Slider

***** മൗനങ്ങൾ *****

0
***** മൗനങ്ങൾ *****
വാചാലങ്ങളായ മൗനങ്ങൾ
മനസ്സുകൾക്കിടയിൽ
മന്ദഹാസങ്ങളുടെ
ഋതുഭേദങ്ങൾ തീർക്കും,
വിരഹത്തിൻ അനന്തവിഹായസ്സുകളിൽ
ചേക്കേറുവാൻ ചില്ലകൾതേടി
മിഴികൾക്കിടയിലൂടെ
പറന്നുയരുന്ന മൗനങ്ങൾ
ഇരുഹൃദയങ്ങൾക്കിടയിൽ
പ്രണയത്തിൻ വിശുദ്ധരാജ്യങ്ങൾ പണിയും
കണ്ണുകൾ മനസ്സുകളോടും,
മനസ്സുകൾ ശരീരങ്ങളോടും
മൗനത്തിലൂടെ ഇണചേർന്നിരിക്കും
വാളിനേക്കാൾ മൂർച്ചയേറിയത്
ഹൃദയത്തിന്നറകളെ ഛേദിച്ചടയിരിക്കും
നീയാകുന്ന മൗനം എന്നേയും
ഞാനാകുന്നത് നിന്നേയും
രണ്ട് വൻകരകളായി വേർതിരിക്കും
ജീവിത പാലത്തിലൂടത് നമ്മുടെ മനസ്സുകളെ
ഒന്നിനെ മറ്റൊന്നിനേക്കാൾ
ചെറുതും, വലുതുമാകാത്ത വിധം
പരസ്പരം വിളക്കിച്ചേർത്ത്
പൊട്ടിച്ചിതറി സുഗന്ധം വിതക്കുമ്പോൾ നാം
മൗനങ്ങളുടെ പുനർജനിക്കായ് തപംചെയ്യും
ബന്ധങ്ങളുടെ ഊഷ്മളതകളെയെന്നും
ഊട്ടിയുറപ്പിക്കാനൊരു പ്രണയകലഹത്തിനായ്

ബെന്നി ടി ജെ
22/10/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo