Slider

എന്റെ ഗന്ധർവ്വന്

0
എന്റെ ഗന്ധർവ്വന്
എന്റെ ഹൃദയത്തിലൊരു കടലുണ്ട്
ആഴവും പരപ്പും വേലിയേറ്റങ്ങളും
വേലിയിറക്കങ്ങളും കാറ്റും കോളും 
നിറഞ്ഞ ആഴക്കടൽ
മുത്തും ചിപ്പിയും പവിഴവും നിറഞ്ഞ
സ്വർണ മൽസ്യകന്യകമാരുള്ള
ഗന്ധർവവനങ്ങളുള്ള നീലകടൽ
കനത്ത തിരയിളക്കങ്ങളിൽ കടൽ
ഹൃദയഭിത്തിയെ ഭേദിച്ചുലയ്ക്കുണ്ടാകും
ചോരകിനിഞ്ഞു നീർച്ചാലുകൾ പുഴ
പോലെ ഒഴുക്കുന്നുണ്ടാകും
ചിലപ്പോളെന്റെ ഹൃദയം ഒരു
പക്ഷികുഞ്ഞിന്റേതു പോലെയാകും
നേർത്ത മിടിപ്പുള്ള സംഗീതം പൊഴിക്കുന്ന
മഞ്ഞ ചിറകുള്ള സ്വർണ പക്ഷി
ഇണപ്പക്ഷിയുടെ ചിറകുകൾക്കുള്ളിൽ
മുഖം ഒളിപ്പിച്ചു മയങ്ങുന്ന ഒരു പാവം പക്ഷി
ഇണയുടെ മര്മരങ്ങളിൽ കൊക്കുരുമ്മലുകളിൽ
അവന്റെ പാട്ടിൽ ലയിച്ചു വിശ്വം മറക്കുന്ന
അവന്റെ പ്രാണന്റെ പ്രണയ നിലാപക്ഷി
ചിലപ്പോളത് കുട്ടികുറുമ്പുള്ള ഒറ്റയന്റേതാവും
തിരസ്കാരത്തിനുള്ള വെമ്പലുണ്ടാവും
പ്രണയപരാജയത്തിന്റെ അഗാധഗർത്തത്തിന്റെ
മുനമ്പുകളിലൊന്നിൽ പോയി നിന്ന് പ്രാണനെ
വിട്ടുകളയാൻ കൊതിക്കുന്ന ഒറ്റക്കൊമ്പനെ പോലെ
ഭ്രാന്തിന്റെ ഇടിമുഴക്കങ്ങളിൽ ശിരസ്സിൽ
ഉഷ്ണം ഉരുകുന്ന ലാവയായി ഒഴുകും
അപ്പോഴും ഓരോ കാലഭേദങ്ങളിലും
ഓരോ മടക്കയാത്രകളിലും
അവൻ അവിടെയുണ്ടാകും
മാറ്റമില്ലാതെ മൗനമായി
കണ്ണിമ ചിമ്മാതെ എന്നെ കാക്കുന്ന
എന്റെ പ്രണയം
എന്റെ ഭ്രാന്തൻ സ്വപ്നങ്ങൾക്ക് കൂട് ഒരുക്കാനും
എന്റെ കലഹങ്ങളിലെ ചൂട് ഉമ്മകളാൽ
തണുപ്പിച്ചു മാറോടണയ്ക്കാനും
അവൻ ഉണ്ടാകും എന്റെ പ്രണയം
പ്രണയമേ നിന്നെ സഹനമെന്നു വിളിക്കട്ടെ ഞാൻ
ഒരു ചിരി കൊണ്ട് എന്നിലെ ഉന്മാദിയെ കാമുകിയാക്കാനും
ഒരു പാട്ടുറവകൊണ്ടു എന്നിലെ കുറുമ്പിനെ
തലോടിയുറക്കാനും ...ഒരു വിളിയൊച്ചയിൽ
പ്രപഞ്ചം തന്നിലൊതുക്കാനും കഴിയുന്നവൻ
എന്റെ ഗന്ധർവൻ ..ഏഴു ജന്മങ്ങളിലും നീ
ഇങ്ങനെ തന്നെ ഇരിക്കെ .
.എനിക്കായ് പൂക്കുന്ന
പൂമരം കണക്കെ ..
എനിക്കായി വിടരുന്ന
നിശാഗന്ധി കണക്കെ
എനിക്ക് മാത്രമായി
പെയ്‌യുന്ന മഴച്ചാർത്തു കണക്കെ .
.
നീ നീ എൻ പ്രാണനെ

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo