നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു അഞ്ചു രൂപ കഥ (അനുഭവ കഥ )


ഒരു അഞ്ചു രൂപ കഥ
(അനുഭവ കഥ )
=====================
വൈകീട്ട് ഓഫീസ് ടൈം കഴിഞ്ഞ നേരം ആയതോണ്ട് ബസ് സ്റ്റോപ്പിൽ നല്ല തിരക്കുണ്ട് .
എല്ലാം ഇസ്തിരികുട്ടപ്പന്മാർ ആയ ടെക്കികൾ തന്നെ .കാര്യം മൂന്ന് സ്റ്റോപ് ദൂരമേ ഉള്ളു , പക്ഷെ നടക്കാൻ വയ്യാ . പണി നടക്കുന്ന കാരണം റോഡ് മൊത്തം പൊടി ആണ് .
അപ്പോഴാണ് എന്റെ പഴ്സിലെ (പോക്കറ്റ് അടി നന്നായി ഉള്ള റൂട്ടിൽ ആയോണ്ട് കേറുമ്പോഴും ഇറങ്ങുമ്പോഴും പേഴ്സ് തപ്പൽ പതിവാ ) കാര്യം ശ്രദ്ധിച്ചത് , ചില്ലറ ഇല്ലാ ! .5 രൂപക്ക് വേണ്ടി ഈ നൂറു രൂപ കൊടുത്താൽ തെറി വിളി ഉറപ്പാ , നാട്ടിലെ പോലെ അല്ലാ ചിലപ്പോ ബസ് നിർത്തി ഇറക്കി വിടുകേം ചെയ്‌യും. എന്തായാലും വരുന്നിടത്തു വെച്ച് കാണാം കരുതി അടുത്ത ബസിൽ തന്നെ കേറി പറ്റി .
കണ്ടക്ടർ വന്നു , യാതൊരു ഭാവ വ്യത്യാസം ഇല്ലാതെ ഉണ്ടാരുന്ന 100 rs നീട്ടി . അയാൾ കന്നഡയിൽ കുറച്ചു ശ്ലോകങ്ങൾ ചൊല്ലി , ഭാഷ അറിയില്ലേലും തെറി ആണെന്നുറപ്പ് . കൂടെ ഉള്ള ഇസ്തിരികുട്ടപ്പന്മാർ എല്ലാം ഞാൻ വല്ലവന്റേം പോക്കെറ്റ് അടിച്ചവൻ ആണെന്ന മട്ടിൽ എന്നെ തുറിച്ചു നോക്കുണ്ട് . ബഹളം കേട്ടു മുന്നിലെ സുന്ദരിമാരും തിരിഞ്ഞു നോക്കുന്നുണ്ട് ,
കഴിഞ്ഞ ആഴ്ച അവരുടെ മൊബൈൽ അടിച്ചു മാറ്റിയ ഗാങ്ങിൽ ഉള്ളവരോ മറ്റോ എന്ന മട്ടിൽ ആകും . ഞാൻ എന്തായാലും തെലുഗ് സിനിമയിലെ രാം ചരണിനെ മനസ്സിൽ ഓർത്തു യാതൊരു ഭാവ വ്യത്യാസം ഇല്ലാതെ നിന്നു .
അടുത്ത സ്റ്റോപ്പ് എത്താറായപ്പോൾ കണ്ടക്ടർ ഡോറിനു അടുത്തേക്ക് വിളിച്ചു .
പടച്ച റബ്ബേ ! പണി പാളി , അവിടെ ഇറക്കി വിടാൻ തന്നെ . "ബേഗം ബണ്ണി , ബേഗം ബണ്ണി" പറഞ്ഞു അങ്ങേരു വിളിക്കുന്നുണ്ട് "കന്നഡ ഗൊത്തില്ലാ " തോണ്ടു അയാളോട് വർത്തമാനം പറഞ്ഞു പിടിച്ചു നിക്കാൻ പാടു തന്നെ . ഏതായാലും ഉള്ള ഇംഗ്ലീഷ്‌ വെച്ച് രണ്ട് വർത്തമാനം പറയാന്നും ,എന്തു വന്നാലും ഇറങ്ങാതെ ഒന്നു പിടിച്ചു നിക്കാം ന്നു തന്നെ കരുതി . കൂടെ ഉള്ളവന്മാർ എല്ലാം അപ്പോഴും അതൊന്നും അവരെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ തന്നെ.
അപ്പോഴാണ് എനിക്ക് നേരെ ഒരു കൈ നീണ്ടു വന്നത് ,കൈയിൽ ഒരു 5 രൂപയും . കണ്ടാൽ തന്നെ അറിയാം കുറച്ചു പ്രായം ഉള്ള കൺസ്ട്രക്ക്ഷൻ ഫീൽഡിൽ വർക്ക് ചെയ്യുന്ന ഒരു പാവം മനുഷ്യൻ ആണ് ,ശരീരതിലും ,വസ്‌ത്രത്തിലും മൊത്തം പൊടി പിടിച്ചിട്ടുണ്ട് .
എനിക്കു എന്റെ കൂടെ ഉള്ള ആളുകളോട് പുച്ഛം തോന്നി , അല്ല എനിക്ക് എന്നോട് തന്നെ ആണ് തോന്നിയെ . ഞാൻ ഒക്കെ തന്നെ ആണല്ലോ അവരും .
ആ വലിയ മനുഷ്യനെ ഒരിക്കലും മറക്കില്ല , നന്ദിയോടെ എഴുതുന്നു ഈ ചെറിയ വലിയ സഹായം .

Twayyib Karattiyattil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot