻഷൻ മാറ്റാൻ നീയൊരു പാട്ടു പാട് ' എനിക്ക് തൊണ്ടവേദനയാ വോയിസ് റസ്റ്റ് പറഞ്ഞതാ ഡോക്ടർ.എന്നാലും അഭിയേട്ടന് വേണ്ടി പാടാം .
''എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം
ഇന്ന് നീയെൻ അരികിലില്ലേ...........
അങ്ങനെ എക്സാം കഴിഞ്ഞു .അവൻ ബാങ്ക്‌ കോച്ചിങ് ക്ലാസിനു ചേർന്നു അവർ എന്നും കാണും സംസാരിക്കും. അവളുടെ ലാസ്‌റ് ഇയർ എക്സാം ആയപ്പോഴേക്കും അഭിലാഷിന് പ്രമുഖ ബാങ്കിൽ പ്രൊബേഷനറി ഓഫീസർ ആയി ജോലിയായി .ആദ്ത്തെ രണ്ടു വർഷം കര്ണാടകയിലേക്കാണ് പോസ്റ്റിങ്ങ് കിട്ടിയത് .
വളരെ സങ്കടത്തോടെയാണ് അവൻ പോയത് സങ്കടത്തോടെയാണ് അവൾ അവനെ യാത്രയാക്കിയത് .പിന്നെ ഫോണിലൂടെയായി അവരുടെ പ്രണയം .കുറച്ചു ദിവസങ്ങളായി പാറുവിന്റെ സംസാരത്തിലും പെരുമാറ്റത്തിലും ഒരു മാറ്റം അവൾ അകന്നു പോകുന്നപോലെ കല്യാണക്കാര്യം പറയുമ്പോൾ അവൾ ഒഴിഞ്ഞു മാറുന്നു .''''എന്താ പാറു നിനക്കു പറ്റിയെ ?ഞാൻ അടുത്ത മാസം വരും .വീട്ടിലേക് വരും പെണ്ണ് ചോദിക്കാൻ .വേണ്ട അഭിയേട്ടാ ....അച്ഛൻ സമ്മതിക്കില്ല.
വീട്ടുകാർ സമ്മതിക്കാതെ ഞാൻ ഒന്നിനുമില്ല.''''നേരത്തെ നീ പറഞ്ഞത് ആരെതിർത്താലും ഞാൻ അഭിയേട്ടന്റേതാണ് '''എന്നല്ലേ?.ഇപ്പോ അത് മാറ്റി.അവൾ പറഞ്ഞു.
അവരുടെ ഇടയിൽ വഴക്കു പതിവായി .
എങ്കിലും നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം അവൻ അവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ ചെന്നു.അവളും അവളുടെ അച്ഛനും ഇ ബന്ധത്തിന് ഞങ്ങൾക്കു താത്പര്യമില്ല എന്നും പറഞ്ഞു വിട്ടു.''അഭിയേട്ടൻ ദൈവത്തെയോർത് ഇനിയെന്നെ ശല്യപെടുത്തരുത് ''അവളുടെ വാക്കുകൾ ചാട്ടുളിപോലെ അവന്റെമേൽ പതിച്ചു'''
.''ഇല്ല നിന്നെ ഇനി ഞാൻ ശല്യപെടുത്തില്ല..... ഗുഡ്ബൈ.
വർഷങ്ങൾക് ശേഷം ............
''അച്ഛാ ഉണ്ണിക്കുട്ടന് ലുലുമാൾ കാണണം''
''നമുക്കുപോകാം അഭിയേട്ട ''രാജിയും പറഞ്ഞു. .ശരി ഭാര്യയുടെയും മോന്റെയും ആഗ്രഹം നടക്കട്ടെ അങ്ങനെ ലുലു മാളിലെത്തി.ഫുഡ് കോർണറിൽ ഇരിക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി.അഭിലാഷേട്ടാ '' നോക്കിയപ്പോൾ അഞ്ജുവാണ് .പെട്ടെന്നവന് മനസിലായില്ല .ഞാൻ അഞ്ജുവാ.അപ്പോൾ പ്രിയതമ ''ആരാ അഭിയേട്ടാ ? ഇത് അഞ്ചു പാറുവിന്റെ ബെസ്റ് ഫ്രണ്ട് .അവൾ അഞ്ജുവിനെ നോക്കി ചിരിച്ചിട്ട് ചോദിച്ചു '''പാറു എവിടെയാ ഇപ്പോൾ??.എല്ലാം അവൻ ഭാര്യയോട് പറഞ്ഞിട്ടുണ്ടായിരുന്നു.അവന്റെ മുഖത്തു ഒരു പുച്ഛം ..'''നിങ്ങളൊക്കെ വിചാരിക്കുന്നപോലെ അവൾ ചതിച്ചിട്ട് പോയതല്ല'''.അവൻ ഒന്ന് നോക്കി'' പിന്നെ ''
''അവൾ പറയാറില്ലേ അവൾക് വോയിസ് റസ്റ്റ് ആണ് എന്ന്.അവൾക് തൊണ്ടയിൽ കാൻസർ ആയിരുന്നു ലാസ്‌റ് സ്റ്റേജ്ലാണ് അറിഞ്ഞത് .ഇനി കൂടുതൽ ജീവിക്കാൻ പറ്റില്ലയെന്നു ഡോക്ടർമാർ വിധി എഴുതി.ഏറിയാൽ രണ്ടു മാസം എന്നും പറഞ്ഞു.''അഭിലാഷ്‌ഏട്ടൻ പെണ്ണ് ചോദിക്കാൻ ചെന്നു മൂന്ന് മാസം കഴിഞ്ഞപ്പോൾ അവൾ ഇ ലോകത്തു നിന്നും പോയി.ഒരുതരം മരവിപ്പായിരുന്നു അവനു തോന്നിയത്.മനപ്പൂർവം അവൾ ഒഴിവായതാണ്.ഒന്നുകൂടി അവൾ പറഞ്ഞിരുന്നു അഭിയേട്ടൻ കല്യാണം കഴിച്ചെങ്കിൽ കഴിക്കുന്ന കുട്ടിക് ഇതൊക്കെ അറിയാമെങ്കിൽ മാത്രമേ പറയാവു എന്ന് .'കാരണം ആ കുട്ടിക്ക് അഭിയേട്ട നെ ഇതറിയുംപോഴുള്ള സങ്കടത്തിൽ നിന്നും മോചിപ്പിക്കാൻ പറ്റും എന്ന് ''. 'എല്ലാം അറിയാമെന്നു സംസാരം കേട്ടപ്പോൾ മനസിലായി'' .അതുകൊണ്ടാണ് പറഞ്ഞത് .''പോട്ടെ അഭിലാഷേട്ടാ''. അഞ്‍ജു പോയി കഴിഞ്ഞിട്ടും അവൻ അവിടെത്തന്നെ നിന്നുപോയി.രാജി അവന്റെ കയ്യിൽ മുറുകെ പിടിച്ചു.അവൻ അവളെ നോക്കി .അവൾ ഒന്നുകൂടി ആ കയ്യിൽ മുറുകെ പിടിച്ചു .............


Swapna

ഓർമ്മകൾ ;

ഓർമ്മകൾ ;
'' അമ്മേടെ കിച്ചൂട്ടൻ എന്തിനാ കരയണേ അമ്മയുണ്ടല്ലോ അടുത്തു .എന്റെ മോനുറക്കം വരുന്നോ ?അവനിഷ്ടമുള്ള താരാട്ടു പാട്ടായ
''ആരാരോ ആരിരാരോ
അച്ഛന്റെമോനാരാരോ ''പാടി മായാ അവനെ ഉറക്കി .ഉറങ്ങുമ്പോൾ കുഞ്ഞുങ്ങളെ നോക്കിയിരിക്കാൻ നല്ല രസമാണ് അവർ ചിരിയ്ക്കുന്നതും വിതുമ്പുന്നതും ഒക്കെ കാണാമല്ലോ ........അവൾ ആരോടെന്നില്ലാതെ പറഞ്ഞു .
അജയൻ രാവിലെ ജോലിക് പോയാൽ മായയും കിച്ചുവും മാത്രമേയുള്ളു ഫ്ലാറ്റിൽ .അവനെയുംകൊണ്ട് ജോലി ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ട് അജയൻ പോകുന്നതിനു മുൻപേ മായ ജോലിയൊക്കെ തീർക്കും .അന്നും അങ്ങനെ തന്നെ .കിച്ചൂട്ടൻ ഉറങ്ങിയപ്പോ അതുകൊണ്ടവൾക് ജോലിയൊന്നും ഉണ്ടായിരുന്നില്ല .....
അവനെ നോക്കിയിരുന്നപ്പോൾ അവളുടെ ഓർമ്മകൾ ഒരു പത്തു വര്ഷം പിന്നോട്ട് പോയി.അജയൻ അവളെ പെണ്ണുകാണാൻ വന്നതും വിവാഹവും അങ്ങനെ പലതും.......
അജയനാണവളെ ആദ്യമായി പെണ്ണുകാണാൻ വന്നത്.ചെറുക്കന് വിദേശത്താണ് ജോലി വീട്ടിൽ അമ്മയും അനുജനും മാത്രമാണുള്ളതെന്നും ഒക്കെ ബ്രോക്കര്‍ പറഞ്ഞുകൊണ്ടിരുന്നു .അങ്ങനെ മായാ ചായയുമായി അജയന്റെ മുന്നിലേക്കു എത്തി .അവനു മായയെ ഇഷ്ടപ്പെട്ടു മായക്കും .അജയന് ലീവ് കുറവായതുകൊണ്ട് പെട്ടെന്ന് തന്നെ വിവാഹവും നടന്നു.
വീട്ടിൽ രണ്ടാൺകുട്ടികൾ ആയതുകൊണ്ട് മരുമകളെ മകളായിട്ടാണ് അജയന്റെ അമ്മയായ സതി അവളെ സ്നേഹിച്ചത്.വിവാഹം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞ അവൻ തിരിച്ച പോയി .വീട്ടിൽ അമ്മയും അനിയന്‍ അനിലും അവളും മാത്രം .അനിയൻ പഠനമൊക്കെ കഴിഞ്ഞ ചെറിയ ജോലിയുമായി നാട്ടിൽ തന്നെ ഉണ്ട് ..........അജയൻ എന്നും മൂണും നാലും തവണ വിളിക്കും ....അങ്ങനെ ഒരു വർഷത്തിനുശേഷം രണ്ടു മാസത്തെ ലീവിനായി അവൻ നാട്ടിലെത്തി .ഉത്സവമായിരുന്നു അന്നവിടെ ....അജയൻ വന്നതിന്റെ പിറ്റേന്ന് സതിയമ്മ അവളോട് പറഞ്ഞു ''എനിക്ക് ഒരു പേരക്കുട്ടിയെ ലാളിക്കാൻ വേണം''' .അവളുടെ മുഖം നാണത്താൽ ചുവന്നു .ലീവ് തീർന്നു പക്ഷെ സതിയമ്മയുടെ ആഗ്രഹം നടന്നില്ല .അടുത്ത തവണ ശരിയാകും എന്നവർ തന്നെയാണ് മരുമകളെ സമാധാനിപ്പിച്ചത് .
പിന്നീട് വന്നപ്പോൾ തന്നെ സതിയമ്മ അവരെ ഹോസ്പിറ്റലിൽ പോയി ഒരു ചെക്ക് അപ്പ് nadathan പറഞ്ഞു.അങ്ങനെ അതിനായി പ്രമുഖ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റിനെ കണ്ടു .അതിലെ റിസൾട്ടിൽ മായ്ക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ടെന്നും മെഡിസിൻ കഴിക്കാനും പറഞ് വിട്ടു .ആ തവണയും ലീവ് തീർന്നു അജയൻ പോയി .സതിയമ്മയുടെ ആഗ്രഹം നടന്നില്ല.അങ്ങനെ നാലു വർഷങ്ങൾ കഴിഞ്ഞു .
അതിനിടയിൽ അനിലിനെ ക്കൂടെ അവൻ ഗൾഫിലേക് കൊണ്ടുപോയി .അനുജന്റെ കല്യാണത്തിനായാണ് ഇ തവണ നാട്ടിലെത്തിയത് .അങ്ങനെ സതിയമ്മക് ഒരു മരുമോളും കൂടി ആയി .ദിവ്യ എന്നാണവളുടെ പേര് .പേരക്കുട്ടിയെ കൊടുത്തില്ലെങ്കിലും ആ വിഷമം ഉണ്ടെങ്കിലും സ്നേഹത്തോടെ തന്നെയാണവർ മായയോട് പെരുമാറിയിരുന്നത് ........അനിലിന് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു എന്നറിയുന്നത് വരെ .
സതിയമ്മ ദിവ്യയെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി.ദിവ്യയുടെ അമ്മയുടെ വാക്കുകളാണ് സതിയമ്മയെ മാറാൻ പ്രേരിപ്പിച്ചത് ''ആറു വർഷമായിട്ടും ഒരു കുഞ്ഞിനെ പ്രസവിക്കാത്തവൾ......... അവളെ എന്തിനാണ് ഇവിടെ നിർത്തിയിരിക്കുന്നത്''.അവളും അത് കേട്ടതാണ് .എന്നിട്ടവർ സതിയമ്മയോടായി പറഞ്ഞു അവൾ ഉണ്ടാക്കുന്നതൊന്നും എന്റെ കുഞ്ഞിന് കൊടുക്കരുത് അവളുടെ നിഴൽ പോലും അവളുടെ അടുത്തു വരരുത് .സതിയമ്മ മാറുകയായിരുന്നു .നെഞ്ച് പൊട്ടുന്ന വേദനയോടവൾ അത് കേട്ടു അജയൻ വരാൻ കാത്തിരുന്നു.അവൾ അവിടെ തന്നെ ഒതുങ്ങിക്കൂടി.കുത്തുവാക്കുകളും പരിഹാസങ്ങളും നാൾക്കുനാൾ കൂടിe വന്നു. അജയനോടവൾ ഒന്നും പറഞ്ഞിരുന്നില്ല .........
അങ്ങനെ ദിവ്യ പ്രസവിച്ചു ആൺകുട്ടി മായാ കുഞ്ഞിനെ കാണാൻ ചെന്നപ്പോൾ അവർ അവളെ ആട്ടിപായിച്ചു .കരഞ്ഞുകൊണ്ടവൾ തിരിച്ചുപോന്നു .
രണ്ടുമാസം കഴിഞ്ഞപ്പോൾ അജയൻ വന്നു അവൾ ഒന്നും പറഞ്ഞില്ലെങ്കിലും അപ്പുറത്തെ ഭാനുവേച്ചി പറഞ്ഞവൻ എല്ലാം അറിഞ്ഞു .......അവൻ മായയുടെ അടുതെത്തി അവളെ മാറോട് ചേർത്തു, അതുവരെ ഉള്ള സങ്കടങ്ങൾ അണപൊട്ടി ഒഴുകി .നീയെന്താ മോളെ ഒന്നും പറയാഞ്ഞേ ?അജയേട്ടൻകുടി വിഷമിക്കണ്ടാന്നു കരുതിയ ഞാൻ...........ഒന്ന് ഞാൻ തീരുമാനിച്ചു.ഇനി നീയിവിടെ നിൽക്കണ്ട.നിന്നെ ഞാൻ കൊണ്ടുപോവ. വിസ ശരിയാകുന്നതുവരെ നിന്റെ വീട്ടിൽ നിൽക്‌.ലീവ് ക്യാൻസൽ ചെയ്തവൻ പോയി .മുന്ന് മാസത്തിനുള്ളിൽ അവളെയും കൊണ്ടുപോയി.... ''അജയേട്ടനൊരു കുഞ്ഞിനെ തരാൻ എനിക്ക് പറ്റുന്നില്ലലോ ''എന്നവൾ പറയുമ്പോൾ '''എനിക്ക് നീയും നിനക്കു ഞാനും മാത്രം മതി എന്നവൻ പറയും ''''അങ്ങനെ രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചികിത്സയും ഇല്ലാതെ മായാ ഗർഭിണിയായി അവരുടെ സന്തോഷത്തിനതീരില്ലായിരുന്നു .അവൾ കിച്ചൂട്ടനെ പ്രസവിച്ചു .കാളിങ് ബെല്ലിന്റെ ഒച്ച കേട്ടാണവൾ ഓർമയിൽ നിന്നുണർന്നത്.
അജയേട്ടനാവും പുറത്തുപോകാൻ റെഡിയായി നിൽക്കാൻ ഉച്ചക് വിളിച്ച പറഞ്ഞതാണ് .നാളെ ഞങ്ങളുടെ കിച്ചൂട്ടന്റെ ഒന്നാം പിറന്നാളാണ്.കാളിങ് ബെൽ സൗണ്ട് കേട്ടു അവനും ഉണർന്നിരുന്നു ....................

Swapna

എന്റെ മാല ;


എന്റെ മാല ;
മീനുട്ടിയെ നീയെന്റെ മാല കണ്ടോ ? ''അമ്മേടെ മാല അമ്മേടെ കഴുത്തിലല്ലേ ഞാൻ എങ്ങനെ കാണാനാ '' അവൾ പറഞ്ഞു നീ കണ്ടില്ലെങ്കി അത് പറഞ്ഞാൽ മതി ''എന്നും പറഞ്ഞ് ദേഷ്യപ്പെട്ട് വീണ അകത്തേക്ക് പോയി.
അവിടെ വിളക്ക് തുടച്ചുകൊണ്ടിരുന്ന ഭവാനിഅമ്മയോടായി പിന്നെ ചോദ്യം .അമ്മെ അമ്മയെന്റെ മാല കണ്ടോ ?''പിന്നെ നിന്റെ മാലയും നോക്കിയിരുപ്പല്ലേ എന്റെ ജോലി ഒന്നും സൂക്ഷിക്കില്ല ''എന്നും പറഞ്ഞു അവർ വിളക് തുടക്കൽ തുടർന്നു .
വീണ വീടിനകത്തും തൊടിയിലും എല്ലായിടവും അരിച്ചു പെറുക്കി നോക്കി കിട്ടിയില്ല .
വീണേ..... വീണേ ...ഹരിയാണ് വീണയുടെ ഭർതാവാണു ഹരി .വില്ലേജ് ഓഫീസർ ആണ് .ജോലി കഴ്ഞ്ഞു വന്നു ഭാര്യയെ വിളിച്ചതാണ്.അവിടെങ്ങും കാണാതകൊണ്ട് അടുക്കളയിൽ നോക്കി കണ്ടില്ല.സാധാരണ മീനുട്ടിയും അപ്പുവുമായി ഉമ്മറത്ത് കാണേണ്ടതാണു .
വീണേ..... ഹരി പിന്നെയും വിളിച്ചു അപ്പുറത്തെ ചായ്‌പിൽ നോക്കിയപ്പോ ചാരം ഇടുന്ന ചാക്കിൽ അവൾ എന്തോ പരതുന്നു ''നീ എന്തു ചെയ്യുവാ ?
വീണ നിന്നും പറഞ്ഞില്ല അവിടുന്നും ഇപ്പോ വഴക്കു കേൾക്കും എന്നറിയാം . അപ്പൊ മീനുട്ടി അപ്പൂനേം കൊണ്ട് ഓടി വന്നു ''അച്ഛാ അമ്മേടെ മാല കാണുന്നില്ലെന്ന്''.''കാണില്ല സൂക്ഷിക്കണമെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല ''.നീയിനി മാല ഇല്ലാതെ നടന്നാൽ മതി . ഒരു മയത്തിൽ ഹരിയേട്ടനോട് പറയാം എന്ന് കരുതിയതാണ് .മീനുട്ടി അത് നശിപ്പിച്ചു.
'എന്നെ വഴക്കു കേൾപ്പിച്ചപ്പോ സമാധാനമായില്ലേ ?എന്നും പറഞ്ഞു അവളെ അടിക്കാൻ ഓങ്ങിയപ്പോൾ അവൾ ഓടി കൂടെ അപ്പുവും .ഒന്നര വയസാണ് അപ്പൂന് .''എന്റെ മൂന്നര പവന്റെ മാലയാണ് കാണിച്ചു തരണേ എന്റെ ദേവിയെ എങ്കി നിനക്കു ഞാനൊരു നാരങ്ങാ വിളക്കു കത്തിച്ചേക്കാമെ'' എന്നൊരു നേർച്ചയും പറഞ്ഞു , അടുക്കളയിൽ എത്തി ഹരിക്ക് ചായ ഉണ്ടാക്കി കൊടുത്തു. എപ്പോഴാ മാല പോയെ ?ഹരി ചോദിച്ചു ''ഉച്ചവരെ എന്റെ കഴുത്തിൽ ഉണ്ടാരുന്നു ഹരിയേട്ടാ ''അവളുടെ കഴുത്തിൽ കിടന്ന മാല പോയതും അവൾ അറിഞ്ഞില്ല'കൊള്ളാം വീണ മിണ്ടാതെ അവിടെ നിന്നും പോന്നു . അവൾ അടുക്കളയിൽ എത്തി മാല കാണാത്ത സങ്കടം മാറ്റിവച്ച് രാത്രിയിലെ ജോലിയൊക്കെ തീർത്തു .
അപ്പു ഉറങ്ങാൻ കരച്ചിൽ തുടങ്ങി അവനെയും എടുത്തു റൂമിലെത്തി കട്ടിലിൽ കിടത്തി അവളും കിടന്നു .ഒരു നനവ് അവൾക് തോന്നി അപ്പു മൂത്രമൊഴിച്ചതാണ്. ദേഷ്യം വന്നു മാല പോയ വിഷമം ഒരുവശത് .'എന്തു പണിയ അപ്പൂട്ടാ കാണിച്ചേ 'എന്നും പറഞ്ഞവൾ ഷീറ്റ് മാറ്റാനായെടുത്തു അപ്പൊ ദാ '''മാല ''' തറയിൽ കിടക്കുന്നു.എന്റെ മാല എന്നും പറഞ്ഞവളതു എടുത്തു .ദേവിക്കു നന്ദിയും പറഞ്ഞു അപ്പുട്ടനൊരുമ്മയും കൊടുത്തു അവൾ എല്ലാരോടും ചെന്ന് പറഞ്ഞു എന്റെ മാല കിട്ടീന്നു .ഇനിയെങ്കിലും സൂക്ഷിക് എന്നും പറഞ്ഞു അവർ .അവൾ മാലയിലേക്കു നോക്കി ''നിന്നെയല്ലേ ഞാനിത്രയും നേരം നോക്കി നടന്നത്'' എന്ന് പറഞ്ഞപ്പോൾ ''ഞാൻ കിടന്നിടത്തു നോക്കാഞ്ഞിട്ടല്ലേ എന്നെ കാണഞ്ഞേ .................എന്നു തിരിച്ചു ചോദിച്ചപോലവൾക് തോന്നി .
Swapna Suresh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo