ഓർമ്മകൾ ;
'' അമ്മേടെ കിച്ചൂട്ടൻ എന്തിനാ കരയണേ അമ്മയുണ്ടല്ലോ അടുത്തു .എന്റെ മോനുറക്കം വരുന്നോ ?അവനിഷ്ടമുള്ള താരാട്ടു പാട്ടായ
''ആരാരോ ആരിരാരോ
അച്ഛന്റെമോനാരാരോ ''പാടി മായാ അവനെ ഉറക്കി .ഉറങ്ങുമ്പോൾ കുഞ്ഞുങ്ങളെ നോക്കിയിരിക്കാൻ നല്ല രസമാണ് അവർ ചിരിയ്ക്കുന്നതും വിതുമ്പുന്നതും ഒക്കെ കാണാമല്ലോ ........അവൾ ആരോടെന്നില്ലാതെ പറഞ്ഞു .
'' അമ്മേടെ കിച്ചൂട്ടൻ എന്തിനാ കരയണേ അമ്മയുണ്ടല്ലോ അടുത്തു .എന്റെ മോനുറക്കം വരുന്നോ ?അവനിഷ്ടമുള്ള താരാട്ടു പാട്ടായ
''ആരാരോ ആരിരാരോ
അച്ഛന്റെമോനാരാരോ ''പാടി മായാ അവനെ ഉറക്കി .ഉറങ്ങുമ്പോൾ കുഞ്ഞുങ്ങളെ നോക്കിയിരിക്കാൻ നല്ല രസമാണ് അവർ ചിരിയ്ക്കുന്നതും വിതുമ്പുന്നതും ഒക്കെ കാണാമല്ലോ ........അവൾ ആരോടെന്നില്ലാതെ പറഞ്ഞു .
അജയൻ രാവിലെ ജോലിക് പോയാൽ മായയും കിച്ചുവും മാത്രമേയുള്ളു ഫ്ലാറ്റിൽ .അവനെയുംകൊണ്ട് ജോലി ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ട് അജയൻ പോകുന്നതിനു മുൻപേ മായ ജോലിയൊക്കെ തീർക്കും .അന്നും അങ്ങനെ തന്നെ .കിച്ചൂട്ടൻ ഉറങ്ങിയപ്പോ അതുകൊണ്ടവൾക് ജോലിയൊന്നും ഉണ്ടായിരുന്നില്ല .....
അവനെ നോക്കിയിരുന്നപ്പോൾ അവളുടെ ഓർമ്മകൾ ഒരു പത്തു വര്ഷം പിന്നോട്ട് പോയി.അജയൻ അവളെ പെണ്ണുകാണാൻ വന്നതും വിവാഹവും അങ്ങനെ പലതും.......
അജയനാണവളെ ആദ്യമായി പെണ്ണുകാണാൻ വന്നത്.ചെറുക്കന് വിദേശത്താണ് ജോലി വീട്ടിൽ അമ്മയും അനുജനും മാത്രമാണുള്ളതെന്നും ഒക്കെ ബ്രോക്കര്‍ പറഞ്ഞുകൊണ്ടിരുന്നു .അങ്ങനെ മായാ ചായയുമായി അജയന്റെ മുന്നിലേക്കു എത്തി .അവനു മായയെ ഇഷ്ടപ്പെട്ടു മായക്കും .അജയന് ലീവ് കുറവായതുകൊണ്ട് പെട്ടെന്ന് തന്നെ വിവാഹവും നടന്നു.
വീട്ടിൽ രണ്ടാൺകുട്ടികൾ ആയതുകൊണ്ട് മരുമകളെ മകളായിട്ടാണ് അജയന്റെ അമ്മയായ സതി അവളെ സ്നേഹിച്ചത്.വിവാഹം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞ അവൻ തിരിച്ച പോയി .വീട്ടിൽ അമ്മയും അനിയന്‍ അനിലും അവളും മാത്രം .അനിയൻ പഠനമൊക്കെ കഴിഞ്ഞ ചെറിയ ജോലിയുമായി നാട്ടിൽ തന്നെ ഉണ്ട് ..........അജയൻ എന്നും മൂണും നാലും തവണ വിളിക്കും ....അങ്ങനെ ഒരു വർഷത്തിനുശേഷം രണ്ടു മാസത്തെ ലീവിനായി അവൻ നാട്ടിലെത്തി .ഉത്സവമായിരുന്നു അന്നവിടെ ....അജയൻ വന്നതിന്റെ പിറ്റേന്ന് സതിയമ്മ അവളോട് പറഞ്ഞു ''എനിക്ക് ഒരു പേരക്കുട്ടിയെ ലാളിക്കാൻ വേണം''' .അവളുടെ മുഖം നാണത്താൽ ചുവന്നു .ലീവ് തീർന്നു പക്ഷെ സതിയമ്മയുടെ ആഗ്രഹം നടന്നില്ല .അടുത്ത തവണ ശരിയാകും എന്നവർ തന്നെയാണ് മരുമകളെ സമാധാനിപ്പിച്ചത് .
പിന്നീട് വന്നപ്പോൾ തന്നെ സതിയമ്മ അവരെ ഹോസ്പിറ്റലിൽ പോയി ഒരു ചെക്ക് അപ്പ് nadathan പറഞ്ഞു.അങ്ങനെ അതിനായി പ്രമുഖ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റിനെ കണ്ടു .അതിലെ റിസൾട്ടിൽ മായ്ക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ടെന്നും മെഡിസിൻ കഴിക്കാനും പറഞ് വിട്ടു .ആ തവണയും ലീവ് തീർന്നു അജയൻ പോയി .സതിയമ്മയുടെ ആഗ്രഹം നടന്നില്ല.അങ്ങനെ നാലു വർഷങ്ങൾ കഴിഞ്ഞു .
അതിനിടയിൽ അനിലിനെ ക്കൂടെ അവൻ ഗൾഫിലേക് കൊണ്ടുപോയി .അനുജന്റെ കല്യാണത്തിനായാണ് ഇ തവണ നാട്ടിലെത്തിയത് .അങ്ങനെ സതിയമ്മക് ഒരു മരുമോളും കൂടി ആയി .ദിവ്യ എന്നാണവളുടെ പേര് .പേരക്കുട്ടിയെ കൊടുത്തില്ലെങ്കിലും ആ വിഷമം ഉണ്ടെങ്കിലും സ്നേഹത്തോടെ തന്നെയാണവർ മായയോട് പെരുമാറിയിരുന്നത് ........അനിലിന് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു എന്നറിയുന്നത് വരെ .
സതിയമ്മ ദിവ്യയെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി.ദിവ്യയുടെ അമ്മയുടെ വാക്കുകളാണ് സതിയമ്മയെ മാറാൻ പ്രേരിപ്പിച്ചത് ''ആറു വർഷമായിട്ടും ഒരു കുഞ്ഞിനെ പ്രസവിക്കാത്തവൾ......... അവളെ എന്തിനാണ് ഇവിടെ നിർത്തിയിരിക്കുന്നത്''.അവളും അത് കേട്ടതാണ് .എന്നിട്ടവർ സതിയമ്മയോടായി പറഞ്ഞു അവൾ ഉണ്ടാക്കുന്നതൊന്നും എന്റെ കുഞ്ഞിന് കൊടുക്കരുത് അവളുടെ നിഴൽ പോലും അവളുടെ അടുത്തു വരരുത് .സതിയമ്മ മാറുകയായിരുന്നു .നെഞ്ച് പൊട്ടുന്ന വേദനയോടവൾ അത് കേട്ടു അജയൻ വരാൻ കാത്തിരുന്നു.അവൾ അവിടെ തന്നെ ഒതുങ്ങിക്കൂടി.കുത്തുവാക്കുകളും പരിഹാസങ്ങളും നാൾക്കുനാൾ കൂടിe വന്നു. അജയനോടവൾ ഒന്നും പറഞ്ഞിരുന്നില്ല .........
അങ്ങനെ ദിവ്യ പ്രസവിച്ചു ആൺകുട്ടി മായാ കുഞ്ഞിനെ കാണാൻ ചെന്നപ്പോൾ അവർ അവളെ ആട്ടിപായിച്ചു .കരഞ്ഞുകൊണ്ടവൾ തിരിച്ചുപോന്നു .
രണ്ടുമാസം കഴിഞ്ഞപ്പോൾ അജയൻ വന്നു അവൾ ഒന്നും പറഞ്ഞില്ലെങ്കിലും അപ്പുറത്തെ ഭാനുവേച്ചി പറഞ്ഞവൻ എല്ലാം അറിഞ്ഞു .......അവൻ മായയുടെ അടുതെത്തി അവളെ മാറോട് ചേർത്തു, അതുവരെ ഉള്ള സങ്കടങ്ങൾ അണപൊട്ടി ഒഴുകി .നീയെന്താ മോളെ ഒന്നും പറയാഞ്ഞേ ?അജയേട്ടൻകുടി വിഷമിക്കണ്ടാന്നു കരുതിയ ഞാൻ...........ഒന്ന് ഞാൻ തീരുമാനിച്ചു.ഇനി നീയിവിടെ നിൽക്കണ്ട.നിന്നെ ഞാൻ കൊണ്ടുപോവ. വിസ ശരിയാകുന്നതുവരെ നിന്റെ വീട്ടിൽ നിൽക്.ലീവ് ക്യാൻസൽ ചെയ്തവൻ പോയി .മുന്ന് മാസത്തിനുള്ളിൽ അവളെയും കൊണ്ടുപോയി.... ''അജയേട്ടനൊരു കുഞ്ഞിനെ തരാൻ എനിക്ക് പറ്റുന്നില്ലലോ ''എന്നവൾ പറയുമ്പോൾ '''എനിക്ക് നീയും നിനക്കു ഞാനും മാത്രം മതി എന്നവൻ പറയും ''''അങ്ങനെ രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചികിത്സയും ഇല്ലാതെ മായാ ഗർഭിണിയായി അവരുടെ സന്തോഷത്തിനതീരില്ലായിരുന്നു .അവൾ കിച്ചൂട്ടനെ പ്രസവിച്ചു .കാളിങ് ബെല്ലിന്റെ ഒച്ച കേട്ടാണവൾ ഓർമയിൽ നിന്നുണർന്നത്.
അജയേട്ടനാവും പുറത്തുപോകാൻ റെഡിയായി നിൽക്കാൻ ഉച്ചക് വിളിച്ച പറഞ്ഞതാണ് .നാളെ ഞങ്ങളുടെ കിച്ചൂട്ടന്റെ ഒന്നാം പിറന്നാളാണ്.കാളിങ് ബെൽ സൗണ്ട് കേട്ടു അവനും ഉണർന്നിരുന്നു ....................
അജയേട്ടനാവും പുറത്തുപോകാൻ റെഡിയായി നിൽക്കാൻ ഉച്ചക് വിളിച്ച പറഞ്ഞതാണ് .നാളെ ഞങ്ങളുടെ കിച്ചൂട്ടന്റെ ഒന്നാം പിറന്നാളാണ്.കാളിങ് ബെൽ സൗണ്ട് കേട്ടു അവനും ഉണർന്നിരുന്നു ....................
Swapna
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക